Pachakuthira

അമ്മയുടെ രാജകുമാരി ഭാഗം 4📃
ബീ മോന്റെ കഥയുടെ 4 ഭാഗം 💖💖💖
കല്യാണം കഴിഞ്ഞതിനു കുറച്ചു ദിവസങ്ങൾക്കുള്ളിൽ
ദുർഗയുടെ ജീവിതം പുതുമയുടെ പാളികളിൽ പകർന്ന് തുടങ്ങി.
ഭർത്താവായ സേതുവിനെ അവൾ സ്‌നേഹത്തോടെ വിളിച്ചിരുന്നത് സേതു ചേട്ടൻ എന്നായിരുന്നു.
പ്രണയമെന്നത് എന്താണെന്ന് അറിയാത്ത അവൾക്ക്
ആദ്യമായ് ഹൃദയം കുലുങ്ങിയത് സ്വന്തം ഭർത്താവിനോടായിരുന്നു.
സേതു ചേട്ടൻ ചിരിച്ചാൽ അവളുടെ ലോകം പൂത്തു
അത്രയ്ക്ക് പ്രണയം ആയിരുന്നു ദുർഗക്ക് ഭർത്താവിനോട്
പക്ഷേ, ആ സ്‌നേഹത്തിന്റെ നിഴലിൽ ഒളിച്ചിരുന്നതായിരുന്നു. സേതുവേട്ടനെ കുറിച്ചുള്ള
കഥ ദുർഗയ്ക്ക് ഒരിക്കലും മനസ്സിലാകാത്തൊരു യാഥാർത്ഥ്യമായിരുന്നു.
സേതു, നാട്ടിൽ പേടിപ്പെടുത്തിയൊരു പേരുണ്ട് ഒരു ഗുണ്ടസേതു
വെട്ടും കുത്തും, അടിയും കൊലയും
ആഴത്തിൽ ചേർന്ന രക്തഗന്ധമായിരുന്നു അവന്റെ ജീവിതം.
എങ്കിലും ഒരു വൈരുദ്ധ്യം
അവൻ അന്യായം കണ്ടാൽ അതിന്റെ മുന്നിൽ നിന്നു പൊരുതി നിൽക്കും.
ന്യായമുള്ള പക്ഷത്ത് നിന്ന് പിന്നോട്ടില്ലാതെ നില്ക്കുന്ന സ്വഭാവം
നാട്ടുകാർക്ക് അവനെക്കുറിച്ച് മിശ്രഭാവങ്ങൾ ഉണ്ടാക്കി.
പേടിയോടൊപ്പം ഒരു ബഹുമാനവുമുണ്ടായിരുന്നു.
എന്നാൽ ദുർഗയ്ക്ക് ഇതൊന്നും അറിയില്ലായിരുന്നു.
അവളുടെ ലോകം സേതു ചേട്ടൻ ആയിരുന്നു.
അവൻറെ കാൽ തൊട്ട് പ്രഭാതം ആരംഭിച്ച്,
അവന്റെ ചിരിയിലായിരുന്നു അവളുടെ പ്രാർത്ഥന അവസാനിക്കുന്നത്.
അമ്മയെ പോലെ പാവമായിരുന്ന അവൾക്കു,
ജീവിതത്തിന്റെ കഠിനതയറിയാനുള്ള പക്വതയില്ലായിരുന്നു.
ദിവസങ്ങൾ ആഴ്ചകളായി, ആഴ്ചകൾ മാസങ്ങളായി മാറി.
ഒരു പ്രണയകഥയുടെ പിറകിൽ മറഞ്ഞുകിടന്നത്,
വേദനയുടെ പാതയായിരുന്നു.
ഒരു ദിവസം
വീട്ടിലെ എല്ലാരും ജോലിക്ക് പോയ ശേഷമുള്ള ഒരു പ്രഭാതം.
ദുർഗയുടെ കണ്ണിൽ വീണു, അവൾ ഒരിക്കലും കാണാൻ ആഗ്രഹിക്കാത്തൊരു ദൃശ്യങ്ങൾ.
സേതു ചേട്ടനും, വീട്ടിലെ ജേഷ്ഠന്റെ ഭാര്യയും
ചിരിയുടെ മറവിൽ പിഴച്ചൊരു നിമിഷം.
ആ കാഴ്ച അവളുടെ ഹൃദയം തകർത്തു.
വാക്കുകൾ വിങ്ങി പുറത്ത് വന്നു ചേട്ടാ, ഇതെന്താണ്
അതായിരുന്നു മർദ്ദനത്തിന്റെ തുടക്കം.
അവന്റെ കൈകളിൽ നിന്നു അവളുടെ മുഖത്ത് വീണത് മുറിവല്ല,
വിശ്വാസത്തിന്റെ തകർച്ചയായിരുന്നു.
തറയിൽ വീണു ചവിട്ടപ്പെട്ടപ്പോൾ,
ആകാശം പോലും അവളോടൊപ്പം കരഞ്ഞതുപോലെ തോന്നി.
മാസങ്ങൾ കടന്നു. പ്രശ്നങ്ങൾ കൊഴുത്തു.
അവരുടെ വലിയ കൂട്ടുകുടുംബം പിളർന്നുപോയി
ജേഷ്ഠനും ഭാര്യയും വേറൊരു വാടകവീട്ടിലേക്കു മാറി.
പക്ഷേ ദുർഗയുടെ ജീവിതം ഇനി നരകത്തിലേക്കാണ് വഴിമാറിയത്.
സേതുവിൻറെ മുഖം പതിയെ മാറിത്തുടങ്ങി
കള്ളുകുടി, കഞ്ചാവ്, പെണ്ണുപിടി, വണ്ടിപലിശ പണം, ഇതിൻറെ ഒരു
ചങ്ങലയിൽ കുടുങ്ങിയ ഒരു മനുഷ്യൻ.
ഒരിക്കൽ ദുർഗയുടെ കൈ പിടിച്ചുനടന്ന ആ പുരുഷൻ,
ഇപ്പോൾ മറ്റുള്ളവരുടെ ജീവൻ തൂക്കിയിട്ട് പണം എണ്ണുന്നവനായി നടക്കുന്നു
വണ്ടികൾ, പണം, അധികാരം
പുറമേ തിളങ്ങുന്ന ജീവിതം,
പക്ഷേ അകത്ത് പൊട്ടിത്തെറിച്ചിരുന്നത് നരകമായൊരു വീട്.
ആ വേളയിൽ, ദുർഗയ്ക്ക് രണ്ടു കുഞ്ഞുങ്ങൾ ജനിച്ചു. ദിവ്യയും, രാഹുലും
അവളുടെ അമ്മ ദൂരെയിരുന്ന് എല്ലാം കേട്ടപ്പോൾ
മുഴുവനായും തകർന്നു പോയി.
മോൾ സന്തോഷത്തോടെ ജീവിക്കട്ടെ എന്ന പ്രാർത്ഥന
ഇപ്പോൾ ദുഃഖത്തിന്റെ കനലായി മാറി.
അമ്മയുടെ സ്വപ്നങ്ങൾ പൊടിയായി പറന്നു.
മകളെ മർദ്ദിക്കുന്ന ഭർത്താവിനെ കണ്ടു നിൽക്കുമ്പോൾ
ദുർഗയുടെ കുട്ടികൾ മിണ്ടാതിരുന്നില്ല
അവർ ആകുലമായ കണ്ണുകളോടെ എല്ലാം കണ്ടു വളർന്നു.
അമ്മയുടെ കരച്ചിൽ, അച്ഛന്റെ ചൂഷണം,
മൗനത്തിൽ ഒളിഞ്ഞു വളർന്ന വേദനകൾ.
അങ്ങനെ അവർ വളർന്നു,
ഒരിക്കൽ രാജകുമാരിയായി കണ്ട ആ അമ്മയുടെ കഥ
ഇപ്പോൾ മുറിവുകളാൽ നിറഞ്ഞൊരു രാജകുമാരിയെ പോലെ മാറിയിരുന്നു... തുടരും.. 🐝

1 day ago | [YT] | 9

Pachakuthira

മുത്തു മണികളെ നാളെ 5 : പിഎം നു ലൈവ് ഉണ്ടേ 🙏🙏❤️❤️

4 days ago | [YT] | 14

Pachakuthira

ബീ കുട്ടന്റെ കഥയുടെ 3 ഭാഗം ❤️💖അമ്മയുടെ രാജകുമാരി 3 ഭാഗം 📃
മാസങ്ങൾ അങ്ങനെ തീരങ്ങളില്ലാതെ ഒഴുകി പോയി.
ദുർഗ അമ്മയുടെ ലാളനയിൽ വളർന്നു
അവളുടെ മുഖത്ത് കാലം കൊണ്ടുവന്നൊരു മധുരം,
പക്ഷേ അതിനൊപ്പം കുറെ ചെറിയ വാശികളും.
ചില വാശികൾ അവൾക്ക് കൂടുതലായിരുന്നു
ഭക്ഷണത്തോടുള്ള പ്രിയം അവളെ വല്ലാതെ അസ്വസ്ഥപ്പെടുത്തി.
ഇഷ്ടപ്പെട്ടത് കിട്ടിയില്ലെങ്കിൽ,
തരുന്ന ഭക്ഷണം കാറ്റിൽ പറക്കും .
അമ്മ ചിരിച്ചു പറയും,
എന്റെ മോൾക്ക് വാശിയിലും രാജകുമാരി.. തന്നെ .
ഒരു ദിവസം അമ്മ അല്പം താക്കീത് പറഞ്ഞു.
ദുർഗയുടെ മുഖം മങ്ങിയെങ്കിലും
കുറച്ചുനേരം കഴിഞ്ഞ് അതെല്ലാം മറക്കും
കാരണം അവളുടെ മനസ്സ് പുഞ്ചിരികളാലാണ് നിറഞ്ഞത്. മിക്ക ദിവസങ്ങളിലും അവൾ അണിഞ്ഞൊരുങ്ങും
മുടിയിൽ ചെമ്പകപ്പൂ, കൈയിൽ ചെറിയ ബാഗ്
വസ്ത്രം എല്ലായ്പ്പോഴും ശരീരത്തിന് ഇണങ്ങുന്നത് പോലെ വൃത്തിയായി നടക്കും.
അടുത്തുള്ള വീടുകളിലേക്കും അങ്ങാടിയിലേക്കും പോകുമ്പോഴും കൂട്ടുകാരുടെ കൂടെ ചിരിച്ചും കളിച്ചു ദുർഗ പോകുന്നത്.
ദുർഗയുടെ വീടിൻറെ കുറച്ച് അപ്പുറത്ത്
ചെറിയതും ചായം മങ്ങിയതുമായ ഒരു വീട് ഉണ്ടായിരുന്നു.
അവിടെ മൂന്ന് കുട്ടികൾ അനിൽ, അനിത, അപ്പു
ദാരിദ്ര്യത്തിന്റെ നിശ്ശബ്ദതയിലൊളിച്ചിരുന്ന കുടുംബം.
ഒരു നേരത്തെ ഭക്ഷണത്തിനും ബുദ്ധിമുട്ട്
വെള്ളവും ചക്കയും കൊണ്ട് ദിനം തീർക്കുന്ന ജീവിതം.
ആണ്ടിൽ ഒരിക്കൽ അങ്ങാടിയിൽ കാളയെ വെട്ടും.
ആ ദിവസം അവർക്കൊരു ഉത്സവം.
കാള ഇറച്ചിയും പറമ്പിൽ നിന്നു കിട്ടുന്ന ചക്കയും,
ചക്കയുടെ മുള്ള് ചെത്തി കളഞ്ഞെടുത്ത് ഉള്ളിലെ കഴമ്പ് എടുത്ത്,
കാളനെയ്യിൽ പുഴുങ്ങി കഴിക്കും.
മണ്ണിന്റെ മണമുള്ള ആ സാദ്ധ്യം ദാരിദ്ര്യത്തിനിടയിലെ ആനന്ദം.
ദുർഗയ്ക്ക് അവരോടൊരു കരുണയുണ്ടായിരുന്നു.
കയ്യിലുള്ളത് കൊടുക്കും വസ്ത്രങ്ങൾ , ചെരുപ്പുകളും മറ്റ് എല്ലാം കൊടുക്കുമായിരുന്നു
അവളുടെ ദാനശീലത്തിനൊരു അതിരില്ല.
കൂട്ടുകാരെ കണ്ടാൽ മുഖം തെളിയും,
ചിരിയിൽ കരുണയും ചൂടും നിറഞ്ഞിരുന്നു.
അങ്ങനെ മാസങ്ങൾ കടന്നുപോയി.
എക്സാം കഴിഞ്ഞപ്പോൾ അമ്മയുടെ സഹോദരന്റെ വീട്ടിലോട്ടു പോയി.
അവിടെ അവർക്ക് ഒരു വിവാഹം ഉണ്ടായിരുന്നു . അതിനു തൊട്ടടുത്തുള്ള ഒരു അമ്പലത്തിൽ ഉത്സവമായിരുന്നു
ചുറ്റും വിളക്കുകളും പൂവുമാലകളും. അമ്പലത്തിൽ ഉത്സവം കൊടികേറ്റവും ആനകളും, ഘോഷയാത്ര, നിലവിളക്കുകളുടെ വെളിച്ചം,
ചെണ്ടയുടെ താളം, തിരുവാതിരയുടെ നൃത്തം,
ബലൂൺ വിൽക്കുന്ന കുട്ടികൾ, സ്റ്റേജിൽ നാടകം,
ഗ്രാമവും മുഴുവൻ ഉത്സവത്തിന്റെ നിറപ്പകിട്ടിൽ മായ്മയിലായി.
അവർക്കെല്ലാം അത് ഒരായുഷ്കാല ഓർമ്മ.
ദുർഗയെ കാണുന്നവർ ദുർഗകാണാതെ ദൂരത്ത് നിന്നും അവളെത്തന്നെ നോക്കി നിൽക്കും .ദൂരത്തിൽ നിന്നുപോലും അവളുടെ സൗന്ദര്യം സിനിമാനടിയെ പോലെ ഉണ്ടായിരുന്നു.
അവിടെവച്ച് ഒരാൾക്കവളോട് പ്രണയം തോന്നി.
അമ്മയോടടുത്ത് ചെന്നു അയാൾ പറഞ്ഞു,
എനിക്ക് ആ കുട്ടിയെ കല്യാണം കഴിപ്പിച്ചു തരാമോ…അങ്ങനെ
കുടുംബങ്ങൾ തമ്മിൽ സംസാരിച്ചു.
അവസാനം ആർഭാടപൂർവ്വമായ ഒരു വലിയ കല്യാണം നടന്നു
അമ്മയുടെ ആഗ്രഹത്തിന് ഒത്തുവന്നതു പോലെ.
അമ്പലത്തിന്റെ മുറ്റത്ത്. ചെറിയ കല്യാണമണ്ഡപം ഒരുക്കി
നിലവിളക്കുകളുടെ വെളിച്ചത്തിൽ പുഷ്പമാല ചാർത്തി.
ചെണ്ടമേളവും പാട്ടും ചേർന്ന ആ രാവിൽ,
ദുർഗയുടെ മുഖത്ത് പുഞ്ചിരി പൂത്തു.... തുടരും 🐝

6 days ago | [YT] | 20

Pachakuthira

ബീ കുട്ടന്റെ കഥയുടെ രണ്ടാം ഭാഗം ❤️❤️💖അമ്മയുടെ രാജകുമാരി. രണ്ടാം ഭാഗം..📃. കാലം നീങ്ങി.
മണ്ണിൻ്റെ മണം നിറഞ്ഞ വഴികളിലൂടെ നടന്ന് വളർന്ന കുഞ്ഞ് പഠനവയസ്സിൽ എത്തി.
അമ്മയും അമ്മൂമ്മ, അപ്പൂപ്പൻ മൂവരും ചേർന്ന് ആ കുഞ്ഞിനെ ഒരു ചെറിയ സ്കൂളിൽ ചേർക്കാൻ തീരുമാനിച്ചു.
പഴയകാല പാഠശാല ഓലമേൽക്കൂരയും ചുമരിൽ ചിരിച്ച ചെറു ചിത്രങ്ങളും.
മുന്നിൽ ചെമ്പരത്തി, തുളസി, കുരുന്നിപ്പൂക്കൾ നിറഞ്ഞ പൂന്തോട്ടം.
കാറ്റിൽ വാഴയിലകൾ തലയാട്ടും, കുട്ടികളുടെ ചിരി മുഴങ്ങും.
മൺതറയിൽ പൊടിയേറ്റ ബെഞ്ചുകൾ,
പക്ഷേ ആ വായുവിൽ സ്നേഹത്തിന്റെ സുഗന്ധം നിറഞ്ഞിരുന്നു.
അമ്മ മകളുടെ കൈ പിടിച്ച് അദ്ധ്യാപികയുടെ മേശയ്ക്കരികിൽ നിൽക്കുമ്പോൾ,
അദ്ധ്യാപിക ചോദിച്ചു
പെൺകുട്ടിയുടെ പേര്?
അമ്മ കുറച്ചുനേരം മൗനമായി.
കണ്ണുകളിൽ ഓർമ്മകളുടെ നിറം വീണു.
പിന്നെ അവൾ മന്ദഹസിച്ച് പറഞ്ഞു ദുർഗ.
അത് അന്നാണ് ആദ്യമായി ഉച്ചരിച്ചത്.ഒരു ശക്തിയുടെയും ശാന്തതയുടെയും പേര് അന്ന്മുതൽ ആകുട്ടി ദുർഗയായി.
അവളുടെ കണ്ണുകളിൽ പ്രകാശം, ചിരിയിൽ നന്മ.
അവൾ സ്കൂളിലെ ചെറുപൂക്കൾക്കിടയിൽ തിളങ്ങുന്ന തുളസിയായിരുന്നു.മഴക്കാലത്ത് വാഴയില പിടിച്ച് കൂട്ടുകാരോടൊപ്പം ഓടും,
വഴികളിൽവെള്ളം നിറഞ്ഞാലും ചിരിയോടെ കടന്നു പോകും.അമ്മയുടെ മനസ്സ് അത്രമാത്രം സംതൃപ്തമല്ലായിരുന്നു.
മകളെ ഒരു നല്ല വിദ്യാർഥിയായി മാത്രമല്ല,
ജീവിതത്തിന്റെ എല്ലാ മേഖലകളിലും പരിപൂർണമായൊരു വ്യക്തിയായി വളർത്താനാണ് ആഗ്രഹിച്ചിരുന്നത്.
അവൾക്ക്എത്രത്തോളം പഠിക്കണമോ അത്രത്തോളം അമ്മ പഠിപ്പിക്കാൻ തയ്യാറായിരുന്നു.
പഠനമുറിഅവൾക്ക്കളിസ്ഥലമായിരുന്നു,
പുസ്തകങ്ങൾ അവളുടെ സുഹൃത്തുക്കൾ.
എട്ടാം ക്ലാസിൽ എത്തിയപ്പോൾ
ഒരു ദിവസം ജീവിതം സ്വപ്നം പോലെ മാറി.
വർഷങ്ങളായി കാണാത്ത ഒരാൾ അവളുടെമുന്നിൽ അവളുടെ അച്ഛൻ.
അമ്മയുടെ മുഖത്ത് നിശബ്ദത.
അച്ഛന്റെ കണ്ണുകളിൽ പഴയൊരു ഖേദം.
ദുർഗയുടെ മനസിൽ അജ്ഞാതമായൊരു ചലനം.
അവൾ അച്ഛനെ നോക്കി, പക്ഷേ മനസ്സിൽ ശൂന്യതയായിരുന്നു.കാരണം അച്ഛന്റെ സ്നേഹം അവൾ ഒരിക്കലും അനുഭവിച്ചിട്ടില്ല.
അവന്റെ വരവ് അവളുടെ ജീവിതത്തിൽ ഒരു ഓർമയായിട്ടു മാത്രം നിലനിന്നു
തണുപ്പുള്ള മഴത്തുള്ളിപോലെ വീണ് ഉണങ്ങിപ്പോയി.
അമ്മയുടെ സഹോദരന്മാരുടെ മക്കളോടൊപ്പം .ബാല്യകാലം ചെലവഴിച്ചു
ചെറുമക്കളുമായി കളിച്ചു, ചിരിച്ചു,
ആർക്കും പറയാതെ ഉള്ളിലെ പോരാട്ടങ്ങൾ അടച്ചുവെച്ച്.
അമ്മയുടെ തോളിൽ തലവെച്ച് ഉറങ്ങുമ്പോഴാണ് അവൾക്ക് തണലിന്റെ അർത്ഥം മനസ്സിലായത്.
പത്താം ക്ലാസ് കഴിഞ്ഞപ്പോൾ അവൾ ട്യൂട്ടോറിയൽ കോളേജിൽ ചേർന്നു.
എന്നാൽ എല്ലാ ദിവസവും പോകാനായില്ല.
അമ്മ മകളെ എത്രത്തോളം വേണമെങ്കിലും പഠിപ്പിക്കാൻ തയ്യാറായിരുന്നു,
അവളുടെ വിജ്ഞാനവും ധൈര്യവും വളരട്ടെ എന്ന് മാത്രം ആഗ്രഹിച്ചു. ദുർഗ
വസ്ത്രധാരണത്തിലെ ശുചിത്വം, മുഖത്തിലെ പ്രഭ,
കാറ്റിൽ തലയാട്ടുന്ന വെള്ള മുല്ലപ്പൂക്കളെ പോലെ ഭംഗി.
ആരു കണ്ടാലും നിശ്ചലമായി നോക്കും,
പക്ഷേ അവൾക്ക് അതൊക്കെ അനാവശ്യമായിരുന്നു.
അവളുടെ കണ്ണുകളിൽ ഒരു ദിശയുണ്ട്
ജീവിതം നല്ലതാക്കാനുള്ള ഉറച്ച തീരുമാനത്തിന്റെ ദിശ.
പൂവാലന്മാരുടെ വാക്കുകൾ അവൾ കേട്ടില്ല,
പ്രണയം അവളുടെ മനസ്സിൽ ഒരു സ്വപ്നം പോലും ആയിരുന്നില്ല.
അവളുടെ ആഗ്രഹം ഒറ്റത്തെയാണ്
ഞാൻ നല്ലവളായിരിക്കണം.
അമ്മയുടെ ജീവിതം വെറുതെയാകരുത്.
അത് തന്നെയായിരുന്നു ദുർഗയുടെ പ്രതിജ്ഞ,
അവളുടെ പ്രാർത്ഥന, അവളുടെ വഴികാട്ടി.
മഴപെയ്യുമ്പോൾ ഇന്നും അവൾ വീടിന്റെ നടുവിൽ മഴത്തുള്ളികൾ
വാഴയിലകളിൽ വീഴുന്ന തുള്ളികളെ നോക്കി,
അമ്മയുടെ സ്നേഹവും അച്ഛന്റെ ശൂന്യതയും ചേർന്ന
ജീവിതത്തിന്റെ ഭംഗി മനസ്സിൽ ഓർത്തുകൊണ്ട്…. തുടരും.... 🐝

1 week ago | [YT] | 22

Pachakuthira

ബീ കുട്ടന്റെ കഥയുടെ ഒന്നാം ഭാഗം ❤️🙏അമ്മയുടെ രാജകുമാരി. ഒന്നാം ഭാഗം..📃.

ഒരു ചെറു ഗ്രാമം.
പച്ചപ്പിനും നിശ്ശബ്ദതയ്ക്കും ഇടയിലൂടെ മഞ്ഞുതുള്ളി പെയ്യുന്നൊരു ലോകം.
അവിടെ ഒരു ചെറിയ വീട് മണ്ണിൻ്റെ മണം നിറഞ്ഞ ഓലമേൽക്കൂരയുള്ള വീട്
അവിടെ ഒരു അമ്മയുണ്ട്, കൂടെ അമ്മൂമ്മയും അപ്പൂപ്പനും കൂടിയുള്ള ഒരു കുടുംബം
അച്ഛന്റെ മുഖം അറിയാത്തൊരു പെൺകുട്ടിയും.
കുഞ്ഞായിരിക്കുമ്പോൾ തന്നെ അച്ഛനും അമ്മയും വേർപിരിഞ്ഞു. ഒരു വയസ്സുള്ളപ്പോൾ നഷ്ടപ്പെട്ട അനുജത്തി അതറിയാത്തൊരു കുഞ്ഞ്.
അമ്മ കൂലിപ്പണി ചെയ്തു അവളെ രാജകുമാരിയെ പോലെ വളർത്തി.
കൈകളിൽ വേദനയുണ്ടായാലും ഹൃദയത്തിൽ പുഞ്ചിരി ഒളിപ്പിച്ച് ആ അമ്മ
കുഞ്ഞിനെ സത്യസന്ധമായി ജീവിക്കണമെന്നായിരുന്നു അമ്മയുടെ പ്രാർത്ഥന.
കുഞ്ഞ് കുട്ടി ആയിരിക്കുമ്പോൾ തന്നെ
രാമായണവും മഹാഭാരതവും വായിച്ച് മനസ്സിലാക്കി,
ശ്രീകൃഷ്ണനെ തന്റെ കളിക്കൂട്ടുകാരനായി കരുതിയവൾ.
അമ്മ ജോലിക്ക് പോയാൽ അമ്മൂമ്മയുടെ മടിയിൽ അവളുടെ ലോകം.
കുളത്തിലെ മിന്നൽ പ്രതിബിംബം കണ്ട് കണ്ണുകൾ നിറയുന്ന കാലം.
മഴയത്ത് ആ കുഞ്ഞ് റോസാപ്പൂവിനെ നോക്കി നിൽക്കും,
മഴതുള്ളികൾ പൂവിൽ വീണ് തളിർപൊട്ടുന്ന ശബ്ദം കേൾക്കും.
അന്നൊക്കെ കുടയില്ലായിരുന്നു
വാഴയിലയും ചേമ്പിലയും തന്നെയായിരുന്നു മഴക്കുട.
കൂട്ടുകാരോടൊപ്പം വെള്ളം നിറഞ്ഞ വഴികളിൽ കാൽമുക്കി നടക്കും,
ചിരിച്ചും ചാട്ടം കളിച്ചും മഴയുടെ താളത്തിൽ പാടിയും.
വീട്ടിൽ ഓല മെയ്യുന്ന ശബ്ദം,
പുറത്തെ കാറ്റിൽ ഓലകൾ കുലുങ്ങുന്ന സ്വരതാളം
അത് തന്നെയായിരുന്നു ആ വീട്ടിലെ സംഗീതം.
വട്ടംകൂടി കളിച്ചും, ചെറുപാറകൾ ചേർത്ത് വീടുണ്ടാക്കിയുമായിരുന്നു കളി.
വീട്ടുപറമ്പിലെ കുളത്തിൽ വാഴത്തടികൾ കൂട്ടി ചങ്ങാടം ഉണ്ടാക്കി,കൂട്ടുകാർക്കൊപ്പം
അമ്മയുംകുട്ടിയും കളിച്ചത് അതിൽ ഇരുന്നു ചിരിച്ച ആ ദിവസങ്ങൾ…
ജീവിതം അത്ര എളുപ്പമായിരുന്നു,
അത്രയും മനോഹരവും. .... തുടരും.. 🐝🐝

2 weeks ago | [YT] | 23

Pachakuthira

ബീ കുട്ടന്റെ കഥയുടെ 4 ഭാഗം എല്ലാവരും വായിച്ചു അഭിപ്രായം പറയണേ 🙏💖

ഞായറാഴ്ചയിലെ പെണ്ണുകാണൽ ഭാഗം 4

അങ്ങനെ വർഷങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു.
അവന്റെ മനസ്സിൽ എന്തോ ഒരു നൊമ്പരത്തിന്റെ നിഴൽ താളമില്ലാത്ത സംഗീതം പോലെ.
പുതിയ കൂട്ടുകൾ, പുതിയ പരിചയങ്ങൾ, പക്ഷേ എവിടെയും ഒരു ശാന്തതയില്ല.
വീട്ടുകാർ പറഞ്ഞത് ഇവൻ ഭക്തനായിരിക്കുന്നു, എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോകുന്നു.
എന്നാൽ എനിക്ക് അറിയാം, അതൊരു ഭക്തിയാത്രയല്ല അതൊരു തിരച്ചിൽ ആയിരുന്നു.
പറ്റിയൊരു മുഖം കാണാനായി അവൻ ദൈവത്തിന്റെ വീടുകളെ വാതിൽക്കലായി കാണിത്തുടങ്ങി.
പള്ളിയിലെ ഞായറാഴ്ചകൾ പെൺകുട്ടികളുടെ വർണ്ണാഭമായ ദൃശ്യങ്ങളാൽ നിറഞ്ഞിരുന്നു
വെളുത്ത വസ്ത്രങ്ങളിൽ, മൃദുനോട്ടങ്ങളിൽ, ചിരിയിൽ പറ്റിച്ച മഞ്ഞനിറമുള്ള വെളിച്ചം പോലെ.
പക്ഷേ, എന്തോ ഒരാൾ പോലും എൻറെ മനസ്സിനെ സ്പർശിച്ചില്ല.
ഒരു വൈകുന്നേരം ഞാൻ കൂട്ടുകാരൻ രഞ്ജിത്ത് ഭാര്യയോടൊപ്പം അവനോട് പറഞ്ഞു
പത്രത്തിൽ പരസ്യം കൊടുക്കു ഒരുപാട് പെൺകുട്ടികൾ കാണാം.
അത് കളിയാക്കൽ പോലെ തോന്നിയെങ്കിലും, അവൻ ഗൗരവത്തോടെ ചെയ്തു.
അങ്ങനെ പരസ്യം പ്രസിദ്ധമായി.
അടുത്ത ദിവസം മുതൽ ഫോൺ മുഴങ്ങിത്തുടങ്ങി
വടക്കുനിന്നും തെക്കുനിന്നും, അന്യമായ ശബ്ദങ്ങൾ,
ഒന്നു പുഞ്ചിരിയോടെ, ഒന്നു സംശയത്തോടെയും.
ചിലരുമായി സംസാരിച്ചപ്പോൾ അവൻ പറഞ്ഞിരുന്നു
ജീവിതം എത്ര വലുതാണ്, എത്ര ആഗ്രഹങ്ങളുള്ളത്.
രഞ്ജിത്ത് ചോദിച്ചു
നിനക്ക് ഡിമാൻഡുണ്ടോ?
അവൻ ചിരിച്ചു മറുപടി നൽകി
എനിക്ക് സ്ത്രീധനം വേണ്ട. അവർ അവരുടെ മോൾക്ക് എന്തു കൊടുത്താലും അതെല്ലാം അവള്ക്കായിരിക്കും.
അങ്ങനെ രണ്ടു മൂന്നു വീടുകളിൽ പോയി, പല മുഖങ്ങളും കണ്ടു,
പക്ഷേ അവന്റെ ഹൃദയം ഇപ്പോഴും ശാന്തമായ കാറ്റായി കാത്തുനിന്നു.
ഒരു ദിവസം രഞ്ജിത്ത് എന്നെ വിളിച്ചു
ഇന്നേ ദിവസം ഒരു സ്ഥലം വരെ നമുക്ക് പോകാം.
ഞങ്ങൾ പോയി കണ്ടു.
ആ പെൺകുട്ടിയുടെ കണ്ണുകളിലെ മൃദുവായ ചിരി
അവന്റെ മനസ്സിന്റെ ശൂന്യമായ പേജിൽ ആദ്യ അക്ഷരമായിരുന്നു.
വീട്ടിലേക്ക് മടങ്ങുമ്പോൾ, ആ ദിനം ഒരു സാധാരണ യാത്രയല്ലെന്ന ബോധം ഉണ്ടായി.
വൈകിട്ട് പെൺകുട്ടിയുടെ വീട്ടുകാർ വിളിച്ചു ഞായറാഴ്ച വീട്ടിലേക്ക് വരാം.
അങ്ങനെ ഞായറാഴ്ച അവർ വന്നു കൂടെ രഞ്ജിത്ത് ഉണ്ടായിരുന്നു
വീട് പച്ചപ്പിന്റെ ഗന്ധം നിറഞ്ഞു,
ചായക്കപ്പുകളിൽ നിന്ന് ഏലക്കയുടെ മണം,
അമ്മയുടെ മുഖത്ത് ചിരിയോടു ചേർന്ന ആശങ്ക
അവർ പോയതിനു ശേഷമാണ് അവന്റെ മനസ്സിൽ അത്യാശയും ഭയവും നിറഞ്ഞത്.
താലിമാല, വസ്ത്രങ്ങൾ, ഭക്ഷണം, മണ്ഡപം
എല്ലാം കണക്കാക്കി നോക്കിയപ്പോൾ പണമെന്ന കടൽ കണ്ടു.
അവിടെ അവൻ ചെറു വഞ്ചിയായി ഒഴുകിപ്പോയി, പക്ഷേ
എല്ലാം മുന്നോട്ട് നീങ്ങി ഞാൻ ഒപ്പം നിന്നു.
അങ്ങനെ കല്യാണത്തിന്റെ ഒരുക്കങ്ങൾ പെട്ടെന്ന് മുന്നേറി.
വീട് മുഴുവൻ തിരക്കും സന്തോഷവുമായിരുന്നു.
ചെറുപന്തൽ കെട്ടി, അതിൽ ലൈറ്റുകൾ മിന്നി,
അമ്മയുടെ കൈകളിൽ പൂക്കളും, പെങ്ങന്മാരുടെ മുഖത്ത് ചെറുചിരിയും.
താലിമാലയും സാരിയും വാങ്ങാനായി പോയപ്പോഴും ഞാനും രഞ്ജിത്ത്,
പെൺകുട്ടിയുടെ വീട്ടുകാർ എല്ലാരും ഒരുമിച്ചാണ് നഗരത്തിലേക്ക് പോയി.
എല്ലാം സ്വപ്നം പോലെ നീങ്ങി.
കല്യാണം ഇനി ഒരു ദിവസമേ ബാക്കി.
തലേദിവസം രാത്രി, പൂക്കൾ വാങ്ങാനായി ഞാനും രഞ്ജിത്തും കൂടി ബൈക്കിൽ ഇറങ്ങി.
വീട്ടിൽ പാട്ടും ചിരിയും നിറഞ്ഞിരുന്നു,
ആളുകൾ കാപ്പിയും ചായയും പങ്കുവെച്ച്
ഇന്നെത്ര സന്തോഷമുള്ള വീട്ടാണ് എന്ന് പറഞ്ഞു.
അവർക്കറിയില്ല കാറ്റിൽ നിശ്ശബ്ദമായി മറ്റൊരു വഴിയോരമരണം കാത്തിരിക്കുന്നെന്ന്.
മഴ അല്പം പെയ്തു തുടങ്ങി.
വഴിയിലൂടെ പോകുമ്പോൾ മുന്നിൽ ഒരു ലോറി അപ്രതീക്ഷിതമായി വന്നു.
എനിക്ക് ബൈക്ക് നിയന്ത്രിക്കാൻ നോക്കിയെങ്കിലും നിമിഷങ്ങൾക്കുള്ളിൽ എല്ലാം മറിഞ്ഞു.
രഞ്ജിത്ത് റോഡരികിലേക്കു തെറിച്ചു വീണു. ഞാൻ
തലകീഴായി വീണത് ഒരു ശബ്ദം മാത്രം, പിന്നെ നിശ്ശബ്ദത.
രഞ്ജിത്ത് അവന്റെ അടുത്തേക്ക് ഓടിയെത്തി.
എടാ, കണ്ണു തുറക്കൂ… എനിക്കൊന്നും പറ്റിയിട്ടില്ല…എന്ന് വിളിച്ചു.
പക്ഷേ മറുപടി ഒന്നും ഇല്ല.
ഹോസ്പിറ്റലിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടർ വന്നു പറഞ്ഞു മറ്റേയാൾ പോയി.
ആ വാക്ക് ഇന്നുവരെ രഞ്ജിത്തിന്റെ ഉള്ളിൽ മുഴങ്ങുന്നു.
വീട് മുഴുവൻ മിന്നലേറ്റപോലെ നിശ്ശബ്ദമായി.
അമ്മ നിലം തട്ടി കരഞ്ഞു,
പെങ്ങന്മാർ വാക്ക് പറയാൻ പോലും കഴിഞ്ഞില്ല.
വായുവിനുപോലും ഭാരം തോന്നി.
മരണദൃശ്യം രഞ്ജിത്തിന്റെ ഓർമ്മയിൽ
വെളുത്ത തുണിയിലൊതുങ്ങിയ അവന്റെ സ്വപ്നം
ഇന്നലെ വരെ ചിരിച്ചുനടന്ന മുഖം,
ഇന്ന് നിശ്ശബ്ദമായ ഒരു നീളൻ ഉറക്കത്തിൽ.
ആംബുലൻസിന്റെ സൈറൺ മുറ്റത്തെ നിശ്ശബ്ദത കുത്തിത്തുറന്നപ്പോൾ,
വീട്ടിലെ വായുവും കരയുന്നപോലെ തോന്നി.
അവനെ മുറ്റത്തിലേക്ക് കൊണ്ടുവന്നപ്പോൾ,
പുഷ്പങ്ങൾക്കിടയിൽ വീണ് കിടക്കുന്ന അതിജീവിച്ചൊരു ഓർമ്മപോലെ,
വെളുത്ത തുണിയിനടിയിൽ ഒതുങ്ങിയ അവന്റെ ശ്വാസം
കാലം മുടങ്ങിയതുപോലെ നിശ്ചലമായി.
അമ്മ നിലത്ത് വീണ് നിലവിളിച്ചു
എന്റെ മകനേ… ആ നിലവിളി
ആകാശംതൊട്ടു മടങ്ങി വന്നു.
ആ ശബ്ദം ഇന്നും എന്റെ ചെവികളിൽ മുഴങ്ങുന്നു.
പെൺകുട്ടിയുടെ വീട്ടുകാർ എത്തിയപ്പോൾ,
ആ മുഖത്ത് പകുതി ജീവൻ മാത്രം,
വാക്കുകൾ ഇല്ല കണ്ണുകൾ മാത്രം ചോദിച്ചു,
ഇത് തന്നെയോ ഞായറാഴ്ചയുടെ വിധി?
കല്യാണപന്തലിൽ വാടിയ പൂമാലകൾ,
നിശ്ചലമായി കത്തിയുനിൽക്കുന്ന ലൈറ്റുകൾ,
അവയുടെ പ്രകാശത്തിൽ മരണംതന്നെ തെളിഞ്ഞുനിന്നു.
ചിരിയ്ക്കും പാട്ടിനും പകരം കരച്ചിലിന്റെ താളം മാത്രം.
താലിമാലയും സാരിയും അതേ മേശപ്പുറത്ത് കിടന്നു
അവൻ അണിയാതെ പോയ ജീവിതത്തിന്റെ അടയാളങ്ങൾ പോലെ.
രഞ്ജിത്ത് മുറ്റത്തിന്റെ വശത്ത് നിന്നു നോക്കി നിന്നു.
പൂക്കൾ ചേർത്ത എന്റെ കൈകൾ വിറച്ച് പോയി.
ഹൃദയം ചോദിച്ചു
എന്തിനാണ് ദൈവമേ, ഈ ഞായറാഴ്ചയും വന്നത്?
അവന്റെ അമ്മയോട് നോക്കാൻ പോലും എനിക്ക് ധൈര്യമുണ്ടായില്ല
കണ്ണീർ പൊഴിഞ്ഞു കൊണ്ടിരുന്നു, പക്ഷേ വാക്കുകൾ വരില്ല.
അവന്റെ മാതാപിതാവ് നിശ്ചലമായി കസേരയിൽ ഇരുന്നു
തലയണയുടെ അറ്റം പിടിച്ച് മിണ്ടാതെ കരയുന്നത് കണ്ടപ്പോൾ
എന്റെ ഉള്ളം തകർന്ന് പോയി.
ആ ദിവസം മുതൽ ഞായറാഴ്ചകൾ എനിക്ക് പേടിയാകുന്നു.
അവൻ പോയ രാത്രിയുടെ ശബ്ദം ഇപ്പോഴും മനസ്സിൽ മുഴങ്ങുന്നു.
വെളുത്ത തുണിയിലൊതുങ്ങിയ ആ മുഖം,
എന്റെ കണ്ണുകൾ മൂടിയാലും മാഞ്ഞുപോകുന്നില്ല.
അവൻ ഇല്ലാത്തതിന്റെ ശൂന്യം ഇന്നുവരെ എന്റെ ഉള്ളിൽ നിറയുന്നില്ല.
ഒരു ഞായറാഴ്ച ഇങ്ങനെ കടന്നുപോയി
പക്ഷേ അതിന്റെ നിഴൽ ഇന്നും എന്റെ ഹൃദയത്തിൽ മാഞ്ഞിട്ടില്ല…
അങ്ങനെ മറ്റൊരു ഞായറാഴ്ച കൂടി... 🐝

ശുഭം.

3 weeks ago | [YT] | 22

Pachakuthira

മുത്തു മണികളെ ഇന്ന് നമ്മുടെ ഷാലു കുട്ടന്റെ ഓപ്പറേഷൻ ആണ് night ആണ് എല്ലാവരും അവനു വേണ്ടി പ്രാർത്ഥികാണെ 🙏🙏🙏🙏🙏🙏🥹🥹🥹❤️❤️

3 weeks ago | [YT] | 33

Pachakuthira

ബീക്കുട്ടന്റെ കഥയുടെ മൂന്നാം ഭാഗം എല്ലാവരും വായിച്ചു അഭിപ്രായം കമെന്റ് ചെയ്യണേ... മുത്തു മണികളെ... 💖❤️

ഞായറാഴ്ചയുടെ പെണ്ണുകാണൽ മൂന്നാം ഭാഗം

അന്നത്തെ രാത്രി ഉറക്കം കണ്ണിൽ തങ്ങിവന്നു അടച്ചാലും തുറന്നാലും ആ ദിവസത്തെ സംഭവങ്ങൾ മനസ്സിൽ തിരിഞ്ഞു കൊണ്ടേയിരുന്നു. അങ്ങനെ കിടന്നുകൊണ്ട് ഉറങ്ങിപ്പോയി.
രാവിലെ എഴുന്നേറ്റപ്പോൾ പഴയ ഉത്സാഹം എവിടെയോ പോയിരിക്കുന്നു. ജോലിക്ക് പോകാനും മനസ്സില്ല. എങ്കിലും മനസ്സില്ലാതെ എഴുന്നേറ്റു, പതിവുപോലെ ജോലിയിൽ പ്രവേശിച്ചു.

അന്ന് മുതൽ പെണ്ണുകാണൽ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ ഉള്ളിൽ ഒരു പേടി.
അങ്ങനെ മാസങ്ങൾ പിന്നിട്ടപ്പോൾ വീണ്ടും ഒരു അവസരം വന്നു. അവർ എൻറെ അടുത്ത് ബയോഡാറ്റ ചോദിച്ചു, ഞാനും കൊടുത്തു.
വീണ്ടും ഒരു ഞായറാഴ്ച വീണ്ടും പഴയപോലെ ഒരു വീട്ടിൽ, അതേ മുഖങ്ങൾ, അതേ ചെറിയ സദസ്സ്. പക്ഷേ ആ പെൺകുട്ടിയെ എനിക്കിഷ്ടപ്പെട്ടില്ല. കാരണങ്ങൾ പറയാനില്ല, വീട്ടിൽ വന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എന്നൊന്നായിരുന്നു.

അതിനുശേഷം ഞായറാഴ്ചകൾ കടന്നു പോയി. ചിലർക്ക് എന്നെ ഇഷ്ടപ്പെട്ടില്ല, എനിക്കും ചില പെൺകുട്ടികളെ ഇഷ്ടപ്പെട്ടില്ല. അളവിൽ അധികം ശാന്തൻ, ചിലപ്പോൾ ജോലിപ്രശ്നം, ചിലപ്പോൾ വീട്ടുകാർക്ക് അഭിപ്രായം.
ഭൂരിഭാഗം ആലോചനകളിലും തടസ്സമായത് എൻറെ വിദ്യാഭ്യാസവും എൻറെ ജോലിയുമായിരുന്നു. എപ്പോഴും അത് വെല്ലുവിളിയായി മാറി. ആ കാലത്ത് മുപ്പത്തിയഞ്ചിന് മുകളിൽ ശമ്പളം ഉണ്ടായ എനിക്ക് കൂലിപ്പണിക്കാരന്റെ വിലപോലുമുണ്ടായിരുന്നില്ല.
അങ്ങനെ ഒന്ന് കഴിഞ്ഞു, രണ്ടു കഴിഞ്ഞു, വിരലുകൾ എണ്ണിയാൽ എല്ലാം തീർന്നു.
അങ്ങനെ വർഷങ്ങൾ മറിഞ്ഞു പോയി. ഒരു ഏപ്രിൽ മാസം ഈസ്റ്റർ കഴിഞ്ഞ തിങ്കളാഴ്ച, അപ്പച്ചൻ നമ്മളിൽ നിന്ന് എന്നും അകലെയായി.
അന്ന് വീട് മുഴുവൻ മൗനമായിരുന്നു, മതിലുകൾ പോലും നിശ്ശബ്ദമായി കരയുന്നതുപോലെ. അമ്മയുടെ കണ്ണുകളിൽ വേദന, എന്റെ ഉള്ളിൽ പൊള്ളലുകൾ.
ഒരു കുടുംബത്തിന്റെ മുഴുവൻ ചുമതല അന്നുമുതൽ എൻറെ തോളിലായി.
ചേച്ചിയുടെ അനിയത്തി നേരത്തെ വിവാഹിതയായി. വീട്ടിൽ ഞാനും അമ്മയും മാത്രം. രാവിലെയും വൈകിട്ടും ആ വീട്ടിലെ നിശ്ശബ്ദത ഒരു കല്ലുപോലെ ഭാരം.
ജോലിയിൽ പോയി മടങ്ങുമ്പോൾ അമ്മയുടെ മുഖത്ത് തനിച്ചിന്റെ ഓളങ്ങൾ.
ബന്ധുക്കളും കൂട്ടുകാരും പറയാൻ തുടങ്ങി “ഇനി കല്യാണം കഴിക്കണം, താമസിക്കരുത്.
അങ്ങനെ വീണ്ടും വർഷങ്ങൾക്കുശേഷം, ഒരു ഞായറാഴ്ച കൂട്ടുകാരനൊപ്പമുള്ള മറ്റൊരു യാത്ര.
പെൺകുട്ടിയെ കണ്ടപ്പോൾ മനസിന് ഒരു ശാന്തത തോന്നി. എനിക്കും അവൾക്കുംഇഷ്ടമായി. വീട്ടിൽ വന്ന് സന്തോഷത്തോടെ പറഞ്ഞു.
അടുത്ത ഞായറാഴ്ച വീട്ടിൽ നിന്ന് കുറെ പേർ അവിടേക്ക് പോയി, കാര്യങ്ങൾ സംസാരിച്ചു, വീടുകൾ കണ്ടു.
എല്ലാവരും വൈകിട്ട് മടങ്ങിയപ്പോൾ, ഞാൻ മനസ്സിൽ ഇതിനകം കല്യാണത്തിന്റെ ചിത്രങ്ങൾ വരച്ചിരുന്നു വേദി, മാല, ചിരികൾ, അതിഥികൾ, എല്ലാം.
വൈകിട്ട് വീട്ടിൽ കയറിയപ്പോൾ അമ്മ മാത്രം ഉണ്ടായിരുന്നു. ബാക്കിയുള്ളവർ പോയിരുന്നു.
ഞാൻ ചോദിച്ചു കാര്യങ്ങൾ എങ്ങനെയുണ്ട്?
അവരുടെ മുഖം ശാന്തമായിരുന്നെങ്കിലും, വാക്കുകൾ കനത്തതായിരുന്നു
അവർക്ക് പെൺകുട്ടിയും, അവിടുത്തെ പരിസരവും ഇഷ്ടമായില്ല.
ആ വാക്കുകൾ കേട്ടപ്പോൾ ഉള്ളിൽ എന്തോ ഒടിഞ്ഞുപോയി.
ഞാൻ ശബ്ദം ഉയർത്തി പരിസരം അല്ല ഞാൻ കല്യാണം കഴിക്കുന്നത്, പെണ്ണിനെയാണ്!
പക്ഷേ ആരും മറുപടി പറഞ്ഞില്ല. അമ്മയുടെ കണ്ണുകളിൽ വെള്ളം നിറഞ്ഞു.
മനസ്സിലുണ്ടായിരുന്ന സ്വപ്നങ്ങൾ ഒന്നു കൂടി പൊളിഞ്ഞു വീണു.
ദേഷ്യവും സങ്കടവും ചേർന്ന് ഉള്ളിൽ ഒരു നിശ്ശബ്ദത നിറഞ്ഞു.
അന്നുമുതൽ ഞാൻ ഒന്നു പിന്നോട്ടായി എന്റെ ജീവിതത്തിന്റെ നിശ്ശബ്ദ ഭാഗത്തേക്ക്....... 🐝 തുടരും....

4 weeks ago | [YT] | 20

Pachakuthira

വീട്ടിന്റെ നിശ്ശബ്ദതയിൽ ഒരു ചേട്ടൻ വന്ന് ഞങ്ങളെ പരിചയപ്പെടുത്തി ഞാൻ പെൺകുട്ടിയുടെ അപ്പൻറെ അനിയൻ. പിന്നെ മറ്റുള്ളവരും പരിചയപ്പെട്ടു പെൺകുട്ടിയുടെ അപ്പൻ, അമ്മ, ജേഷ്ഠൻ, പിന്നെ കുറച്ചു ബന്ധുക്കളും കൂടി. ഒരു ചെറു മേശയ്‌ക്ക് മുകളിൽ മധുരപലാരങ്ങളും മിച്ചർ ചെറുപഴവും ഒരുക്കിയിരിക്കുന്നു. അവിടെ ഇരിക്കുമ്പോൾ ഉള്ളിൽപടരുന്ന ടെൻഷൻ പറഞ്ഞറിയിക്കാൻ പറ്റില്ലായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആ ചേട്ടൻ പറഞ്ഞു, മോളെ വിളിക്കൂ.പേര് ഓർമ്മയില്ലെങ്കിലും ആ ശബ്ദം ഇന്നും മനസ്സിൽ മുഴങ്ങുന്നു. വാതിലിന്റെ മറയത്ത് ചാരിയൊരുത്തി മുന്നിൽ വന്നു ചെറു ചിരിയും നാണം നിറഞ്ഞ കണ്ണും, വാതിലിന്റെ നിഴലിൽ പൂത്തൊരു ദൃശ്യവും. ഞങ്ങൾ മൂന്നുപേർ, ആരാണവളെ കാണാൻ വന്നത് എന്ന് അവൾക്കറിയാതെ, മൂന്നുപേരെയും മാറിമാറി നോക്കി നിന്നു.
എൻ്റെ കയ്യിൽ ചായകപ്പ്, പിടിച്ചുകൊണ്ട് ഇരിക്കുമ്പോൾ കൂട്ടത്തിലെ ഒരാൾ ചോദിച്ചു, എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ പറയാം. ഞാൻ തലകുനിച്ചു, വേണ്ട, എന്ന് പറഞ്ഞു. അവൾ ചെറുതായി ചിരിച്ചു, ആ ചിരി ഇന്നും മനസ്സിന്റെ ഒരു കോണിൽ തെളിഞ്ഞുനിൽക്കുന്നു. കുറച്ച് നിമിഷങ്ങൾക്കുശേഷം അവൾ അകത്തേക്ക് പോയി. ആരോ പറഞ്ഞു, എന്താണ് പോയത്, അവിടെ നിൽക്കാമായിരുന്നില്ലേ? ഞങ്ങൾ പറഞ്ഞു, കുഴപ്പമില്ല. പിന്നെ കുറച്ച് മിണ്ടാതെയുള്ള വാക്കുകളും ചായയുടെ ചൂടിലും ചിരിയിലും കലർന്ന സംഭാഷണങ്ങളും. ആ നിമിഷം എല്ലാം ചേർന്ന് സന്തോഷം നിറഞ്ഞ ഒരു ഉച്ചപ്പനമായി തോന്നി.
പുറത്തേക്ക് ഇറങ്ങുമ്പോൾ മൂന്നാൻ പറഞ്ഞു, നിങ്ങൾ കാത്തിരിക്കൂ, ഞാൻ അകത്ത് പോയിട്ട് വരാം. അയാൾ അകത്ത് പോയപ്പോൾ എൻ്റെ മനസ്സിൽ ചിന്തകൾ കാടുകയറി അവൻ വരുമ്പോൾ എന്തായിരിക്കും പറയുക? അളിയൻ തോൾ തട്ടി പറഞ്ഞു, വാ, വണ്ടിയിലേറാം.കുറച്ചു കഴിഞ്ഞ് മൂന്നാൻ വന്നു, വൈകിട്ട് വിളിക്കാം, എന്ന് പറഞ്ഞ്. ഞങ്ങൾ മൂവരും യാത്രയായി. വണ്ടി 200 മീറ്റർ പിന്നിട്ടപ്പോൾ കൂട്ടത്തിൽ ഒരാൾ പറഞ്ഞു, ഇവിടെ എറണാകുളത്ത് നല്ലൊരു കള്ള് ഷാപ്പ് ഉണ്ട്, ചെറുതായി കയറാം. ആദ്യം വിസമ്മതിച്ചെങ്കിലും അവർ ഉറച്ചു പറഞ്ഞു. ഉച്ചയ്ക്ക് 12 കഴിഞ്ഞിരുന്നു. സൂര്യൻ തലയിൽ പൊങ്ങിനിൽക്കുമ്പോൾ കള്ള് ഷാപ്പിൽ തിരക്ക് പൊങ്ങിപൊങ്ങുന്ന സമയം.
അകത്ത് കടന്നപ്പോൾ കപ്പയുടെ ചൂടും മീൻതലകറിയുടെ പുകയും കള്ളിന്റെ മണം കലർന്ന ഒരു ലോകം. ഞങ്ങൾ ചെറിയൊരു മുറിയിൽ ഇരുന്നു. മേശമേൽ രണ്ട് കുപ്പി കള്ള്, പിന്നെ കപ്പ, മീൻതലകറി, ചെമ്മീൻ ഫ്രൈ, ബീഫ് ഫ്രൈ എല്ലാം പടിപടിയായി. അവർ ആസ്വദിച്ചിരിക്കുന്നു, ഞാൻ മാത്രം മനസ്സിൽ ആ വീട്ടിലെ വാതിലിന്റെ മറയത്ത് നിന്ന പെൺകുട്ടിയെ ഓർത്ത്. അവർക്ക് ഇഷ്ടപ്പെട്ടു തന്നെയായിരിക്കും,ഞാൻ ചിന്തിച്ചു, “അങ്ങനെയെങ്കിൽ ഉടനെ കല്യാണം.” ബില്ല് ചോദിച്ചു. കാഷ് കൊടുക്കുവാൻ ഞാൻ പോയി. ക്യാഷ് കൗണ്ടറിന് പിറകിൽ ഇരുന്ന ആൾ എന്നെ ശ്രദ്ധിച്ചു നോക്കി. ക്യാഷ് കൊടുത്തു, നൂറ് രൂപ ടിപ്പും നൽകി മടങ്ങി. വണ്ടിയിൽ കയറിയപ്പോൾ അളിയൻ പറഞ്ഞു, എടാ,അയാളെ നമ്മൾ എവിടെയോ വെച്ച് കണ്ടിട്ടുണ്ട്. എവിടെ? ഞാൻ ചോദിച്ചു. കൂട്ടത്തിലുണ്ടായ സന്തോഷ് പറഞ്ഞു അത് ആ വീട്ടിൽ നമ്മളെ പരിചയപ്പെടുത്തിയ ആളല്ലേ പെൺകുട്ടിയുടെ അപ്പൻറെ അനിയൻ!
അത് കേട്ടപ്പോൾ ഉള്ളിൽ എന്തോ കുഴഞ്ഞുപോയി. പിന്നെ യാത്ര മൌനമായി. വീട്ടിലെത്തി അളിയനും കൂട്ടുകാരും അവരുടെ വഴിക്ക് പോയി. ഞാൻ പതുക്കെ വീട്ടിലോട്ട് നടന്നു. വാതിൽ തുറക്കുമ്പോൾ അപ്പച്ചൻ ശബ്ദിച്ചു ഒരു നല്ല കാര്യത്തിന് പോയിട്ടുണ്ടെങ്കിൽ ആദ്യം വീട്ടിൽ വരണം.ഞാൻ അത്ഭുതത്തോടെ നോക്കി. പിന്നെ അദ്ദേഹം ചോദിച്ചു, നിങ്ങൾ പെണ്ണുകാണാൻ പോയിട്ട് കള്ള് ഷാപ്പിൽ കയറിയോ? വാക്കുകൾ നിശ്ചലമായി. അമ്മച്ചിയുടെ മുഖത്ത് കടന്നൽ കുത്തിയ പോലെ. ഞാൻ ചോദിച്ചു, എന്താ കാര്യം?അവർ പറഞ്ഞു, അയാൾ വിളിച്ചിരുന്നു… നിങ്ങൾ പോയ ഷാപ്പ് പെൺകുട്ടിയുടെ ബന്ധത്തിലുള്ള ഒരാളുടേതാണ്.
അന്ന് തന്നെ മനസ്സിൽ പെയ്തു വീണത് മഴയല്ല തകർന്ന സ്വപ്നങ്ങളുടെ ശബ്ദം. ചായയുടെ മധുരം മറന്നുപോയി, വാതിലിന്റെ നിഴലിൽ നിന്ന ആ ചിരി മനസ്സിൽ പൊഴിഞ്ഞു. അന്ന് ഉച്ചയ്ക്കു മങ്ങിത്തുടങ്ങിയ സൂര്യനെപ്പോലെ, എൻ്റെ ആ ദിവസം അസ്തമിച്ചു പോയി നിശ്ശബ്ദമായി, പക്ഷേ എന്നും ഓർമ്മയായി. തുടരും....🐝

1 month ago | [YT] | 21

Pachakuthira

ഞായറാഴ്ചയുടെപെണ്ണു കാണൽ

വർഷങ്ങൾക്കുമുമ്പ്, ഒരു ശാന്തമായ ഞായറാഴ്ച പ്രഭാതം. പള്ളിയുടെ മണിയടി നിശ്ശബ്ദതയൽ അലയുമ്പോൾ, അപ്പച്ചൻ അനായാസമായി പറഞ്ഞു ഇന്ന് ഒരു മൂന്നാൻ വരും, ഒരു പെണ്ണുകാണാൻ പോകണം.
അത്കേട്ടപ്പോൾ, ഉള്ളിൽ എവിടെയോ ഒരുലഡ്ഡുപൊട്ടി
ജീവിതത്തിൽ ആദ്യമായിട്ട് ഒരുപെണ്ണുകാണൽ ആ ചിന്ത തന്നെ ഒരു വല്ലാത്തവിചിത്രമായകുളിരും ചൂടും ചേർന്ന അനുഭവം.
തലേദിവസം പറഞ്ഞിരുന്നെങ്കിൽ മുടി വെട്ടിയേനെ, അല്പം പൗഡർ തേച്ച് ഒരു നല്ല കുട്ടപ്പനായേനെ ആ വിചാരം പിന്നെ തലയിൽ കറങ്ങിക്കൊണ്ടേയിരുന്നു.

ഞായറാഴ്ച കുർബാന കഴിഞ്ഞ്, ഞാനും അളിയനും കൂടി പുറപ്പെട്ടു.
മുന്‍നിരയിൽ മൂന്നാൻ, പിന്നിൽ ഞങ്ങൾ രണ്ടു പേർക്കും ചേർന്ന അല്പം ഭയവും കൗതുകവും.
ആ വീട്ടിന്റെ ഗേറ്റിൽ എത്തിയപ്പോൾ കാൽപാടുകൾക്ക് പോലും ശബ്ദം വരാതിരിക്കാൻ നാം നടന്നു അത്രയും നിശ്ശബ്ദമായ ഒരു കുനിയൽ.

വീട്ടിൽനിന്ന് രണ്ടുപേർവന്നു സ്നേഹത്തോടെഅകത്തേക്കു ക്ഷണിച്ചു.
മുറിയിൽ ഇരുന്നപ്പോൾ മുഖത്തോട്മുഖം നോക്കിയ നിശബ്ദതയിൽ ഒരിക്കൽ പോലും കണ്ണുചിമ്മാൻ പറ്റാതെ ഇരുന്ന ഞാൻ,മനസ്സിൽ ആയിരം ചിന്തകൾ ചിരിയടിച്ചു കളിച്ചുകൊണ്ടിരുന്നു.
പെണ്ണിൻറെ അച്ഛൻ വന്നു, മൂന്നാനെ സമീപിച്ച് മന്ദഹസത്തോടെ എന്തോ ചോദിച്ചു.
അവർക്ക് തമ്മിൽ പരിചയം തോന്നി വിശേഷങ്ങൾ പെയ്തൊഴിയുമ്പോൾ ഞാൻ ചായയുടെ പുകക്കുള്ളിലൂടെ സ്വപ്നം കണ്ടു.
അവിടെ നിന്നുതന്നെ, ജീവിതത്തിന്റെ ആദ്യചായക്കപ്പ് എത്ര തളര്ന്ന കൈകളാൽ ഞാൻ എടുത്തുവെന്ന് ഇന്നും ഓർമ്മയുണ്ട്....തുടരും

1 month ago | [YT] | 21