ബീക്കുട്ടന്റെ കഥയുടെ മൂന്നാം ഭാഗം എല്ലാവരും വായിച്ചു അഭിപ്രായം കമെന്റ് ചെയ്യണേ... മുത്തു മണികളെ... 💖❤️
ഞായറാഴ്ചയുടെ പെണ്ണുകാണൽ മൂന്നാം ഭാഗം
അന്നത്തെ രാത്രി ഉറക്കം കണ്ണിൽ തങ്ങിവന്നു അടച്ചാലും തുറന്നാലും ആ ദിവസത്തെ സംഭവങ്ങൾ മനസ്സിൽ തിരിഞ്ഞു കൊണ്ടേയിരുന്നു. അങ്ങനെ കിടന്നുകൊണ്ട് ഉറങ്ങിപ്പോയി. രാവിലെ എഴുന്നേറ്റപ്പോൾ പഴയ ഉത്സാഹം എവിടെയോ പോയിരിക്കുന്നു. ജോലിക്ക് പോകാനും മനസ്സില്ല. എങ്കിലും മനസ്സില്ലാതെ എഴുന്നേറ്റു, പതിവുപോലെ ജോലിയിൽ പ്രവേശിച്ചു.
അന്ന് മുതൽ പെണ്ണുകാണൽ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ ഉള്ളിൽ ഒരു പേടി. അങ്ങനെ മാസങ്ങൾ പിന്നിട്ടപ്പോൾ വീണ്ടും ഒരു അവസരം വന്നു. അവർ എൻറെ അടുത്ത് ബയോഡാറ്റ ചോദിച്ചു, ഞാനും കൊടുത്തു. വീണ്ടും ഒരു ഞായറാഴ്ച വീണ്ടും പഴയപോലെ ഒരു വീട്ടിൽ, അതേ മുഖങ്ങൾ, അതേ ചെറിയ സദസ്സ്. പക്ഷേ ആ പെൺകുട്ടിയെ എനിക്കിഷ്ടപ്പെട്ടില്ല. കാരണങ്ങൾ പറയാനില്ല, വീട്ടിൽ വന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എന്നൊന്നായിരുന്നു.
അതിനുശേഷം ഞായറാഴ്ചകൾ കടന്നു പോയി. ചിലർക്ക് എന്നെ ഇഷ്ടപ്പെട്ടില്ല, എനിക്കും ചില പെൺകുട്ടികളെ ഇഷ്ടപ്പെട്ടില്ല. അളവിൽ അധികം ശാന്തൻ, ചിലപ്പോൾ ജോലിപ്രശ്നം, ചിലപ്പോൾ വീട്ടുകാർക്ക് അഭിപ്രായം. ഭൂരിഭാഗം ആലോചനകളിലും തടസ്സമായത് എൻറെ വിദ്യാഭ്യാസവും എൻറെ ജോലിയുമായിരുന്നു. എപ്പോഴും അത് വെല്ലുവിളിയായി മാറി. ആ കാലത്ത് മുപ്പത്തിയഞ്ചിന് മുകളിൽ ശമ്പളം ഉണ്ടായ എനിക്ക് കൂലിപ്പണിക്കാരന്റെ വിലപോലുമുണ്ടായിരുന്നില്ല. അങ്ങനെ ഒന്ന് കഴിഞ്ഞു, രണ്ടു കഴിഞ്ഞു, വിരലുകൾ എണ്ണിയാൽ എല്ലാം തീർന്നു. അങ്ങനെ വർഷങ്ങൾ മറിഞ്ഞു പോയി. ഒരു ഏപ്രിൽ മാസം ഈസ്റ്റർ കഴിഞ്ഞ തിങ്കളാഴ്ച, അപ്പച്ചൻ നമ്മളിൽ നിന്ന് എന്നും അകലെയായി. അന്ന് വീട് മുഴുവൻ മൗനമായിരുന്നു, മതിലുകൾ പോലും നിശ്ശബ്ദമായി കരയുന്നതുപോലെ. അമ്മയുടെ കണ്ണുകളിൽ വേദന, എന്റെ ഉള്ളിൽ പൊള്ളലുകൾ. ഒരു കുടുംബത്തിന്റെ മുഴുവൻ ചുമതല അന്നുമുതൽ എൻറെ തോളിലായി. ചേച്ചിയുടെ അനിയത്തി നേരത്തെ വിവാഹിതയായി. വീട്ടിൽ ഞാനും അമ്മയും മാത്രം. രാവിലെയും വൈകിട്ടും ആ വീട്ടിലെ നിശ്ശബ്ദത ഒരു കല്ലുപോലെ ഭാരം. ജോലിയിൽ പോയി മടങ്ങുമ്പോൾ അമ്മയുടെ മുഖത്ത് തനിച്ചിന്റെ ഓളങ്ങൾ. ബന്ധുക്കളും കൂട്ടുകാരും പറയാൻ തുടങ്ങി “ഇനി കല്യാണം കഴിക്കണം, താമസിക്കരുത്. അങ്ങനെ വീണ്ടും വർഷങ്ങൾക്കുശേഷം, ഒരു ഞായറാഴ്ച കൂട്ടുകാരനൊപ്പമുള്ള മറ്റൊരു യാത്ര. പെൺകുട്ടിയെ കണ്ടപ്പോൾ മനസിന് ഒരു ശാന്തത തോന്നി. എനിക്കും അവൾക്കുംഇഷ്ടമായി. വീട്ടിൽ വന്ന് സന്തോഷത്തോടെ പറഞ്ഞു. അടുത്ത ഞായറാഴ്ച വീട്ടിൽ നിന്ന് കുറെ പേർ അവിടേക്ക് പോയി, കാര്യങ്ങൾ സംസാരിച്ചു, വീടുകൾ കണ്ടു. എല്ലാവരും വൈകിട്ട് മടങ്ങിയപ്പോൾ, ഞാൻ മനസ്സിൽ ഇതിനകം കല്യാണത്തിന്റെ ചിത്രങ്ങൾ വരച്ചിരുന്നു വേദി, മാല, ചിരികൾ, അതിഥികൾ, എല്ലാം. വൈകിട്ട് വീട്ടിൽ കയറിയപ്പോൾ അമ്മ മാത്രം ഉണ്ടായിരുന്നു. ബാക്കിയുള്ളവർ പോയിരുന്നു. ഞാൻ ചോദിച്ചു കാര്യങ്ങൾ എങ്ങനെയുണ്ട്? അവരുടെ മുഖം ശാന്തമായിരുന്നെങ്കിലും, വാക്കുകൾ കനത്തതായിരുന്നു അവർക്ക് പെൺകുട്ടിയും, അവിടുത്തെ പരിസരവും ഇഷ്ടമായില്ല. ആ വാക്കുകൾ കേട്ടപ്പോൾ ഉള്ളിൽ എന്തോ ഒടിഞ്ഞുപോയി. ഞാൻ ശബ്ദം ഉയർത്തി പരിസരം അല്ല ഞാൻ കല്യാണം കഴിക്കുന്നത്, പെണ്ണിനെയാണ്! പക്ഷേ ആരും മറുപടി പറഞ്ഞില്ല. അമ്മയുടെ കണ്ണുകളിൽ വെള്ളം നിറഞ്ഞു. മനസ്സിലുണ്ടായിരുന്ന സ്വപ്നങ്ങൾ ഒന്നു കൂടി പൊളിഞ്ഞു വീണു. ദേഷ്യവും സങ്കടവും ചേർന്ന് ഉള്ളിൽ ഒരു നിശ്ശബ്ദത നിറഞ്ഞു. അന്നുമുതൽ ഞാൻ ഒന്നു പിന്നോട്ടായി എന്റെ ജീവിതത്തിന്റെ നിശ്ശബ്ദ ഭാഗത്തേക്ക്....... 🐝 തുടരും....
Pachakuthira
ബീക്കുട്ടന്റെ കഥയുടെ മൂന്നാം ഭാഗം എല്ലാവരും വായിച്ചു അഭിപ്രായം കമെന്റ് ചെയ്യണേ... മുത്തു മണികളെ... 💖❤️
ഞായറാഴ്ചയുടെ പെണ്ണുകാണൽ മൂന്നാം ഭാഗം
അന്നത്തെ രാത്രി ഉറക്കം കണ്ണിൽ തങ്ങിവന്നു അടച്ചാലും തുറന്നാലും ആ ദിവസത്തെ സംഭവങ്ങൾ മനസ്സിൽ തിരിഞ്ഞു കൊണ്ടേയിരുന്നു. അങ്ങനെ കിടന്നുകൊണ്ട് ഉറങ്ങിപ്പോയി.
രാവിലെ എഴുന്നേറ്റപ്പോൾ പഴയ ഉത്സാഹം എവിടെയോ പോയിരിക്കുന്നു. ജോലിക്ക് പോകാനും മനസ്സില്ല. എങ്കിലും മനസ്സില്ലാതെ എഴുന്നേറ്റു, പതിവുപോലെ ജോലിയിൽ പ്രവേശിച്ചു.
അന്ന് മുതൽ പെണ്ണുകാണൽ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ ഉള്ളിൽ ഒരു പേടി.
അങ്ങനെ മാസങ്ങൾ പിന്നിട്ടപ്പോൾ വീണ്ടും ഒരു അവസരം വന്നു. അവർ എൻറെ അടുത്ത് ബയോഡാറ്റ ചോദിച്ചു, ഞാനും കൊടുത്തു.
വീണ്ടും ഒരു ഞായറാഴ്ച വീണ്ടും പഴയപോലെ ഒരു വീട്ടിൽ, അതേ മുഖങ്ങൾ, അതേ ചെറിയ സദസ്സ്. പക്ഷേ ആ പെൺകുട്ടിയെ എനിക്കിഷ്ടപ്പെട്ടില്ല. കാരണങ്ങൾ പറയാനില്ല, വീട്ടിൽ വന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എന്നൊന്നായിരുന്നു.
അതിനുശേഷം ഞായറാഴ്ചകൾ കടന്നു പോയി. ചിലർക്ക് എന്നെ ഇഷ്ടപ്പെട്ടില്ല, എനിക്കും ചില പെൺകുട്ടികളെ ഇഷ്ടപ്പെട്ടില്ല. അളവിൽ അധികം ശാന്തൻ, ചിലപ്പോൾ ജോലിപ്രശ്നം, ചിലപ്പോൾ വീട്ടുകാർക്ക് അഭിപ്രായം.
ഭൂരിഭാഗം ആലോചനകളിലും തടസ്സമായത് എൻറെ വിദ്യാഭ്യാസവും എൻറെ ജോലിയുമായിരുന്നു. എപ്പോഴും അത് വെല്ലുവിളിയായി മാറി. ആ കാലത്ത് മുപ്പത്തിയഞ്ചിന് മുകളിൽ ശമ്പളം ഉണ്ടായ എനിക്ക് കൂലിപ്പണിക്കാരന്റെ വിലപോലുമുണ്ടായിരുന്നില്ല.
അങ്ങനെ ഒന്ന് കഴിഞ്ഞു, രണ്ടു കഴിഞ്ഞു, വിരലുകൾ എണ്ണിയാൽ എല്ലാം തീർന്നു.
അങ്ങനെ വർഷങ്ങൾ മറിഞ്ഞു പോയി. ഒരു ഏപ്രിൽ മാസം ഈസ്റ്റർ കഴിഞ്ഞ തിങ്കളാഴ്ച, അപ്പച്ചൻ നമ്മളിൽ നിന്ന് എന്നും അകലെയായി.
അന്ന് വീട് മുഴുവൻ മൗനമായിരുന്നു, മതിലുകൾ പോലും നിശ്ശബ്ദമായി കരയുന്നതുപോലെ. അമ്മയുടെ കണ്ണുകളിൽ വേദന, എന്റെ ഉള്ളിൽ പൊള്ളലുകൾ.
ഒരു കുടുംബത്തിന്റെ മുഴുവൻ ചുമതല അന്നുമുതൽ എൻറെ തോളിലായി.
ചേച്ചിയുടെ അനിയത്തി നേരത്തെ വിവാഹിതയായി. വീട്ടിൽ ഞാനും അമ്മയും മാത്രം. രാവിലെയും വൈകിട്ടും ആ വീട്ടിലെ നിശ്ശബ്ദത ഒരു കല്ലുപോലെ ഭാരം.
ജോലിയിൽ പോയി മടങ്ങുമ്പോൾ അമ്മയുടെ മുഖത്ത് തനിച്ചിന്റെ ഓളങ്ങൾ.
ബന്ധുക്കളും കൂട്ടുകാരും പറയാൻ തുടങ്ങി “ഇനി കല്യാണം കഴിക്കണം, താമസിക്കരുത്.
അങ്ങനെ വീണ്ടും വർഷങ്ങൾക്കുശേഷം, ഒരു ഞായറാഴ്ച കൂട്ടുകാരനൊപ്പമുള്ള മറ്റൊരു യാത്ര.
പെൺകുട്ടിയെ കണ്ടപ്പോൾ മനസിന് ഒരു ശാന്തത തോന്നി. എനിക്കും അവൾക്കുംഇഷ്ടമായി. വീട്ടിൽ വന്ന് സന്തോഷത്തോടെ പറഞ്ഞു.
അടുത്ത ഞായറാഴ്ച വീട്ടിൽ നിന്ന് കുറെ പേർ അവിടേക്ക് പോയി, കാര്യങ്ങൾ സംസാരിച്ചു, വീടുകൾ കണ്ടു.
എല്ലാവരും വൈകിട്ട് മടങ്ങിയപ്പോൾ, ഞാൻ മനസ്സിൽ ഇതിനകം കല്യാണത്തിന്റെ ചിത്രങ്ങൾ വരച്ചിരുന്നു വേദി, മാല, ചിരികൾ, അതിഥികൾ, എല്ലാം.
വൈകിട്ട് വീട്ടിൽ കയറിയപ്പോൾ അമ്മ മാത്രം ഉണ്ടായിരുന്നു. ബാക്കിയുള്ളവർ പോയിരുന്നു.
ഞാൻ ചോദിച്ചു കാര്യങ്ങൾ എങ്ങനെയുണ്ട്?
അവരുടെ മുഖം ശാന്തമായിരുന്നെങ്കിലും, വാക്കുകൾ കനത്തതായിരുന്നു
അവർക്ക് പെൺകുട്ടിയും, അവിടുത്തെ പരിസരവും ഇഷ്ടമായില്ല.
ആ വാക്കുകൾ കേട്ടപ്പോൾ ഉള്ളിൽ എന്തോ ഒടിഞ്ഞുപോയി.
ഞാൻ ശബ്ദം ഉയർത്തി പരിസരം അല്ല ഞാൻ കല്യാണം കഴിക്കുന്നത്, പെണ്ണിനെയാണ്!
പക്ഷേ ആരും മറുപടി പറഞ്ഞില്ല. അമ്മയുടെ കണ്ണുകളിൽ വെള്ളം നിറഞ്ഞു.
മനസ്സിലുണ്ടായിരുന്ന സ്വപ്നങ്ങൾ ഒന്നു കൂടി പൊളിഞ്ഞു വീണു.
ദേഷ്യവും സങ്കടവും ചേർന്ന് ഉള്ളിൽ ഒരു നിശ്ശബ്ദത നിറഞ്ഞു.
അന്നുമുതൽ ഞാൻ ഒന്നു പിന്നോട്ടായി എന്റെ ജീവിതത്തിന്റെ നിശ്ശബ്ദ ഭാഗത്തേക്ക്....... 🐝 തുടരും....
1 month ago | [YT] | 20