Pachakuthira

ബീ കുട്ടന്റെ കഥയുടെ രണ്ടാം ഭാഗം ❤️❤️💖അമ്മയുടെ രാജകുമാരി. രണ്ടാം ഭാഗം..📃. കാലം നീങ്ങി.
മണ്ണിൻ്റെ മണം നിറഞ്ഞ വഴികളിലൂടെ നടന്ന് വളർന്ന കുഞ്ഞ് പഠനവയസ്സിൽ എത്തി.
അമ്മയും അമ്മൂമ്മ, അപ്പൂപ്പൻ മൂവരും ചേർന്ന് ആ കുഞ്ഞിനെ ഒരു ചെറിയ സ്കൂളിൽ ചേർക്കാൻ തീരുമാനിച്ചു.
പഴയകാല പാഠശാല ഓലമേൽക്കൂരയും ചുമരിൽ ചിരിച്ച ചെറു ചിത്രങ്ങളും.
മുന്നിൽ ചെമ്പരത്തി, തുളസി, കുരുന്നിപ്പൂക്കൾ നിറഞ്ഞ പൂന്തോട്ടം.
കാറ്റിൽ വാഴയിലകൾ തലയാട്ടും, കുട്ടികളുടെ ചിരി മുഴങ്ങും.
മൺതറയിൽ പൊടിയേറ്റ ബെഞ്ചുകൾ,
പക്ഷേ ആ വായുവിൽ സ്നേഹത്തിന്റെ സുഗന്ധം നിറഞ്ഞിരുന്നു.
അമ്മ മകളുടെ കൈ പിടിച്ച് അദ്ധ്യാപികയുടെ മേശയ്ക്കരികിൽ നിൽക്കുമ്പോൾ,
അദ്ധ്യാപിക ചോദിച്ചു
പെൺകുട്ടിയുടെ പേര്?
അമ്മ കുറച്ചുനേരം മൗനമായി.
കണ്ണുകളിൽ ഓർമ്മകളുടെ നിറം വീണു.
പിന്നെ അവൾ മന്ദഹസിച്ച് പറഞ്ഞു ദുർഗ.
അത് അന്നാണ് ആദ്യമായി ഉച്ചരിച്ചത്.ഒരു ശക്തിയുടെയും ശാന്തതയുടെയും പേര് അന്ന്മുതൽ ആകുട്ടി ദുർഗയായി.
അവളുടെ കണ്ണുകളിൽ പ്രകാശം, ചിരിയിൽ നന്മ.
അവൾ സ്കൂളിലെ ചെറുപൂക്കൾക്കിടയിൽ തിളങ്ങുന്ന തുളസിയായിരുന്നു.മഴക്കാലത്ത് വാഴയില പിടിച്ച് കൂട്ടുകാരോടൊപ്പം ഓടും,
വഴികളിൽവെള്ളം നിറഞ്ഞാലും ചിരിയോടെ കടന്നു പോകും.അമ്മയുടെ മനസ്സ് അത്രമാത്രം സംതൃപ്തമല്ലായിരുന്നു.
മകളെ ഒരു നല്ല വിദ്യാർഥിയായി മാത്രമല്ല,
ജീവിതത്തിന്റെ എല്ലാ മേഖലകളിലും പരിപൂർണമായൊരു വ്യക്തിയായി വളർത്താനാണ് ആഗ്രഹിച്ചിരുന്നത്.
അവൾക്ക്എത്രത്തോളം പഠിക്കണമോ അത്രത്തോളം അമ്മ പഠിപ്പിക്കാൻ തയ്യാറായിരുന്നു.
പഠനമുറിഅവൾക്ക്കളിസ്ഥലമായിരുന്നു,
പുസ്തകങ്ങൾ അവളുടെ സുഹൃത്തുക്കൾ.
എട്ടാം ക്ലാസിൽ എത്തിയപ്പോൾ
ഒരു ദിവസം ജീവിതം സ്വപ്നം പോലെ മാറി.
വർഷങ്ങളായി കാണാത്ത ഒരാൾ അവളുടെമുന്നിൽ അവളുടെ അച്ഛൻ.
അമ്മയുടെ മുഖത്ത് നിശബ്ദത.
അച്ഛന്റെ കണ്ണുകളിൽ പഴയൊരു ഖേദം.
ദുർഗയുടെ മനസിൽ അജ്ഞാതമായൊരു ചലനം.
അവൾ അച്ഛനെ നോക്കി, പക്ഷേ മനസ്സിൽ ശൂന്യതയായിരുന്നു.കാരണം അച്ഛന്റെ സ്നേഹം അവൾ ഒരിക്കലും അനുഭവിച്ചിട്ടില്ല.
അവന്റെ വരവ് അവളുടെ ജീവിതത്തിൽ ഒരു ഓർമയായിട്ടു മാത്രം നിലനിന്നു
തണുപ്പുള്ള മഴത്തുള്ളിപോലെ വീണ് ഉണങ്ങിപ്പോയി.
അമ്മയുടെ സഹോദരന്മാരുടെ മക്കളോടൊപ്പം .ബാല്യകാലം ചെലവഴിച്ചു
ചെറുമക്കളുമായി കളിച്ചു, ചിരിച്ചു,
ആർക്കും പറയാതെ ഉള്ളിലെ പോരാട്ടങ്ങൾ അടച്ചുവെച്ച്.
അമ്മയുടെ തോളിൽ തലവെച്ച് ഉറങ്ങുമ്പോഴാണ് അവൾക്ക് തണലിന്റെ അർത്ഥം മനസ്സിലായത്.
പത്താം ക്ലാസ് കഴിഞ്ഞപ്പോൾ അവൾ ട്യൂട്ടോറിയൽ കോളേജിൽ ചേർന്നു.
എന്നാൽ എല്ലാ ദിവസവും പോകാനായില്ല.
അമ്മ മകളെ എത്രത്തോളം വേണമെങ്കിലും പഠിപ്പിക്കാൻ തയ്യാറായിരുന്നു,
അവളുടെ വിജ്ഞാനവും ധൈര്യവും വളരട്ടെ എന്ന് മാത്രം ആഗ്രഹിച്ചു. ദുർഗ
വസ്ത്രധാരണത്തിലെ ശുചിത്വം, മുഖത്തിലെ പ്രഭ,
കാറ്റിൽ തലയാട്ടുന്ന വെള്ള മുല്ലപ്പൂക്കളെ പോലെ ഭംഗി.
ആരു കണ്ടാലും നിശ്ചലമായി നോക്കും,
പക്ഷേ അവൾക്ക് അതൊക്കെ അനാവശ്യമായിരുന്നു.
അവളുടെ കണ്ണുകളിൽ ഒരു ദിശയുണ്ട്
ജീവിതം നല്ലതാക്കാനുള്ള ഉറച്ച തീരുമാനത്തിന്റെ ദിശ.
പൂവാലന്മാരുടെ വാക്കുകൾ അവൾ കേട്ടില്ല,
പ്രണയം അവളുടെ മനസ്സിൽ ഒരു സ്വപ്നം പോലും ആയിരുന്നില്ല.
അവളുടെ ആഗ്രഹം ഒറ്റത്തെയാണ്
ഞാൻ നല്ലവളായിരിക്കണം.
അമ്മയുടെ ജീവിതം വെറുതെയാകരുത്.
അത് തന്നെയായിരുന്നു ദുർഗയുടെ പ്രതിജ്ഞ,
അവളുടെ പ്രാർത്ഥന, അവളുടെ വഴികാട്ടി.
മഴപെയ്യുമ്പോൾ ഇന്നും അവൾ വീടിന്റെ നടുവിൽ മഴത്തുള്ളികൾ
വാഴയിലകളിൽ വീഴുന്ന തുള്ളികളെ നോക്കി,
അമ്മയുടെ സ്നേഹവും അച്ഛന്റെ ശൂന്യതയും ചേർന്ന
ജീവിതത്തിന്റെ ഭംഗി മനസ്സിൽ ഓർത്തുകൊണ്ട്…. തുടരും.... 🐝

1 week ago | [YT] | 24