Iype Vallikdan is a an award winning Journalist finding human stories...
A passionate traveller who worked as television reporter with Malayala Manorama, Asianet news, Mathrubhumi news,Club FM,Radio Me. Now he is an independent social media journalist and Vlogger
Email - iypevallikadan@gmail.com | Whats app -00917510173289


IypeVallikadan

പ്രിയപ്പെട്ട സഖാവ് റഹീമേ..
താങ്കളുടെ ഭാഷാപരിമതിയെപ്പറ്റി മാധ്യമമൈക്കുകൾക്ക് മുന്നിൽ ന്യായീകരിക്കേണ്ടിവരുന്നത് തന്നെ കുറച്ച് കുറക്കണം എന്ന് ആദ്യം തന്നെ പറയട്ടെ.രണ്ടാമത് താങ്കളൊരു തിരുവനന്തപുരം എംപിയല്ല മറിച്ച് കേരളത്തിന്റെ സമസ്ത മേഖലകളെയും തൊടാൻ കഴിയുന്ന,ഇന്ത്യയുടെ കമ്മ്യൂണിസ്റ്റ് മുഖമാകാനും ശബ്ദമാകാനും കഴിയുന്ന രാജ്യസഭാ എംപിയാണ്.ബുൾഡോസർ ഇടിച്ചുനിരത്തിയ മനുഷ്യരുടെ സങ്കടം കേൾക്കാൻ പോയതിൽ അഭിനനന്ദനം അറിയിക്കട്ടെ പക്ഷേ
താങ്കളുടെ പ്രവർത്തന മേഖലകളിൽ കുറഞ്ഞത് AEIOU എന്നിവയിൽ തുടങ്ങുന്ന വവ്വൽ ശബ്ദങ്ങൾക്ക് മുന്നിൽ AN എന്ന് ഉപയോഗിക്കണമെന്ന ഇംഗ്ലീഷിലെ ഏറ്റവും കുറഞ്ഞ ഗ്രാമറെങ്കിലും പഠിച്ചേ പറ്റൂ.കർണാടകത്തിലെ വിഷയത്തിൽ ഇടപെടാൻ പോയിട്ട് ആ റിപ്പോർട്ടറുടെ നിസാര ചോദ്യത്തിന് മുന്നിൽ ഒന്നും പറയാനാകാതെ തിലകനേതോ സിനിമയിൽ പറയുന്നത് പോലെ ബഭ്ഭഭ അടിച്ച് സ്വയം നാണം കെടുന്നതല്ലാതെ പ്രശ്നപരിഹാരത്തിനോ ,കമ്മ്യൂണിസ്റ്റ് പാർട്ടിക്കോ വ്യക്തിപരമായോ യാതൊരു നേട്ടങ്ങളുമില്ല.
അല്പസമയം കണ്ടെത്തി ഒരു ഇംഗ്ലീഷ് വാദ്യരെ കണ്ടുപിടിച്ച് ആ ഭാഷയുടെ പ്രാഥമിക പാഠങ്ങൾ പഠിക്കാൻ തയ്യാറാകണം.
പിന്നെ ട്രോളുകളുടെ പിറകെ പോയി പരിഹാസ്യനാകുന്നതിന് പകരം പുറത്ത് വിടുന്ന വാക്കുകൾ,വാചകങ്ങൾ അത് മലയാളത്തിലാണെങ്കിലും അൽപസ്വൽപം ആലോചിച്ച് വൃത്തിയായി അവതരിപ്പിക്കാൻ ശ്രമിക്കുക.
നിങ്ങളൊരു ഡിഫി നേതാവ് മാത്രമല്ല,മറിച്ച് കേരളത്തിന് വേണ്ടപ്പെട്ട എംപി കൂടിയാണെന്ന ധാരണ ശരിക്കുള്ള ധാരണയാക്കി മാറ്റി,തിരുത്താൻ ശ്രമിക്കണമെന്ന് അപേക്ഷ.ഇനി സഖാക്കൻമാരോട് നല്ല വർത്തമാനം പറഞ്ഞ് കയ്യടി മേടിക്കാനല്ല ഞാൻ പറയുന്നത് നല്ല വർത്തമാനം പറഞ്ഞ് കേരളത്തിന് എന്തെങ്കിലുമൊക്കെ സംഘടിപ്പിക്കണെന്നാണ് അതിന് ഇംഗ്ലീഷോ ഹിന്ദിയോ അറിയണം
അല്ലാതെ മലയാളത്തിൽ മാത്രമേ സംസാരിക്കൂ എന്ന് പറഞ്ഞ് പൊട്ടക്കിണറ്റിലെ തവളാച്ചിയാകരുത്...
സ്നേഹത്തോടെ ഐപ്പ് വള്ളികാടൻ

4 days ago | [YT] | 109

IypeVallikadan

നമ്മുടെ സ്പിതിക്ക് ഒരു വയസ്സായി…🙂
#spitihome #iypevallikadan #roseiype #thathamapally #home #alappuzha

5 months ago | [YT] | 36

IypeVallikadan

5 months ago | [YT] | 41

IypeVallikadan

ഒപ്പം ചേർത്തിട്ട് ഇന്ന് 15 വർഷമാകുന്നു…
Happy Anniversary to us …

7 months ago | [YT] | 2,429

IypeVallikadan

മുക്കുവന്റെ മോതിരമണിഞ്ഞ് ലിയോ പതിനാലാമൻ…

7 months ago | [YT] | 82

IypeVallikadan

വിഷു ആശംസകൾ….
Happy Vishu …
സ്പിതിയിലെ ആദ്യ വിഷു

8 months ago | [YT] | 12

IypeVallikadan

പ്രിയപ്പെട്ട ഖാലിദ് റഹ്മാൻ അറിയാൻ
പടം കണ്ടു,ഇന്നലെ കൈചൂണ്ടിമുക്കിലെ പാൻ സിനിമാസിൽ കുടുംബസമേതം.
ആലപ്പുഴയുടെ ഭംഗി കാട്ടിയതിന്,പൊളിച്ചുമാറ്റിയ ആലപ്പുഴ ബോട്ട് ജട്ടി ചിത്രീകരിച്ചതിന്,
ഞാൻ പഠിച്ച SD കോളേജ് കാണിച്ചതിന്,
കൊച്ചൈപ്പും റോച്ചമ്മയും പഠിക്കുന്ന SDV സ്കൂളിലെ
യൂണിഫോം ഇടീപ്പിച്ചതിന്...
സന്തോഷവും സ്നേഹവും അറിയിക്കട്ടെ..
പടം തുടക്കത്തിൽ രസമാർന്നു,പിന്നങ്ങോട്ട് ഇടിയായി പോയി,
ഇച്ചിരി കഥ കൂടി ചേർത്തിരുന്നേൽ പിള്ളാരിടിച്ചിടിച്ച് പോകാതിരിക്കാൻ പ്രാർത്ഥിക്കുന്ന മാതാപിതാക്കൾക്ക് കുറച്ച് കൂടി രസിച്ചേനേ..
തല്ലുമാലയിലെ ഇടിയും കഥയും കൂടി ചേർന്നപ്പോൾ കുറച്ചൂടെ രസാർന്നു..ഇതിപ്പോ ഇടി മാത്രമായി പോയോന്നൊരു സംശയം.
എങ്കിലും ഉള്ളത് പറയാലോ..
കുറച്ചുകൂടി പ്രതീക്ഷിച്ചതുകൊണ്ടാകാം.
അടുത്ത പടത്തിൽ ഇടി കുറച്ച് രസം കൂട്ടി കഥ ചേർത്ത് ചെയ്യണേ.
പേര് സൂചിപ്പിച്ചതുപോലെ ആലപ്പുഴയുടെ പടം തന്നെ..
സ്നേഹത്തോടെ
ആലപ്പുഴക്കാരൻ ഐപ്പ് വള്ളികാടൻ

8 months ago | [YT] | 31

IypeVallikadan

നീ പൊന്നപ്പനല്ലടോ തങ്കപ്പൻ...ആലപ്പുഴ ബാർ അസോസിയേഷനിൽ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ മത്സരിച്ച പതിനാറ് പേരിൽ മൂന്നാം സ്ഥാനത്തെത്തി എക്സിക്യുട്ടീവ് അംഗമായി.പിന്നാലെ നടന്ന ലൈബ്രേറിയൻ തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയം കുറിച്ച പ്രിയതമക്ക് അഡ്വ.റോസ് എബ്രഹാമിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ...
#roseiype #alappuzhabar #advocate

8 months ago | [YT] | 110

IypeVallikadan

Three in One
Friend- Brother-Mentor
Yes Dean Jose always been a soul mate..
And I can’t think of a day without him and his memories..
The man who hugged me in all the ups and downs of my life..
Love you bro and Happy Birthday to my sweet boy 😍😍

9 months ago | [YT] | 10

IypeVallikadan

ഹണി റോസ് നമുക്കിടയിൽ പരിചതയായ ഒരു സ്ത്രീയാണ്.
ഞാനും ഈ പോസ്റ്റ് കാണുന്ന,വായിക്കുന്ന, നിങ്ങളും അവരെ കണ്ടിട്ടിട്ടുണ്ട്.
ഉദ്ഘാടന മാമാങ്കങ്ങളിൽ പോൺ വീഡിയോയിൽ നിരന്തരം അഭിനയിച്ച് പിന്നീട് ബോളിവുഡിന്റെ താരമായി മാറിയ സണ്ണി ലിയോണി വരെ കേരളത്തിൽ എത്തിയിട്ടുണ്ട്.
നമ്മുടെ സ്വന്തം മോളിവുഡിൽ നിന്നും അതേ വേദികളിലെത്തിയ നടിയാണ് എനിക്കറിയാവുന്ന ഹണി.
അവർ പണം വാങ്ങിയാണ് ഉദ്ഘാടനത്തിന് എത്തുക.
പണം കൊടുത്താൽ എങ്ങനെയും അവരെ ഉപയോഗിക്കാമെന്ന് തെറ്റിദ്ധാരണയുണ്ടാക്കിയ വിരുതനെതിരെ ശക്തമായ രീതിയിൽ ഹണി എന്ന സ്ത്രീ പരസ്യ നിലപാട് എടുത്തതിൽ എനിക്ക് വലിയ സന്തോഷമുണ്ട്.
നമുക്കും വേണ്ടപ്പെട്ട സ്ത്രീകൾ വീട്ടിലുണ്ട് അമ്മ,ഭാര്യ,സഹോദരി മകൾ അങ്ങനെ...
അവരെയാരെങ്കിലും മോശപ്പെട്ട നോട്ടത്തിലോ വാക്കിലോ എന്തിന് ഒന്ന് വായിനോക്കിയാൽ പോലും നമുക്ക് ഇഷ്ടപ്പെടുമോ...
വസ്ത്രധാരണം ഹണി റോസിന്റെ സ്വാതന്ത്ര്യവും സന്തോഷവും ഉപജീവന മാർഗവുമാണ്.എന്തായാലും നമ്മുടെ മലയാള സിനിമയിൽ പോലുമെത്തുന്ന ഐറ്റം ഡാൻസുകാരേക്കാൾ വളരെ ഭംഗിയായാണ് അവരുടെ വസ്ത്രധാരണം.
പിന്നെ കാണുന്നതിനൊക്കെ അവർ ഇങ്ങനെയാണെന്ന മുൻവിധിയോടെ കമന്റടിക്കുന്ന ചിലവാണക്കേസുകൾ നമുക്കിടയിലുണ്ട്.
അത്തരം ആളുകൾ ഒന്നെങ്കിൽ ചികിത്സക്ക് വിധേയമാകണം അല്ലെങ്കിൽ ശിക്ഷാവിധിക്ക് ഇടയാകണം.
പിന്നെ നേരത്തെ പറഞ്ഞതുപോലെ നടിക്ക് പകരം വെടിയെന്നും കുണ്ടിക്ക് പകരം കുന്തിയൊന്നെക്കെ പറഞ്ഞ് ഇളിക്കുന്നവരെ നിയമത്തിന് മുന്നിലേക്ക് തന്നെ കൊണ്ടുവരണം.
നിങ്ങളൊന്ന് കണ്ണുതുറന്ന് നോക്കൂ.മലയാളത്തിൽ വരെ ഒരു സെൻസറിങ്ങും ഇല്ലാതെ അസ്ലീലവീഡോയകൾ നമ്മുടെ ഫോണിലുമുണ്ടാകും.നിങ്ങളുടെ അതേ നെറ്റ്വർക്കിൽ നിങ്ങളുടെ കുഞ്ഞുങ്ങളും അതൊക്കെ കാണുന്നുണ്ടാകും.
തിരുത്തേണ്ടത് നമ്മൾ തന്നെയാണ്.ചുമ്മാതൊന്ന് സ്വയം ചോദിക്കു..
എന്നിട്ട് നമുക്ക് എറിയാനുള്ള കല്ലുകൾ ശേഖരിക്കാം..
ഹണി ഒരു പ്രതീകമാണ്,നിങ്ങളുടെ ദുഷിപ്പുകൾ വലിച്ചെറിയാതിരിക്കാനുള്ള ഒരു മുന്നറിയിപ്പ്.
#honeyrose #honeyrose #honeyrosefans #honeyroseinsta #honeyrosephotos #honeyrosebeauty #honeyrosefansclub #honeyrosereels #honeyroseloves #honeyroseactress

11 months ago | [YT] | 56