Vaikhari Into the Deep

തീർത്തും വ്യത്യസ്തരായ രണ്ടു സഹോദരിമാർ. കുടുംബം,ജോലി ഇതിന്റെയൊക്കെയിടയിലൂടെ ഈ ലോക്‌ ഡൗൺ കാലം,ഞങ്ങൾക്ക്‌ തുറന്നു തന്ന ഒരു കുഞ്ഞു സ്പേസ്‌ ആണിവിടം. ഇരുധ്രുവങ്ങൾ പോലെ ഞങ്ങൾ വ്യത്യസ്തരായതിനാൽ, "ഇവിടെ എന്തു പ്രതീക്ഷിക്കണമെന്നു" ചോദിച്ചാൽ കണിശമായ ഒരുത്തരമില്ല. ചേച്ചിക്ക്‌ എഴുതാനിഷ്ടം. അനിയത്തിക്ക്‌ അവതരിപ്പിക്കാൻ.. "കൊഞ്ചുണ്ട്‌.. മീനുണ്ട്‌.." എന്ന സിനിമാ ഡയലോഗ്‌ പോലെ.. ഇവിടെ കഥയുണ്ട്‌,കവിതയും സിനിമയുമുണ്ട്‌.. ആസ്വാദനമുണ്ട്‌.. ട്രോളുണ്ട്‌.. അങ്ങനെ എണ്ണിപ്പറയാനാവാത്ത ഒരുപാട്‌ കാര്യങ്ങൾ..