Dinu Varghese RN MSW

“The best brains of the nation may be found on the last benches of the classroom.” ― Abdul Kalam.

Medical Disclaimer
The information on this channel is not intended or implied to be a substitute for professional medical advice, diagnosis or treatment. All content, including text, graphics, images and information, contained on or available through this channel is for general information purposes only.

Dinu Varghese MSW
Medical social worker & Social activist.
A keen follower of Herbs and evidence based researches.

I believe if all branches of medicines such as Ayurvedha, Homeopathy, Modern medicine etc ... work in solidarity the results will be amazing!!!!

I believe in Good Samaritan law....

Dinu Varghese
Social Worker


Dinu Varghese RN MSW

ചോളത്തിന്‍റെ ഗുണഗണങ്ങളെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. പോഷക ഗുണങ്ങളാല്‍ സമ്പന്നമായ ചോളത്തില്‍ കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. ചോളം മാത്രമല്ല ചോളത്തിന്‍റെ നാരും ആരോഗ്യത്തിന് നല്ലതാണ്. കോണ്‍ സില്‍ക്ക് എന്നാണ് ചോളത്തിന്‍റെ നാരുകള്‍ അറിയപ്പെടുന്നത്.

ചോളത്തിന്‍റെ നാരുകള്‍ അരിഞ്ഞത്, വെള്ളം, തേന്‍ എന്നിവ മിക്‌സ് ചെയ്ത് മിക്‌സിയില്‍ ഒരു പ്രാവശ്യം അടിച്ച മിശ്രിതം കഴിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഉത്തമ പരിഹാരമാണ്. ചോളത്തിന്‍റെ നാരുകള്‍ കഴിക്കുന്നത്, മൂത്രാശയ അണുബാധക്ക് പരിഹാരമാണ്. ഇത് കൊണ്ട് ചായ ഉണ്ടാക്കി കഴിക്കുന്നതും മൂത്രാശയ അണുബാധക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് അണുബാധ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം നല്‍കി ആരോഗ്യവും കരുത്തും നല്‍കുന്നു. പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയില്‍ ഉണ്ടാവുന്ന അസ്വസ്ഥതകൾക്കും വളരെയധികം നല്ലതാണ്.

രക്തസമ്മര്‍ദ്ദം കുറക്കുന്നതിനും കോണ്‍ സില്‍ക്ക് ഉത്തമമാണ്. കോണ്‍സില്‍ക്ക് ടീ ആണ് ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. രക്തസമ്മര്‍ദ്ദം പോലുള്ള അവസ്ഥയെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കുന്നവര്‍ക്ക് വളരെയധികം സഹായം നല്‍കുന്ന ഒന്നാണ് കോണ്‍ സില്‍ക്ക് ടീ. ചോളത്തിന്റെ പുറത്തെ നാരുകള്‍ കൊണ്ട് ചായ ഉണ്ടാക്കി കുടിക്കുന്നത് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതു കൊണ്ട് കോണ്‍സില്‍ക്ക് ടീ കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് നല്ലതാണ്. മാത്രമല്ല ശരീരത്തിലെ ഉയര്‍ന്ന അളവിലുള്ള യൂറിക് ആസിഡ് കുറക്കുന്നു.


Note :👇👇👇
ഇതിനുള്ള ഒരു പ്രധാന പ്രശ്നം ഇത് പൊട്ടാസ് ത്തിൻറെ അളവ് കുറയ്ക്കും ചിലർക്ക് അലർജി ഉണ്ടാകാൻ സാധ്യതയുണ്ട്

4 years ago | [YT] | 220

Dinu Varghese RN MSW

വൃക്കകളെ ബാധിക്കുന്ന പലതരം രോഗങ്ങളുണ്ട്. നെഫ്രോട്ടിക് സിന്‍ഡ്രോം, നെഫ്രൈറ്റിസ്, റീനല്‍ ഫെയ്‌ലിയര്‍ എന്നിവയാണ് പ്രധാന വൃക്ക രോഗങ്ങള്‍


വൃക്ക തകരാറായെന്നു അറിയണമെങ്കിൽ ഈ ലക്ഷണങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത്. മൂത്രത്തിന്‍റെ അളവ് കുറയുക, മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതകൾ, മുഖത്തും കാൽപ്പാദങ്ങളിലും നീരുണ്ടാകുക, മൂത്രമൊഴിക്കുമ്പോൾ പതയുണ്ടാകുക, വാരിയെല്ലിനു കീഴ്ഭാഗത്തായി പുറംവേദന, മൂത്രത്തിൽ രക്തം കലരുക തുടങ്ങിയവയാണ് വൃക്കരോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങൾ. വൃക്ക രോഗങ്ങള്‍ ഏതൊക്കെയെന്നും അവ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഇന്ന് വിശദികരിക്കാം.

വൃക്ക രോഗങ്ങൾ എന്തൊക്കെ?

വൃക്കകളെ ബാധിക്കുന്ന പലതരം രോഗങ്ങളുണ്ട്. നെഫ്രോട്ടിക് സിന്‍ഡ്രോം, നെഫ്രൈറ്റിസ്, റീനല്‍ ഫെയ്‌ലിയര്‍ എന്നിവയാണ് പ്രധാന വൃക്ക രോഗങ്ങള്‍. ഏതുതരം വൃക്ക രോഗമായാലും രക്തത്തിൽ മാലിന്യങ്ങൾ പതുക്കെ കൂടും. അതോടെ ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനം മന്ദീഭവിക്കുന്നു. വൃക്ക രോഗം പിടിപെട്ടാൽ ചെയ്യേണ്ട കാര്യങ്ങൾ അവസാനം വിവരിക്കാം.

ഡയബെറ്റിക് നെഫ്രോപ്പതി (Diabetic Nephropathy)

പ്രമേഹം മൂലമുണ്ടാകുന്ന വൃക്കരോഗം. പ്രമേഹമുണ്ടായി 10–15 വര്‍ഷം കഴിയുമ്പോഴാണ് ഈ വൃക്കരോഗം പ്രത്യക്ഷപ്പെടുന്നത്. മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥയാണ് മൈക്രോ ആൽബുമിനൂറിയ. തുടർന്ന് പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ കൂടുതൽ ഗ്ലോമറുലകൾക്ക് നാശമുണ്ടായി ആൽബുമിൻ കൂടുതലായി മൂത്രത്തിലൂടെ പോകുന്ന അവസ്ഥയുണ്ടാകും. സൂക്ഷിച്ചില്ലെങ്കിൽ കുറച്ചു നാള് കഴിയുമ്പോൾ വൃക്കസ്തംഭനമുണ്ടാകാം.

നെഫ്രോടിക് സിൻഡ്രം (Nephrotic Syndrome)

കുട്ടികളെയും പ്രായമായവരെയും ബാധിക്കുന്ന ഒരു രോഗമാണ് നെഫ്രോട്ടിക് സിന്‍ഡ്രോം. അസുഖം ബാധിക്കുന്നവരുടെ രക്തത്തിൽ നിന്നും ധാരാളം പ്രോട്ടീൻ മൂത്രം വഴി നഷ്ടപ്പെടുന്നു. കാലക്രമേണ ശരീരത്തില്‍ നീരു വരികയും മൂത്രത്തിലൂടെ അമിതമായി ആല്‍ബുമിന്‍ നഷ്ടപ്പെടുകയും ചെയ്യുന്നു.

നെഫ്രൈറ്റിസ് (Nephritic Syndrome)

പ്രായ-ലിംഗഭേദമന്യേ കണ്ടുവരുന്ന രോഗമാണ് നെഫ്രൈറ്റിസ് അഥവാ വൃക്കവീക്കം. ശരീരത്തില്‍ പെട്ടെന്ന് നീരുണ്ടാവുകയും മൂത്രത്തിന്റെ അളവ് കാര്യമായി കുറയുകയും ചെയ്യുന്നു. നെഫ്രോണുകൾക്ക് കേടുവരുന്നതിനെ തുടർന്ന് പ്രോട്ടീൻ, രക്താണുക്കൾ എന്നിവ മൂത്രത്തിലൂടെ നഷ്ടമാവുന്നു. തലവേദന, ഓക്കാനം, ഛർദ്ദി, മുഖത്തും കൈകാലുകളിലും നീര് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ, നെഫ്രോണുകളിലെ രക്തക്കുഴലുകളുടെ കൂട്ടമായ ഗ്ലോമറുലെസിനെ ബാധിക്കുന്ന നീർക്കെട്ടാണ് ഗ്ലോമറുലോ നെഫ്രൈറ്റിസ്. കുട്ടികളിൽ കൂടുതലായി കണ്ടു വരുന്ന ഈ രോഗം ബാക്ടീരിയൽ അണു ബാധമൂലമാണ് കൂടുതലായി കാണപെടുന്നത്‌.

അക്യൂട്ട് റീനൽഫെയിലർ (Acute Renal Failure)

വൃക്കസ്തംഭനം രണ്ടുതരത്തിലുണ്ട്. ക്രോണിക് റീനല്‍ ഫെയിലിയറും അക്യൂട്ട് റീനല്‍ ഫെയിലിയറും. വൃക്കകളുടെ പ്രവർത്തനം പൊടുന്നനെ തകരാറിലാകുന്ന അവസ്ഥയെ അക്യൂട്ട് റീനൽഫെയിലർ എന്ന് വിളിക്കുന്നു. തുടർച്ചയായുള്ള രക്തസ്രാവം, ഛർദ്ദി–അതിസാര രോഗങ്ങൾ, പൊള്ളൽ, ഹൃദയസ്തംഭനം, വേദനാസംഹാരികളുടെ അമിത ഉപയോഗം, നെഫ്രൈറ്റിസ്, വൃക്കധമനികളുടെ തകരാറുകൾ, മൂത്രനാളിയിലും മൂത്രസഞ്ചിയിലുമുണ്ടാകുന്ന തടസ്സങ്ങൾ തുടങ്ങിയവ പെട്ടെന്നുള്ള വൃക്കസ്തംഭനത്തിന് കാരണമാകും. വിഷജന്തുക്കള്‍ കടിച്ചോ (അണലി മുതലായ ജന്തുക്കള്‍) വിഷം അകത്തുചെന്നോ കോളറ പോലുള്ള ചില തീവ്രരോഗങ്ങള്‍ മൂലവും അക്യൂട്ട് റീനല്‍ ഫെയിലിയര്‍ സംഭവിക്കുന്നു. മൂത്രത്തിന്‍റെ അളവ് തീരെ കുറയുക, രക്തത്തിലെ യൂറിയ, ക്രിയാറ്റിനിൻ എന്നിവയുടെ അളവ് കൂടുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

4 years ago | [YT] | 129

Dinu Varghese RN MSW

കഴിയുന്നവർ ഈ ചാനലിൽ ഒന്ന് കയറി സബ്സ്ക്രൈബ് ചെയ്യണേ. ചെറിയ വയസ്സുള്ള രണ്ടു കുഞ്ഞു പിള്ളാരുടെ ചാനലാണ്

https://youtu.be/nQ7IWgsPZww

4 years ago | [YT] | 102

Dinu Varghese RN MSW

കോവിഡ് കാലത്ത് നമ്മുടെ കുഞ്ഞ് അനുജന്മാർ തുടങ്ങിയ ഒരു കൊച്ചു ചാനലാണ് കൂട്ടുകാർ എല്ലാവരും ഒന്ന് ഇത് സബ്സ്ക്രൈബ് ചെയ്ത വിജയിപ്പിക്കണം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

താഴെക്കാണുന്ന ലിങ്കിൽ അമർത്തി ചാനൽ കണ്ട് ഒന്ന് സബ്സ്ക്രൈബ് ചെയ്യണം
https://youtu.be/nQ7IWgsPZww

4 years ago (edited) | [YT] | 216

Dinu Varghese RN MSW

തൊടിയുടെ മൂലയ്ക്കല്‍ കാട് പോലെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇരുമ്പന്‍ പുളിയെ ആര്‍ക്കും വലിയ വിലയൊന്നും ഉണ്ടായിരിക്കില്ല. കാണുന്ന പോലെ തന്നെയാണ് ഇരുമ്പന്‍ പുളിയും ഔഷധഗുണങ്ങളുടെ ഒരു കാടാണ് ഇത്. ഓർക്കാപ്പുളി, പിലിമ്പി, പുളിഞ്ചിയ്ക്ക, ചെമ്മീൻപുളി, ചിലുമ്പിപ്പുളി (ചിലുമ്പിയ്ക്ക), കാച്ചിപ്പുളി എന്നീ പേരുകളിലും അറിയപ്പെടുന്നു. കാസർഗോഡ് ഭാഗങ്ങളിൽ കോയക്കപ്പുളി എന്നും അറിയപ്പെടുന്നുണ്ട്. ഇരുമ്പന്‍പുളിയില്‍ ഔഷധഗുണമുള്ളത് ഇലയിലും കായിലുമാണ്. തൊലിപ്പുറത്തെ ചൊറിച്ചിൽ, നീർവീക്കം, തടിപ്പ്, വാതം, മുണ്ടിനീര്‌, വിഷജന്തുക്കളുടെ കടിമൂലമുണ്ടാകുന്ന മുറിവ് എന്നിവയ്ക്ക് ഇലകൾ അരച്ച് കുഴമ്പ് രൂപത്തിലാക്കി തേയ്ക്കുന്നതിന്‌ ഉപയോഗിക്കുന്നു.


ഇരുമ്പന്‍പുളി അച്ചാര്‍

1. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുവാൻ ഇരുമ്പന്‍പുളി ചൂടുവെള്ളത്തിൽ ഇട്ട് തിളപ്പിച്ച് കഷായം പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാൻ നല്ലതാണ്.

2. വിറ്റാമിൻ സി ധാരാളമുള്ള ഇരുമ്പന്‍പുളി രോഗപ്രതിരോധ ശേഷിയെ കൂട്ടുന്നു ചുമ, ജലദോഷം പോലുള്ള പ്രശ്നങ്ങൾ നിങ്ങളെ ബാധിക്കുകയില്ല ഇതിൻറെ ഉപയോഗം കൊണ്ട്.

3. കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു.

4. നാരുകൾ ധാരാളമടങ്ങിയ ഇവ കഴിക്കുന്നതുവഴി ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല. ടാന്നിൻസ്, ടെർപെൻസ് എന്നീ ഘടകങ്ങൾ മൂലക്കുരു പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നല്ലതാണ്.

5. പ്രമേഹ നിയന്ത്രണത്തിനും ഇരുമ്പൻപുളിക്കു സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാൻ ഭക്ഷണത്തിൽ ഇരുമ്പൻ പുളി ചേർക്കേണ്ടത് നല്ലതാണ്

6.ഇരുമ്പന്‍പുളിയിലടങ്ങിയിരിക്കുന്ന ആന്‍റി ഹൈപ്പർ ലിപ്പിഡമിക് എന്ന ഘടകം ശരീരത്തിലെ അമിത കൊളസ്ട്രോളിനെ നീക്കം ചെയ്യുകയും ശരീര വണ്ണം കുറയ്ക്കുകയും ചെയ്യുന്നു.

7. ഇരുമ്പൻ പുളി ജ്യൂസ് അലർജി സംബന്ധമായ പ്രശ്നങ്ങൾക്ക് പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു.

Note :

കാര്യമിതൊക്കെയാണെങ്കിലും അമിതമായി ഇതിൻറെ ഉപയോഗം വൃക്കകളെ തകരാറിലാക്കും ആയതിനാൽ മിതമായി ഉപയോഗിക്കാൻ ശീലിക്കുക.

4 years ago | [YT] | 150

Dinu Varghese RN MSW

ബാലേട്ടൻ ഓർമ്മയായി

4 years ago | [YT] | 173

Dinu Varghese RN MSW

അഞ്ച് കോഴിമുട്ടയ്ക്ക് സമം ഒരു കാടമുട്ട എന്ന ചൊല്ല് എല്ലാവരും കേട്ടിട്ടുണ്ടാകും. വലിപ്പത്തില്‍ ചെറുതെങ്കിലും പോഷകത്തില്‍ സമൃദ്ധമായതിനാലാണ് കാടക്ക് ഈ പേരുകിട്ടിയത്. ഗുണങ്ങള്‍ ഒരുപാടുണ്ടെന്ന് കരുതി കാടമുട്ട കൂടുതലായി കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ആഴ്ച്ചയില്‍ പരാവധി മൂന്നു തവണ ദിവസം 4-6 കാട മുട്ട കഴിക്കുന്നതാണ് നല്ലത്.

ഇനി കാടമുട്ടയിലെ പോഷകങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം. വൈറ്റമിന് എ, ബി 6, ബി 12 എന്നിവ ധാരാളം കാടമുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം പ്രോട്ടീന്‍ അടങ്ങിയ കാടമുട്ടയില്‍ വൈറ്റമിന്‍ ബിയും അടങ്ങിയിട്ടുണ്ട്. ആസ്മ, ചുമ എന്നിവ തടയാന്‍ ഏറ്റവും നല്ലതാണ് കാടമുട്ട. അതേസമയം അമ്പതുഗ്രാം കാടമുട്ടയില് 80 കാലറി മാത്രമാണുള്ളത്.

ജലദോഷം, പനി എന്നിവ മാറാന്‍ കാടമുട്ട കൊണ്ടുള്ള സൂപ്പ് ഗുണം ചെയ്യും. അയേണ്‍ ധാരാളമുള്ളതിനാല്‍ ആര്‍ത്തവ സമയത്തെ വേദന അകറ്റാനും കാടമുട്ട കഴിക്കാം. കോഴിമുട്ടയില്‍ കാണാത്ത ഓവോമുകോയ്ഡ് എന്ന പ്രോട്ടീന്‍ കാടമുട്ടയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തകോശങ്ങള് രൂപപ്പെടാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ചീത്ത കൊളസ്‌ട്രോളിനെ കുറക്കാനും കാടമുട്ട കഴിക്കുന്നത് സഹായിക്കും.

കാഴ്ചശക്തി വര്‍ധിപ്പിക്കാനും ബുദ്ധിവളര്‍ച്ചയ്ക്കും വിശപ്പുണ്ടാകാനും കാടമുട്ട ഉത്തമമാണ്. കാടമുട്ടയിലെ വൈറ്റമിന്‍ ഡി കാത്സ്യം വലിച്ചെടുക്കാന്‍ സഹായിക്കും. ഇത് എല്ലിന്റെ ആരോഗ്യത്തിനും നല്ലതാണ്. കോഴിമുട്ട അലര്‍ജി ഉള്ളവര്‍ക്ക് പോലും കാടമുട്ട നല്ലതാണ്.

ഒരു കാര്യം മാത്രം പ്രത്യേകം ശ്രദ്ധിക്കുക നന്നായി പാചകം ചെയ്യാതെ കാടമുട്ട ഭക്ഷിക്കരുത്

4 years ago | [YT] | 150

Dinu Varghese RN MSW

ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്.'' ഇന്ന് കേരളം മുഴുവന്‍ മുഴങ്ങിക്കേള്‍ക്കുന്ന വാക്കുകളാണിത്. പുകവലിയുടെ പൈശാചികരൂപത്തെ സമൂഹമധ്യത്തിലെത്തിക്കാന്‍ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളില്‍ വരുന്ന പരസ്യത്തിലെ ഈ വരികള്‍ക്ക് കഴിഞ്ഞു. ആരോഗ്യകരമായ ജീവിതശൈലി, വ്യായാമം, നല്ല ഭക്ഷണം എന്നിവ ശീ ലമാക്കുന്നതിനൊപ്പം പുകയില വര്‍ജിക്കുകയാണെങ്കില്‍ ഹൃദ്രോഗങ്ങള്‍ 80 ശതമാനം വരെയും കാന്‍സര്‍ 40 ശതമാനം വരെയും കുറയ്ക്കാമെന്ന് ലോ കാരോഗ്യസംഘടന പറയുന്നു. ഇന്റര്‍നാഷണല്‍ ടുബാക്കോ കണ്‍ട്രോള്‍ പ്രോജക്ട് നടത്തിയ പഠനത്തില്‍ പറയുന്നത് ഇന്ത്യയില്‍ 2020ഓടെ പുകയി ല കാരണമുള്ള മരണനിരക്ക് ഒരു വര്‍ഷം 1.5 ദശലക്ഷമായി ഉയരുമെന്നാണ്. ഇതില്‍ നല്ലൊരു പങ്ക് മരണവും നിഷ്‌ക്രിയ പുകവലി കാരണവും. കൗമാര ത്തിലേക്ക് കടക്കുമുമ്പ് തന്നെ തുടങ്ങുന്ന പുകയിലയോടുള്ള വിധേയത്വം യൗവനാവസാനത്തോടെ വ്യക്തിക്ക് മാറാരോഗങ്ങള്‍ സമ്മാനിക്കുന്നു.

ശ്വാസകോശം സ്‌പോഞ്ച് ആണോ?

പരസ്യവാചകത്തില്‍ പറയുന്നതുപോലെ ശ്വാസകോശം സ്‌പോഞ്ച് പോലെ യാണോ? നമുക്ക് നോക്കാം. ട്രക്കിയ എന്ന മുഖ്യശ്വാസക്കുഴലില്‍ നിന്ന് ഇട ത്തേക്കും വലത്തേക്കും തറഞ്ഞിരിക്കുന്നതുപോലെയാണ് രണ്ട് ശ്വാസകോ ശങ്ങളുടെ ഇരിപ്പ്. ലളിതമായി പറഞ്ഞാല്‍ മരത്തിന്റെ തടിയില്‍ നിന്ന് നിറ യെ കമ്പുകളും ഇലകളുമുള്ള രണ്ട ്‌വലിയ ചില്ലകള്‍ രണ്ടു എതിര്‍ ദിശയിലേ ക്ക് നില്‍ക്കുന്നതുപോലെ. പക്ഷെ മരം തല കീഴായി കിടക്കുമെന്നു മാത്രം. സാങ്കേതികമായി പറയുകയാണെങ്കില്‍ ശ്വാസകോശം സ്‌പോഞ്ച് പോലെ യാണ്. വായു കടക്കാത്ത ശ്വാസകോശം ചുരുങ്ങിയിരിക്കും. വായുകടക്കുമ്പോള്‍ ശ്വാസകോശം സ്‌പോഞ്ച് പോലെ വീര്‍ക്കും. സ്‌പോഞ്ചില്‍ കാണുന്ന ചെറിയ ദ്വാരങ്ങളുടെ സ്ഥാനത്ത് നമ്മുടെ ശ്വാസകോശത്തില്‍ ആല്‍വിയോ ളകള്‍ എന്നു പറയുന്ന ചെറിയ അറകളാണ് ഉള്ളത്. ഇനി പുകവലിക്കുന്നവ രിലെ ശ്വാസകോശത്തിന്റെ പ്രത്യേകത എന്താണെന്ന് നോക്കാം.

സിഗരറ്റില്‍ ഉള്ളത്

ഒരു സിഗരറ്റില്‍ അടങ്ങിയിരിക്കുന്ന പ്രധാനഘടകങ്ങളാണ് കോള്‍ട്ടാര്‍, കാ ര്‍ബണ്‍മോണോക്‌സൈഡ്, നിക്കോട്ടിന്‍ എന്നിവ. സിഗരറ്റില്‍ നാലായിര ത്തോളം കെമിക്കല്‍ തന്മാത്രകള്‍ അടങ്ങിയിരിക്കുന്നു. വെറും 15 സിഗരറ്റിന് ഒരു മനുഷ്യന്റെ ജനിതകഘടനയില്‍ വരെ മാറ്റം വരുത്താന്‍ കഴിയുമത്രേ. വര്‍ഷങ്ങളോളം പുകവലിക്കുന്ന ഒരു വ്യക്തി എത്രത്തോളം ഗുരുതരമായ ശാരീരികപ്രശ്‌നങ്ങളിലൂടെ കടന്നുപോകേണ്ടി വരുമെന്ന് ഊഹിക്കാമല്ലോ.

വലയുന്നത് ശ്വാസകോശം

പുകവലി ഏറ്റവും ദോഷകരമായി ബാധിക്കുന്ന അവയവമാണ് ശ്വാസകോ ശം. നമ്മുടെ ശരീരത്തിലെ ഏകദേശം എല്ലാ അവയവങ്ങളെയും പുകവലി ബാധിക്കുന്നുണ്ട്. സിഗരറ്റില്‍ നി ന്നുള്ള പുക പല തരത്തിലുള്ള അ ണുബാധ, നീര്‍ക്കെട്ട് അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകുന്നു. ശ്വാസകോശത്തിനു പുറത്തുള്ള ആവരണത്തിനു മുതല്‍ ഉള്ളിലു ള്ള ആല്‍വിയോളകളില്‍ വരെ ഘട നാപരമായ മാറ്റം വരുത്താന്‍ സിഗ രറ്റ് പുകയ്ക്കു കഴിയും.

പുകവലി ശ്വാസകോശത്തില്‍ പ്രധാനമായും മൂന്നു രോഗാവസ്ഥ കള്‍ക്കാണ് കാരണമാകുന്നത്.

1. ശ്വാസകോശ അര്‍ബുദം

2. ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍ മണറി ഡിസോര്‍ഡര്‍ (സിഒപിഡി)

3. ശ്വാസകോശ അണുബാധകള്‍

ശ്വാസകോശ അര്‍ബുദം

ഇന്ന് ലോകത്തെ തന്നെ ഏറ്റവും മരണകാരണമായ രോഗമായി ശ്വാ സകോശ അര്‍ബുദം മാറിയിരിക്കു ന്നു. പുകവലിയിലൂടെ മാത്രമല്ല മറ്റുള്ളവരുടെ പുകവലിമൂലവും ശ്വാസകോശ അര്‍ബുദം വരാം. ശ്വാ സകോശ കാന്‍സര്‍ തുടക്കത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാക്കില്ല. എ ങ്കിലും വിട്ടു മാറാത്ത ചുമ, ശരീര ഭാരം കുറയുക, ക്ഷീണം, ചുമയ് ക്കുമ്പോള്‍ രക്തം വരുക, ശ്വാസംമുട്ടല്‍ എന്നീ ലക്ഷണങ്ങള്‍ ശ്ര ദ്ധിക്കണം. മറ്റ് ശ്വാസകോശരോഗ ലക്ഷണങ്ങളും സമാനമാണ്. വിദ ഗ്ധ ഡോക്ടര്‍ക്കേ രോഗം തിരിച്ച റിയാന്‍ സാധിക്കൂ.

വൈകി അറിയുന്ന രോഗം

പലപ്പോഴും മറ്റ് ശ്വാസകോശരോഗങ്ങള്‍ക്കായുള്ള നെഞ്ചിന്റെ എക്‌സ്‌റേയിലോ സ്‌കാനിങ്ങിലോ ആകാം അര്‍ബുദസാധ്യത കണ്ടെത്തുന്നത്. രോഗം സ് ഥിരീകരിക്കാന്‍ ബയോപ്‌സി വേണ്ടിവരും. ബ്രോങ്കോസ്‌കോപ്പി പരിശോധനയിലൂടെ അസുഖമുള്ള ഭാഗത്തു നിന്നും സാമ്പിള്‍ എടുത്ത് രോഗം സ്ഥിരീ കരിക്കാം.

രോഗം ആദ്യഘട്ടത്തിലാണെങ്കില്‍ ശസ്ത്രക്രിയയിലൂടെ കാന്‍സര്‍ വന്ന ഭാഗം നീക്കം ചെയ്യാം. കീമോതെറപ്പിയും നല്‍കാം. അവസാനഘട്ടത്തിലാണ് കണ്ടെത്തുന്നതെങ്കില്‍ സാന്ത്വനചികിത്സയായി കീമോതെറപ്പി നല്‍കി, രോഗിയുടെ പ്രയാസങ്ങള്‍ ലഘൂകരിക്കുകയും ജീവിതത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുകയും ചെയ്യാം. ശസ്ത്രക്രിയയിലൂടെ കാന്‍സര്‍ നീക്കിയാലും അ ഞ്ച് വര്‍ഷം വരെ കൃത്യമായ ഇടവേളകളില്‍ ഫോളോ അപ്പ് വേണം. കൂടാതെ പുകവലിയും പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗവും പൂര്‍ണമായും നിര്‍ത്തുക എന്നതാണ് പരമപ്രധാനം.

സിഒപിഡി

സിഒപിഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ക്രോണിക് ഒബ്‌സ്ട്രക്റ്റീ വ് പള്‍മണറി ഡിസോഡറിനു പിന്നിലെ പ്രധാന കാരണം പുകവലി തന്നെ. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഈ രോഗാവസ്ഥയില്‍ ശ്വാസനാളികള്‍ ക്കും ശ്വാസകോശത്തിലെ കോശങ്ങള്‍ക്കും ക്രമേണ കേടുവരും. ഇടയ്ക്കിടെ ചുമയും ശ്വാസതടസ്സവും ബുദ്ധിമുട്ടിക്കാറുണ്ടെങ്കില്‍, നിങ്ങള്‍ പുകവലിക്കാ രനുംകൂടിയാണെങ്കില്‍ ശ്വാസതടസ്സരോഗങ്ങളുടെ തുടക്കമാകാം.

രണ്ടു തരത്തില്‍

ഈ രോഗങ്ങള്‍ പ്രധാനമായും രണ്ടു തരത്തിലാണ് കണ്ടുവരുന്നത്. ക്രോണിക് ബ്രോങ്കൈറ്റിസും എം ഫിസീമയും. ക്രോണിക് ബ്രോങ്കൈ റ്റിസില്‍ ചുമയും കഫക്കെട്ടുമാണ് പ്രധാന ലക്ഷണങ്ങള്‍. എംഫിസീമ യില്‍ ശ്വാസംമുട്ടും. ക്രോണിക് ബ്രോങ്കൈറ്റിസില്‍ ശ്വസനികളില്‍ (ബ്രോങ്കൈ) നീര്‍ക്കെട്ട് ഉണ്ടാവുക യും അവ ചുരുങ്ങുകയും ചെയ്യുന്നു. ഇതു വായുവിന് ഇവയിലൂടെ കട ന്നുപോകാന്‍ തടസ്സം സൃഷ്ടിക്കും. എംഫിസീമയില്‍ ശ്വാസകോശത്തിലെ ആല്‍വിയോളകള്‍ വികസിക്കുകയും കേടുവരുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ ആല്‍വിയോള കള്‍ക്ക് ശ്വാസകോശത്തിലെ ഓക് സിജനെ രക്തത്തിലേക്ക് എത്തിക്കുന്ന പ്രവൃത്തി കാര്യക്ഷമമായി നിര്‍വഹിക്കാന്‍ കഴിയില്ല.

അവഗണിക്കുന്ന ലക്ഷണങ്ങള്‍

പലപ്പോഴും രോഗലക്ഷണങ്ങളെ എല്ലാവരും അവഗണിക്കാറാണ് പതിവ്. പലരും ഈ ലക്ഷണങ്ങളെ പ്രായമാകുന്നതിന്റെ ഭാഗമായോ, പുകവലി സംബന്ധമായ ചുമയാ യോ ധരിക്കും. വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, ശ്വാസംമുട്ടല്‍ എന്നിവ യാണ് എംഫിസീമയുടെയും ക്രോണിക് ബ്രോങ്കൈറ്റിസിന്റെയും മുഖ്യ ലക്ഷണങ്ങള്‍. പുരുഷന്മാരിലാ ണ് ഇതു കൂടുതലായി കാണുന്നതെങ്കിലും സ്ത്രീകളിലും ഇതു വിര ളമല്ല. നെഞ്ചില്‍ മുറുക്കം അനുഭവപ്പെടുക, ഇടയ്ക്കിടെയുള്ള പനി, ജ ലദോഷം എന്നീ ലക്ഷണങ്ങളും സിഒപിഡിയുള്ളവരില്‍ കാണാറുണ്ട്. രോഗതീവ്രത കൂടുംതോറും ലക്ഷ ണങ്ങളുടെ കാഠിന്യവും കൂടും.

അമ്പതുവയസ്സിനുമേല്‍ പ്രായമു ള്ള പുകവലിക്കാരില്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ അത് അ വഗണിക്കരുത്. സ്‌പൈറോമെട്രി എന്ന പരിശോധന വഴി രോഗം സ് ഥിരീകരിക്കാം. ശ്വാസകോശത്തിന്റെ സങ്കോച വികാസശക്തി കണ്ടുപിടിക്കാനുള്ള ഉപകരണമാണ് സ്‌പൈറോമീറ്റര്‍.

കൃത്യമായ ചികിത്സയിലൂടെ ഏറെക്കുറെ നിയന്ത്രിക്കാന്‍ കഴിയുന്ന രോ ഗമാണ് സിഒപിഡി. മരുന്നിനെക്കാള്‍ പ്രാധാന്യം മറ്റൊരു കാര്യത്തിനാണ്. പുകവലി ഒഴിവാക്കുക എന്നതിന്.

പൊടിപടലങ്ങള്‍, രാസവസ്തുക്കളില്‍ നിന്നുള്ള പുക, മാലിന്യങ്ങള്‍ കത്തിക്കുമ്പോഴുണ്ടാവുന്ന പുക എന്നിവ ഒ ഴിവാക്കണം. മരുന്നുകളിലൂടെ രോഗം മൂര്‍ച്ഛിക്കുന്നത് തടയാനാകും. ഇ ന്‍ഹേലറുകള്‍ വഴി മരുന്ന് എത്തിക്കുന്ന ചികിത്സാരീതി സിഒപിഡിക്ക് ഫലപ്രദമാണ്. ശ്വസനനാളികള്‍ വികസിക്കാന്‍ (ബ്രോങ്കോഡൈലേറ്റേഴ്‌സ്) സ ഹായിക്കുന്ന മരുന്നുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പലതരം ഇ ന്‍ഹേലറുകള്‍ ഇന്ന് ലഭിക്കും.

അണുബാധകള്‍ ശ്രദ്ധിക്കുക

പുകവലിനിമിത്തം ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമതയില്‍ കുറവു വരുന്നതു മൂലം പെട്ടെന്ന് അണുബാധയുണ്ടാകാം. ഒരു ചെറിയ വൈറല്‍ പ നി പോലും മാരകമായ ന്യൂമോണിയ ആയിത്തീരാന്‍ കുറച്ചുസമയം മതി. അണുബാധ ഉണ്ടായാല്‍ വൈകാതെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ആ ന്റിബയോട്ടിക് ചികിത്സ തുടങ്ങണം. ഇന്‍ഫ്‌ളുവന്‍സാ, ന്യൂമോകോക്കസ് തുടങ്ങിയ അണുക്കള്‍ക്കെതിരെ പ്രതിരോധകുത്തിവയ്പ്പ് എടുക്കാം.

നിഷ്‌ക്രിയ പുകവലി

ഒരു പുകവലിക്കാരന് ഏതെല്ലാം രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടോ അതേ സാധ്യതകള്‍ സിഗരറ്റിന്റെ പുകയേല്‍ക്കുന്ന വ്യക്തിക്കും ഉണ്ടാകു ന്നു. പല തരത്തിലുള്ള ശ്വാസകോശരോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ എന്നിവ നിഷ്‌ക്രിയ പുകവലി കാരണം ഉണ്ടാകാം. സിഗരറ്റ് പുക ഏല്‍ക്കുന്ന കുഞ്ഞു ങ്ങള്‍ക്ക് ആസ്മ, ശ്വാസംമുട്ടല്‍ പോലുള്ള പ്രശ്‌നങ്ങള്‍ കാണുന്നുണ്ട്. കുട്ടികളുടെ സാന്നിധ്യത്തില്‍ പുകവലി പാടില്ല. പുകവലിച്ചശേഷം വായ് വൃ ത്തിയാക്കിയശേഷം മാത്രം കുഞ്ഞുങ്ങളുടെ സമീപം ചെല്ലുക.

രോഗങ്ങള്‍, കാന്‍സറുകള്‍

പുകവലി ശ്വാസകോശകാന്‍സറിനു മാത്രമല്ല വായ്ക്കകത്തുള്‍പ്പെടെ പല കാന്‍സറുകള്‍ക്കും കാരണമാകുന്നു. ശ്വസനക്രിയയില്‍ ഉള്‍പ്പെട്ടിട്ടുള്ള അവ യവങ്ങളായ മൂക്ക്, സൈനസുകള്‍, സ്വനപേടകം, തൊണ്ട എന്നിവിട ങ്ങളില്‍ കാന്‍സര്‍ വരാം. കൂടാതെ ദഹനേന്ദ്രിയം, മൂത്രാശയം എന്നിവിടങ്ങളിലും കാന്‍സര്‍ വരാം. പുക വലി കാരണം സ്‌ട്രോക്ക്, ഹൃദയാഘാതം, അതിരോസ്‌ക്ലിറോസിസ്, രക്താതിമര്‍ദം തുടങ്ങിയ പ്രശ്‌ന ങ്ങളും ഉണ്ടാകാം.

പുകവലി നിര്‍ത്താന്‍

വര്‍ഷങ്ങളായി പുകവലിക്കുന്നവര്‍ ക്ക് ഈ ശീലം പെട്ടെന്നു നിര്‍ത്താന്‍ സാധിച്ചെന്നു വരില്ല. ഇത്തരക്കാരെ സഹായിക്കുന്നതിനായി പല ആശു പത്രികളിലും പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന ക്ലിനിക്കുകള്‍ പ്രവ ര്‍ത്തിക്കുന്നുണ്ട്. ഇത്തരം ക്ലിനിക്കുകളില്‍ കൗണ്‍സലര്‍മാരുടെ സേവ നവും ലഭിക്കും. സിഗരറ്റിലെ നിക്കോട്ടിനാണ് ആസക്തി ഉണ്ടാക്ക ന്നത്. ഈ നിക്കോട്ടിനു പകരം വയ് ക്കുന്ന ച്യൂയിംഗ്ഗമ്മുകള്‍, നിക്കോട്ടിന്‍ പാച്ചുകള്‍ (ത്വക്കില്‍ ഒട്ടിക്കാ വുന്നത്.) നിക്കോട്ടിന്‍ അംശം അട ങ്ങിയ സ്‌പ്രേകള്‍ എന്നിവ നല്‍കും.

അലര്‍ജിയും ആസ്മയും

പുകവലി പോലെ തന്നെ വില്ലന്‍ വേഷമണിഞ്ഞിരിക്കുന്ന മറ്റൊന്ന് മ ലിനീകരണമാണ്. പ്രത്യേകിച്ച് അ ന്തരീക്ഷ മലിനീകരണം. ഇതിനു കാരണമാകുന്നതാകട്ടെ വാഹനങ്ങ ളില്‍ നിന്നുള്ള പുക, ഫാക്ടറികള്‍ പുറംതള്ളുന്നുന്ന മാലിന്യങ്ങള്‍ തുടങ്ങിയവയാണ്. ഇവ കാരണം പല വാതകങ്ങളുടെയും അളവ് വായുവി ല്‍ വര്‍ധിക്കും. ഇതു പല ഗുരുതര മായ ശ്വാസകോശ പ്രശ്‌നങ്ങള്‍ക്കും നെഞ്ചിലെ അണുബാധ, അലര്‍ജി, ആസ്മ, കാന്‍സറിനു സാധ്യത എ ന്നിവയ്ക്കും കാരണമാകുന്നു. പുക ഏതായാലും, വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അ ല്ലെങ്കില്‍ അവ ശ്വാസകോശത്തെ തകര്‍ക്കുമെന്നതില്‍ ഒരു സംശയ വും വേണ്ട.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. അരുണ്‍ ആര്‍. നായര്‍, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കൊച്ചി

4 years ago | [YT] | 153

Dinu Varghese RN MSW

ആയിരക്കണക്കിനു വർഷങ്ങളായി കൃഷി ചെയ്തുവരുന്ന ഈന്തപ്പഴം ധാരാളം ഗുണഗണങ്ങളുള്ള ഒന്നാണ്. ലോകം മുഴുവനായി ഏകദേശം 600 തരത്തിലുള്ള ഈന്തപ്പഴങ്ങളുണ്ട്. അറബ് രാജ്യങ്ങളിലും മുസ്‌ലിം സമുദായത്തിന്റെ ഇടയിലും വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു പഴമാണ് ഈന്തപ്പഴം. ഖുറാനിൽ പല ഭാഗങ്ങളിലും ഈന്തപ്പഴത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. ഇവ റംസാൻ മാസത്തിൽ നോമ്പു തുറക്കാനും ഉപയോഗിക്കുന്നു.

ഈന്തപ്പഴത്തിൽ ധാരാളം അന്നജവും മിനറൽസും നാരുകളും ആന്റി ഓക്സിഡന്റും ഉണ്ട്. അനീമിയ, ഹൃദയരോഗങ്ങൾ, മലബന്ധം, ശരീരഭാരം വർധിപ്പിക്കാൻ തുടങ്ങി പല ഉപയോഗങ്ങളും ഉള്ള ഒന്നാണ് ഈന്തപ്പഴം

പഴങ്ങളിൽ തന്നെ ഏറ്റവും മധുരമുള്ള ഈന്തപ്പഴം അന്നജത്താൽ സമ്പുഷ്ടവും ഫാറ്റും പ്രോട്ടീനും കുറഞ്ഞവയുമാണ്. ഈന്തപ്പഴത്തിൽ ധാരാളം നാരുകൾക്കു പുറമേ ബി വിറ്റമിനുകളായ റൈബോഫ്ലേവിനും നിയാസിനും തയാമിനും പിന്നെ വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇവ കൂടാതെ കാൽസ്യവും അയണും ആന്റി ഓക്സിഡന്റും ധാരാളമായി തന്നെ ഈന്തപ്പഴത്തിൽ ഉണ്ട്.

നാരുകൾ ധാരാളമുള്ള ഈന്തപ്പഴം മലബന്ധം അകറ്റാൻ ഉത്തമമാണ്. ഇവ ഒരു രാത്രി വെള്ളത്തിൽ കുതിർത്തുവച്ചു കഴിച്ചാൽ ഗുണം ഇരട്ടിക്കും. മലബന്ധമകറ്റുന്നതിനോടൊപ്പം ശരിയായ ബൗൾ മൂവ്മെന്റിനും ഗ്യാസ്ട്രോ ഇന്റസ്റ്റിനൽ ട്രാക്ടിന്റെ ആരോഗ്യത്തിനും ഈന്തപ്പഴം ഉത്തമമാണ്.

ഈന്തപ്പഴത്തിലെ കാൽസ്യവും മറ്റും മിനറൽസും എല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും. പ്രത്യേകിച്ചു ഓസ്റ്റിയോ പൊറോസിസ് പോലുള്ള രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. ഈന്തപ്പഴത്തിൽ ധാരാളം അയൺ ഉള്ള‌തുകൊണ്ടുതന്നെ വിളർച്ച ഉണ്ടാകുന്നവർക്ക് ഉത്തമമാണ് ഈന്തപ്പഴം. ഷുഗർ ധാരാളം ഉള്ള ഇവ ഒരു എനർജി ബുസ്റ്റർ ആയും ക്ഷീണമകറ്റാനും ശരീരഭാരം വർധിപ്പിക്കാനും ഉപയോഗിക്കുന്നു.

Nutritive Value per 100gm
energy (kcal)-317
Protein (g) - 2.5
Fat (g)-0.4
Fiber (g) - 3.9
Carbohydrates(g)- 75.8
Calcium (mg)-120
Phosphorus (mg) - 50
Iron (mg)- 7.3
Carotene (meg) -26
Thiamine (mg)-.01
Riboflavine(mg)-.02
Niacin (mg)-.9
Vit C(mg)-3

പ്രസവത്തോടെ അടുത്തുവരുന്ന നാല് ആഴ്ച ഈന്തപ്പഴം ഉപയോഗിച്ചാൽ സുഖപ്രസവമാകാൻ സാധ്യതയുണ്ട് എന്നു പഠനങ്ങളിൽ തെളിയിച്ചിട്ടുണ്ട്. പരമ്പരാഗതമായി പുരുഷന്മാരിലെ ലൈംഗിക പ്രശ്നങ്ങൾക്കും സ്പേം കൗണ്ട് കൂടാനും സ്പേം മോട്ടിലിറ്റി കൂടാനും പല രാജ്യങ്ങളിൽ ഈന്തപ്പഴം ഉപയോഗിക്കുന്നു. ഈന്തപ്പഴത്തിലെ ഫ്ലവനോയിഡും എസ്ട്രോഡയോലും ആണ് ഇതിനു കാരണം എന്നു പറയുന്നു. ഇതിന് വലിയ ശാസ്ത്രീയ അടിത്തറയില്ല.

ഈന്തപ്പഴത്തിലെ നാരുകളും മിനറൽസും ആന്റി ഓക്സിഡന്റും ഹൃദയത്തിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. ചില പഠനങ്ങളിൽ ലിവറിന്റെ ആരോഗ്യത്തിനും ഈന്തപ്പഴം നല്ലതാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈന്തപ്പഴത്തിലെ ആന്റി ഓക്സിഡന്റ് ചില കാൻസറിനെ പ്രതിരോധിക്കാനും ശക്തിയുള്ളവയാണ് എന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.

ധാരാളം കാർബോഹൈഡ്രേറ്റ് ഉള്ള ഈന്തപ്പഴം അമിതമായി കഴിക്കുന്നത് പ്രമേഹരോഗികൾക്ക് നന്നല്ല. ചില ഈന്തപ്പഴത്തിൽ ഗ്ലൈസീമിക് ഇൻഡക്സ് കുറവാണെങ്കിലും ഒട്ടുമിക്ക ഈന്തപ്പഴവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നതാണ്. ശരീരഭാരം നിയന്ത്രണത്തിൽ നിർത്താൻ ആഗ്രഹിക്കുന്നവരും ഈന്തപ്പഴം മിതമായി ഉപയോഗിക്കണം. അമിത ഉപയോഗം ശരീരഭാരം കൂട്ടും. അമിതമായി ഈന്തപ്പഴം ഉപയോഗിക്കുന്നത് ചിലരിൽ ഗ്യാസും പുളിച്ചുതികട്ടലും ഉണ്ടാക്കുന്നതായി കാണുന്നു. മാത്രമല്ല പല്ലുകൾക്ക് കേടുവരുത്താൻ സാധ്യതയുള്ള ഭക്ഷണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ് ഈന്തപ്പഴം. അതിനാൽത്തന്നെ ഈന്തപ്പഴം ഉപയോഗിച്ചശേഷം വായ് വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദഹിക്കാൻ അൽപം താമസം എടുക്കുന്ന ഇവ ചെറിയ കുട്ടികൾക്കും മുഴുവനായി കൊടുക്കുന്നത് അത്ര ഉത്തമമല്ല. 

ടി.എം. സിൻജിത, ലീഡ് ഡയറ്റീഷൻ 

4 years ago | [YT] | 209