Dinu Varghese RN MSW

തൊടിയുടെ മൂലയ്ക്കല്‍ കാട് പോലെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇരുമ്പന്‍ പുളിയെ ആര്‍ക്കും വലിയ വിലയൊന്നും ഉണ്ടായിരിക്കില്ല. കാണുന്ന പോലെ തന്നെയാണ് ഇരുമ്പന്‍ പുളിയും ഔഷധഗുണങ്ങളുടെ ഒരു കാടാണ് ഇത്. ഓർക്കാപ്പുളി, പിലിമ്പി, പുളിഞ്ചിയ്ക്ക, ചെമ്മീൻപുളി, ചിലുമ്പിപ്പുളി (ചിലുമ്പിയ്ക്ക), കാച്ചിപ്പുളി എന്നീ പേരുകളിലും അറിയപ്പെടുന്നു. കാസർഗോഡ് ഭാഗങ്ങളിൽ കോയക്കപ്പുളി എന്നും അറിയപ്പെടുന്നുണ്ട്. ഇരുമ്പന്‍പുളിയില്‍ ഔഷധഗുണമുള്ളത് ഇലയിലും കായിലുമാണ്. തൊലിപ്പുറത്തെ ചൊറിച്ചിൽ, നീർവീക്കം, തടിപ്പ്, വാതം, മുണ്ടിനീര്‌, വിഷജന്തുക്കളുടെ കടിമൂലമുണ്ടാകുന്ന മുറിവ് എന്നിവയ്ക്ക് ഇലകൾ അരച്ച് കുഴമ്പ് രൂപത്തിലാക്കി തേയ്ക്കുന്നതിന്‌ ഉപയോഗിക്കുന്നു.


ഇരുമ്പന്‍പുളി അച്ചാര്‍

1. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുവാൻ ഇരുമ്പന്‍പുളി ചൂടുവെള്ളത്തിൽ ഇട്ട് തിളപ്പിച്ച് കഷായം പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാൻ നല്ലതാണ്.

2. വിറ്റാമിൻ സി ധാരാളമുള്ള ഇരുമ്പന്‍പുളി രോഗപ്രതിരോധ ശേഷിയെ കൂട്ടുന്നു ചുമ, ജലദോഷം പോലുള്ള പ്രശ്നങ്ങൾ നിങ്ങളെ ബാധിക്കുകയില്ല ഇതിൻറെ ഉപയോഗം കൊണ്ട്.

3. കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു.

4. നാരുകൾ ധാരാളമടങ്ങിയ ഇവ കഴിക്കുന്നതുവഴി ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല. ടാന്നിൻസ്, ടെർപെൻസ് എന്നീ ഘടകങ്ങൾ മൂലക്കുരു പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നല്ലതാണ്.

5. പ്രമേഹ നിയന്ത്രണത്തിനും ഇരുമ്പൻപുളിക്കു സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാൻ ഭക്ഷണത്തിൽ ഇരുമ്പൻ പുളി ചേർക്കേണ്ടത് നല്ലതാണ്

6.ഇരുമ്പന്‍പുളിയിലടങ്ങിയിരിക്കുന്ന ആന്‍റി ഹൈപ്പർ ലിപ്പിഡമിക് എന്ന ഘടകം ശരീരത്തിലെ അമിത കൊളസ്ട്രോളിനെ നീക്കം ചെയ്യുകയും ശരീര വണ്ണം കുറയ്ക്കുകയും ചെയ്യുന്നു.

7. ഇരുമ്പൻ പുളി ജ്യൂസ് അലർജി സംബന്ധമായ പ്രശ്നങ്ങൾക്ക് പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു.

Note :

കാര്യമിതൊക്കെയാണെങ്കിലും അമിതമായി ഇതിൻറെ ഉപയോഗം വൃക്കകളെ തകരാറിലാക്കും ആയതിനാൽ മിതമായി ഉപയോഗിക്കാൻ ശീലിക്കുക.

4 years ago | [YT] | 150