Kaathus kaathus

27.9.25 ന് മുകാംബിക ക്ഷേത്രത്തിലേക്കൊരു തീർത്ഥയാത്ര നടത്തി. പോകുന്ന വഴിയിൽ ഉടുപ്പി കൃഷ്ണക്ഷേത്രവും മുരുകേശ്വരനെയും കണ്ട് തൊഴുതു.കൃഷ്ണക്ഷേത്രത്തിലെ അന്നദാനവും കഴിച്ച് വിശപ്പൊന്നടക്കി. ഏറെ പ്രത്യേകതയുള്ള ഒരു ചടങ്ങു തന്നെയാണത്. കാരണം പഴയ കാല ആചാരമായ നിലത്തിരുന്നാണ് കഴിക്കുന്നത്. അതാവട്ടെ ചിലർ വെറും തറയിൽ തന്നെയാണ് വിളമ്പിക്കുന്നത്. സ്റ്റീൽ പ്ലേറ്റുകൾ ഉണ്ട്. ഞങ്ങൾ പ്ലേറ്റിലാണ് കഴിച്ചത്. അവർക്കത് എന്തോ വഴിപാടാണെന്ന് തോന്നുന്നു. അറിയില്ല.

എല്ലാ ക്ഷേത്രങ്ങളിലും ഒരുപാട് ശില്പങ്ങളും അലങ്കാരങ്ങളുമാണ്. നോക്കി നിന്നു പോവും നമ്മളോട്.
വിശാലമായ സ്ഥലസൗകര്യമുള്ളതിനാലാവും ജനങ്ങളേറെ ഉണ്ടായിട്ടും ബുദ്ധിമുട്ടിയില്ല.
മൂകാംബിക ദേവിയെ ഒരിക്കൽ കൂടി കാണണേ എന്നാണ് പ്രാർത്ഥന.

ഈ ജന്മം ഞാൻ വിചാരിച്ചതല്ല ഇങ്ങനെയൊരു യാത്ര.
അവിടങ്ങളിൽ നിന്നും പകർത്തിയ ചില വീഡിയോകൾ Shorts ലും videos ലും upload ചെയ്തിട്ടുണ്ട്. കണ്ടുനോക്കണേ.😍🥰🥰 #followers #youtube post

1 month ago | [YT] | 8