Copper Media Malayalam

#GU, #Manuradhakrishnan, #Maniyanpillarajuproductions, #saijukurup, #malikappuramdevananda, #aswathimanoharan, #rameshpisharody, #niranjmaniyanpillaraju#malayalammovie

മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ഫാന്‍റസി ഹൊറർ ചിത്രം 'ഗു' മെയ് 17 നു പ്രദർശനത്തിനെത്തും.
നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സൂപ്പർ ഹിറ്റ് ചിത്രം 'മാളികപ്പുറ'ത്തിലൂടെ ശ്രദ്ധേയായ ദേവനന്ദയാണ്‌ മിന്ന എന്നാ പ്രധാന വേഷത്തിലെത്തുന്നത്. സൈജു കുറുപ്പാണ് മിന്നയുടെ അച്ഛൻ കഥാപാത്രമായെത്തുന്നത്. നടി അശ്വതി മനോഹരൻ മിന്നയുടെ അമ്മയായെത്തുന്നു. പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

ബി.ഉണ്ണികൃഷ്ണനോടൊപ്പം സഹ സംവിധായകനായിരുന്ന മനു രാധാകൃഷ്ണന്‍റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയാണ് 'ഗു'. നിരഞ്ജ് മണിയൻ പിള്ള രാജു, മണിയൻ പിള്ള രാജു, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണൻ, ലയാ സിംസൺ എന്നിവരും മറ്റ് പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

1 year ago | [YT] | 0