PoliDad Official

മ്മടെ തൃശൂര് പുലികൾ 🫵🏻💥🔥💯

Watch Full Video @ 'PoliDadOfficial' YouTube Channel

തൃശൂർ ഗഡികളുടെ ഓണാഘോഷം; നാലോണ നാളിലെ ചരിത്ര പ്രസിദ്ധമായ പുലിക്കളിയോട് കൂടിയാണ് അവസാനിക്കുന്നുത്.
ജനലക്ഷങ്ങളെ ആവേശത്തിലാഴ്ത്തി തൃശൂർ സ്വരാജ് റൗണ്ടിനെ വിറപ്പിച്ചു കൊണ്ട് തുള്ളിക്കളിച്ച് കൂട്ടമായെത്തുന്ന പുലികൾ നടുവിലാൽ ഗണപതിക്ക് തേങ്ങയുടച്ച് നൃത്തം ചവുട്ടി സാംസ്കാരിക നഗരിയുടെ ഓണാഘോഷങ്ങൾക്ക് തിരശീലയിടുന്ന ഒരു ഗംഭീര സംഭവം തന്നെയാണ്.
തൃശൂർക്കാർക്ക് ഇത് രണ്ടാം തൃശൂർ പൂരം കൂടിയാണ്,
പുലിമടയിൽനിന്ന് ഇക്കുറി ഇറങ്ങിയത് ഏഴു സംഘങ്ങളാണ്. ഓരോ പുലിക്കളി സംഘത്തിലും 35 മുതൽ 51 വരെ പുലികളാണ് ഉണ്ടാവുക. 51 പുലികളെയാണ് ഒരുസംഘത്തിന് പരമാവധി പങ്കെടുപ്പിക്കാൻ സാധിക്കുക. വിയ്യൂർ സെന്‍റർ, വിയ്യൂർ ദേശം, പൂങ്കുന്നം സീതാറാം മിൽ ദേശം, പാട്ടുരായ്ക്കൽ ദേശം, കാനാട്ടുകര ദേശം, ശങ്കരംകുളങ്ങര ദേശം, ചക്കാമുക്ക് സെന്‍റർ എന്നീ സംഘങ്ങളാണു ഇത്തവണ കളത്തിലിറങ്ങിയത്.

ഇത് ദേശങ്ങൾ തമ്മിലുള്ള ഒരു പുലിക്കളി മത്സരം കൂടിയാണ്. പ്രകടന മികവ് നോക്കി പോയൻ്റുകൾ നൽകുന്നതിന് പ്രക്ത്ഭരായ വിധികർത്താക്കളുടെ സംഘങ്ങൾ റോഡിൻ്റെ വശങ്ങങ്ങിലെ മുൻ നിശചയിച്ച പോയിൻ്റ് സ്റേഷനുകളിൽ ഇരുന്ന് മത്സരം വിലയിരുത്തി മികച്ച പ്രകടനം നടത്തുന്ന ടീമുകൾക്കും പുലികൾക്കും സമ്മാനങ്ങളും നൽകുന്നു.

11 months ago | [YT] | 3