Pachakuthira

വീട്ടിന്റെ നിശ്ശബ്ദതയിൽ ഒരു ചേട്ടൻ വന്ന് ഞങ്ങളെ പരിചയപ്പെടുത്തി ഞാൻ പെൺകുട്ടിയുടെ അപ്പൻറെ അനിയൻ. പിന്നെ മറ്റുള്ളവരും പരിചയപ്പെട്ടു പെൺകുട്ടിയുടെ അപ്പൻ, അമ്മ, ജേഷ്ഠൻ, പിന്നെ കുറച്ചു ബന്ധുക്കളും കൂടി. ഒരു ചെറു മേശയ്‌ക്ക് മുകളിൽ മധുരപലാരങ്ങളും മിച്ചർ ചെറുപഴവും ഒരുക്കിയിരിക്കുന്നു. അവിടെ ഇരിക്കുമ്പോൾ ഉള്ളിൽപടരുന്ന ടെൻഷൻ പറഞ്ഞറിയിക്കാൻ പറ്റില്ലായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആ ചേട്ടൻ പറഞ്ഞു, മോളെ വിളിക്കൂ.പേര് ഓർമ്മയില്ലെങ്കിലും ആ ശബ്ദം ഇന്നും മനസ്സിൽ മുഴങ്ങുന്നു. വാതിലിന്റെ മറയത്ത് ചാരിയൊരുത്തി മുന്നിൽ വന്നു ചെറു ചിരിയും നാണം നിറഞ്ഞ കണ്ണും, വാതിലിന്റെ നിഴലിൽ പൂത്തൊരു ദൃശ്യവും. ഞങ്ങൾ മൂന്നുപേർ, ആരാണവളെ കാണാൻ വന്നത് എന്ന് അവൾക്കറിയാതെ, മൂന്നുപേരെയും മാറിമാറി നോക്കി നിന്നു.
എൻ്റെ കയ്യിൽ ചായകപ്പ്, പിടിച്ചുകൊണ്ട് ഇരിക്കുമ്പോൾ കൂട്ടത്തിലെ ഒരാൾ ചോദിച്ചു, എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ പറയാം. ഞാൻ തലകുനിച്ചു, വേണ്ട, എന്ന് പറഞ്ഞു. അവൾ ചെറുതായി ചിരിച്ചു, ആ ചിരി ഇന്നും മനസ്സിന്റെ ഒരു കോണിൽ തെളിഞ്ഞുനിൽക്കുന്നു. കുറച്ച് നിമിഷങ്ങൾക്കുശേഷം അവൾ അകത്തേക്ക് പോയി. ആരോ പറഞ്ഞു, എന്താണ് പോയത്, അവിടെ നിൽക്കാമായിരുന്നില്ലേ? ഞങ്ങൾ പറഞ്ഞു, കുഴപ്പമില്ല. പിന്നെ കുറച്ച് മിണ്ടാതെയുള്ള വാക്കുകളും ചായയുടെ ചൂടിലും ചിരിയിലും കലർന്ന സംഭാഷണങ്ങളും. ആ നിമിഷം എല്ലാം ചേർന്ന് സന്തോഷം നിറഞ്ഞ ഒരു ഉച്ചപ്പനമായി തോന്നി.
പുറത്തേക്ക് ഇറങ്ങുമ്പോൾ മൂന്നാൻ പറഞ്ഞു, നിങ്ങൾ കാത്തിരിക്കൂ, ഞാൻ അകത്ത് പോയിട്ട് വരാം. അയാൾ അകത്ത് പോയപ്പോൾ എൻ്റെ മനസ്സിൽ ചിന്തകൾ കാടുകയറി അവൻ വരുമ്പോൾ എന്തായിരിക്കും പറയുക? അളിയൻ തോൾ തട്ടി പറഞ്ഞു, വാ, വണ്ടിയിലേറാം.കുറച്ചു കഴിഞ്ഞ് മൂന്നാൻ വന്നു, വൈകിട്ട് വിളിക്കാം, എന്ന് പറഞ്ഞ്. ഞങ്ങൾ മൂവരും യാത്രയായി. വണ്ടി 200 മീറ്റർ പിന്നിട്ടപ്പോൾ കൂട്ടത്തിൽ ഒരാൾ പറഞ്ഞു, ഇവിടെ എറണാകുളത്ത് നല്ലൊരു കള്ള് ഷാപ്പ് ഉണ്ട്, ചെറുതായി കയറാം. ആദ്യം വിസമ്മതിച്ചെങ്കിലും അവർ ഉറച്ചു പറഞ്ഞു. ഉച്ചയ്ക്ക് 12 കഴിഞ്ഞിരുന്നു. സൂര്യൻ തലയിൽ പൊങ്ങിനിൽക്കുമ്പോൾ കള്ള് ഷാപ്പിൽ തിരക്ക് പൊങ്ങിപൊങ്ങുന്ന സമയം.
അകത്ത് കടന്നപ്പോൾ കപ്പയുടെ ചൂടും മീൻതലകറിയുടെ പുകയും കള്ളിന്റെ മണം കലർന്ന ഒരു ലോകം. ഞങ്ങൾ ചെറിയൊരു മുറിയിൽ ഇരുന്നു. മേശമേൽ രണ്ട് കുപ്പി കള്ള്, പിന്നെ കപ്പ, മീൻതലകറി, ചെമ്മീൻ ഫ്രൈ, ബീഫ് ഫ്രൈ എല്ലാം പടിപടിയായി. അവർ ആസ്വദിച്ചിരിക്കുന്നു, ഞാൻ മാത്രം മനസ്സിൽ ആ വീട്ടിലെ വാതിലിന്റെ മറയത്ത് നിന്ന പെൺകുട്ടിയെ ഓർത്ത്. അവർക്ക് ഇഷ്ടപ്പെട്ടു തന്നെയായിരിക്കും,ഞാൻ ചിന്തിച്ചു, “അങ്ങനെയെങ്കിൽ ഉടനെ കല്യാണം.” ബില്ല് ചോദിച്ചു. കാഷ് കൊടുക്കുവാൻ ഞാൻ പോയി. ക്യാഷ് കൗണ്ടറിന് പിറകിൽ ഇരുന്ന ആൾ എന്നെ ശ്രദ്ധിച്ചു നോക്കി. ക്യാഷ് കൊടുത്തു, നൂറ് രൂപ ടിപ്പും നൽകി മടങ്ങി. വണ്ടിയിൽ കയറിയപ്പോൾ അളിയൻ പറഞ്ഞു, എടാ,അയാളെ നമ്മൾ എവിടെയോ വെച്ച് കണ്ടിട്ടുണ്ട്. എവിടെ? ഞാൻ ചോദിച്ചു. കൂട്ടത്തിലുണ്ടായ സന്തോഷ് പറഞ്ഞു അത് ആ വീട്ടിൽ നമ്മളെ പരിചയപ്പെടുത്തിയ ആളല്ലേ പെൺകുട്ടിയുടെ അപ്പൻറെ അനിയൻ!
അത് കേട്ടപ്പോൾ ഉള്ളിൽ എന്തോ കുഴഞ്ഞുപോയി. പിന്നെ യാത്ര മൌനമായി. വീട്ടിലെത്തി അളിയനും കൂട്ടുകാരും അവരുടെ വഴിക്ക് പോയി. ഞാൻ പതുക്കെ വീട്ടിലോട്ട് നടന്നു. വാതിൽ തുറക്കുമ്പോൾ അപ്പച്ചൻ ശബ്ദിച്ചു ഒരു നല്ല കാര്യത്തിന് പോയിട്ടുണ്ടെങ്കിൽ ആദ്യം വീട്ടിൽ വരണം.ഞാൻ അത്ഭുതത്തോടെ നോക്കി. പിന്നെ അദ്ദേഹം ചോദിച്ചു, നിങ്ങൾ പെണ്ണുകാണാൻ പോയിട്ട് കള്ള് ഷാപ്പിൽ കയറിയോ? വാക്കുകൾ നിശ്ചലമായി. അമ്മച്ചിയുടെ മുഖത്ത് കടന്നൽ കുത്തിയ പോലെ. ഞാൻ ചോദിച്ചു, എന്താ കാര്യം?അവർ പറഞ്ഞു, അയാൾ വിളിച്ചിരുന്നു… നിങ്ങൾ പോയ ഷാപ്പ് പെൺകുട്ടിയുടെ ബന്ധത്തിലുള്ള ഒരാളുടേതാണ്.
അന്ന് തന്നെ മനസ്സിൽ പെയ്തു വീണത് മഴയല്ല തകർന്ന സ്വപ്നങ്ങളുടെ ശബ്ദം. ചായയുടെ മധുരം മറന്നുപോയി, വാതിലിന്റെ നിഴലിൽ നിന്ന ആ ചിരി മനസ്സിൽ പൊഴിഞ്ഞു. അന്ന് ഉച്ചയ്ക്കു മങ്ങിത്തുടങ്ങിയ സൂര്യനെപ്പോലെ, എൻ്റെ ആ ദിവസം അസ്തമിച്ചു പോയി നിശ്ശബ്ദമായി, പക്ഷേ എന്നും ഓർമ്മയായി. തുടരും....🐝

1 month ago | [YT] | 21



@SheejaPrem-m4h

ബീ കുട്ടന്റെ കഥ യുടെ രണ്ടാം ഭാഗം... വായിക്കണേ മുത്തു മണികളെ.... നിങ്ങൾ ആവശ്യം പെട്ട പ്രകാരം എഴുതിയതാണ്... 🙏🙏🙏💖💖💖❤

1 month ago | 2  

@SeeshellShell

❤️❤️❤️👌👌

1 week ago | 0

@prash.mp7231

👌🏻💞👌💞👌🏼

1 week ago | 0

@ThanksGeThanksGe

പച്ച ചേച്ചി ഇതിലും നന്നായി എഴുതുവാൻ ദൈവം അനുഗ്രഹിക്കട്ടെ 👍

3 weeks ago | 0  

@SibiGeorgeVarghese

🤝🤝🥰

1 month ago | 0  

@bijijose92

സൂപ്പർ 👍👌.. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി 😂

1 month ago | 0  

@JKN5379

👍

1 month ago | 0  

@shameerfortkochi7011

👍❤️❤️❤

1 month ago | 0  

@Justcraft1073

👌

1 month ago | 0  

@vadamulla-vlogs

ബീക്കുട്ടാ നന്നായിട്ടുണ്ട് എഴുതുവാനുള്ള നല്ല കഴിവുണ്ട് ലോഖം അറിയുന്ന ഒരു എഴുത്തുകാരനാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ🙏🏻👍

4 weeks ago | 1  

@brainwaves-944

Nannayitund bee🎉🎉

1 month ago | 0  

@Rayyan-teck

❤❤❤❤❤

1 month ago | 0  

@vs_poultry

അച്ഛൻ ചോദിച്ചപ്പോലെ വീട്ടിൽ വന്നപ്പോരായിരുന്നോ..... എന്നാലും വായിച്ചപ്പോ നിരാശ......

1 month ago | 0  

@KANTHARIES-2nd

🥰🥰🥰

1 month ago | 0  

@sheenajohn78

Adipoli 😁💖

1 month ago | 0  

@4sfamilyy

സൂപ്പർ 👍🏻👍🏻👍

1 month ago | 0  

@CBattingal

Bee കുട്ടാ മനോഹരം ❤️❤️❤️നല്ലെഴുത്ത് മുത്തേ നല്ല ഒഴുക്ക് ദൃശ്യങ്ങൾ വാക്കുകളിലൂടെ പകർന്നു തന്നു... ❤️❤️❤️എഴുതു മുത്തേ 👍

4 weeks ago | 0  

@SnehatheerthamVs

Sheejachechi 🥰🥰🥰

1 month ago | 0  

@SruthiJyothish-z2h

നന്നായിട്ടുണ്ട് ❤️❤️❤️❤️🥰🥰

1 month ago | 0  

@HRIDHAYATHAALAM3284

നല്ലത്❤❤❤❤❤

1 month ago | 0