നമ്മുടെ ചുറ്റുവട്ടം Our Sorroundings

പ്രിയപ്പെട്ടവരേ
നമ്മുടെ കോടതികൾ നമ്മളെ പോലുള്ള സാധാരണക്കാർക്ക് ഏറ്റവും വലിയ ആശ്വാസം ആശ്രയവുമാണ് . ദൈവത്തെ ഓർത്ത് നമ്മുടെ ജുഡീഷ്യറിയെ ആരും ഒന്നും പറയരുത്. സാധാരണക്കാർക്ക് നീതി കിട്ടുന്നത് അവിടെ നിന്നും മാത്രമാണ് . അതുകൊണ്ട് ദയവു ചെയ്ത് നമ്മുടെ പരമോന്നത നീതി പീഠത്തെ ആർക്കും കുറ്റപ്പെടുത്തുകയോ വിമർശിക്കയോ ചെയ്യാൻ പാടുള്ളതല്ല . അതിനുള്ള അധികാരവും അവകാശവുമില്ല. കാരണം നമ്മുടെ കോടതികളുടെ മുൻപിൽ എത്തുന്ന ഒരു കുറ്റകൃത്യത്തിന് തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ വിധി പറയാൻ പറ്റൂ, ശിക്ഷ വിധിക്കാൻ പറ്റൂ. ശരിയല്ലേ. പണവും സ്വാധീനവുമുള്ള ഒരു വ്യക്തി കുറ്റം ചെയ്താൽ , ആ കേസ് കോടതിയിൽ എത്തുന്നതിന് മുൻപ് തന്നെ അവന് അവൻ്റെ പണവും സ്വാധീനവും ഉപയോഗിച്ച് അവൻ ചെയ്ത കുറ്റ കൃത്യങ്ങളുടെ തെളിവുകൾ ഒന്നുകിൽ നശിപ്പിക്കുകയും സാക്ഷികളെ സ്വാധീനിച്ച് അവരുടെ വശത്താക്കുകയോ അല്ലെങ്കിൽ തെളിവുകൾ തിരുത്തുകയോ നശിപ്പിക്കുകയോ ചെയ്യാം. പിന്നീടാണ് case കോടതിയിൽ എത്തുന്നത്. അപ്പോഴേക്കും ആ തെളിവുകൾ എല്ലാം ആ കുറ്റവാളി എന്ന ആരോപിക്കുന്ന ആൾ ചെയ്തായിട്ടു പോലീസിനോ , പ്രോസിക്യൂഷനോ തെളിയിക്കാൻ കഴിയാതെ വരും. അപ്പോള് പിന്നെങ്ങനെ തെളിവുകളുടെ അടിസ്ഥാനത്തിൽ ആ കുറ്റ കൃത്യത്തിന് നമ്മുടെ കോടതിക്ക് ശിക്ഷ വിധിക്കാൻ പറ്റും. കോടതികൾ എപ്പോഴും തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ വിധി പറയൂ , ശിക്ഷ വിധിക്കുക ഉള്ളൂ. സമൂഹത്തിൻ്റെയും ലോകരുടെയും മുൻപിൽ അയാൾ കുറ്റക്കാരൻ അല്ലെന്ന് വിളിച്ചു പറഞ്ഞു പറഞ്ഞ് നടക്കും, പക്ഷേ ഇതിനൊക്കെ അപ്പുറം പ്രകൃതി എന്ന കോടതി അല്ലെങ്കിൽ ദൈവത്തിൻ്റെ കോടതിയിൽ അതിന് ശിക്ഷ ഇന്നല്ലെങ്കിൽ നാളെ തീർച്ചയായും കിട്ടും. അവിടെ തെളിവുകളും സാക്ഷികളും ആവശ്യമില്ല. എല്ലാം ആ പ്രകൃതി അല്ലെങ്കിൽ ദൈവം നേരിട്ട് കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളായത് കൊണ്ട് കാശും സ്വാധീനവും ഒന്ന് അവിടെ ചിലവാകില്ല ഒന്നും . വിലപോകുകയുമില്ല🙏🙏🙏🙏

1 week ago (edited) | [YT] | 7