Sumi baiju

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച സ്വർണവില കുറഞ്ഞു. കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇപ്പോൾ കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,600 രൂപയായി.അതേസമയം 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വിപണി വില 5,200 രൂപയായി കുറഞ്ഞിട്ടുണ്ട്. കൂടാതെ സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുറഞ്ഞിരിക്കുകയാണ്. ഒരു രൂപ കുറഞ്ഞതോടെ വെള്ളിയുടെ വിപണി വില 75 രൂപയായി.

2 years ago | [YT] | 0