Kaumudy

വിമാന ടിക്കറ്റ് ബുക്കിംഗിലടക്കം നിർണായക മാറ്റം വരുത്തിക്കൊണ്ടുള്ള നിർണായക നിയമ നിർമ്മാണത്തിനാണ് ഡി ജി സി എ തയ്യാറെടുക്കുന്നത്. ബുക്ക് ചെയ്ത് 48 മണിക്കൂറിനകം സൗജന്യമായി ടിക്കറ്റ് റദ്ദാക്കുകയോ, മാറ്റം വരുത്തുകയോ ചെയ്യാവുന്ന നിലയിലാകും മാറ്റം. റദ്ദാക്കിയ ടിക്കറ്റുകൾക്ക് വേ​ഗം പണം തിരിച്ചു നൽകാനും നിയമത്തിൽ വ്യവസ്ഥയുണ്ടാകുമെന്നാണ് വിവരം. വലിയ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന പുതിയ നിയമത്തിന്റെ കരട് തയാറായെന്നാണ് സൂചന. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഡി ജി സി എ വരും ദിവസങ്ങളിൽ പുറത്തുവിടും

#DGCA #FlightBooking #TravelUpdate2025 #FlightRefund #IndianAviation

2 weeks ago | [YT] | 50