Pachakuthira

ബീ കുട്ടന്റെ കഥയുടെ 4 ഭാഗം എല്ലാവരും വായിച്ചു അഭിപ്രായം പറയണേ 🙏💖

ഞായറാഴ്ചയിലെ പെണ്ണുകാണൽ ഭാഗം 4

അങ്ങനെ വർഷങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു.
അവന്റെ മനസ്സിൽ എന്തോ ഒരു നൊമ്പരത്തിന്റെ നിഴൽ താളമില്ലാത്ത സംഗീതം പോലെ.
പുതിയ കൂട്ടുകൾ, പുതിയ പരിചയങ്ങൾ, പക്ഷേ എവിടെയും ഒരു ശാന്തതയില്ല.
വീട്ടുകാർ പറഞ്ഞത് ഇവൻ ഭക്തനായിരിക്കുന്നു, എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോകുന്നു.
എന്നാൽ എനിക്ക് അറിയാം, അതൊരു ഭക്തിയാത്രയല്ല അതൊരു തിരച്ചിൽ ആയിരുന്നു.
പറ്റിയൊരു മുഖം കാണാനായി അവൻ ദൈവത്തിന്റെ വീടുകളെ വാതിൽക്കലായി കാണിത്തുടങ്ങി.
പള്ളിയിലെ ഞായറാഴ്ചകൾ പെൺകുട്ടികളുടെ വർണ്ണാഭമായ ദൃശ്യങ്ങളാൽ നിറഞ്ഞിരുന്നു
വെളുത്ത വസ്ത്രങ്ങളിൽ, മൃദുനോട്ടങ്ങളിൽ, ചിരിയിൽ പറ്റിച്ച മഞ്ഞനിറമുള്ള വെളിച്ചം പോലെ.
പക്ഷേ, എന്തോ ഒരാൾ പോലും എൻറെ മനസ്സിനെ സ്പർശിച്ചില്ല.
ഒരു വൈകുന്നേരം ഞാൻ കൂട്ടുകാരൻ രഞ്ജിത്ത് ഭാര്യയോടൊപ്പം അവനോട് പറഞ്ഞു
പത്രത്തിൽ പരസ്യം കൊടുക്കു ഒരുപാട് പെൺകുട്ടികൾ കാണാം.
അത് കളിയാക്കൽ പോലെ തോന്നിയെങ്കിലും, അവൻ ഗൗരവത്തോടെ ചെയ്തു.
അങ്ങനെ പരസ്യം പ്രസിദ്ധമായി.
അടുത്ത ദിവസം മുതൽ ഫോൺ മുഴങ്ങിത്തുടങ്ങി
വടക്കുനിന്നും തെക്കുനിന്നും, അന്യമായ ശബ്ദങ്ങൾ,
ഒന്നു പുഞ്ചിരിയോടെ, ഒന്നു സംശയത്തോടെയും.
ചിലരുമായി സംസാരിച്ചപ്പോൾ അവൻ പറഞ്ഞിരുന്നു
ജീവിതം എത്ര വലുതാണ്, എത്ര ആഗ്രഹങ്ങളുള്ളത്.
രഞ്ജിത്ത് ചോദിച്ചു
നിനക്ക് ഡിമാൻഡുണ്ടോ?
അവൻ ചിരിച്ചു മറുപടി നൽകി
എനിക്ക് സ്ത്രീധനം വേണ്ട. അവർ അവരുടെ മോൾക്ക് എന്തു കൊടുത്താലും അതെല്ലാം അവള്ക്കായിരിക്കും.
അങ്ങനെ രണ്ടു മൂന്നു വീടുകളിൽ പോയി, പല മുഖങ്ങളും കണ്ടു,
പക്ഷേ അവന്റെ ഹൃദയം ഇപ്പോഴും ശാന്തമായ കാറ്റായി കാത്തുനിന്നു.
ഒരു ദിവസം രഞ്ജിത്ത് എന്നെ വിളിച്ചു
ഇന്നേ ദിവസം ഒരു സ്ഥലം വരെ നമുക്ക് പോകാം.
ഞങ്ങൾ പോയി കണ്ടു.
ആ പെൺകുട്ടിയുടെ കണ്ണുകളിലെ മൃദുവായ ചിരി
അവന്റെ മനസ്സിന്റെ ശൂന്യമായ പേജിൽ ആദ്യ അക്ഷരമായിരുന്നു.
വീട്ടിലേക്ക് മടങ്ങുമ്പോൾ, ആ ദിനം ഒരു സാധാരണ യാത്രയല്ലെന്ന ബോധം ഉണ്ടായി.
വൈകിട്ട് പെൺകുട്ടിയുടെ വീട്ടുകാർ വിളിച്ചു ഞായറാഴ്ച വീട്ടിലേക്ക് വരാം.
അങ്ങനെ ഞായറാഴ്ച അവർ വന്നു കൂടെ രഞ്ജിത്ത് ഉണ്ടായിരുന്നു
വീട് പച്ചപ്പിന്റെ ഗന്ധം നിറഞ്ഞു,
ചായക്കപ്പുകളിൽ നിന്ന് ഏലക്കയുടെ മണം,
അമ്മയുടെ മുഖത്ത് ചിരിയോടു ചേർന്ന ആശങ്ക
അവർ പോയതിനു ശേഷമാണ് അവന്റെ മനസ്സിൽ അത്യാശയും ഭയവും നിറഞ്ഞത്.
താലിമാല, വസ്ത്രങ്ങൾ, ഭക്ഷണം, മണ്ഡപം
എല്ലാം കണക്കാക്കി നോക്കിയപ്പോൾ പണമെന്ന കടൽ കണ്ടു.
അവിടെ അവൻ ചെറു വഞ്ചിയായി ഒഴുകിപ്പോയി, പക്ഷേ
എല്ലാം മുന്നോട്ട് നീങ്ങി ഞാൻ ഒപ്പം നിന്നു.
അങ്ങനെ കല്യാണത്തിന്റെ ഒരുക്കങ്ങൾ പെട്ടെന്ന് മുന്നേറി.
വീട് മുഴുവൻ തിരക്കും സന്തോഷവുമായിരുന്നു.
ചെറുപന്തൽ കെട്ടി, അതിൽ ലൈറ്റുകൾ മിന്നി,
അമ്മയുടെ കൈകളിൽ പൂക്കളും, പെങ്ങന്മാരുടെ മുഖത്ത് ചെറുചിരിയും.
താലിമാലയും സാരിയും വാങ്ങാനായി പോയപ്പോഴും ഞാനും രഞ്ജിത്ത്,
പെൺകുട്ടിയുടെ വീട്ടുകാർ എല്ലാരും ഒരുമിച്ചാണ് നഗരത്തിലേക്ക് പോയി.
എല്ലാം സ്വപ്നം പോലെ നീങ്ങി.
കല്യാണം ഇനി ഒരു ദിവസമേ ബാക്കി.
തലേദിവസം രാത്രി, പൂക്കൾ വാങ്ങാനായി ഞാനും രഞ്ജിത്തും കൂടി ബൈക്കിൽ ഇറങ്ങി.
വീട്ടിൽ പാട്ടും ചിരിയും നിറഞ്ഞിരുന്നു,
ആളുകൾ കാപ്പിയും ചായയും പങ്കുവെച്ച്
ഇന്നെത്ര സന്തോഷമുള്ള വീട്ടാണ് എന്ന് പറഞ്ഞു.
അവർക്കറിയില്ല കാറ്റിൽ നിശ്ശബ്ദമായി മറ്റൊരു വഴിയോരമരണം കാത്തിരിക്കുന്നെന്ന്.
മഴ അല്പം പെയ്തു തുടങ്ങി.
വഴിയിലൂടെ പോകുമ്പോൾ മുന്നിൽ ഒരു ലോറി അപ്രതീക്ഷിതമായി വന്നു.
എനിക്ക് ബൈക്ക് നിയന്ത്രിക്കാൻ നോക്കിയെങ്കിലും നിമിഷങ്ങൾക്കുള്ളിൽ എല്ലാം മറിഞ്ഞു.
രഞ്ജിത്ത് റോഡരികിലേക്കു തെറിച്ചു വീണു. ഞാൻ
തലകീഴായി വീണത് ഒരു ശബ്ദം മാത്രം, പിന്നെ നിശ്ശബ്ദത.
രഞ്ജിത്ത് അവന്റെ അടുത്തേക്ക് ഓടിയെത്തി.
എടാ, കണ്ണു തുറക്കൂ… എനിക്കൊന്നും പറ്റിയിട്ടില്ല…എന്ന് വിളിച്ചു.
പക്ഷേ മറുപടി ഒന്നും ഇല്ല.
ഹോസ്പിറ്റലിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടർ വന്നു പറഞ്ഞു മറ്റേയാൾ പോയി.
ആ വാക്ക് ഇന്നുവരെ രഞ്ജിത്തിന്റെ ഉള്ളിൽ മുഴങ്ങുന്നു.
വീട് മുഴുവൻ മിന്നലേറ്റപോലെ നിശ്ശബ്ദമായി.
അമ്മ നിലം തട്ടി കരഞ്ഞു,
പെങ്ങന്മാർ വാക്ക് പറയാൻ പോലും കഴിഞ്ഞില്ല.
വായുവിനുപോലും ഭാരം തോന്നി.
മരണദൃശ്യം രഞ്ജിത്തിന്റെ ഓർമ്മയിൽ
വെളുത്ത തുണിയിലൊതുങ്ങിയ അവന്റെ സ്വപ്നം
ഇന്നലെ വരെ ചിരിച്ചുനടന്ന മുഖം,
ഇന്ന് നിശ്ശബ്ദമായ ഒരു നീളൻ ഉറക്കത്തിൽ.
ആംബുലൻസിന്റെ സൈറൺ മുറ്റത്തെ നിശ്ശബ്ദത കുത്തിത്തുറന്നപ്പോൾ,
വീട്ടിലെ വായുവും കരയുന്നപോലെ തോന്നി.
അവനെ മുറ്റത്തിലേക്ക് കൊണ്ടുവന്നപ്പോൾ,
പുഷ്പങ്ങൾക്കിടയിൽ വീണ് കിടക്കുന്ന അതിജീവിച്ചൊരു ഓർമ്മപോലെ,
വെളുത്ത തുണിയിനടിയിൽ ഒതുങ്ങിയ അവന്റെ ശ്വാസം
കാലം മുടങ്ങിയതുപോലെ നിശ്ചലമായി.
അമ്മ നിലത്ത് വീണ് നിലവിളിച്ചു
എന്റെ മകനേ… ആ നിലവിളി
ആകാശംതൊട്ടു മടങ്ങി വന്നു.
ആ ശബ്ദം ഇന്നും എന്റെ ചെവികളിൽ മുഴങ്ങുന്നു.
പെൺകുട്ടിയുടെ വീട്ടുകാർ എത്തിയപ്പോൾ,
ആ മുഖത്ത് പകുതി ജീവൻ മാത്രം,
വാക്കുകൾ ഇല്ല കണ്ണുകൾ മാത്രം ചോദിച്ചു,
ഇത് തന്നെയോ ഞായറാഴ്ചയുടെ വിധി?
കല്യാണപന്തലിൽ വാടിയ പൂമാലകൾ,
നിശ്ചലമായി കത്തിയുനിൽക്കുന്ന ലൈറ്റുകൾ,
അവയുടെ പ്രകാശത്തിൽ മരണംതന്നെ തെളിഞ്ഞുനിന്നു.
ചിരിയ്ക്കും പാട്ടിനും പകരം കരച്ചിലിന്റെ താളം മാത്രം.
താലിമാലയും സാരിയും അതേ മേശപ്പുറത്ത് കിടന്നു
അവൻ അണിയാതെ പോയ ജീവിതത്തിന്റെ അടയാളങ്ങൾ പോലെ.
രഞ്ജിത്ത് മുറ്റത്തിന്റെ വശത്ത് നിന്നു നോക്കി നിന്നു.
പൂക്കൾ ചേർത്ത എന്റെ കൈകൾ വിറച്ച് പോയി.
ഹൃദയം ചോദിച്ചു
എന്തിനാണ് ദൈവമേ, ഈ ഞായറാഴ്ചയും വന്നത്?
അവന്റെ അമ്മയോട് നോക്കാൻ പോലും എനിക്ക് ധൈര്യമുണ്ടായില്ല
കണ്ണീർ പൊഴിഞ്ഞു കൊണ്ടിരുന്നു, പക്ഷേ വാക്കുകൾ വരില്ല.
അവന്റെ മാതാപിതാവ് നിശ്ചലമായി കസേരയിൽ ഇരുന്നു
തലയണയുടെ അറ്റം പിടിച്ച് മിണ്ടാതെ കരയുന്നത് കണ്ടപ്പോൾ
എന്റെ ഉള്ളം തകർന്ന് പോയി.
ആ ദിവസം മുതൽ ഞായറാഴ്ചകൾ എനിക്ക് പേടിയാകുന്നു.
അവൻ പോയ രാത്രിയുടെ ശബ്ദം ഇപ്പോഴും മനസ്സിൽ മുഴങ്ങുന്നു.
വെളുത്ത തുണിയിലൊതുങ്ങിയ ആ മുഖം,
എന്റെ കണ്ണുകൾ മൂടിയാലും മാഞ്ഞുപോകുന്നില്ല.
അവൻ ഇല്ലാത്തതിന്റെ ശൂന്യം ഇന്നുവരെ എന്റെ ഉള്ളിൽ നിറയുന്നില്ല.
ഒരു ഞായറാഴ്ച ഇങ്ങനെ കടന്നുപോയി
പക്ഷേ അതിന്റെ നിഴൽ ഇന്നും എന്റെ ഹൃദയത്തിൽ മാഞ്ഞിട്ടില്ല…
അങ്ങനെ മറ്റൊരു ഞായറാഴ്ച കൂടി... 🐝

ശുഭം.

3 weeks ago | [YT] | 22



@vadamulla-vlogs

നല്ല കഥ ബി മോനു നന്നായി എഴുതീട്ടുണ്ട് ബീ കൊച്ചു കുട്ടിയാ അവസരങ്ങൾ ഒത്തിരിയുണ്ട് കഴിവുകളെ ഉപയോഗപെടുത്തുക പുസ്തകം എഴുതണം അതിൽ കവിത ഉൽപെടുത്തണം കഥയേക്കാൾ കവിത എഴുതാൻ കഴിവ് ഉള്ളതായി തോന്നി മോനെ ദൈവം അനുഗ്രഹിക്കട്ടെ കുറച്ച് വായിക്കുമ്പോൾ തന്നെ മനസിലാകും എഴുത്തിന്റെ കഴിവ്🙏🏻🙏🏻🙏

2 weeks ago | 2  

@divsdivya6395

നൊമ്പരത്തിന്റെ നിഴൽ താളമില്ലാത്ത സംഗീതം പോലെ ..... Bee നല്ലെഴുത്ത് ഇനിയും തുടരുക 🥰👍🏻👍

3 weeks ago | 0  

@CBattingal

നല്ലെഴുത്ത് മുത്തേ... കഥയുടെ പര്യവസാനം ഹൃദയത്തെ വേദനിപ്പിച്ചല്ലോ മുത്തേ... ❤️അടുത്ത കഥയ്ക്കായ് കാത്തിരിക്കുന്നു. 🙏🌹

3 weeks ago | 0  

@RAHIMPulickans

കഥ സൂപ്പർ ആയിട്ട് ഉണ്ട് ❤️🎉

2 weeks ago | 0  

@Aaracharr

ഒരു ദിവസം എല്ലാം മങ്ങിപ്പോകും — നമ്മൾ, ഈ ശബ്ദം, മുഖം… പക്ഷേ ആത്മാവ് പറഞ്ഞ കഥകൾ മാത്രം കാലത്തോടൊപ്പം തുടരുന്നു.. 🚶🏻

3 weeks ago | 1  

@shilpa7sachus

Chechikkutty❤❤❤kadha super 👍👍

3 weeks ago | 0  

@ThanksGeThanksGe

കഥ സൂപ്പറായിട്ടുണ്ട് 👌

3 weeks ago | 0  

@SanuSanu-751

പറയാൻ വാക്കുകളില്ല, അവസാനം മനസ്സിലൊരു വിങ്ങൽ, bee തുടരുക 👍

3 weeks ago | 0  

@SouminiGopi-hd2um

സൂപ്പർ ❤❤❤

3 weeks ago | 0  

@Lachusworld1990

Super❤️❤️

3 weeks ago | 0  

@vs_poultry

😭😭😭😭😭😭

3 weeks ago | 0  

@RAHIMPulickans

ശുഭരാത്രി

2 weeks ago | 0

@Soumyaaunfiltered

❤❤❤❤

3 weeks ago | 0  

@Dhanyasvlog22Achu198

Wow

3 weeks ago | 0  

@Jelekha985

.. ഒരു ദിവസം നമ്മളും തിരികെ പോകും..അല്ലേ .😢?! ജീവിച്ചിരിക്കുമ്പോൾ നമ്മല്ദഗ്രഹിക്കുന്നവർ എല്ലാം നമ്മുടെ ഒപ്പം.ഉണ്ടവനെ അവസാനം വരെ.. .

3 weeks ago | 0  

@Mehruus-Kitchen

ഇന്ന് ശശരീരത്തിന് ജീവനുണ്ട്.. പക്ഷേ മുഖത്തൊന്നു നോക്കാൻ ആർക്കും സമയമില്ല... എന്നാൽ ശരീരത്തിൽ നിന്ന് ജീവൻ പൊലിഞ്ഞാൽ , ആ മുഖം ഒന്നു കാണാൻ തിരക്ക് കൂട്ടുന്നവരാണ് മനുഷ്യർ

3 weeks ago | 0  

@brainwaves-944

ബീ, ജീവിതം പ്രവചിക്കാൻ ആവാത്ത ഒന്നാണ്. അപ്രതീക്ഷിത സങ്കടങ്ങളും സന്തോഷങ്ങളും വന്നു നമ്മളെ ചിലപ്പോൾ ചിരിപ്പിക്കും, ചിലപ്പോൾ തല തല്ലി കരയേണ്ടി വരും. നമ്മൾ ആഗ്രഹിക്കുന്നതൊന്നു നടക്കുന്നത് മറ്റൊന്ന്. എല്ലാരും പറയും മുകളിൽ ഒരാൾ ഇരുന്നു കാണുന്നുണ്ട് എല്ലാം എന്ന്. മുകളിൽ ഇരിക്കുന്ന മൂപ്പർ വരയ്ക്കുന്ന തല വര പോലെയാണ് നമ്മുടെ ജീവിതം എന്നൊക്കെ. മൂപ്പർ വല്ല ഡിപ്രഷനും അടിച്ചിരിക്കുന്ന ടൈമിൽ ആയിരിക്കും നമ്മുടെ തല കയ്യിൽ കിട്ടീട്ടുണ്ടാകുക. അന്നേരം എന്തോ ആലോചിച് ഇരുന്നു വരച്ചപ്പോൾ വര എന്തോ മിട്ടു മുയലിനു വഴി കാണിക്കു എന്ന പോലത്തെ ഒരു വല്ലാത്ത വരെയായി പോയി. ഇത് എനിക്ക് മാത്രം തോന്നുന്നതാണോ എന്ന് അറിയില്ല.. ചിലർക്കെങ്കിലും ഇങ്ങിനെ തോന്നുന്നുണ്ടാകും. എന്നാലും ഒരു സങ്കടത്തിനപ്പുറം ഒരു സന്തോഷം മൂപ്പർ ഒളിപ്പിച്ചു വചിട്ടുണ്ടാകും. കൊടിയ പരാജയങ്ങൾക് അപ്പുറം ഒരു വിജയവും. ഇനി സന്തോഷത്തിന്റെ നാളുകളാവട്ടെ എന്ന് സ്നേഹപൂർവം ബ്രെയിൻ

3 weeks ago | 0  

@JasminS-c5n

ബി

2 weeks ago | 0

@shameerfortkochi7011

🙏❤️❤️❤️

2 weeks ago | 0  

@Minnuttyofficial

ഷീജേച്ചി.... ശാലു ചേട്ടന്റെ ഓപ്പറേഷൻ കഴിഞ്ഞോ

3 weeks ago | 0