വർഷങ്ങൾക്കുമുമ്പ്, ഒരു ശാന്തമായ ഞായറാഴ്ച പ്രഭാതം. പള്ളിയുടെ മണിയടി നിശ്ശബ്ദതയൽ അലയുമ്പോൾ, അപ്പച്ചൻ അനായാസമായി പറഞ്ഞു ഇന്ന് ഒരു മൂന്നാൻ വരും, ഒരു പെണ്ണുകാണാൻ പോകണം. അത്കേട്ടപ്പോൾ, ഉള്ളിൽ എവിടെയോ ഒരുലഡ്ഡുപൊട്ടി ജീവിതത്തിൽ ആദ്യമായിട്ട് ഒരുപെണ്ണുകാണൽ ആ ചിന്ത തന്നെ ഒരു വല്ലാത്തവിചിത്രമായകുളിരും ചൂടും ചേർന്ന അനുഭവം. തലേദിവസം പറഞ്ഞിരുന്നെങ്കിൽ മുടി വെട്ടിയേനെ, അല്പം പൗഡർ തേച്ച് ഒരു നല്ല കുട്ടപ്പനായേനെ ആ വിചാരം പിന്നെ തലയിൽ കറങ്ങിക്കൊണ്ടേയിരുന്നു.
ഞായറാഴ്ച കുർബാന കഴിഞ്ഞ്, ഞാനും അളിയനും കൂടി പുറപ്പെട്ടു. മുന്‍നിരയിൽ മൂന്നാൻ, പിന്നിൽ ഞങ്ങൾ രണ്ടു പേർക്കും ചേർന്ന അല്പം ഭയവും കൗതുകവും. ആ വീട്ടിന്റെ ഗേറ്റിൽ എത്തിയപ്പോൾ കാൽപാടുകൾക്ക് പോലും ശബ്ദം വരാതിരിക്കാൻ നാം നടന്നു അത്രയും നിശ്ശബ്ദമായ ഒരു കുനിയൽ.
വീട്ടിൽനിന്ന് രണ്ടുപേർവന്നു സ്നേഹത്തോടെഅകത്തേക്കു ക്ഷണിച്ചു. മുറിയിൽ ഇരുന്നപ്പോൾ മുഖത്തോട്മുഖം നോക്കിയ നിശബ്ദതയിൽ ഒരിക്കൽ പോലും കണ്ണുചിമ്മാൻ പറ്റാതെ ഇരുന്ന ഞാൻ,മനസ്സിൽ ആയിരം ചിന്തകൾ ചിരിയടിച്ചു കളിച്ചുകൊണ്ടിരുന്നു. പെണ്ണിൻറെ അച്ഛൻ വന്നു, മൂന്നാനെ സമീപിച്ച് മന്ദഹസത്തോടെ എന്തോ ചോദിച്ചു. അവർക്ക് തമ്മിൽ പരിചയം തോന്നി വിശേഷങ്ങൾ പെയ്തൊഴിയുമ്പോൾ ഞാൻ ചായയുടെ പുകക്കുള്ളിലൂടെ സ്വപ്നം കണ്ടു. അവിടെ നിന്നുതന്നെ, ജീവിതത്തിന്റെ ആദ്യചായക്കപ്പ് എത്ര തളര്ന്ന കൈകളാൽ ഞാൻ എടുത്തുവെന്ന് ഇന്നും ഓർമ്മയുണ്ട്....തുടരും
Pachakuthira
ഞായറാഴ്ചയുടെപെണ്ണു കാണൽ
വർഷങ്ങൾക്കുമുമ്പ്, ഒരു ശാന്തമായ ഞായറാഴ്ച പ്രഭാതം. പള്ളിയുടെ മണിയടി നിശ്ശബ്ദതയൽ അലയുമ്പോൾ, അപ്പച്ചൻ അനായാസമായി പറഞ്ഞു ഇന്ന് ഒരു മൂന്നാൻ വരും, ഒരു പെണ്ണുകാണാൻ പോകണം.
അത്കേട്ടപ്പോൾ, ഉള്ളിൽ എവിടെയോ ഒരുലഡ്ഡുപൊട്ടി
ജീവിതത്തിൽ ആദ്യമായിട്ട് ഒരുപെണ്ണുകാണൽ ആ ചിന്ത തന്നെ ഒരു വല്ലാത്തവിചിത്രമായകുളിരും ചൂടും ചേർന്ന അനുഭവം.
തലേദിവസം പറഞ്ഞിരുന്നെങ്കിൽ മുടി വെട്ടിയേനെ, അല്പം പൗഡർ തേച്ച് ഒരു നല്ല കുട്ടപ്പനായേനെ ആ വിചാരം പിന്നെ തലയിൽ കറങ്ങിക്കൊണ്ടേയിരുന്നു.
ഞായറാഴ്ച കുർബാന കഴിഞ്ഞ്, ഞാനും അളിയനും കൂടി പുറപ്പെട്ടു.
മുന്‍നിരയിൽ മൂന്നാൻ, പിന്നിൽ ഞങ്ങൾ രണ്ടു പേർക്കും ചേർന്ന അല്പം ഭയവും കൗതുകവും.
ആ വീട്ടിന്റെ ഗേറ്റിൽ എത്തിയപ്പോൾ കാൽപാടുകൾക്ക് പോലും ശബ്ദം വരാതിരിക്കാൻ നാം നടന്നു അത്രയും നിശ്ശബ്ദമായ ഒരു കുനിയൽ.
വീട്ടിൽനിന്ന് രണ്ടുപേർവന്നു സ്നേഹത്തോടെഅകത്തേക്കു ക്ഷണിച്ചു.
മുറിയിൽ ഇരുന്നപ്പോൾ മുഖത്തോട്മുഖം നോക്കിയ നിശബ്ദതയിൽ ഒരിക്കൽ പോലും കണ്ണുചിമ്മാൻ പറ്റാതെ ഇരുന്ന ഞാൻ,മനസ്സിൽ ആയിരം ചിന്തകൾ ചിരിയടിച്ചു കളിച്ചുകൊണ്ടിരുന്നു.
പെണ്ണിൻറെ അച്ഛൻ വന്നു, മൂന്നാനെ സമീപിച്ച് മന്ദഹസത്തോടെ എന്തോ ചോദിച്ചു.
അവർക്ക് തമ്മിൽ പരിചയം തോന്നി വിശേഷങ്ങൾ പെയ്തൊഴിയുമ്പോൾ ഞാൻ ചായയുടെ പുകക്കുള്ളിലൂടെ സ്വപ്നം കണ്ടു.
അവിടെ നിന്നുതന്നെ, ജീവിതത്തിന്റെ ആദ്യചായക്കപ്പ് എത്ര തളര്ന്ന കൈകളാൽ ഞാൻ എടുത്തുവെന്ന് ഇന്നും ഓർമ്മയുണ്ട്....തുടരും
1 month ago | [YT] | 21