An Alumni Association Of SPC Project Kerala

Follow Us On :
instagram.com/svc_kerala


SVC Kerala

August 2
SPC DAY
‪@StudentpoliceCadet‬

2 years ago (edited) | [YT] | 1

SVC Kerala

ഇന്ന് രക്തം കിട്ടാതെ രോഗികളെ മരണത്തിലേക്ക് വരെ നയിക്കുന്ന അവസ്ഥ നിലനിൽക്കുന്ന ഒരു നാട്ടിലാണ് നാം ജീവിക്കുന്നത് എല്ലായിടത്തും എല്ലാ നേരത്തും കിട്ടുമെന്ന് ഉറപ്പ് പറയുന്ന പല രക്ത ഗ്രൂപ്പുകൾ പോലും അവശ്യ സമയത്ത് കിട്ടാത്ത അവസ്ഥ ഇന്ന് നിലനിൽക്കുന്നുണ്ടെന്ന വസ്തുത നാം ഓരോരുത്തരും ഉൾകൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിനെല്ലാം പ്രതിവിധി എന്ന് പറയുന്നത് രക്ത ദാനം തന്നെയാണ്. ഈ വിഷയം മുന്നിൽ കണ്ടുകൊണ്ട് SVC എക്സിക്യൂട്ടീവ് വിംഗ് ജീവധാര ടീം ഒരു ബോധവൽക്കരണ ക്ലാസ്സ്‌ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
എല്ലാവരും ക്ലാസ്സിൽ പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.



ഞങ്ങളുടെ ഈ ചെറിയ വലിയ പദ്ധതിക്കൊപ്പം നിങ്ങൾ എന്നും എപ്പോഴും കൂടെ ഉണ്ടാവും എന്ന പ്രതീക്ഷയോടെ.......

Topic: JEEVADHARA TRAINING SESSION -SVC
Time: Jan 8, 2022 07:00 PM India

Join Zoom Meeting
us02web.zoom.us/j/3015019003?pwd=KzVHMndocXlrSFBHe…

Meeting ID: 301 501 9003
Passcode: 100100

ജീവധാരയോടൊപ്പം സന്നദ്ധരക്തദാനത്തിൻ പങ്കാളിയാകാൻ താഴെ തന്നിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യുക...

surveyheart.com/form/61c9c9b64a6ebc3b8754b621

FOLLOW US ON

Instagram

instagram.com/svc_kerala?utm_medium=copy_link

YouTube

youtube.com/channel/UCvaaZbfa...

🩸JEEVADHARA-SVC KERALA🩸

3 years ago | [YT] | 6

SVC Kerala

നമ്മൾ കാരണം മറ്റുള്ളവർ സന്തോഷിക്കുന്നത്, അവരുടെ മുഖത്ത് പുഞ്ചിരി വിരിയുന്നത് കണ്ടിട്ടുണ്ടോ? അത്‌ അനുഭവിച്ചറിഞ്ഞിട്ടുണ്ടോ? കഴിഞ്ഞ വർഷം നവംബർ 14 ന് ഞങ്ങൾ അത്‌ അനുഭവിച്ചറിഞ്ഞു SVC ചിൽഡ്രൻസ് ഡേ ചലഞ്ച് പുത്തനുടുപ്പും പുസ്തകവും എന്നതിലൂടെ. അതിനാൽ ഈ ശിശുദിനത്തിലും ഞങ്ങൾ എത്തുന്നു അർഹരായ ബാല്യങ്ങൾക് സ്നേഹ സമ്മാനവുമായി.
അവരോടൊപ്പം സമയം ചിലവഴിക്കാൻ.. അവരുടെ സ്വപ്നങ്ങൾക്ക് മാറ്റുകൂട്ടാൻ..ചിരിയിൽ പങ്കാളികാളാകാൻ..
നിങ്ങളും കാണില്ലേ ഞങ്ങളോടൊപ്പം.

സ്നേഹപൂർവ്വം
SVC KERALA

4 years ago | [YT] | 3

SVC Kerala

സഹ്യനിൽ തല ചായ്ച്ചും അറബിക്കടലിൽ പാദമുറപ്പിച്ചും ശയിക്കുന്ന, പ്രകൃതി നിബിഡതയാൽ വശ്യമായ നമ്മുടെ കേരള നാടിന് ഇന്നേക്ക് അറുപത്തിയഞ്ചാം പിറന്നാൾ... 1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിൽ മലബാർ-തിരുകൊച്ചി സമന്വയത്തിലൂടെ രൂപീകൃതമായ ഈ നാട് അതിൻറെ ജൈവ- അജൈവ വിഭവങ്ങളിലൂടെയും സംസ്കാരിക മേന്മയിലൂടെയും ഇന്നും മുന്നിട്ടുനിൽക്കുന്നു. പ്രളയങ്ങളും മഹാമാരികളും കവർന്നെടുക്കാൻ ശ്രമിച്ചിട്ടും ഒരുമയുടെ കരുത്തിൽ ഉയർന്നുനിൽക്കുന്ന പ്രിയ നാടിന് പിറന്നാൾ ആശംസകൾ.

ഏവർക്കും കേരള പിറവി ആശംസകൾ

SVC KERALA

4 years ago | [YT] | 12

SVC Kerala

സെപ്റ്റംബർ 26 World Contraceptive Day - യോടനുബന്ധിച്ച് SVC കേരള സംസ്ഥാന തലത്തിൽ 'പൊളിച്ചെഴുത്ത് ' എന്ന പേരിൽ മൂന്ന് ദിവസത്തെ( സെപ്റ്റംബർ 24,25,26) ക്യാമ്പയിൻ നടത്താൻ തീരുമാനിച്ചിരിക്കുന്നു. മൂന്നാം ദിവസമായ സെപ്റ്റംബർ 26 ന് SVC KERALA സംസ്ഥാന തലത്തിൽ ഓൺലൈൻ ബോധവത്കരണ ക്ലാസും നടത്തുന്നു. ഇന്നത്തെ സമകാലിക കാലഘട്ടത്തിൽ ഏവരും ഇത്തരം കാര്യങ്ങളിൽ അവബോധരാകേണ്ടത് അനിവാര്യമാണ്. ഏതാണ് ശരിയായ വിവാഹപ്രായം? അത്തരത്തിൽ ഒരു പ്രായമുണ്ടോ? വിവാഹമാണോ അവസാന വാക്ക് ? ശരിയായ രീതിയിലുള്ള രക്ഷകർതത്ത്വത്തിന്റെ ഉപയോഗങ്ങൾ, ഗർഭധാരണത്തെപ്പറ്റിയുള്ള അബദ്ധധാരണകൾ മാറ്റൽ, സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇത്തരം കാര്യങ്ങളിലെ ചൂക്ഷണങ്ങൾ ഇവയെല്ലാം നിസ്സാര പ്രശ്നങ്ങളല്ല. ഇതിനെക്കുറിച്ചുള്ള ബൃഹത്തായ ബോധവത്കരണമാണ് ഈ ക്ലാസിലൂടെ നിങ്ങളിലേക്ക് എത്തുന്നത്. ഏവരുടെയും സാന്നിദ്ധ്യ സഹകരണം പ്രതീക്ഷിക്കുന്നു. കൂടാതെ ഏവരെയും സ്വാഗതം ചെയ്യുന്നു.

SVC KERALA

us02web.zoom.us/j/87185783670...


Meeting ID: 871 8578 3670
Passcode: 218776

4 years ago (edited) | [YT] | 15

SVC Kerala

പൊളിച്ചെഴുത്ത്
എന്താണ് ഗർഭനിരോധനം?എന്താണ് സുരക്ഷിതമായ ലൈംഗിക ബന്ധം ലക്ഷ്യമിടുന്നത്?"സെപ്റ്റംബർ26 ലോക ഗർഭ നിരോധന ദിനം"
സ്ത്രീകളുടെ മാത്രമല്ല, പ്രത്യുത്പാദന കാലഘട്ടത്തിൽ എത്തിച്ചേർന്ന പുരുഷന്മാരുടെയും ചട്ടക്കൂടിൽ ഗർഭനിരോധന ദിനം ഒരു നീണ്ട മാരത്തോൺ ആണ്. മാതാപിതാക്കളായി മാറുന്ന യുവാക്കളുടെ അവബോധം ശാരീരികമായും ധാർമ്മികമായും തയാറാക്കാൻ കഴിയാത്ത സമയത്താണ് പ്രധാന നടപടികൾ ലക്ഷ്യമിടുന്നത്.
" മാറുന്ന കാലത്തിനൊപ്പം മാറ്റങ്ങളോടെ ഞങ്ങൾ
SVC കാസർകോട് സെപ്റ്റംബർ25ന് സംസ്ഥാന തലത്തിൽ ഒരു സംവാദ പരിപാടി സംഘടിപ്പിക്കുകയാണ്.
❀ ❀ ❀ഏവരെയും സാദരം ക്ഷണിച്ചു കൊള്ളുന്നു❀❀ ❀
Topic: SVC - പൊളിച്ചെഴുത്ത് : Debate
Time: Sep 25, 2021 07:30 PM India

Join Zoom Meeting
us02web.zoom.us/j/83092906285?pwd=eVk5VkRZMkZwOGNO…

Meeting ID: 830 9290 6285
Passcode: 184152

4 years ago | [YT] | 10

SVC Kerala

നമസ്കാരം..
സെപ്റ്റംബർ 26 World Contraceptive Day യോടനുബന്ധിച്ച് SVC കേരള സംസ്ഥാന തലത്തിൽ പൊളിച്ചെഴുത്ത് എന്ന പേരിൽ മൂന്ന് ദിവസത്തെ ( സെപ്റ്റംബർ 24,25,26) ക്യാമ്പയിൻ നടത്താൻ തീരുമാനിച്ചിരിക്കുന്നു. ആദ്യ ദിവസം സംസ്ഥാനതലത്തിൽ Quiz competition SVC ഇടുക്കി ജില്ലയുടെ മേൽനോട്ടത്തിൽ നടത്തുന്നു. രണ്ടാം ദിവസം കാസർഗോഡ് ജില്ലയുടെ നേതൃത്വത്തിൽ ഓൺലൈൻ സംവാദവും മൂന്നാം ദിവസമായ സെപ്റ്റംബർ 26 ന് SVC കേരള സംസ്ഥാന തലത്തിൽ ഓൺലൈൻ ബോധവത്കരണ ക്ലാസും നടത്തുന്നു. ഇതിനോടനുബന്ധിച്ച് ബോധവത്കരണ വീഡിയോകൾ,പോസ്റ്ററുകൾ,ട്രോളുകൾ എന്നിവ തയ്യാറാക്കി സംസ്ഥാന തലത്തിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാനും തീരുമാനിച്ചിരിക്കുന്നു. ഏവരുടെയും സാന്നിദ്ധ്യ സഹകരണം പ്രതീക്ഷിക്കുന്നു.. കൂടാതെ ഏവരെയും സ്വാഗതം ചെയ്യുന്നു.

SVC KERALA

4 years ago | [YT] | 15

SVC Kerala

SPC DAY CELEBRATION

4 years ago | [YT] | 10