Dr Bizni Kuttappan

Dental related and faith related videos with positive vibes..


Dr Bizni Kuttappan

https://youtu.be/mkDw5J7cyhQ?si=FVPL8... പ്രാർത്ഥനകൾ

3 months ago | [YT] | 0

Dr Bizni Kuttappan

Prayers for the soul of VS.കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക, രാഷ്ട്രീയ ഭൂപ്രകൃതിയെ പരിവർത്തനം ചെയ്യാൻ വി.എസ്. അച്യുതാനന്ദൻ സഹായിച്ചുവെന്ന് ആന്റണി പറയുന്നു. കുട്ടനാട്ടിലെ അടിമത്ത കർഷകത്തൊഴിലാളികൾക്കുവേണ്ടിയുള്ള കമ്മ്യൂണിസ്റ്റ് പ്രക്ഷോഭങ്ങളുടെ മുന്നണിയിൽ വി.എസിന്റെ ജീവിതവും പോരാട്ടങ്ങളും അദ്ദേഹം അനുഭവിച്ച പീഡനങ്ങളും അതുല്യവും ചരിത്രപരവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പറയുന്നു. സ്കൂൾ വിദ്യാർത്ഥിയായിരിക്കെ ചേർത്തലയിൽ കമ്മ്യൂണിസ്റ്റ് നേതാവിന്റെ പ്രസംഗങ്ങൾ കേട്ടത് അദ്ദേഹം അനുസ്മരിച്ചു.ചൂഷണാധിഷ്ഠിതമായ ഫ്യൂഡലിസത്തിന്റെ അവശിഷ്ടങ്ങൾ തൊഴിലാളിവർഗത്തിന് ഒരു യാഥാർത്ഥ്യമായി തുടരുന്ന കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക, രാഷ്ട്രീയ ഭൂപ്രകൃതിയെ പരിവർത്തനം ചെയ്യുന്നതിൽ പരേതനായ വി.എസ്. അച്യുതാനന്ദൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എ.കെ. ആന്റണി പ്രസ്താവിച്ചു. മിസ്റ്റർ അച്യുതാനന്ദനെയും തന്നെയും താരതമ്യം ചെയ്യുന്നത് ആന്റണി നിരാകരിച്ചു. "കുട്ടനാട്ടിലെ അടിമത്ത കർഷകത്തൊഴിലാളികൾക്കുവേണ്ടിയുള്ള കമ്മ്യൂണിസ്റ്റ് പ്രക്ഷോഭങ്ങളുടെ മുന്നണിയിൽ മിസ്റ്റർ അച്യുതാനന്ദന്റെ ജീവിതവും പോരാട്ടങ്ങളും അദ്ദേഹം അനുഭവിച്ച പീഡനങ്ങളും മർദനങ്ങളും സമാനതകളില്ലാത്തതും ചരിത്രപരവുമാണ്," അദ്ദേഹം പറഞ്ഞു.1940-ൽ പതിനേഴാം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന ശ്രീ അച്യുതാനന്ദൻ, മധ്യ കേരളത്തിലെ പാർട്ടിയുടെ ശ്രേണിയിൽ ടി.വി. തോമസ്, കെ.ആർ. ഗൗരി, ആർ. സുഗതൻ എന്നിവർക്ക് ശേഷം രണ്ടാം സ്ഥാനത്തായിരുന്നുവെന്ന് ശ്രീ ആന്റണി പറഞ്ഞു.

ദാരിദ്ര്യത്തിന്റെ പിടിയിൽ
“50-കളുടെ തുടക്കത്തിൽ, ആലപ്പുഴ ജില്ലയിലെ ചേർത്തല, അമ്പലപ്പുഴ, കുട്ടനാട് എന്നിവിടങ്ങളിൽ ദാരിദ്ര്യം പടർന്നു. പുലർച്ചെ തണ്ണീർമുക്കം തുറമുഖത്തേക്ക് നൂറുകണക്കിന് സ്ത്രീകൾ നിരനിരയായി എത്തുന്നത് ഞാൻ ഓർക്കുന്നു. അവരുടെ തൊഴിലുടമകൾ അവർക്ക് അടിമക്കച്ചവടം നൽകി. കുടുംബ അത്താഴത്തിന് ഒരു ചെറിയ കപ്പയുമായി അപമാനവും ചൂഷണവും സഹിച്ച ശേഷം പലരും രാത്രി വൈകി വീട്ടിലേക്ക് മടങ്ങി,” അദ്ദേഹം പറഞ്ഞു.

മെച്ചപ്പെട്ട വേതനത്തിനായുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിജയകരമായ പോരാട്ടത്തിന് ശ്രീ അച്യുതാനന്ദൻ നേതൃത്വം നൽകിയതായും സ്ത്രീകളെ യൂണിയനിൽ ഉൾപ്പെടുത്തി അവരുടെ തലയിൽ സ്വയം പ്രതിഷ്ഠിച്ചുകൊണ്ട് അവരുടെ ആത്മാഭിമാനം പുനഃസ്ഥാപിച്ചതായും ശ്രീ ആന്റണി പറഞ്ഞു

3 months ago | [YT] | 0

Dr Bizni Kuttappan

Screencast ഉപയോഗിച്ച് എങ്ങനെ live ചെയ്യാ൦ എന്നു പരീക്ഷിച്ചു. Watchhour complete ചെയ്യാൻ phone ൽ ഉള്ള വീഡിയോ ഇട്ട് ചെയ്യാ൦.. കുഴപ്പമില്ല. നമ്മുടെ phone screen ൽ വരുന്ന എല്ലാം live ൽ പോകു൦. Careful

4 months ago | [YT] | 7

Dr Bizni Kuttappan

താടിയെല്ലും,അനുബന്ധ പ്രശ്‌നങ്ങളും
. TMJ pain (Temporomandibular joint pain) TM joint (താടിയെല്ലിൻ്റെ) നുണ്ടാകുന്ന വേദന ചിലപ്പോൾപല്ലുവേദനയായി തോന്നിയേക്കാം. ജോയിന്റ്റിന് വേദന വരാൻ പലകാരണങ്ങൾ ഉണ്ടാകാം. പുറകിലെ പല്ലുകൾ നഷ്ടപ്പെടുന്നതുമൂലമോ ചേർച്ചയില്ലാത്ത കൃത്രിമ ദന്ത ങ്ങൾ മൂലമോ താടിയെല്ലിലുണ്ടാകുന്ന വ്യത്യാസമോ ജോയിന്റ്റിനുണ്ടാവുന്ന ക്ഷതമോ, വാതം പോലെ ജോയി ന്റിനെ ബാധിക്കുന്ന രോഗങ്ങളോ, മാനസിക പിരിമുറുക്കം ഇവയെല്ലാം കാരണങ്ങളിൽപ്പെടുന്നു. ഈ വേദന ജോയി ന്റിനോടു ചേർന്ന മസിലുകളെയും ബാധിക്കുന്നതിനാൽ ആ വശത്തെ ചെവി, തലയോട്ടി, കഴുത്ത് ഇവയിലേക്കും വേദന പടരുന്നതായി കാണാം.
മരുന്നുകളും, പേശീ വ്യായാമങ്ങളും, സ്‌പ്ലിൻ്റ (Splint) കളും ഉപയോഗിച്ചുള്ള ചികിത്സയിലൂടെ മിക്കവർക്കും വേദനയിൽ നിന്നും ആശ്വാസം കിട്ടും. അതോടൊപ്പം മാനസിക സമ്മർദ്ദമുണ്ടെങ്കിൽ അത് കുറയ്ക്കുന്നതിനുവേണ്ട കാര്യങ്ങൾ ചെയ്യുകയും വേണം. പലർക്കും വേദന കുറച്ചുനാൾ നീണ്ടുനിന്നേക്കാം. ശരിയായ രീതിയിൽ ഡോ ക്ടറുടെ നിർദ്ദേക പ്രകാരം ചികിത്സ ചെയ്ത‌ാൽ കുറച്ച് സമയം കൊണ്ട് ആശ്വാസം ലഭിക്കുന്നതാണ്.

🥺കോട്ടുവായ ഇട്ടുകഴിഞ്ഞാൽ വായ അടയ്ക്കാൻ പറ്റാത്ത അവസ്ഥ.😞
കോട്ടുവായ ഇട്ടുകഴിയുമ്പോഴോ അല്ലെങ്കിൽ വായ കുറ ച്ചുനേരം തുറന്നിരുന്നാലോ വായ അടയ്ക്കാൻ പറ്റാത്ത അവസ്ഥ (Temporo Mandibular Dislocation) കുറച്ചു പേരിലെങ്കിലും ബുദ്ധിമുട്ട് സൃഷ്‌ടിക്കാറുണ്ട്. മുകൾ വരി യിലെയും താഴെ വരിയിലേയും എല്ലുകളേയും, പല്ലുകളേയുംതാങ്ങി നിർത്തുന്ന അല്ലെങ്കിൽ ചലനങ്ങളെ നിയന്ത്രിക്കുന്ന ഇരുവശത്തെ (ചെവികളുടെ മുൻവശത്തുകാണുന്ന) റ്റെമ്പറോ മാൻഡിബുലർ സന്ധികൾക്ക് എന്തെങ്കിലും വിധത്തിലുള്ള തകരാറ് സംഭവിക്കുമ്പോഴാണ് റ്റെമ്പറോ മാൻഡിബുലർ ഡിസ്ലൊക്കേഷൻ എന്ന അവസ്ഥ ഉണ്ടാകുന്നത്. ഈ സന്ധികൾക്കുണ്ടാകുന്ന ക്ഷതമോ, തേയ്‌മാനമോ അല്ലെ ങ്കിൽ മറ്റു പല കാരണങ്ങളാലോ ഈ അവസ്ഥ ഉണ്ടാകാം. ഇത്തരം വേളകളിൽ രോഗിക്ക് ഒരു പക്ഷെ തനിയേ തെറ്റിക്കിടക്കുന്ന സന്ധികൾ പൂർവ്വ സ്ഥിതിയിലാക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഒരു ഡെന്റിസ്റ്റിന്റെ സഹായം തേടാം. TMJ ഡിസ്ലൊക്കേ ഷൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ നല്ലൊരു Oral and Maxillo Facial Surgeonൻ്റെ ഉപദേശം തേടാവുന്നതാണ്

Dr Bizni K, Palace dent care dental clinic Kuttikkanam. Phone 8281152504

4 months ago (edited) | [YT] | 2

Dr Bizni Kuttappan

മുകളിലത്തെ സെറ്റ് പല്ലിനെ അപേക്ഷിച്ച് താഴത്തെ സെറ്റ് പല്ല് ഇളകുന്നു.

സെറ്റ് പല്ല് വെച്ച് മിക്കവർക്കും ഉള്ള ഒരു പ്രശ്നമാണ് താഴെത്തെ സെറ്റ് പല്ല് സംസാ രിക്കുമ്പോഴോ, ഭക്ഷണം കഴിക്കുമ്പോഴോ ഇളകുന്നു എന്നത്. മുകളിലത്തെ സെറ്റ് പല്ലുകൾക്ക് പിടിച്ചിരിക്കാൻ കൂടുതൽ മോണ ഉണ്ട്. പോരാത്തതിന് അണ്ണാക്കിന്റെ ഘടന മുകളിലെ സെറ്റ് പല്ലിനെ കൂടുതൽ ഉറപ്പിച്ച് നിർത്തുന്നു. എന്നാൽ താഴെയുള്ള മോണയുടെ ഘടന യും നാക്കിന്റെ തള്ളലു൦ സെറ്റ് പല്ലിനെ ഇളക്കാൻ ഒരു കാരണമാണ്.

മുഴുവൻ പല്ലുകളും എടുത്തെപ്പോഴാണ് സെറ്റ് പല്ലുകൾ വെയ്ക്കാൻ പറ്റുക?

പല്ലുകളെല്ലാം പറിച്ചു കളഞ്ഞതിനുശേഷം ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും മോണ ഉണങ്ങാൻ സമയമെടുക്കും. മോണ പൂർണ്ണമായി ഉണങ്ങുന്നതിനു മുമ്പ് സെറ്റ് പല്ല് വെച്ചാൽ മോണ പിന്നീട് ചുരുങ്ങു കയും സെറ്റ് പല്ലിന് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും സംഭവിക്കാത്തതുകൊണ്ട് സെറ്റ് പല്ലുകൾ പിന്നീട് ഇളകാൻ സാധ്യത ഉണ്ട്.
NB..കഴിവതും പല്ലുകൾ പറിച്ചു കളയാതെ സംരക്ഷിക്കുക
Dr Bizni K, Palace Dent Care Dental Clinic Kuttikkanam.
Phone 8281152504

4 months ago (edited) | [YT] | 2

Dr Bizni Kuttappan

https://youtu.be/ytWxcYm6Yyo?si=CHabj....
വളരെ ശക്തമായ പ്രാർത്ഥനകൾ.. സ്വർഗ്ഗം വെളിപെടുത്തിയ പ്രാർത്ഥനകൾ..

4 months ago | [YT] | 1