Malluone Malayalam is a online news & entertainment channel. Email:malluonemedia@gmail.com Find us on facebook/ www.facebook.com/malluonemedia/ Find us on youtube /Malluone malayalam Find us on instagram: /Malluone Malayalam
ദോഹയിൽ നിരവധി സ്ഫോടനങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ബോംബർ ജെറ്റുകൾ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടെന്ന് ഇസ്രായേൽ. നിരവധി തവണ സ്ഫോടനം കേട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. 35 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഹമാസിലെ ഏറ്റവും പ്രധാനപ്പെട്ട ആളുകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയിരിക്കുന്നത്. ഹമാസ് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ താമസിക്കുന്ന സ്ഥലത്താണ് ഇസ്രയേൽ ആക്രമണമെന്ന് ഖത്തർ സ്ഥിരീകരിച്ചു. ഒക്ടോബർ 7 ലെ ക്രൂരമായ കൂട്ടക്കൊലയ്ക്ക് നേരിട്ട് ഉത്തരവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഐഡിഎഫ് പറഞ്ഞു. ആക്രമണങ്ങൾക്ക് മുൻപ് സാധാരണക്കാർക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ലഘൂകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നുവെന്ന് ഐഡിഎഫ് പ്രസ്താവനയിൽ അറിയിച്ചു. ജനവാസ മേഖലയിലല്ല ആക്രമണം നടത്തിയതെന്നും ഹമാസ് നേതാക്കൾ ഒളിച്ചിരുന്ന സ്ഥലത്താണ് ആക്രണം നടത്തിയതെന്നുമാണ് ഇസ്രയേൽ വിശദീകരിക്കുന്നത്. #hamas#Israel#gaza
പ്രവാചകൻ മുഹമ്മദ് നബിയുടെ 1500മത് ജന്മദിനം ഇന്ന്.. സംസ്ഥാനത്തെ മദ്രസാ വിദ്യാർത്ഥികളുടെ നബിദിന സന്ദേശ ഘോഷ യാത്രകൾ ഇന്ന് നടക്കും. ഏവർക്കും നബി ദിന ആശംസകൾ.. #prophet#islam#nabidinam
തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സംസ്ഥാന നേതാക്കൾ കൈവിട്ടതോടെയാണ് രാജിയിലേക്കെത്തിയത്. വിഡി സതീശനും രമേശ് ചെന്നിത്തലയുമുൾപ്പെടെ രാഹുലിനെ തള്ളിയാണ് രംഗത്തെത്തിയത്. ഇതോടെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാനുള്ള തീരുമാനത്തിലേക്ക് രാഹുൽ എത്തിയത്. #Rahulmamkootathil#Congress
വടക്കൻ ജില്ലകളിൽ അതിതീവ്രമഴ തുടരും. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്. മൂന്ന് ജില്ലകളിൽ ഓറഞ്ച് മുന്നറിയപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി. കണ്ണൂർ, കാസർഗോഡ്, തൃശൂർ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ചിലയിടങ്ങളിൽ ഇടിമിന്നലിനും സാധ്യത. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം കൊല്ലം ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യത. കനത്ത മഴ കണക്കിലെടുത്ത് കണ്ണൂർ, കാസർഗോഡ്, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കണ്ണൂർ ജില്ലയിൽ സ്കൂളുകൾക്കും അങ്കണവാടികൾക്കും മതപഠന സ്ഥാപനങ്ങൾക്ക് അവധിയാണ്. കാസർഗോഡും, തൃശൂരും പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് അവധി. തൃശൂരിൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയില്ല. തൃശൂരിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല. #Keralanews#Keralarain#schoolholiday
ധര്‍മ്മസ്ഥല: പതിനൊന്നാം സ്‌പോട്ടിനടുത്തുള്ള വനമേഖലയില്‍ അസ്ഥികള്‍; അടിമുടി ദുരൂഹത
ധര്‍മസ്ഥലയില്‍ മണ്ണ് നീക്കം ചെയ്തുള്ള പരിശോധനയില്‍ വീണ്ടും അസ്ഥികള്‍ ലഭിച്ചതായി സൂചന. പതിനൊന്നാം സ്‌പോട്ടില്‍ നിന്ന് നൂറ് അടി മാറി നടത്തിയ പരിശോധനയില്‍ ആണ് അസ്ഥികള്‍ കണ്ടെത്തിയതായി സൂചയുള്ളത്. പതിനൊന്നാം സ്‌പോട്ടില്‍ ഇന്ന് പരിശോധന നടത്തുമെന്ന് പറഞ്ഞിരുന്നതാണ്. പ്രത്യേക അന്വേഷണസംഘം ഈ വനമേഖലയില്‍ പ്രവേശിച്ചെങ്കിലും മണ്ണ് നീക്കി പരിശോധന നടത്തിയില്ല. പതിനൊന്നാം സ്‌പോട്ടായി സാക്ഷി ചൂണ്ടിക്കാണിച്ച സ്ഥലത്തുനിന്നും കുറേയേരെ ദൂരം മാറി ഉള്‍ക്കാട്ടിലാണ് വിശദമായ പരിശോധന നടന്നതെന്നും ആരോപണമുയരുന്നുണ്ട്. (Dharmasthala mass burial search updates പതിനൊന്നാം സ്‌പോട്ടില്‍ നിന്ന് നൂറ് അടി മാറി വനത്തിനുള്ളില്‍ നടത്തിയ കുഴിച്ചു പരിശോധനയില്‍ താടിയെല്ലും അസ്ഥി ഭാഗങ്ങളും കിട്ടിയെന്നാണ് സൂചന. എസ് ഐ ടി സംഘം ഇത് സ്ഥിരീകരിച്ചിട്ടില്ല. സാക്ഷി നേരത്തെ തന്നെ ഇവിടെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വനം വകുപ്പിലെ കൂടുതല്‍ ഉദ്യോഗസ്ഥരും ഫോറെന്‍സിക്ക് വിദഗ്ധരും സ്ഥലത്തുണ്ട്. ഇതിനിടെ പതിനഞ്ചു വര്‍ഷത്തെ ആസ്വഭാവിക മരണങ്ങളുടെ രേഖകള്‍ ബാല്‍ത്തങ്ങാടി പോലീസ് നശിപ്പിച്ചതായി വിവരാവകാശരേഖക പുറത്തുവന്നു. സാക്ഷി വെളിപ്പെടുത്തല്‍ നടത്തിയ കാലത്തെ രേഖകളാണ് കോടതി നിര്‍ദേശപ്രകാരം നശിപ്പിച്ചത്. ധര്‍മസ്ഥലയുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തയ്യാറായില്ല. സംഭവവുമായി ബന്ധപ്പെട്ട മാധ്യമവിലക്ക് പരിഗണിക്കുന്നതില്‍ നിന്നും ബെംഗളുരു അഡീ. സിറ്റി സിവില്‍ സെഷന്‍സ് കോടതി ജഡ്ജി വിജയ് കുമാര്‍ റായ് പിന്മാറി. തെര്‍മസ്ഥല ട്രസ്റ്റുമായി ബന്ധപ്പെട്ട സ്ഥാപനത്തില്‍ ആയിരുന്നു ഇദ്ദേഹം നേരത്തെ പഠിച്ചിരുന്നത് #Dharmasthalacase
മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു; അച്ചൻകോവിലാറിൽ കാണാതായ തൊഴിലാളി മരിച്ചു
മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു. അച്ചൻകോവിലാറിൽ കാണാതായ തൊഴിലാളി മരിച്ചു. ഹരിപ്പാട് സ്വദേശി ബിനുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് തൊഴിലാളികളെയാണ് അച്ചൻകോവിലാറിൽ കാണാതായത്. ഒരാളെ ഉടൻ രക്ഷപ്പെടുത്തി. പാലത്തിന്റെ ഗർഡറിൽ നിന്ന് വലിയ ശബ്ദം കേട്ടു. ഇത് പരിശോധിക്കാൻ എഞ്ചിനിയർമാർ അടങ്ങുന്ന സംഘം പാലത്തിൽ കയറി. ഏഴു പേർ അപകട സമയത്ത് പാലത്തിൽ ഉണ്ടായിരുന്നു. ഇതിനിടെ പാലം തകർന്നു വീഴുകയായിരുന്നു. ചെന്നിത്തല പഞ്ചായത്തിനെയും ചെട്ടിക്കുളങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്. നിർമാണം നടക്കവെ ഗർഡർ ഇടിഞ്ഞു വീഴുകയായിരുന്നു. ഏതാണ്ട് മൂന്ന് വർഷത്തോളമായി നിർമാണത്തിലിരിക്കുന്ന പാലമാണിത്. ഇതിന്റെ നടു ഭാഗത്തുള്ള ബീമുകളിൽ ഒന്നാണ് തകർന്നു വീണത്. നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. മന്ത്രി സജി ചെറിയാൻ അപകട സ്ഥലത്തെത്തി.അച്ചൻകോവിൽ ആറിലെ ശക്തമായ അടിയൊഴുക്കിൽ തൂണുകളുടെ ബലം നഷ്ടപ്പെട്ടതാവാം അപകടകാരണമെന്ന് മന്ത്രി വ്യക്തമാക്കി. #mavelikkara#bridge collapse
കർണാടകയിൽ സ്‌കൂളിൽ മുസ്ലിമായ പ്രിൻസിപ്പലിനെ സ്ഥലംമാറ്റാൻ വാട്ടർ ടാങ്കിൽ വിഷം കലർത്തിയ കേസിൽ മൂന്ന് പ്രതികളെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സാഗർ പാട്ടീൽ, കൃഷ്ണ മദാർ, നാഗനഗൗഡ എന്നിവരെയാണ് കോടതി കസ്റ്റഡിയിൽ വിട്ടത്. കർണാടക ബലഗാവി ഹുലികാട്ടിയിലെ എൽ പി സ്‌കൂളിലാണ് സംഭവം. വിഷം കലർന്ന വെള്ളം കുടിച്ചതിനെ തുടർന്ന് സ്കൂളിലെ 11 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രതികളിൽ ഒരാളായ കൃഷ്ണ മദാറിനെ കുറ്റകൃത്യത്തിൽ ഏർപ്പെടാൻ മറ്റ് രണ്ട് പ്രതികൾ ഭീഷണിപ്പെടുത്തുകയായിരുന്നു. മറ്റൊരു ജാതിയിൽപ്പെട്ട ഒരു സ്ത്രീയുമായി കൃഷ്ണ മദാറിന് ബന്ധമുണ്ടായിരുന്നുവെന്നും കുറ്റകൃത്യത്തിൽ സഹകരിച്ചില്ലെങ്കിൽ ഈ ബന്ധം പുറത്തുവിടുമെന്ന് സാഗർ പാട്ടീൽ ഭീഷണിപ്പെടുത്തിയതായി പറയുന്നു. കൃത്യം നടത്തിയത് സ്കൂൾ പ്രിൻസിപ്പൽ ഇസ്ലാംമത വിശ്വാസിയായതിന്റെ വിരോധത്തിലാണെന്നാണ് കണ്ടെത്തൽ. ജൂലൈ 14 ന് ജനത കോളനിയിലെ ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിൽ സംഭവം നടന്നത്. കുട്ടികൾ ആശുപത്രിയിലായതിനെ തുടർന്ന് പ്രധാനാധ്യാപകൻ സുലൈമാൻ ഗുരൈനായിക് സൗണ്ടാട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ലഘുഭക്ഷണവും പണവും നൽകി വാട്ടർ ടാങ്കിൽ വിഷം ചേർക്കാൻ പ്രലോഭിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. #Karnataka#judicialcustody
Malluone Malayalam
ദോഹയിൽ നിരവധി സ്ഫോടനങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ബോംബർ ജെറ്റുകൾ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടെന്ന് ഇസ്രായേൽ. നിരവധി തവണ സ്ഫോടനം കേട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.
35 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഹമാസിലെ ഏറ്റവും പ്രധാനപ്പെട്ട ആളുകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയിരിക്കുന്നത്. ഹമാസ് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ താമസിക്കുന്ന സ്ഥലത്താണ് ഇസ്രയേൽ ആക്രമണമെന്ന് ഖത്തർ സ്ഥിരീകരിച്ചു. ഒക്ടോബർ 7 ലെ ക്രൂരമായ കൂട്ടക്കൊലയ്ക്ക് നേരിട്ട് ഉത്തരവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഐഡിഎഫ് പറഞ്ഞു. ആക്രമണങ്ങൾക്ക് മുൻപ് സാധാരണക്കാർക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ലഘൂകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നുവെന്ന് ഐഡിഎഫ് പ്രസ്താവനയിൽ അറിയിച്ചു. ജനവാസ മേഖലയിലല്ല ആക്രമണം നടത്തിയതെന്നും ഹമാസ് നേതാക്കൾ ഒളിച്ചിരുന്ന സ്ഥലത്താണ് ആക്രണം നടത്തിയതെന്നുമാണ് ഇസ്രയേൽ വിശദീകരിക്കുന്നത്.
#hamas #Israel #gaza
3 months ago | [YT] | 0
View 0 replies
Malluone Malayalam
പ്രവാചകൻ മുഹമ്മദ് നബിയുടെ 1500മത് ജന്മദിനം ഇന്ന്..
സംസ്ഥാനത്തെ മദ്രസാ വിദ്യാർത്ഥികളുടെ നബിദിന സന്ദേശ ഘോഷ യാത്രകൾ ഇന്ന് നടക്കും.
ഏവർക്കും നബി ദിന ആശംസകൾ..
#prophet #islam #nabidinam
3 months ago | [YT] | 3
View 0 replies
Malluone Malayalam
ഇന്ന് തിരുവോണം.. എല്ലാ സഹോദരങ്ങൾക്കും പൊന്നോണ ആശംസകൾ..
#onam #Keralanews
3 months ago | [YT] | 2
View 0 replies
Malluone Malayalam
തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സംസ്ഥാന നേതാക്കൾ കൈവിട്ടതോടെയാണ് രാജിയിലേക്കെത്തിയത്. വിഡി സതീശനും രമേശ് ചെന്നിത്തലയുമുൾപ്പെടെ രാഹുലിനെ തള്ളിയാണ് രംഗത്തെത്തിയത്. ഇതോടെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാനുള്ള തീരുമാനത്തിലേക്ക് രാഹുൽ എത്തിയത്.
#Rahulmamkootathil #Congress
4 months ago | [YT] | 3
View 0 replies
Malluone Malayalam
#happyindependenceday
4 months ago | [YT] | 5
View 0 replies
Malluone Malayalam
വടക്കൻ ജില്ലകളിൽ അതിതീവ്രമഴ തുടരും. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്. മൂന്ന് ജില്ലകളിൽ ഓറഞ്ച് മുന്നറിയപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി. കണ്ണൂർ, കാസർഗോഡ്, തൃശൂർ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ചിലയിടങ്ങളിൽ ഇടിമിന്നലിനും സാധ്യത. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം കൊല്ലം ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യത.
കനത്ത മഴ കണക്കിലെടുത്ത് കണ്ണൂർ, കാസർഗോഡ്, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കണ്ണൂർ ജില്ലയിൽ സ്കൂളുകൾക്കും അങ്കണവാടികൾക്കും മതപഠന സ്ഥാപനങ്ങൾക്ക് അവധിയാണ്. കാസർഗോഡും, തൃശൂരും പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് അവധി. തൃശൂരിൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയില്ല. തൃശൂരിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.
#Keralanews #Keralarain #schoolholiday
4 months ago | [YT] | 2
View 0 replies
Malluone Malayalam
നടന്‍ ഷാനവാസ് (71) അന്തരിച്ചു #Shanavas #actor
4 months ago | [YT] | 5
View 0 replies
Malluone Malayalam
ധര്‍മ്മസ്ഥല: പതിനൊന്നാം സ്‌പോട്ടിനടുത്തുള്ള വനമേഖലയില്‍ അസ്ഥികള്‍; അടിമുടി ദുരൂഹത
ധര്‍മസ്ഥലയില്‍ മണ്ണ് നീക്കം ചെയ്തുള്ള പരിശോധനയില്‍ വീണ്ടും അസ്ഥികള്‍ ലഭിച്ചതായി സൂചന. പതിനൊന്നാം സ്‌പോട്ടില്‍ നിന്ന് നൂറ് അടി മാറി നടത്തിയ പരിശോധനയില്‍ ആണ് അസ്ഥികള്‍ കണ്ടെത്തിയതായി സൂചയുള്ളത്. പതിനൊന്നാം സ്‌പോട്ടില്‍ ഇന്ന് പരിശോധന നടത്തുമെന്ന് പറഞ്ഞിരുന്നതാണ്. പ്രത്യേക അന്വേഷണസംഘം ഈ വനമേഖലയില്‍ പ്രവേശിച്ചെങ്കിലും മണ്ണ് നീക്കി പരിശോധന നടത്തിയില്ല. പതിനൊന്നാം സ്‌പോട്ടായി സാക്ഷി ചൂണ്ടിക്കാണിച്ച സ്ഥലത്തുനിന്നും കുറേയേരെ ദൂരം മാറി ഉള്‍ക്കാട്ടിലാണ് വിശദമായ പരിശോധന നടന്നതെന്നും ആരോപണമുയരുന്നുണ്ട്. (Dharmasthala mass burial search updates
പതിനൊന്നാം സ്‌പോട്ടില്‍ നിന്ന് നൂറ് അടി മാറി വനത്തിനുള്ളില്‍ നടത്തിയ കുഴിച്ചു പരിശോധനയില്‍ താടിയെല്ലും അസ്ഥി ഭാഗങ്ങളും കിട്ടിയെന്നാണ് സൂചന. എസ് ഐ ടി സംഘം ഇത് സ്ഥിരീകരിച്ചിട്ടില്ല. സാക്ഷി നേരത്തെ തന്നെ ഇവിടെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വനം വകുപ്പിലെ കൂടുതല്‍ ഉദ്യോഗസ്ഥരും ഫോറെന്‍സിക്ക് വിദഗ്ധരും സ്ഥലത്തുണ്ട്.
ഇതിനിടെ പതിനഞ്ചു വര്‍ഷത്തെ ആസ്വഭാവിക മരണങ്ങളുടെ രേഖകള്‍ ബാല്‍ത്തങ്ങാടി പോലീസ് നശിപ്പിച്ചതായി വിവരാവകാശരേഖക പുറത്തുവന്നു. സാക്ഷി വെളിപ്പെടുത്തല്‍ നടത്തിയ കാലത്തെ രേഖകളാണ് കോടതി നിര്‍ദേശപ്രകാരം നശിപ്പിച്ചത്. ധര്‍മസ്ഥലയുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തയ്യാറായില്ല. സംഭവവുമായി ബന്ധപ്പെട്ട മാധ്യമവിലക്ക് പരിഗണിക്കുന്നതില്‍ നിന്നും ബെംഗളുരു അഡീ. സിറ്റി സിവില്‍ സെഷന്‍സ് കോടതി ജഡ്ജി വിജയ് കുമാര്‍ റായ് പിന്മാറി. തെര്‍മസ്ഥല ട്രസ്റ്റുമായി ബന്ധപ്പെട്ട സ്ഥാപനത്തില്‍ ആയിരുന്നു ഇദ്ദേഹം നേരത്തെ പഠിച്ചിരുന്നത്
#Dharmasthalacase
4 months ago | [YT] | 2
View 0 replies
Malluone Malayalam
മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു; അച്ചൻകോവിലാറിൽ കാണാതായ തൊഴിലാളി മരിച്ചു
മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു. അച്ചൻകോവിലാറിൽ കാണാതായ തൊഴിലാളി മരിച്ചു. ഹരിപ്പാട് സ്വദേശി ബിനുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് തൊഴിലാളികളെയാണ് അച്ചൻകോവിലാറിൽ കാണാതായത്. ഒരാളെ ഉടൻ രക്ഷപ്പെടുത്തി.
പാലത്തിന്റെ ഗർഡറിൽ നിന്ന് വലിയ ശബ്ദം കേട്ടു. ഇത് പരിശോധിക്കാൻ എഞ്ചിനിയർമാർ അടങ്ങുന്ന സംഘം പാലത്തിൽ കയറി. ഏഴു പേർ അപകട സമയത്ത് പാലത്തിൽ ഉണ്ടായിരുന്നു. ഇതിനിടെ പാലം തകർന്നു വീഴുകയായിരുന്നു.
ചെന്നിത്തല പഞ്ചായത്തിനെയും ചെട്ടിക്കുളങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്. നിർമാണം നടക്കവെ ഗർഡർ ഇടിഞ്ഞു വീഴുകയായിരുന്നു. ഏതാണ്ട് മൂന്ന് വർഷത്തോളമായി നിർമാണത്തിലിരിക്കുന്ന പാലമാണിത്. ഇതിന്റെ നടു ഭാഗത്തുള്ള ബീമുകളിൽ ഒന്നാണ് തകർന്നു വീണത്.
നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. മന്ത്രി സജി ചെറിയാൻ അപകട സ്ഥലത്തെത്തി.അച്ചൻകോവിൽ ആറിലെ ശക്തമായ അടിയൊഴുക്കിൽ തൂണുകളുടെ ബലം നഷ്ടപ്പെട്ടതാവാം അപകടകാരണമെന്ന് മന്ത്രി വ്യക്തമാക്കി.
#mavelikkara #bridge collapse
4 months ago | [YT] | 2
View 0 replies
Malluone Malayalam
കർണാടകയിൽ സ്‌കൂളിൽ മുസ്ലിമായ പ്രിൻസിപ്പലിനെ സ്ഥലംമാറ്റാൻ വാട്ടർ ടാങ്കിൽ വിഷം കലർത്തിയ കേസിൽ മൂന്ന് പ്രതികളെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സാഗർ പാട്ടീൽ, കൃഷ്ണ മദാർ, നാഗനഗൗഡ എന്നിവരെയാണ് കോടതി കസ്റ്റഡിയിൽ വിട്ടത്. കർണാടക ബലഗാവി ഹുലികാട്ടിയിലെ എൽ പി സ്‌കൂളിലാണ് സംഭവം. വിഷം കലർന്ന വെള്ളം കുടിച്ചതിനെ തുടർന്ന് സ്കൂളിലെ 11 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പ്രതികളിൽ ഒരാളായ കൃഷ്ണ മദാറിനെ കുറ്റകൃത്യത്തിൽ ഏർപ്പെടാൻ മറ്റ് രണ്ട് പ്രതികൾ ഭീഷണിപ്പെടുത്തുകയായിരുന്നു. മറ്റൊരു ജാതിയിൽപ്പെട്ട ഒരു സ്ത്രീയുമായി കൃഷ്ണ മദാറിന് ബന്ധമുണ്ടായിരുന്നുവെന്നും കുറ്റകൃത്യത്തിൽ സഹകരിച്ചില്ലെങ്കിൽ ഈ ബന്ധം പുറത്തുവിടുമെന്ന് സാഗർ പാട്ടീൽ ഭീഷണിപ്പെടുത്തിയതായി പറയുന്നു. കൃത്യം നടത്തിയത് സ്കൂൾ പ്രിൻസിപ്പൽ ഇസ്ലാംമത വിശ്വാസിയായതിന്റെ വിരോധത്തിലാണെന്നാണ് കണ്ടെത്തൽ.
ജൂലൈ 14 ന് ജനത കോളനിയിലെ ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിൽ സംഭവം നടന്നത്. കുട്ടികൾ ആശുപത്രിയിലായതിനെ തുടർന്ന് പ്രധാനാധ്യാപകൻ സുലൈമാൻ ഗുരൈനായിക് സൗണ്ടാട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ലഘുഭക്ഷണവും പണവും നൽകി വാട്ടർ ടാങ്കിൽ വിഷം ചേർക്കാൻ പ്രലോഭിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു.
#Karnataka #judicialcustody
4 months ago | [YT] | 2
View 0 replies
Load more