Dr.Soumya Sarin's Healing Tones

Dr Soumya Sarin is a consultant neonatologist, working in a renowned multi speciality hospital in Palakkad. Through this channel, she wants to educate the population regarding common diseases seen in children as well as in adults. You can send your queries to her face book page messenger / below each talk in the message box and they will be answered here in her talks.


Dr.Soumya Sarin's Healing Tones

ഒരു മനുഷ്യൻ അയാൾ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകി വെക്കുക എന്നത് സാമാന്യ മര്യാദയാണ്!
അയാളുടെ ജോലി തന്നെയാണത്!
പിന്നെ എന്തിനാണ് ശ്രീ. എം എ ബേബിയെ ഇക്കാര്യത്തിൽ ട്രോള്ളുന്നത്?
അതിൽ രാഷ്ട്രീയം മാത്രമല്ല വിഷയം എന്നാണ് എന്റെ ഒരു ഇത്!
ശീലമില്ല!
നമുക്ക് ശീലമില്ല!
അതാണ്‌ കാര്യം!
കുടിച്ച ഗ്ലാസും കഴിച്ച പ്ളേറ്റും നീക്കി വെച്ചു എഴുന്നേറ്റു പോകുന്നതാണ് നമ്മുടെ ഇടയിലെ നല്ലൊരു ശതമാനം ആണുങ്ങളുടെയും ശീലം!
അല്ലെന്ന് പറയാമോ?
ഒന്നുകിൽ അമ്മക്ക്, അല്ലെങ്കിൽ അനിയത്തിക്ക്, അല്ലെങ്കിൽ ഭാര്യക്ക്...
അതൊന്നുമല്ലെങ്കിൽ വീട്ടിൽ ജോലിക്ക് നിക്കുന്ന ചേച്ചിക്ക്...
ഇതല്ലേ നമ്മുടെ വീട്?
ഇതാണ് നമ്മുടെ അധികപേരുടെയും വീട്!
എന്റെ അടക്കം!
നമുക്ക് ശീലമില്ല എന്നത് കൊണ്ട് ഒരു കാര്യത്തെ പുച്ഛിക്കുന്നതും പരിഹസിക്കുന്നതും മഹാ ബോറാണ്.
പറ്റുമെങ്കിൽ അതുപോലെ ആവാൻ ശ്രമിക്കുകയാണ് സ്ത്രീ പുരുഷ സമത്വം മുന്നിൽ കാണുന്ന ഒരു സമൂഹം ചെയേണ്ടത്!
അതുകൊണ്ട് ഇവിടെ രാഷ്ട്രീയവും വൈരാഗ്യവും ഒക്കെ ഒന്ന് മാറ്റി വെച്ച് ഒന്ന് സാമാന്യബുദ്ധി വെച്ചു ആലോചിക്കുക...
നമ്മുടെ എച്ചിൽ പാത്രം കഴുകൽ വേറെ ആരുടേയും ജോലി അല്ല!
കൈകൾക്ക് സ്വാധീനം ഉള്ളിടത്തോളം കാലം അത് സ്വയം കഴുകി വെക്കുന്നതാണ് മര്യാദ!
നല്ലത് കണ്ടാൽ നല്ലത് എന്ന് പറയുക...
അവിടെ വേറൊന്നും നോക്കരുത് 😊...
അപ്പൊ തുടങ്ങിയാലോ 😊😀?
( പിന്നെ, വീട്ടിലെ പെണ്ണുങ്ങൾ എന്നത് ഇതൊക്കെ ചെയ്യാൻ ഉള്ളവർ ആണെന്ന് തലയിൽ ഉറച്ചു പോയ ചില ജന്മങ്ങൾ ഇതിന്റെ താഴെ വന്നു പലതും പറയും! അത് നിങ്ങൾ കാര്യമാക്കണ്ട. തലയിൽ തലച്ചോറിന് പകരം വേറെ പലതും ആണ് പാവങ്ങൾക്ക് 😊😊😊. ക്ഷമിച്ചേക്ക്! )

4 days ago | [YT] | 27

Dr.Soumya Sarin's Healing Tones

പ്രിയപെട്ടവരെ,

കുട്ടികളുടെ ആരോഗ്യ കാര്യങ്ങളെ അടിസ്ഥാനമാക്കി മാതാപിതാക്കൾക്ക് ആയുള്ള എന്റെ ആദ്യത്തെ പുസ്തകം ഈ വരുന്ന ഓഗസ്റ്റ് 3 ന് പിറത്തിറങ്ങുകയാണ്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് അടുത്തുള്ള ചവറ കൾച്ചറൽ സെന്ററിൽ വെച്ച് ഒരു ചെറിയ പരിപാടി റെഡി ആക്കിയിട്ടുണ്ട്. ഓഗസ്റ്റ് മൂന്നാം തീയതി വൈകീട്ട് 5 നും 7 നും ഇടക്ക്. കൂടുതൽ വിവരങ്ങൾ വഴിയേ അറിയിക്കാം.

ഈ കൂട്ടായ്മയിലെ എല്ലാവരും എന്റെ ഈ സന്തോഷത്തിൽ കൂടെ ഉണ്ടാകണം എന്ന് ഞാൻ അത്ര കണ്ട് ആഗ്രഹിക്കുന്നു.

എല്ലാവരും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ

സൗ

1 year ago | [YT] | 60

Dr.Soumya Sarin's Healing Tones

ഇന്നത്തെ കുട്ടികളൊക്കെ അടിപൊളി ആണ് ട്ടോ...
യു എ ഇ - ഇൽ പ്രാക്ടീസ് തുടങ്ങിയതിന് ശേഷം കുറെ പേർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. പ്രത്യേകിച്ചും സഹ ഡോക്ടർമാർ തന്നെ. "അവിടെ പ്രാക്ടീസ് ചെയ്യാൻ നല്ല ബുദ്ധിമുട്ടാവും അല്ലെ? പല നാട്ടുകാർ ആവില്ലേ കുട്ടികളെ കൊണ്ട് വരിക? അപ്പൊ ഭാഷയും സംസ്കാരവും ഒക്കെ വ്യത്യസ്തമാവുമല്ലോ...ഇവരെയൊക്കെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ നല്ല ബുദ്ധിമുട്ടാവുമല്ലോ അല്ലെ? സമാധാനമായി പ്രാക്ടീസ് നടക്കുമോ?"
സത്യത്തിൽ എനിക്ക് ഇവിടെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യവും ഇതാണ്. ഒരു ദിവസം എന്‍റെ ഓ പി യിൽ മിനിമം ഒരു പത്തു രാജ്യങ്ങളിൽ നിന്നുമുള്ള ആളുകളെ ഞാൻ കാണാറുണ്ട്. അവരുടെ കുഞ്ഞുങ്ങളുമായി. ഭാഷ, സംസ്കാരം, പെരുമാറ്റം എല്ലാം വ്യത്യസ്തമാണ്. പക്ഷെ അത് നമുക്ക് തരുന്ന അനുഭവം ഞാൻ കൊറേ ആസ്വദിക്കാറുണ്ട്.
ഇവരിൽ എനിക്ക് ഇടപെടാൻ ഏറ്റവും ഇഷ്ടം തോന്നിയ ആളുകളിൽ ഒന്ന് ഫിലിപ്പീൻസുകാരാണ്. ഇപ്പോഴും സന്തോഷമാണവർക്ക്. " ഹലോ ഡോക്..." എന്ന്‌ ഉറക്കെ പറഞ്ഞാണ് അവർ നമ്മുടെ റൂമിലേക്ക് വരിക. അവരോട് ഇടപഴകുമ്പോൾ തന്നെ ആ പോസിറ്റിവിറ്റി നമുക്കും കിട്ടും.
ഇന്ന് ആദ്യമായാണ് ലിയാം എന്നെ കാണാൻ വന്നത്. മിനിഞ്ഞാന്ന് കുറച്ചു കൂടുതൽ കളിച്ചത്രേ. ഇപ്പൊ ഇടത് നെഞ്ചിൽ ചെറിയ വേദന. പരിശോധിച്ചപ്പോ ചെറിയ മസ്സിൽ വേദന ആണ്. വേറെ ലക്ഷണങ്ങൾ ഒന്നുമില്ല. ഞാൻ അവന്‍റെ അമ്മയോട് കാര്യങ്ങൾ പറഞ്ഞു മരുന്ന് കുറിക്കാൻ തുടങ്ങിയപ്പോൾ അവൻ എന്നോട് പറഞ്ഞു,
"ഡോക്, എനിക്ക് കുറച്ചു സംശയങ്ങൾ ഉണ്ട്. എനിക്ക് പറയാനുള്ളത് ഡോക് കേട്ടില്ല. "
"സോറി ലിയാം. പറയൂ...ഞാൻ കേൾക്കാമല്ലോ."
" ഡോക്, നമുക്ക് ഒരു എക്സ്റേ എടുത്തു നോക്കിക്കൂടെ? അതോ പെയിൻ കില്ലർ മാത്രം മതിയോ? "
"ലിയാം, ഇപ്പോൾ വേദന കാര്യമായൊന്നുമില്ലല്ലോ. എക്സ്റേ എടുക്കേണ്ടതിന്റെ ആവശ്യം ഇപ്പൊ തോന്നുന്നില്ല. അതുമല്ല, എക്സ്റേ റേഡിയേഷൻ ഉള്ളതാണ്. ആവശ്യമുണ്ടെങ്കിൽ മാത്രം എടുക്കേണ്ടതാണ്. വേദന മോശമാവുകയാണെങ്കിൽ നമുക്ക് എടുക്കാം. " ഞാൻ പറഞ്ഞു.
" ഓഹ്, അങ്ങിനെ ആണോ? എങ്കിൽ വേണ്ട. ഞാൻ ഇതുവരെ എക്സ്റേ എടുത്തിട്ടില്ല. ഇന്ന് ഒരു എക്സ്റേ എടുക്കാമെന്ന് വെച്ച് വന്നതാണ്.. സാരമില്ല. മരുന്ന് മതി. വേദന കൂടിയാൽ എക്സ്റേ എടുക്കാം അല്ലേ " അവൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
"അത് തന്നെ, മിടുക്കൻ!" ഞാൻ അവനോട് പറഞ്ഞു.
അവൻ പോകുന്നതിന് മുമ്പ് ഞാൻ അവന് ഓ പി യിൽ ഉണ്ടായിരുന്ന ഒരു കളറിംഗ് ബുക്ക് കൊടുത്തു.
"നമുക്ക് ഒരു പിക് എടുത്താലോ? നിങ്ങളെ പരിചയപെട്ടതിൽ വളരെ സന്തോഷം! ഇനിയും കാണാം നമുക്ക് " അവൻ ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു.
അതിനെന്താ...നിന്നെപ്പോലെ ഒരു മിടുക്കനെ കണ്ടതിൽ എനിക്കും സന്തോഷം!
ഇതുപോലെ തന്നെ മിടുക്കനായി വളരുക!
അങ്ങിനെ ഞങ്ങൾ ഒരു പിക് എടുത്തു!
കുട്ടികൾക്ക് പറയാനുണ്ട്. അതിനെ ഒരിക്കലും ചെറുതായി കാണരുത്. അവരുടെ സംശയങ്ങൾ, ആശയങ്ങൾ എല്ലാം കേൾക്കപ്പെടേണ്ടവയാണ്. അതിന് നമ്മൾ ചെവി കൊടുക്കുമ്പോൾ അവർക്ക് കിട്ടുന്ന ആത്മവിശ്വാസവും അംഗീകാരവും വലുതാണ്.
ഒരറിവും ചെറുതല്ല!

2 years ago | [YT] | 68

Dr.Soumya Sarin's Healing Tones

കുടലിലെ കാൻസർ : അപകട ലക്ഷണങ്ങൾ എന്തൊക്കെ? എങ്ങിനെ ഉറപ്പിക്കാം?

2 years ago | [YT] | 3

Dr.Soumya Sarin's Healing Tones

Omicron virus | ഒമൈക്രോൺ വൈറസ് നെ കുറിച്ച് ഇതുവരെ അറിവുള്ള കാര്യങ്ങൾ...എടുക്കേണ്ട മുൻകരുതലുകൾ...

4 years ago | [YT] | 5

Dr.Soumya Sarin's Healing Tones

കുട്ടികൾക്ക് മരുന്ന് കൊടുക്കുന്നത് കുട്ടിക്കളിയല്ല!കുട്ടികളുടെ ആന്റിബയോട്ടിക് മരുന്നുകൾ..

4 years ago | [YT] | 9

Dr.Soumya Sarin's Healing Tones

ചെറുപ്പക്കാരിലെ പെട്ടെന്നുള്ള മരണങ്ങൾക്ക് കാരണം ഹൃദയാഘാതം മാത്രമാണോ? | sudden deaths in young adults

4 years ago | [YT] | 5

Dr.Soumya Sarin's Healing Tones

ആരോഗ്യവാന്മാരായ ആളുകളിൽ എന്ത് കൊണ്ടാണ് ഹാർട്ട് അറ്റാക്ക് വരുന്നത്? | Heart attack | Symptoms

4 years ago | [YT] | 5