കഥകളും പാട്ടുകളും കേൾക്കാം കൂടാതെ വെജിറ്റേറിയൻ റെസിപ്പികളും..പിന്നെ കുറച്ച് ഭക്തിയും..അങ്ങനെ ..ഒരു പലവക ചാനൽ...


easy and crazy

പ്രായം 35& 70 നോട് അടുക്കുന്ന നമ്മളെക്കാൾ ഭാഗ്യവാന്മാർ ആരുണ്ട്....
ലോകത്തിന് ഏറ്റവും വേഗത്തിൽ മാറ്റം സംഭവിച്ചത് നമ്മുടെ കാലഘട്ടത്തിലായിരുന്നു...
മണ്ണെണ്ണവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ നിന്നു എൽ. ഇ. ഡി വിളക്കുകളുടെ വർണ വെളിച്ചത്തിലേക്ക് ലോകം പാഞ്ഞു പോയത് നമ്മുടെ കണ്മുന്നിലൂടെ ആയിരുന്നു... നിങ്ങൾ ന്യൂജെൻ തലമുറയോട് ഒന്നു ചോദിച്ചോട്ടെ...
മനം കുളിർക്കെ നിങ്ങൾ മഴ നനഞ്ഞിട്ടുണ്ടോ....
പുതുമഴയിൽ നനഞ്ഞു നിൽക്കുന്ന പ്രണയിനിയെ കണ്ടിട്ടുണ്ടോ...
വഴിവക്കിലെ മാവിൽ നിന്നും കല്ലെറിഞ്ഞു വീഴ്ത്തിയ മാങ്ങാ ഉപ്പും മുളകും കൂട്ടി തിന്നിട്ടുണ്ടോ...
പൂഴി മണ്ണിൽ കിടന്നു ഉരുണ്ടിട്ടുണ്ടോ...
ചെളി വെള്ളത്തിൽ കുളിച്ചിട്ടുണ്ടോ
ഞങ്ങൾ ജനിച്ചു വളർന്ന കാലഘട്ടം എന്ത് കൊണ്ടും വേറിട്ടതായിരുന്നു.
പൊതു ഗതാഗതം പേരിനു മാത്രം ഉള്ളപ്പോൾ ഞങ്ങൾ നടന്നു നീങ്ങിയ ദൂരവും കണ്ട കാഴ്ചകളും നിരവധിയായിരുന്നു
ഞങ്ങളെ അയല്പക്കത്തുള്ളവർ മാത്രം അല്ല , നാലോ അഞ്ചോ കിലോമീറ്റർ ചുറ്റുവട്ടത്തുള്ളവർക്കൊക്കെ അറിയാമായിരുന്നു.
വഴിയിൽ വച്ച് എന്ത് തല്ലുകൊള്ളിത്തരം കാട്ടിയാലും അത് ചോദിക്കാനും പറയാനും പലരും ഉണ്ടായിരുന്നു
അവർ ചെവിക്ക് പിടിച്ചാലോ, രണ്ടു തല്ലു തന്നാലോ ആരും ചെന്ന് ചോദിച്ചു വഴക്കും കത്തിക്കുത്തും നടത്തില്ലായിരുന്നു
പാടത്തും പറമ്പിലും അപ്പന്റെ കൂടെയും സഹോദരങ്ങൾക്ക് ഒപ്പവും പണി ചെയ്തിട്ടായിരുന്നു പള്ളിക്കൂടം യാത്ര.
തോൽവിയുടെ പേരിൽ ഞങ്ങളാരും മനോരോഗികൾ ആയിട്ടില്ല
അത് അന്വേഷിക്കാൻ സർക്കാരോ , ചൈൽഡ് ലൈനോ ഇല്ലായിരുന്നു.!
അതുകൊണ്ടു തന്നെ ലോകത്തിൽ എവിടെ ച്ചെന്ന് ജീവിക്കാനും എന്തിനേയും നേരിടാനും ഉള്ള ഊർജം ഞങ്ങൾക്കുണ്ടായിരുന്നു.
ഞങ്ങളുടെ ചെറുപ്പത്തിൽ വിവിധതരം പനികൾ ജീവിതത്തെ അലട്ടിയില്ല.
വല്ലപ്പോഴും ഒരു പനി , ചൊറി, ചിരങ്ങ് , ചിക്കൻപോക്സ് , മുണ്ടിനീര് കരപ്പൻ, വല്ലവരേയുമൊക്കെ തൊട്ടു തലോടി പോകും. തുളസിയിലയും കുരുമുളകും ഇട്ട കഷായം കഴിച്ചാൽ തീരുന്ന അസുഖമേ ഉണ്ടായിരുന്നുള്ളൂ
പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞു കെട്ടി റോഡിൽ തള്ളാൻ അന്ന് മാലിന്യങ്ങൾ ഉണ്ടായിരുന്നില്ല...
ഒന്നും അധികമില്ലായിരുന്നു... എല്ലാം ആവശ്യത്തിനേ ഉണ്ടായിരുന്നുള്ളൂ..
പ്രണയ നൈരാശ്യം മൂത്തു ഞങ്ങൾ പ്രണയിനിയെ പെട്രോൾ ഒഴിച്ചു കത്തിച്ചിട്ടില്ല...
ഒട്ടുമിക്ക കവലകളിലും ഉള്ള നാടൻ ചായക്കടകളിൽ നിന്നും മൂക്ക് മുട്ടെ തിന്നാം . ഒന്നിലും മായമില്ലായിരുന്നു... ഭക്ഷ്യ സുരക്ഷാ വകുപ്പുകാർ ഒരു കടയും പൂട്ടിച്ചിരുന്നില്ല..നാടൻ വെളിച്ചെണ്ണയിൽ ഉണ്ടാക്കിയതൊന്നും വിഷമായിരുന്നില്ല
അവിടെ ജാതി, മത വ്യത്യാസമൊന്നുമില്ലായിരുന്നു..
ആകാശത്തിന് കീഴിൽ ഭൂമിക്ക് മുകളിൽ ഉള്ള സകലതും അവിടെ ചർച്ച ചെയ്യപ്പെട്ടിരുന്നു
അന്നും പല പല മതമുണ്ടായിരുന്നു.. ശ്രീകൃഷ്ണജയന്തിയും ക്രിസ്തുമസും വലിയ പെരുന്നാളും ഞങ്ങൾ ഒന്നിച്ചാഘോഷിച്ചു...ലക്ഷ്മിയും ആമിനയും റോസിയും ഒരു പാത്രത്തിൽ ഉണ്ട്... ഒരുമിച്ചു നടന്നു..
റേഡിയോ കിയോസ്കുകളിൽ അതിരാവിലെ ഓൺ ചെയ്യുന്ന റേഡിയോയിൽ വന്ദേമാതരം തുടങ്ങിയാൽ അത് നില്ക്കുന്നത് രാത്രി 11 .10 നു അവസാനിക്കുന്ന ഇംഗ്ലീഷ് വാർത്തയോടെ ആണ്. അവിടെ ഞങ്ങൾ ഒരുമിച്ചിരുന്നു നാട്ടിലെ സ്പന്ദനങ്ങൾ അറിഞ്ഞു...വാൽവ് റേഡിയോ മുതൽ ട്രാൻസിസ്റ്റർ റേഡിയോ വരെ അരങ്ങ് വാണു.
ആദ്യമായി ഒരു ഇന്ത്യക്കാരൻ ശൂന്യാകാശത്ത് പോയതും അവിടെ നിന്നും ഇന്ത്യൻ പ്രധാനമന്ത്രിയോട് സംസാരിച്ചതും ഞങ്ങൾ കേട്ടു.
പ്രധാനമന്ത്രി ഇന്ദിര ഗാന്ധി , സഞ്ചാരി ആയ രാകേഷ് ശർമയോട് കൈസെ ഹമാരാ ഭാരത് എന്ന് ചോദിച്ചപ്പോൾ സാരേ , ജഹാം സെ അച്ചാ ഹേ , ഹമാരാ ഭാരത് ". എന്ന് കേട്ട് ഞങ്ങൾ അഭിമാന പുളകിതഗാത്രരായി..
അയൽ വീട്ടിലെ പ്രശ്നങ്ങൾ എല്ലാവരുടേതും ആയിരുന്നു.. മരണത്തിലും വിവാഹത്തിലും എല്ലാം സ്വന്തമെന്ന പോലെ പങ്കെടുത്തു... ഈവെന്റ്മാനേജ്മെന്റുകൾ അന്നില്ലായിരുന്നു.
നന്മ പൂത്തുലഞ്ഞു നിന്നിരുന്ന കാലം... ആ കാലത്തിൽ ജീവിക്കാൻ കഴിഞ്ഞ നമ്മൾ ഭാഗ്യവാന്മാരാണ്.... ഓർത്തു വെക്കാൻ കുറെ ഓർമകൾ തന്ന കാലമേ നന്ദി....🙏🙏

കടപ്പാട്

2 years ago | [YT] | 0

easy and crazy

ഈ ഇലകൾ ഉപയോഗിക്കുക..
🍀☘️🌱🍁🌿🌱🍀☘️🌱🌿☘️🪴
🍀 പണ്ട് ഇഡലി ഉണ്ടാക്കാൻ പൂവരശ് ഇല ഉപയോഗിച്ചിരുന്നു.
🌱 പഴയ കാല പ്രഭാത ഭക്ഷണങ്ങൾ തരുന്ന ഉണർവും ഉന്മേഷവും ഇന്ന് ഇല്ല.
🍀എപ്പോൾ നോക്കിയാലും ക്ഷീണവും തളർച്ചയും ഉള്ള ജനത .
🌱 പ്ലാവ് ഇല കുമ്പിൾ കുത്തി ചൂട് കഞ്ഞി കുടിച്ച ഒരു ജനത ഇവിടെ ഉണ്ടായിരുന്നു .
☘️ അവർക്ക് തൈറോയിഡ് ഉണ്ടായിരുന്നില്ല.
🌱വട്ടയിലയിൽ ആഹാരം കഴിക്കുന്നത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കും, നാഡിവ്യൂഹത്തെ ശക്തിപ്പെടുത്തും, കഫത്തെ ഇല്ലാതെ ആക്കും .
🍀 പൂവരശ് ത്വക്ക് രോഗങ്ങൾ വരാതെ ഇരിക്കാൻ നല്ലതാണ്.
🌱ഇനി ഇഡലി ഉണ്ടാക്കുമ്പോൾ പൂവരശ് ഇല ഇട്ട് മാവ് ഒഴിച്ചേ ഇഡലി ഉണ്ടാക്കും എന്ന് തീരുമാനിക്കണം.
🌱 നെഞ്ച് അരപ്പ് വന്നാൽ തെങ്ങിന്റെ ഈർക്കിൽ ചവച്ച് നീർ ഇറക്കാൻ പറഞ്ഞ പഴയതലമുറക്ക് ഓരോ ഇലയുടെ യും ഗുണം അറിയാമായിരുന്നു.
🍀മഞ്ഞൾ ഇല, വാഴയില, പരുത്തിയില, വയണ ഇല, പൂവരശിന്റെ ഇല, മാവിലയിലും, പേരയിലയിലും കശുമാവിന്റെ ഇലയിലും അട ഉണ്ടാക്കാം.
🌱ഓരോന്നിനും ഓരോ flavor ആണ്.
വാഴയിലയുടെ ഗുണങ്ങൾ അറിഞ്ഞാൽ ഇനി എല്ലാവരും ഭക്ഷണം വിളമ്പാനും , ഭക്ഷണം പൊതായാനും , അടച്ച് വെക്കാനും എല്ലാം വാഴ ഇലയേആശ്രയിക്കും.
🍀വാഴ ഇലയിൽ തട്ടിവീഴുന്ന
ആവിവെള്ളം ഔഷധമാണ്.
🌱 ഇതിൽ ചൂടുള്ള ആഹാരംവിളമ്പുന്നതിലൂടെ വാഴയിലയിലെ ന്യൂട്രിയന്റുകൾ ബഹിർഗമിക്കുവാനും ആഹാരത്തോടൊപ്പം കലരുവാനും സഹായിക്കുന്നു.
🍀ഇലകളില്‍ ഭക്ഷണം കഴിക്കുന്നത് രക്തം ശുദ്ധിയാക്കാന്‍ നല്ലതാണ്.
🌱ശരീരത്തിനുള്ളിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും കിഡ്‌നി, ബ്ലാഡര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇലകളില്‍ ഭക്ഷണം സഹായിക്കും.
🍀 ശരീരത്തിലെ അവയവങ്ങള്‍ക്ക് ഉറപ്പുനല്‍കാനിത് നല്ലതാണ്.
🌱 ചർമ്മ സൗന്ദര്യത്തിനും വാഴയിലയിൽ ഭക്ഷണം നല്ലത് തന്നെ.
🍀ഓരോ ഇലക്കും ഉള്ള ഔഷധ ഗുണങ്ങൾ അറിഞ്ഞ് നമ്മുടെ പൂർവ്വീകർ നൽകിയ ഓർമ്മക്കായി ഇത്തരം ഭക്ഷണം ഇനി കഴിക്കാൻ ശ്രമിക്കുക.
🌱പാളയംകോടൻ വാഴ ഇലയിൽ സ്ഥിരമായി ഭക്ഷണം കഴിച്ചാൽ ഷുഗർ കുറയും.
🌿☘️🌿🌱🍁🍀☘️🌱🌾🌱🍁🍀☘️🌿🌱

3 years ago | [YT] | 1

easy and crazy

വേദങ്ങളിൽ ധാരാളം കാണുന്ന ഒരു മന്ത്രമാണ്.

തദ്വിഷ്ണോ: പരമം പദം

സദാ പശ്യന്തി സൂരയ:

ദിവീവ ചക്ഷുരാതതം.

ഒരു കുഞ്ഞ് ജനിക്കുമ്പോൾ അതിന്റെ കണ്ണ് ഭഗവാന്റെ പദത്തിലായിരിക്കും. നമ്മൾ പറയും ദൃഷ്ട്ടി ഉറച്ചില്ല എന്നു. അച്ഛനമ്മമാർ വളരെ കഷ്ടപ്പെട്ടു കുഞ്ഞിന്റെ ദൃഷ്ടിയെ ഭൗതികത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കും എന്നൊരു വ്യാഖ്യാനം ഉണ്ട്.
കുറെ പ്രായമായാൽ കണ്ണ് എപ്പോഴും ഭൗതിക വസ്തുക്കളിൽ ആയിരിക്കും

3 years ago | [YT] | 1

easy and crazy

_*നവഗ്രഹസ്തോത്രം*_
🌞🌞🌞🌞🌞🌞🌞🌞🌞
*ജപാകുസുമസങ്കാശം*
*കാശ്യപേയം മഹാദ്യുതിം*
*തമോരീം സര്‍വ്വപാപഘ്നം*
*പ്രണതോസ്മി ദിവാകരം*

*ദധിശംഖതുഷാരാഭം*
*ക്ഷീരോദാര്‍ണവസംഭവം*
*നമാമി ശശിനം സോമം*
*ശംഭോര്‍മ്മകുടഭൂഷണം*

*ധരണീഗര്‍ഭസംഭൂതം*
*വിദ്യുത് കാന്തിസമപ്രഭം*
*കുമാരം ശക്തിഹസ്തം തം*
*മംഗളം പ്രണമാമ്യഹം*

*പ്രിയംഗുകലികാശ്യാമം*
*രൂപേണാപ്രതിമം ബുധം*
*സൗമ്യം സൗമ്യഗുണോപേതം*
*തം ബുധം പ്രണമാമ്യഹം*

*ദേവാനാം ച ഋഷീണാം ച*
*ഗുരും കാഞ്ചനസന്നിഭം*
*ബുദ്ധിഭൂതം ത്രിലോകേശം*
*തം നമാമി ബൃഹസ്പതിം*

*ഹിമകുന്ദമൃണാളാഭം*
*ദൈത്യാനാം പരമം ഗുരും*
*സര്‍വ്വശാസ്ത്രപ്രവക്താരം*
*ഭാര്‍ഗ്ഗവം പ്രണമാമ്യഹം*

*നീലാഞ്ജന സമാഭാസം/സമാനാഭം*
*രവിപുത്രം യമാഗ്രജം*
*ഛായാമാര്‍ത്താണ്ഡസംഭൂതം*
*തം നമാമി ശനൈശ്ചരം*

*അര്‍ദ്ധകായം മഹാവീര്യം*
*ചന്ദ്രാദിത്യവിമര്‍ദ്ദനം*
*സിംഹികാഗര്‍ഭസംഭൂതം*
*തം രാഹും പ്രണമാമ്യഹം*

*പലാശപുഷ്പസംകാശം*
*താരകാഗ്രഹമസ്തകം*
*രൗദ്രം രൗദ്രാത്മകം ഘോരം*
*തം കേതും പ്രണമാമ്യഹം*

*ഇതി വ്യാസമുഖോദ് ഗീതം*
*യ: പഠേത് സുസമാഹിത:*
*ദിവാ വാ യദി വാ രാദ്രൗ*
*വിഘ്നശാന്തിർഭവിഷ്യതി*

*നരനാരീനൃപാണാം ച*
*ഭവേത് ദു:സ്വപ്നനാശനം*
*ഐശ്വര്യമതുലം തേഷാം*
*ആരോഗ്യം പുഷ്ടിവര്‍ദ്ധനം*

*ഗ്രഹനക്ഷത്രജാ: പീഢാ:*
*തസ്കരാഗ്നിസമുദ്ഭവാ:*
*താ: സര്‍വ്വാ: പ്രശമം യാന്തി*
*വ്യാസോ ബ്രൂതേ ന സംശയ:*
_*ഓം ആദിത്യായ നമഃ*_
_*ഇതി വ്യാസവിരചിതം നവഗ്രഹസ്തോത്രം സമ്പൂർണ്ണം*_

ॐॐॐॐॐॐॐॐॐॐॐॐॐॐॐ

3 years ago | [YT] | 3

easy and crazy

🌸പതിനാല് ലോകങ്ങൾ🌸

🌸ഭൂലോകം തൊട്ട് മുകളിലേക്ക് ഏഴു ലോകങ്ങളും താഴേക്ക് ഏഴു ലോകങ്ങളും ഉള്ളതായി വിഷ്ണുപുരാണത്തിൽ പറയുന്നു.

🌸പതിനാല് ലോകങ്ങളിൽ പലതിനെ കുറിച്ചും പല പുരാണങ്ങളിലും പരാമർശമുണ്ട്. 1. ഭൂലോകം, 2.ഭുവർ ലോകം, 3.സുവർ ലോകം, 4.മഹർ ലോകം, 5.ജനർലോകം, 6.തപോലോകം, 7.സത്യലോകം എന്നിവയാണ് ഭൂലോകം തൊട്ട് മുകളിലേക്കുള്ളവ.

ഭൂമിക്ക് താഴേക്ക് പോയാൽ കാണുന്നവ 1.പാതാളം, 2.രസാതലം, 3.മഹാതലം, 4.തലാതലം, 5.സുതലം, 6.വിതലം , 7.അതലം എന്നിവയാണ്.

🌸സത്യലോകം

പതിനാല് ലോകങ്ങളിൽ ഏറ്റവും മുകളിൽ സത്യലോകമാണ്
പതിനാലായിരം യോജന വിസ്താരമുള്ള സത്യലോകം ബ്രഹ്മാവിന്റെ ആസ്ഥാനമാണ്. വിശുദ്ധ ഗംഗാനദി വിഷ്ണു പാദത്തിൽ നിന്നുത്ഭവിച്ച് നേരെ പതിക്കുന്നത് സത്യ ലോകത്താണ്. സത്യലോകം ഏവർക്കും പ്രാപ്യമല്ല.

🌸തപോലോകം

ധ്രുവപദത്തിൽ നിന്ന് പതിനൊന്ന് കോടി യോജന മുകളിൽ കാണുന്നതാണ് തപോലോകം. ഇവിടം കാക്കുന്ന ദേവൻമാർ അഗ്നിക്കതീതരാണ്. വിശപ്പ്, ദാഹം, ചൂട്, തണുപ്പ് തുടങ്ങിയവ ഈ ലോകത്തെത്തിയാൽ അനുഭവപ്പെടില്ല.

🌸ജനർലോകം

ധ്രുവ പദത്തിൽ നിന്ന് മൂന്ന് കോടിയോജന ദൂരത്തിൽ ജനർലോകം സ്ഥിതി ചെയ്യുന്നു. ഇവിടം വാഴുന്നത് സർപ്പശിരസ്സുള്ള ദേവനാണ്. സർപ്പസത്രത്തിൽ ഹോമിക്കപ്പെടുന്ന സർവാത്മാക്കൾ ജനർ ലോകത്ത് സ്വീകരിക്കപ്പെടുന്നു. സർപ്പദംശനമേറ്റ് മരിക്കുന്നവരും ഇവിടെ എത്തുമെന്നാണ് വിശ്വാസം .

🌸മഹർലോകം

മഹർ ലോകത്തിന്റെ സ്ഥാനം ജനർ ലോകത്തിന്റെ തൊട്ട് താഴെയാണ്. ശ്രീ മഹാവിഷ്ണുവിന്റെ ജനുസ്സിൽപ്പിറന്ന മഹീപമെന്ന മുനിശ്രേഷ്ഠനാണ് ഇവിടെ അധിപൻ. സദാ വിഷ്ണു നാമം ഇവിടെ മുഴങ്ങുന്നു.

🌸സുവർലോകം

സുവർലോകം മായാ സൃഷടമാണ് . ധ്രുവപദത്തിൽ നിന്ന് ഏഴായിരം കോടിയോജന മാറിയാണ് സുവർ ലോകത്തിന്റെ സ്ഥാനം. മൃഗഹത്യ ചെയ്യുന്നവർക്കുള്ള ശിക്ഷ വിധിക്കുന്ന മന്വന്തര ദ്യുതിമാൻ എന്ന ദേവൻ ഇവിടെ വസിക്കുന്നു.

🌸ഭുവർലോകം

ഭുവനമഹർഷിയാണ് ഭുവർ ലോകത്തിന്റെ നാഥൻ . ശ്രീ പരമശിവന്റെ അംശാവതാരമാണ് ഭുവന മഹർഷി .യുദ്ധത്തിൽ വീരമൃത്യു വരിക്കുന്നവരും ബാലമരണത്തിനിടയാകുന്നവരും അവരുടെ പുനർജന്മത്തിനിടയ്ക്കുള്ള ഇടത്താവളമാണ് ഭുവർലോകം. സദാ ഭഗവത് മന്ത്രങ്ങളാൽ മുഖരിതമാണ് ഇവിടം.

🌸ഭൂലോകം [ ഭൂമി ]

മുകളിൽ നിന്ന് താഴേക്ക് എണ്ണിയാൽ ഏഴാമത്തെ സ്ഥാനം ഭൂലോകത്തിനാണ്. ശ്രീ ബ്രഹ്മാവിഷ്ണു മഹേശ്വരൻമാർ സൃഷ്ടിസ്ഥിതിസംഹാരാദികൾ നിർവഹിക്കുന്ന മനുഷ്യാധിവാസ കേന്ദ്രമാണ് ഭൂലോകം.ദേവൻമാർ, ഗന്ധർവ്വൻമാർ, യക്ഷൻമാർ എന്നിവർക്ക് ശേഷമാണ് മനുഷ്യരുടെ സ്ഥാനം. സൂക്ഷ്മ ശരീരികളായ ദേഹികളായും സ്ഥൂലശരീരികളായ ദേഹങ്ങളായും മനുഷ്യൻ ഭൂമണ്ഡലത്തിൽ കഴിത്തുകൂടുന്നു.

🌸അതലലോകം

ഭൂമിക്ക് തൊട്ടു താഴെയുള്ള ലോകമാണ് അതലലോകം. മയപുത്രനും മയാ വിദ്യകളുടെ ഉപജ്ഞാതാവുമായ ബലനാണ് അതലത്തിന്റെ അധിപൻ.

🌸വിതലംലോകം

ഹാകേശ്വരന്റെ വാസസ്ഥാനമാണ് വിതലം ശ്രീ പരമശിവന്റെ അവതാരമാണ് ഹാടകേശ്വരൻ. ശ്രീ ബ്രഹ്മാവ് സുഷ്ടിച്ച പ്രജകളുടെ വംശവർധനയുടെ ചുമതലയാണ് ഈ ദേവനുള്ളത്.
ചുറ്റും ഭൂതഗണങ്ങളോടും വാമഭാഗത്ത് ശ്രീ ഭവാനീ ദേവിയോടും കടിയാണ് ഭഗവാൻ ഈ ലോകം വാഴുന്നത്.

🌸സതലലോകം

മഹാബലിയുടെ പാതാളത്തിലെ ആസ്ഥാനമാണ് സതലം ഐശ്വര്യ വാനായി ധ്യാനലീ ലനായ മഹാബലിക്ക് ദേവേന്ദ്രനെക്കാൾ ഉയർന്ന സ്ഥാനമാണ്. ശ്രീ മഹാവിഷ്ണു ഇവിടെ വാമന വേഷത്തിൽ മഹാബലിയുടെ ദ്വാരപാലകനായി കഴിയുന്നു. സുതലത്തിലും ധർമ്മനിഷ്ടയോടെ പ്രജകളെ സേവിക്കുന്നു മഹാബലി.

🌸തലാതലലോകം

മയന്റെ ആസ്ഥാനമായ തലാതലമാണ് അടുത്തത്. മായാശക്തികൾക്ക് ഉടമയാണ് മയൻ . അതിഭീകരമായ ആകാരം പൂണ്ട് ദേവകളെയും മനുഷ്യരേയും ഭയപ്പെടുത്തി ചൊല്പടിക്കു നിർത്തുന്നു ഈ അസുരൻ.

🌸മഹാതലലോകം

തലാതലം കഴിഞ്ഞാൽ അടുത്തത് മഹാതലമാണ്. കദ്രുവിന്റെ സന്താനങ്ങളായ കാദ്രവേയരുടെ ആസ്ഥാനമാണിത്. കഹകൻ, തക്ഷകൻ, സുസേനൻ, കാളിയൻ, തുടങ്ങിയ സർപ്പശ്രേഷ്ഠർ ഇവിടെ പ്രധാനികൾ ,ഗരുഡനെ മാത്രമാണ് ഇവർക്ക് പേടിയുളളത്. ഗരുഡൻ ഇവിടെ വരാതിരിക്കാൻ ഇവർ ശ്രീമഹാവിഷ്ണുവിനോട് വരം നേടിയിട്ടുണ്ട്.

രസാതലലോകം

രസാതലം ദേവശത്രുക്കളായ നിവാതകവച കാലകേയൻമാരുടെ ആസ്ഥാനമാണ്. പ്രഹ്ലാദാന്റെ കുലത്തിൽ ജനിച്ച ഇവർ അദൃശ്യരായി ചെന്ന് അക്രമിക്കുന്നതിൽ വിരുതരാണ്. പുരാണങ്ങളിൽ പ്രാധാന്യമുള്ള പല സന്ദർഭങ്ങളിലും ഇവർ ക്രൂരത തെളിയിച്ചു.

🌸പാതാളംലോകം

പാതാളം അണ് പതിനാല് ലോകങ്ങളിൽ ഒടുവിലത്തേത്. ഇത് രസാതലത്തിന്റെ തൊട്ടു താഴെയുള്ള ലോകമാണ് പാതാള ലോകം: നാഗ ലോകം എന്നും ഇതിന് പേരുണ്ട്. അനേകം ശിരസ്സുകളുള്ള. നാഗരാജാക്കൻമാർ ഇവിടെ വസിക്കുന്നു. വാസുകി, ശ്വേതൻ, ധനഞ്ജയൻ, ശംഖൻ, മഹാശംഖൻ തുടങ്ങിയ ഉഗ്രവിഷമുള്ളവരും ഉഗ്രകോപികളുമാണിവർ സാക്ഷാൽ ശ്രീ അനന്തൻ എന്ന ശ്രീ ആദിശേഷൻ വസിക്കുന്നത് ഈ പാതാളത്തിന്റെ മൂലസ്ഥാനത്താണ്.

🌸ഈരേഴ് ലോകങ്ങളും ആയിരം ഫണങ്ങളുള്ള ശ്രീ ആദിശേഷൻ തന്റെ ഫണത്തിൽ വഹിക്കുന്നു എന്നാണ് വിശ്വാസം🌸🙏🏻

3 years ago | [YT] | 1

easy and crazy

കാർത്ത്യായനീ ദേവി

3 years ago | [YT] | 3