esSENSE aspires to be the premier rationalist platform in India.We bring together rationalist speakers, writers, thinkers, activists, supporters, and well-wishers, with the goal of promoting rationalism and freethinking in Kerala and in the larger global environment. Through our publications, e-magazines, seminars, online media, and other collaborative platforms, we will endeavour to develop rationalist thought, share ideas, expand our intellectual horizons, facilitate learning, and foster collaboration.
We build a better tomorrow that embraces science and rationality, pursues freethinking and atheism, and elevates humanism and justice, while resisting superstition, quackery, ignorance, and hate.
We seek truth, science, and rationality as the essence of life.
esSENSE Global
*തദ്ദേശീയ സംസ്കൃതിയെ വിഴുങ്ങിയ ആര്യൻ അധിനിവേശം!* 👺🍖
ഇന്ത്യൻ മണ്ണിൽ ആര്യൻ കുടിയേറ്റത്തിലൂടെ രൂപപ്പെട്ട വൈഷ്ണവൈറ്റ് ബ്രാഹ്മണമതം, അതിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഇവിടുത്തെ തദ്ദേശീയമായ ബിംബങ്ങളെയും വിശ്വാസങ്ങളെയും ഒന്നുകിൽ തകർത്തെറിയുകയോ അല്ലെങ്കിൽ പാർശ്വവൽക്കരിക്കുകയോ ചെയ്തിട്ടുണ്ട്.
നമ്മുടെ മണ്ണിലെ തനിമയുള്ള വിശ്വാസങ്ങളെയും, നമ്മുടെ തനത് ഭക്ഷണശീലങ്ങളെയും (മാംസാഹാരം) തന്ത്രപൂർവ്വം ഏറ്റെടുക്കുകയും രൂപമാറ്റം വരുത്തുകയും ചെയ്തുകൊണ്ട് സവർണ്ണ ഹൈന്ദവത ഇന്ന് നമ്മെത്തന്നെ അപരവൽക്കരിക്കുകയാണ്.
ഇന്ന് ഈ പ്രതിലോമകരമായ പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയ പ്രായോജകരായി നിൽക്കുന്ന സംഘപരിവാറിനോട്, തങ്ങളുടെ വേരും സ്വത്വവും തിരിച്ചറിയുന്ന ഓരോ മനുഷ്യനും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: *"അപ്പൊ ഞാൻ ആരാ ചേട്ടാ.?"*
ഈ സവിശേഷമായ വിഷയത്തെ അധികരിച്ച് *ഷാരോൺ സാപ്പിയൻ* അവതരിപ്പിക്കുന്ന പ്രഭാഷണം *'ഹിന്ദ് ഓളം'* കോഴിക്കോട് സെമിനാറിൽ അരങ്ങേറുന്നു.
🗓️ *തിയതി:* 2026 ജനുവരി 11, ഞായറാഴ്ച
🕘 *സമയം:* രാവിലെ 9:00 മുതൽ വൈകിട്ട് 6:00 വരെ
📍 *സ്ഥലം:* കോഴിക്കോട്
*ഹിന്ദ് ഓളം (HIND-OLAM)* ദിവസം മുഴുവൻ നീളുന്ന ഹിന്ദുമത-ഹിന്ദുത്വ വിമർശന പരിപാടി!
🎟️ **രജിസ്ട്രേഷനായി ഈ ലിങ്ക് സന്ദർശിക്കൂ:**
👉 [essenseglobal.com/event/hindolam-kozhikode/](essenseglobal.com/event/hindolam-kozhikode/)
മുഴുവൻ പരിപാടികളും **esSENSE Global** യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്
തെളിവുകൾ നയിക്കട്ടെ!
16 hours ago | [YT] | 223
View 19 replies
esSENSE Global
NEP യും കാവി വൽകരണവും 🎓📙
"ലോകത്തെ മാറ്റാൻ ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം" എന്ന് നെൽസൺ മണ്ടേല പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ ആയുധം ഏത് ദിശയിലേക്കാണ് തിരിച്ചുപിടിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ഒരു രാജ്യത്തിന്റെ ഭാവി.
ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തെ 'ഇന്ത്യൻ ജ്ഞാന വ്യവസ്ഥ' (Indian Knowledge System) അനുസരിച്ച് പരിഷ്കരിക്കുമ്പോൾ, രാജ്യം ഭരിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയം യഥാർത്ഥത്തിൽ എന്താണ് ലക്ഷ്യം വെക്കുന്നത്? ആധുനിക ശാസ്ത്രത്തോടൊപ്പം അല്പം പൗരാണിക ശാസ്ത്രങ്ങൾ കൂടി പഠിപ്പിക്കുന്നതിൽ എന്താണ് തെറ്റ്? ശാസ്ത്രം പഠിപ്പിക്കുന്നുണ്ടല്ലോ, പിന്നെന്തിനാണ് ഈ പ്രതിഷേധങ്ങൾ?
പുതിയ വിദ്യാഭ്യാസ നയത്തിന് (NEP) പിന്നിലെ രാഷ്ട്രീയ അജണ്ടകളെയും, അദൃശ്യമായ അധിനിവേശങ്ങളെയും പരിശോധിക്കുന്ന പ്രഭാഷണം: *"NEP-യും കാവിവൽക്കരണവും"*.
*അഭിലാഷ് കൃഷ്ണൻ* അവതരിപ്പിക്കുന്ന ഈ സുപ്രധാന വിഷയം *'ഹിന്ദ് ഓളം'* കോഴിക്കോട് സെമിനാറിൽ ചർച്ച ചെയ്യപ്പെടുന്നു.
🗓️ *തിയതി:* 2026 ജനുവരി 11, ഞായറാഴ്ച
🕘 *സമയം:* രാവിലെ 9:00 മുതൽ വൈകിട്ട് 6:00 വരെ
📍 *സ്ഥലം:* കോഴിക്കോട്
*ഹിന്ദ് ഓളം (HIND-OLAM)* ദിവസം മുഴുവൻ നീളുന്ന ഹിന്ദുമത-ഹിന്ദുത്വ വിമർശന പരിപാടി!
🎟️ *രജിസ്ട്രേഷനായി ഈ ലിങ്ക് സന്ദർശിക്കൂ:*
👉 [essenseglobal.com/event/hindolam-kozhikode/](essenseglobal.com/event/hindolam-kozhikode/)
മുഴുവൻ പരിപാടികളും *esSENSE Global* യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.
*തെളിവുകൾ നയിക്കട്ടെ!*
1 day ago | [YT] | 74
View 9 replies
esSENSE Global
*പന്‍സാരെയുടെ ജീവനെടുത്ത ശിവജി ചരിത്രം!* 🚩⚔️
2015 ഫെബ്രുവരി 16: കോലാപൂരിലെ തെരുവിലൂടെ പ്രഭാത നടത്തത്തിനിറങ്ങിയ 83-കാരനായ ആ വയോധികനും ഭാര്യയ്ക്കും നേരെ ബൈക്കിലെത്തിയ അക്രമികൾ നിറയൊഴിച്ചു. മരണം ഉറപ്പുവരുത്താൻ നിലത്തുവീണ അദ്ദേഹത്തിന് നേരെ വീണ്ടും വീണ്ടും വെടിയുതിർത്തു.
നാലുദിവസം ആശുപത്രിയില്‍ കിടന്ന് അദ്ദേഹം വിടവാങ്ങുമ്പോള്‍ മുംബൈ നഗരം നടുങ്ങി. കൊല്ലപ്പെട്ടത്, സിപിഐ നേതാവും, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനും, യുക്തിവാദിയും, എഴുത്തുകാരനുമായ ഗോവിന്ദ് പന്‍സാരയായിരുന്നു.
പൻസാരെയെ കൊലപ്പെടുത്താൻ തീവ്ര ഹിന്ദുത്വവാദികളെ പ്രേരിപ്പിച്ച പ്രധാന കാരണങ്ങളിലൊന്ന് അദ്ദേഹം എഴുതിയ *'ശിവജി കോൻ ഹോതാ' (ആരായിരുന്നു ശിവജി)* എന്ന പുസ്തകമായിരുന്നു!
ശിവജി മുസ്ലിം വിരുദ്ധനായിരുന്നില്ലെന്നും, അദ്ദേഹത്തിന്റെ നാവികസേന മുതൽ രഹസ്യാന്വേഷണ വിഭാഗം വരെ നയിച്ചിരുന്നത് മുസ്ലീങ്ങളായിരുന്നുവെന്നും പൻസാരെ ചരിത്രരേഖകൾ സഹിതം ആ പുസ്തകത്തിൽ സമർത്ഥിച്ചു. ഒറ്റനോട്ടത്തിൽ ശിവജിയെ പുകഴ്ത്തുന്നതാണ് ഈ കാര്യങ്ങളെന്ന് തോന്നാമെങ്കിലും, സംഘപരിവാർ നിർമ്മിച്ചെടുത്ത 'മുസ്ലിം വിരുദ്ധനായ ഹിന്ദു പോരാളി' എന്ന ശിവജി പ്രതിരൂപത്തിന് പൻസാരെയുടെ കണ്ടെത്തലുകൾ വലിയ ഭീഷണിയായിരുന്നു.
യഥാർത്ഥത്തിൽ ആരായിരുന്നു ശിവജി? പൻസാരെ പറഞ്ഞതുപോലെ ഒരു മതേതര ഭരണാധികാരിയായിരുന്നോ? അതോ ഔറംഗസേബിനെപ്പോലും വിറപ്പിച്ച ഹിന്ദു രാഷ്ട്രീയത്തിന്റെ മാത്രം പതാകവാഹകനായിരുന്നോ? ചരിത്രത്തിന്റെ ഈ സങ്കീർണ്ണതകളെ ഇഴകീറി പരിശോധിക്കുകയാണ് *ഛത്രപതി ശിവജി- A reality check* എന്ന പ്രഭാഷണം.
ഹിന്ദ് ഓളം (HIND-OLAM) ദിവസം മുഴുവൻ നീളുന്ന ഹിന്ദുമത-ഹിന്ദുത്വ വിമർശന പരിപാടി!.
🗓️ തിയതി: 2026 ജനുവരി 11, ഞായറാഴ്ച 🕘 സമയം: രാവിലെ 9:00 മുതൽ വൈകിട്ട് 6:00 വരെ 📍 സ്ഥലം: ജൂബിലി ഹാൾ , തളി, പാളയം, കോഴിക്കോട്.
ചരിത്രപരമായ ഈ സെമിനാറിൽ നിങ്ങളും പങ്കാളിയാകൂ!
🎟️ രജിസ്ട്രേഷനായി ഈ ലിങ്ക് സന്ദർശിക്കൂ: 👉 essenseglobal.com/event/hindolam-kozhikode/
മുഴുവൻ പരിപാടികളും esSENSE Global യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.
തെളിവുകൾ നയിക്കട്ടെ!
2 days ago | [YT] | 78
View 8 replies
esSENSE Global
വേട്ടക്കാരെ ആവശ്യമുണ്ട്!
എസെൻസ് ഗ്ലോബലിൻ്റെ ഈ കൊല്ലത്തിലെ അവസാന പരിപാടി വരുന്ന ഞായറാഴ്ച - Dec 28 - കൊല്ലത്ത് വച്ച് നടക്കുകയാണ്.
പ്രഭാഷണങ്ങളും പാനൽ ചർച്ചകളും പൊതുസംവാദവും ഒക്കെയായി എസെൻസിന്റെ ഈ വർഷത്തെ അവസാന പരിപാടി ഗംഭീരമാക്കുവാൻ ഏവരേയും കൊല്ലത്തിലേക്ക് ക്ഷണിക്കുന്നു ......
essenseglobal.com/event/libero25-kollam/
Location -
maps.app.goo.gl/CNF6KTmPZbtrRjcQ7
3 days ago | [YT] | 163
View 2 replies
esSENSE Global
ഹിന്ദുത്വ: ചരിത്രവും രാഷ്ട്രീയവും 🚩📖
ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന ഘട്ടത്തിൽ ജനപിന്തുണയിൽ ഏറെ പിന്നിലായിരുന്ന ഹിന്ദുത്വ രാഷ്ട്രീയം, ഇന്ന് 'ഹിന്ദു സാംസ്‌കാരിക സ്വത്വം' എന്ന സങ്കൽപ്പത്തിലൂടെ രാജ്യത്തെ രാഷ്ട്രീയമായും സാംസ്‌കാരികമായും പുനർനിർമ്മിച്ചു കൊണ്ടിരിക്കുകയാണ്.
ഭിന്ന വിശ്വാസങ്ങളോടും വൈവിധ്യമാർന്ന അഭിപ്രായങ്ങളോടുമുള്ള സഹിഷ്ണുതയുടെ ചരിത്രമുള്ള ഇന്ത്യൻ സംസ്‌കാരത്തെയും ഹിന്ദുയിസത്തെയും നിഷേധിച്ചുകൊണ്ട്, ഏകശിലാത്മകമായ ഒരു രാഷ്ട്രീയ പദ്ധതിയായി ഹിന്ദുത്വ മാറിയതെങ്ങനെ? ഈ രാഷ്ട്രീയത്തിന്റെ വളർച്ച സാധ്യമാക്കിയ ചരിത്ര പശ്ചാത്തലത്തെയും അതിന്റെ പരിണാമത്തെയും കുറിച്ചുള്ള ആഴത്തിലുള്ള ഒരന്വേഷണമാണ് ഈ പ്രസന്റേഷൻ.
ഹിന്ദ് ഓളം (HIND-OLAM) ദിവസം മുഴുവൻ നീളുന്ന ഹിന്ദുമത-ഹിന്ദുത്വ വിമർശന പരിപാടി!.
🗓️ തിയതി: 2026 ജനുവരി 11, ഞായറാഴ്ച 🕘 സമയം: രാവിലെ 9:00 മുതൽ വൈകിട്ട് 6:00 വരെ 📍 സ്ഥലം: ജൂബിലി ഹാൾ , തളി, പാളയം, കോഴിക്കോട്.
ചരിത്രപരമായ ഈ സെമിനാറിൽ നിങ്ങളും പങ്കാളിയാകൂ!
🎟️ രജിസ്ട്രേഷനായി ഈ ലിങ്ക് സന്ദർശിക്കൂ: 👉 essenseglobal.com/event/hindolam-kozhikode/
മുഴുവൻ പരിപാടികളും esSENSE Global യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.
തെളിവുകൾ നയിക്കട്ടെ!
3 days ago | [YT] | 85
View 9 replies
esSENSE Global
കൊല്ലത്തിന് ഒടുവിൽ
കൊല്ലത്ത് കൂടാം......🥰
എസൻസ് ഗ്ലോബലിൻ്റെ ഈ കൊല്ലത്തിലെ അവസാന പരിപാടി വരുന്ന ഞായറാഴ്ച - Dec 28 - കൊല്ലത്ത് വച്ച് നടക്കുകയാണ്.
പ്രഭാഷണങ്ങളും പാനൽ ചർച്ചകളും പൊതുസംവാദവും ഒക്കെയായി എസൻസിന്റെ ഈ വർഷത്തെ അവസാന പരിപാടി ഗംഭീരമാക്കുവാൻ ഏവരേയും കൊല്ലത്തിലേക്ക് ക്ഷണിക്കുന്നു ......
essenseglobal.com/event/libero25-kollam/
Location -
maps.app.goo.gl/CNF6KTmPZbtrRjcQ7
5 days ago | [YT] | 163
View 3 replies
esSENSE Global
കോഴിക്കോട്ടെ ചിന്താലോകത്തിന് പുതിയൊരു അനുഭവം! ഹിന്ദ് ഓളം (HIND-OLAM) ലോകചരിത്രത്തിലാദ്യമായി ഒരു ദിവസം മുഴുവൻ നീളുന്ന ഹിന്ദുമത-ഹിന്ദുത്വ വിമർശന പരിപാടി!
ഹിന്ദുയിസത്തെയും ഹിന്ദുത്വരാഷ്ട്രീയത്തെയും കുറിച്ച് ആഴത്തിലുള്ള പഠനങ്ങളും കൃത്യമായ വിമർശനങ്ങളും വിവിധ സെഷനുകളിലായി അവതരിപ്പിക്കപ്പെടുന്നു. പ്രമുഖരായ അവതാരകർ അണിനിരക്കുന്ന ഈ വൈജ്ഞാനിക സദസ്സ് നമ്മുടെ പൊതുബോധത്തിലെ പല സങ്കല്പങ്ങളെയും ചോദ്യം ചെയ്യും.
📅 തിയതി: 2026 ജനുവരി 11, ഞായറാഴ്ച 🕘 സമയം: രാവിലെ 9:00 മുതൽ വൈകിട്ട് 6:00 വരെ 📍 സ്ഥലം: ജൂബിലി ഹാൾ, തളി, കോഴിക്കോട്
പ്രധാന വിഷയങ്ങളും അവതാരകരും:
ഗീതയും ജാതിയും: രവിചന്ദ്രൻ സി
ആയുഷും ആർഷ ഭാരതവും: ആരിഫ് ഹുസൈൻ തെരുവത്ത്
ഹിന്ദുത്വയും മതേതരത്വവും: മുഹമ്മദ് നസീർ
ഹിന്ദുമതത്തിലെ സ്ത്രീവിരുദ്ധത: അഞ്ജലി ആരവ്
ആർഷ ഭാരത സംസ്കാരവും ആധുനിക ലോകവും: പ്രസാദ് വേങ്ങര
NEP യും കാവിവ ൽക്കരണവും: അഭിലാഷ് കൃഷ്ണൻ
പശുവും ബീഫും: ഷിബു ഈരിക്കൽ, സുരേഷ് ചെറൂളി, രവീന്ദ്രനാഥ് ടി.കെ.
ഛത്രപതി ശിവജി- A reality check: റിജു കോഴിക്കോട്
ജ്യോതിയും വന്നില്ല തീയും വന്നില്ല: സുരൻ നൂറനാട്ടുകര, രാകേഷ് വി., ഹരീഷ് തങ്കം
കാശിയും കാമാഖ്യയും: അനുപമ രാധാകൃഷ്ണൻ
ഹിന്ദുത്വയും ഇസ്‌ലാം വിരുദ്ധതയും: സുശീൽ കുമാർ, യാസിൻ ഒമർ, മുജീബ് കരാട്
മത മലിനീകരണം: ചന്ദ്രശേഖർ രമേഷ്
അപ്പൊ ഞാൻ ആരാ ചേട്ടാ: ഷാരോൺ സേപ്പിയൻ
ചരിത്രം കുഴിക്കുന്ന ഹിന്ദുത്വ: ചരിത്ര സത്യങ്ങൾക്കെതിരെയുള്ള കടന്നുകയറ്റങ്ങൾ
ഹിന്ദുയിസത്തെയും ഹിന്ദുത്വയെയും സംബന്ധിച്ച ഈ സവിശേഷമായ പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം.
മുഴുവൻ സെഷനുകളും esSENSE Global യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.
🎟️ രജിസ്ട്രേഷനായി ഈ ലിങ്ക് സന്ദർശിക്കൂ: essenseglobal.com/event/hindolam-kozhikode/
തെളിവുകൾ നയിക്കട്ടെ!
1 week ago | [YT] | 206
View 34 replies
esSENSE Global
വയനാട് കാത്തിരുന്ന അറിവിന്റെയും ചിന്തയുടെയും ആഘോഷത്തിന് ഇനി വെറും രണ്ട് ദിവസത്തെ ദൂരം മാത്രം.
ചരിത്രം, ശാസ്ത്രം, പരിസ്ഥിതി, രാഷ്ട്രീയം, മനഃശാസ്ത്രം... ഒരേ വേദിയിൽ, പ്രഗത്ഭരായ വ്യക്തിത്വങ്ങൾക്കൊപ്പം ചിന്തിക്കാനും ചോദ്യങ്ങൾ ചോദിക്കാനും LARA 25 അവസരമൊരുക്കുന്നു.
മാനന്തവാടി ഒരുങ്ങിക്കഴിഞ്ഞു, നിങ്ങളോ?
ഉറപ്പായും വരിക, ഈ ഞായറാഴ്ച (ഡിസംബർ 21).
📍 സ്ഥലം: പാറക്കൽ ഓഡിറ്റോറിയം, മാനന്തവാടി
⏰ സമയം: രാവിലെ 10 മുതൽ വൈകിട്ട് 4 വരെ
ഇനിയും രജിസ്റ്റർ ചെയ്യാത്തവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക
essenseglobal.com/event/lara2025
#esSENSEGlobal #LARA2025 #2DaysToGo #CountdownBegins #WayanadEvents #Mananthavady #ScienceAndReason
1 week ago | [YT] | 119
View 4 replies
esSENSE Global
New esSENSE Magazine Release
പ്രകൃതി വെറും ഒരു വിഭവശേഷി മാത്രമല്ല, ഒരു വഴികാട്ടി കൂടിയാണ്. പ്രകൃതിദത്തമായ പ്രചോദനങ്ങൾ നമ്മുടെ സാങ്കേതികവിദ്യകളെ വലിയ രീതിയിൽ മാറ്റിമറിക്കുന്നു. പ്രകൃതിദത്ത സംവിധാനങ്ങളിൽ പ്രവർത്തനരീതി തിരിച്ചറിയുന്നതിലൂടെ ആധുനിക ഡിസൈനർമാർക്ക് വളരെയധികം ഇന്നോവേഷനുകൾ ചെയ്യാൻ സാധിക്കും.
essenseglobal.com/technology/biomimicry-science-en…
1 week ago | [YT] | 43
View 0 replies
esSENSE Global
പരിസ്ഥിതി സംരക്ഷണം എന്നത് വെറുമൊരു മുദ്രാവാക്യമല്ല, അത് അതിജീവനത്തിന്റെ ശാസ്ത്രമാണ്. എന്നാൽ പലപ്പോഴും വികാരപ്രകടനങ്ങൾക്കിടയിൽ പ്രായോഗിക ബുദ്ധി (Practicality) നമുക്ക് നഷ്ടപ്പെടുന്നുണ്ടോ?
മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തിലെ യുക്തിയും പ്രായോഗികതയും ചർച്ച ചെയ്യുന്ന 'Eco-Logic' (ഇക്കോ-ലോജിക്) എന്ന പാനൽ ചർച്ച LARA 25 വേദിയിൽ.
പ്രശസ്ത യൂട്യൂബറും പരിസ്ഥിതി നിരീക്ഷകനുമായ വിജയകുമാർ ബ്ലാത്തൂർ, എഴുത്തുകാരനും നിരീക്ഷകനുമായ ജഗദീഷ് വില്ലോടി, പരിസ്ഥിതി പ്രവർത്തകനും 'ഗ്രീൻ റിപ്പോർട്ടർ' എഡിറ്ററുമായ ഇ.പി. അനിൽ എന്നിവർ ഈ ചർച്ചയിൽ പങ്കുചേരുന്നു.
വയനാടിന്റെ മണ്ണിൽ നിന്നുകൊണ്ട് പരിസ്ഥിതിയെക്കുറിച്ച് ഒരു നേർസംവാദം!
🗣️ പാനലിസ്റ്റുകൾ:
🔹 വിജയകുമാർ ബ്ലാത്തൂർ (Vijayakumar Blathoor)
🔹 ജഗദീഷ് വില്ലോടി (Jagadheesh Villodi)
🔹 ഇ.പി. അനിൽ (EP Anil)
🎙️ മോഡറേറ്റർ:
🔹 റിജു കാലിക്കറ്റ് (Riju Calicut)
ഏവരെയും സ്വാഗതം ചെയ്യുന്നു.
🗓️ ഡിസംബർ 21, 2025
📍 പാറക്കൽ ഓഡിറ്റോറിയം, മാനന്തവാടി
(പ്രോഗ്രാമിൽ പങ്കെടുക്കാനും സംഭാവനകൾ നൽകുവാനും താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക) 👇
essenseglobal.com/event/lara2025-mananthavady/
#esSENSEGlobal #LARA25 #EcoLogic #Environment #VijayakumarBlathoor #JagadheeshVillodi #EPAnil #Wayanad #Debate #ManAndNature
1 week ago | [YT] | 56
View 1 reply
Load more