Islamic Channel


ZAM ZAM media

യോജിക്കുന്നവർ മാത്രം ലൈക്‌ ചെയ്‌താൽ മതി.

3 months ago | [YT] | 9

ZAM ZAM media

Look at the reaction of the 🇸🇦 Crown Prince Mohammed bin Salman when the 🇺🇸 US President Donald Trump announced removing sanctions from 🇸🇾 Syria.

7 months ago | [YT] | 1

ZAM ZAM media

#ഇസ്ലാം വിശ്വാസം മിത്തല്ല സത്യമാണ് യാഥാർത്ഥ്യമാണ് ,...

ശാസ്ത്ര സാങ്കേതിക വിദ്യകൾ വികസിക്കുന്നതിനനുസരിച്ച് ശാസ്താന്വേഷികളുടെ കണ്ടുപിടുത്തങ്ങൾക്ക് അനുസൃതമായി സയൻസിന്റെ അറിവുകൾക്ക് മാറ്റത്തിരുത്ത്ലുകൾ സംഭവിച്ചുകൊണ്ടിരിക്കും എന്നാൽ ഖുർആൻ അതിൻറെ ഉത്ഭവം മുതൽ ഇന്നുവരെ ഒരു വരി പോലും മാറ്റ തിരുത്തലുകൾക്ക് വിധേയമാക്കപ്പെടേണ്ടി വന്നിട്ടില്ല
ചിന്തിക്കുന്നവർക്ക് അതിൽ ദൃഷ്ടാന്തങ്ങളുണ്ട്

“ഭൂമിയെ വിശാലമാക്കിയതും പർവതങ്ങളും നദികളും സൃഷ്ടിച്ചതും അവൻ. സകല ഇനം പഴങ്ങളും അവൻ സൃഷ്ടിച്ചു. അവയെ അവൻ ജോഡികളാക്കുകയും ചെയ്തു. രാവു കൊണ്ട് അവൻ പകലിനെ മൂടുന്നു. ചിന്തിക്കുന്നവർക്ക് ഇതിലെല്ലാം അടയാളങ്ങളുണ്ട്. ഭൂമിയിൽ അടുത്തു കിടക്കുന്ന പറമ്പുകൾ മുന്തിരിത്തോപ്പുകൾ, കൃഷിയിടങ്ങൾ, തനിച്ചും കൂട്ടായും വളരുന്ന കാരക്ക മരങ്ങൾ എല്ലാ റ്റിനെയും നനക്കുന്നത് ഒരേ വെള്ളം കൊണ്ട്. എന്നാലോ ചില തിനു ചിലതിനേക്കാൾ വിശിഷ്ടമായ രുചി നാം നൽകുന്നു. നിശ്ച യമായും ചിന്തിക്കുന്ന ജനതയ്ക്ക് ഇതിൽ അടയാളമുണ്ട്. (13: 3,4)

“നിങ്ങൾക്കു വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും നിങ്ങൾക്ക് അതിൽ വഴികൾ ഉണ്ടാക്കിത്തരികയും ആകാശത്തു നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവൻ. അതുമൂലം വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട സസ്യ ഇണകളെ ഉല്പാദിപ്പിക്കുകയും ചെയ്തു. നിങ്ങൾ തിന്നുകയും നിങ്ങളുടെ കന്നുകാലികളെ മേക്കുകയും ചെയ്തു കൊള്ളുക. ബുദ്ധിമാൻമാർക്ക് അതിൽ ദൃഷ്ടാന്തങ്ങളു ണ്ട്.” (20:53,54)

"അവനാകുന്നു സമുദ്രത്തെ നിങ്ങൾക്ക് അധീനപ്പെടുത്തിത്തന്നത്. അതിൽ നിന്ന് പുതുമാംസം നിങ്ങൾ ഭക്ഷിക്കുന്നതിനും നിങ്ങ ളണിയുന്ന ആഭരണങ്ങൾ ശേഖരിക്കുന്നതിനും വേണ്ടി. അതിൽ കുറുകെ പോകുന്ന കപ്പലുകളെ നിനക്കു കാണാം. നിങ്ങൾ അല്ലാ ഹുവിന്റെ ഔദാര്യം തേടുന്നതിന്ന്, കൃതജ്ഞത കാണിക്കുന്നതിന്" (16:14)

ഖഗോള വിജ്ഞാനീയത്തിന്റെ ഉള്ളറകളിലേക്ക് ഖുർആൻ അറബികളെ മാടിവിളിച്ചു ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലും മാറിമാറി വരുന്നതിലും ബുദ്ധിമാന്മാർക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട് ( 3: 190)

“സൂര്യൻ അതിന്റെ താവളത്തിലേക്കു സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. സർവജ്ഞനും അജയ്യനുമായവന്റെ നിർണയമാണത്. ചന്ദ്രൻ; അതിനു പല താവളങ്ങളും നാം നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്. ഒടുവിലത് ഈന്തപ്പനകളുടെ ഉണങ്ങിയ കുലത്തണ്ട് പോലെ ആയി ത്തീരുന്നു. ചന്ദ്രനെ സൂര്യൻ മറികടക്കുന്നില്ല. രാത്രി പകലിനെ മുൻകടക്കുകയില്ല. ഓരോന്നിനും അതിന്റേതായ സഞ്ചാര പഥങ്ങൾ നാം നിശ്ചയിച്ചിരിക്കുന്നു. (36: 34-40)

“അവനത്രേ രാത്രി, പകൽ, സൂര്യൻ, ചന്ദ്രൻ എന്നിവയെ സൃഷ്ടി ച്ചത്. ഓരോന്നും ഓരോ ഭ്രമണ പഥത്തിലൂടെ നീന്തികൊണ്ടിരികുന്നു." (21: 33)

“നിഷേധികൾ കണ്ടില്ലേ, ആകാശങ്ങളും ഭൂമിയും ഒട്ടി ച്ചേർന്നതായിരുന്നു. അവയെ നാം വേർപ്പെടുത്തി. ജലത്തിൽ നിന്ന് ജീവനുള്ള എല്ലാ വസ്തുക്കളെയും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവർ വിശ്വസിക്കാതിരിക്കുകയാണോ?” (21:20)

തുടരും...

2 years ago | [YT] | 3

ZAM ZAM media

📌 *അവ്വാബീൻ നിസ്കാരം ... 🍃*
🔰🔰🔰🔰🔰🔰🔰🔰

പന്ത്രണ്ടു വർഷത്തെ ഇബാദത്തിനു തുല്യമാണ് അവ്വാബീൻ നിസ്കാരം ...
അവ്വാബീൻ എന്ന് വെച്ചാൽ അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുന്നവൻ എന്നാണ് അർഥം...
മഗ്രിബ്നു ശേഷം മറ്റു സംസാരങ്ങളിലേർപ്പെടുന്നതിനു മുമ്പാണ് ഇത് നിർവ്വഹിക്കേണ്ടത്...

ഈ നിസ്ക്കാരം പന്ത്രണ്ട് കൊല്ലത്തെ ഇബാദത്തിനു തുല്യമാണെന്ന് ഇമാം ബുഖാരി (റ), ഇമാം മുസ്ലിം (റ), ഇമാം തുർമുദി (റ), ഇമാം ഇബ്നു മാജ (റ) എന്നിവർ നിവേദനം ചെയ്തിട്ടുണ്ട്...
ഇതു പതിവാക്കിയാൽ അമ്പതു വർഷത്തെ പാപങ്ങൾ പൊറുക്കപ്പെടുമെന്ന് അബ്ദുല്ലാഹിബ്നു ഉമർ (റ) എന്നിവരിൽ നിന്ന് ഇബ്നു നാസർ (റ) നിവേദനം ചെയ്തിട്ടുണ്ട്...

അതിപ്രധാനമായ സുന്നത്തു നിസ്കാരങ്ങളിൽ ഒന്നാണ് സ്വലാതുൽ അവ്വാബീൻ ... (അവ്വാബീൻ നിസ്കാരം)
മഗ്രിബ് നിസ്കാരത്തിന്റെയും ഇശാഅ്‌ നിസ്കാരത്തിന്റെയും ഇടക്കായാണിത് നിർവ്വഹിക്കേണ്ടത്. മഗ്രിബ് നിസ്കാരത്തിന്റെ ദിക്റുകൾക്കിടയിൽ നിസ്കരിക്കുന്നതാണ് കൂടുതൽ ഉത്തമം...

അവ്വാബീൻ നിസ്കാരം കുറഞ്ഞത് നാല് റക്അത്തും, കൂടിയത് ഇരുപത് റക്അത്തുമാണ്. രണ്ട്, രണ്ട് റക്അത്തുകളായി ആറു റക്അത്തുകൾ നിസ്കരിക്കുന്നതാണ് മധ്യമായ രീതി...

ആറു റക്അത്തുകളായിട്ടൊരാൾ അവ്വാബീൻ നിസ്കാരം നിർവ്വഹിക്കുന്നതെങ്കിൽ

*ഒന്നാം റക്അത്തിൽ ഫാതിഹക്ക് ശേഷം" قُلْ يَا أَيُّهَا الْكَافِرُونَ " എന്ന തുടങ്ങുന്ന സൂറത്തും,*
*രണ്ടാം റക്അത്തിൽ ഫാതിഹക്ക് ശേഷം "إِذَا جَاءَ نَصْرُ اللَّـهِ وَالْفَتْحُ " എന്ന തുടങ്ങുന്ന സൂറത്തും,*
*മൂന്നാം റക്അത്തിൽ ഫാതിഹക്ക് ശേഷം "تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ " എന്ന തുടങ്ങുന്ന സൂറത്തും,*
*നാലാം റക്അത്തിൽ ഫാതിഹക്ക് ശേഷം "قُلْ هُوَ اللَّـهُ أَحَدٌ " എന്ന തുടങ്ങുന്ന സൂറത്തും,*
*അഞ്ചാം റക്അത്തിൽ ഫാതിഹക്ക് ശേഷം " قُلْ أَعُوذُ بِرَبِّ الْفَلَقِ" എന്ന തുടങ്ങുന്ന സൂറത്തും,*
*ആറാം റക്അത്തിൽ ഫാതിഹക്ക് ശേഷം " قُلْ أَعُوذُ بِرَبِّ النَّاسِ " എന്ന് തുടങ്ങുന്ന സൂറത്തും ഓതുന്നതാണ് ഏറ്റവും നല്ലത്*

മഗ്രിബ് നമസ്കരിച്ചു കഴിഞ്ഞ്‌ വേറെ സംസാരങ്ങളിലേർപ്പെടുന്നതിനു മുമ്പാണ് ഇത് നിർവ്വഹിക്കേണ്ടത്...
സാധാരണ സുന്നത് നിസ്കാരത്തിന്റെ നിയ്യത്ത് പോലെ തന്നെയാണ് ഈ നിസ്ക്കാരത്തിന്റെയും നിയ്യത്ത്.

*അവ്വാബീൻ എന്ന സുന്നത്ത് നിസ്കാരം രണ്ട് റകഅത്ത് അല്ലാഹു തആലാക്കു വേണ്ടി ഞാൻ നിസ്കരിക്കുന്നു, എന്നാണ് നിയ്യത്ത്*

പലർക്കും ഈ ശ്രേഷ്ഠമായ സുന്നത് നിസ്കാരം അറിയില്ലായിരിക്കാം.
നിങ്ങൾ കാരണം ഈ നിസ്കാരം ആരെങ്കിലും നിസ്കരിച്ചാൽ നിസ്ക്കരിച്ച അതേ പ്രതിഫലം കാരുണ്യവാനായ റബ്ബ് തരുമല്ലോ...

2 years ago | [YT] | 2

ZAM ZAM media

മസ്ജിദുൽ ഹറമിലെ തിരക്ക്

2 years ago | [YT] | 23

ZAM ZAM media

2 years ago | [YT] | 5

ZAM ZAM media

2 years ago | [YT] | 6

ZAM ZAM media

2 years ago | [YT] | 5

ZAM ZAM media

2 years ago | [YT] | 9

ZAM ZAM media

Ma’adin academy MALAPPURAM

3 years ago | [YT] | 47