All online work information for study


PAVANEESH CSC

വയസ്സ് തെളിയിക്കുന്നതിന് ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ഫോം

1 week ago | [YT] | 4

PAVANEESH CSC

സ്ത്രീ സുരക്ഷ പെൻഷൻ അപേക്ഷ ഫോം....

1 month ago | [YT] | 3

PAVANEESH CSC

ഡ്രൈവിംഗ് ലൈസൻസ് മൊബൈൽ അപ്ഡേറ്റ്

ഡ്രൈവിംഗ് ലൈസൻസ് ൽ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യണം

ഡ്രൈവിംഗ് ലൈസൻസും വാഹനത്തിൻ്റെ മജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പുതിയ സേവനങ്ങൾ, ഇ-ചലാൻ വിവരങ്ങൾ, ലൈസൻസ് പുതുക്കൽ അറിയിപ്പുകൾ, മറ്റ് സുപ്രധാന സന്ദേശങ്ങൾ കൃത്യസമയത്ത് ലഭിക്കുന്നതിന്
ആധാർ ലിങ്ക് ചെയ്‌ത മൊബൈൽ നമ്പർ പരിവാഹൻ സൈറ്റിൽ അപ്ഡേറ്റ് ചെയ്യണം, മുന്നറിയിപ്പുമായി എം.വിഡി

മുഴുവൻ ലൈസൻസ് ഉടമകളും ആധാർ ഒ തന്റിക്കേഷൻ വഴി ലൈൻസിൽ ചേർത്തിരിക്കുന്ന മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.

മോട്ടോർ വാഹന വകുപ്പു മായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ലൈസൻസിൽ മൊബൈൽ നമ്പർ നിർബന്ധമായും ചേർക്കേതാണ് ഇതിനായി ആധാർ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിരിക്കണം.
RTO ഓഫീസ് സന്ദർശിക്കാതെ തന്നെ നിങ്ങൾക്ക് ഇപ്പോൾ CSC സെന്റർ വഴി നിങ്ങളുടെ മൊബൈൽ നമ്പർ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാം.

ആവിശ്യമായ രേഖകൾ :

1.ലൈസൻസ് നമ്പർ

2- ഡേറ്റ് ഓഫ് ബർത്ത്.

3.മൊബൈൽ നമ്പർ ലിങ്ക് ചെയ്‌ത ആധാർ നമ്പർ (otp-യ്ക്ക്)

എം പരിവഹാനിൽ ശരിയായി DL നമ്പർ എങ്ങനെ നൽകാം

Eg 20/3030/2020 എന്നുള്ളത് KL20/20200003030 ഇങ്ങനെ കൊടുക്കണം. അതായത് YEAR കഴിഞ്ഞു 7 നമ്പഴ്‌സ് വേണം. ഒറിജിനൽ 4 നമ്പർസ് ആണെങ്കിൽ ബാക്കി സീറോ ചേർക്കണം. അപ്പോൾ 7 നമ്പർ ആവും.

Official Website: parivahan.gov.in/
കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള സി എസ് സി കേന്ദ്രവുമായി ബന്ധപ്പെടുക....

2 months ago | [YT] | 1

PAVANEESH CSC

വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന വരുമാന സർട്ടിഫിക്കറ്റിന് ആവശ്യമായിട്ടുള്ള രേഖകൾ ചുവടെ ചേർക്കുന്നു...

1. ആധാർ കാർഡ്
2. ലാൻഡ് ടാക്സ് കോപ്പി
3. റേഷൻ കാർഡ്
4. അഫിഡവിറ്റ് ( സത്യവാങ്മൂലം )

2 months ago | [YT] | 1

PAVANEESH CSC

എസ്എസ്എൽസി ബുക്ക് കേടുപാടുകൾ സംഭവിച്ചാൽ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാവുന്നതാണ്. ഇതിനുള്ള നടപടിക്രമങ്ങൾ താഴെക്കൊടുക്കുന്നു:
നടപടിക്രമങ്ങൾ
* സത്യവാങ്മൂലം (Affidavit) തയ്യാറാക്കുക:
നിങ്ങളുടെ എസ്എസ്എൽസി ബുക്കിന് കേടുപാടുകൾ സംഭവിച്ചു എന്ന് കാണിച്ച് ഒരു നോട്ടറി അഡ്വക്കേറ്റിൽ നിന്ന് സത്യവാങ്മൂലം വാങ്ങുക.
* പത്രത്തിൽ പരസ്യം നൽകുക:
ബുക്ക് നഷ്ടപ്പെട്ടു എന്ന് കാണിച്ച് ഒരു പത്രത്തിൽ പരസ്യം നൽകുക. പരസ്യം നൽകി 15 ദിവസത്തിനു ശേഷം മാത്രമേ അടുത്ത നടപടികൾ ചെയ്യാൻ സാധിക്കൂ.
* ട്രഷറിയിൽ ഫീസ് അടയ്ക്കുക:
കേരള പരീക്ഷാഭവൻ നിർദ്ദേശിക്കുന്ന ഫീസ് ട്രഷറിയിൽ അടയ്ക്കുക. ആദ്യമായി ഡ്യൂപ്ലിക്കേറ്റിനായി അപേക്ഷിക്കുകയാണെങ്കിൽ ₹350 രൂപയാണ് ഫീസ്. "0202-01-102-92 Other Receipts" എന്ന ചലാൻ ഹെഡിലാണ് പണം അടയ്ക്കേണ്ടത്.
* അപേക്ഷാ ഫോം പൂരിപ്പിക്കുക:
കേരള പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിനായുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക.
* രേഖകൾ സഹിതം സ്കൂളിൽ സമർപ്പിക്കുക:
പൂരിപ്പിച്ച അപേക്ഷാ ഫോമിനൊപ്പം താഴെ പറയുന്ന രേഖകൾ ചേർത്ത് നിങ്ങൾ എസ്എസ്എൽസി പാസായ സ്കൂളിലെ പ്രധാനാധ്യാപകന് സമർപ്പിക്കുക.
* സത്യവാങ്മൂലം.
* പത്രത്തിൽ നൽകിയ പരസ്യത്തിന്റെ കോപ്പി.
* ട്രഷറിയിൽ പണമടച്ചതിന്റെ ചലാൻ രസീത്.
* കേടുപാടുകൾ സംഭവിച്ച ഒറിജിനൽ സർട്ടിഫിക്കറ്റ് (ലഭ്യമാണെങ്കിൽ).
പ്രധാനാധ്യാപകൻ ഈ അപേക്ഷ പരീക്ഷാഭവനിലേക്ക് അയക്കുകയും, നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്യും
- കടപ്പാട്

2 months ago | [YT] | 1

PAVANEESH CSC

OEC വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള ഫോം....

അക്ഷയ, ജനസേവനകേന്ദ്രം ഓൺലൈൻ വർക്കുകൾ പഠിപ്പിച്ചു തരുന്നതാണ്... Pls visit jskonline.co

5 months ago | [YT] | 0

PAVANEESH CSC

Birth correction affidavite

7 months ago | [YT] | 1

PAVANEESH CSC

പഞ്ചായത്ത്‌ ലൈസൻസ് ന് ആവശ്യമായ സാക്ഷ്യപത്രം.....

7 months ago | [YT] | 0

PAVANEESH CSC

വരുമാന സർട്ടിഫിക്കറ്റ് (income certificate Affidavite ) സത്യവാങ്മൂലം.....

7 months ago | [YT] | 0

PAVANEESH CSC

Quotation Format... Form jskonline.co

7 months ago | [YT] | 0