Madrasa vlog skimvb(EK)

EK, syllabus,SKIMVB, SUNI SAMSTHA BROAD


Madrasa vlog skimvb(EK)

السلام عليكم ورحمه الله.

സ്ത്രീകളായ ഞങ്ങൾക്ക് പോലും വല്ലാത്തൊരു അനുഭൂതി തന്നെയാണ്. ഞങ്ങളും ആഘോഷിക്കുന്നുണ്ട്.

സ്റ്റാറ്റസിലും ഗ്രൂപ്പുകളുമായി.... ഞങ്ങൾക്കിത്രആവേശം ഉണ്ടെങ്കിൽപുരുഷന്മാരുടെ ആവേശം എത്രയായിരിക്കും? അഭിമാനമായ നിമിഷങ്ങൾ.മർക്കസിൽ പഠിച്ചവർക്ക് 'ഉസ്താദിന്റെ കൈ കൊണ്ട് നിക്കാഹ് ചെയ്തവർക്ക് 'പേര് ഉസ്ത‌ാദ് നൽകിയവർക്ക് 'ഇതെല്ലാം ആലോചിക്കുമ്പോൾ തന്നെ ഒരു അനുഭൂതിയാണ് 'പറഞ്ഞാൽ മനസ്സിലാവാത്ത വികാരം' ആണായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോകുന്ന നിമിഷം. വീട്ടിൽ നിന്ന് കേരളയാത്രയിലെക്ക് പങ്കെടുത്തു വരുന്ന ഭർത്താവിനോട് ഒരുപാട് ചോദ്യങ്ങളാണ്

ഞങ്ങൾക്കുള്ളത്. ആവേശത്തോടെയാണ് ആ കണ്ണുകളിൽ നോക്കി സംസാരങ്ങൾ കേൾക്കുന്നത്. മനസ്സും ശരീരവും കോരിത്തരിച്ചു നിൽക്കുന്നവാക്കുകൾ. അവരൊന്നു

നിർത്തിക്കഴിഞ്ഞാൽ പിന്നെയും പിന്നെയും ചോദിച്ചു കൊണ്ടിരിക്കുന്ന ഞങ്ങൾ. ജനസാഗരത്തിന്റെ കഥകൾ

കേൾക്കുമ്പോൾ..... കഥ ഇനിയും നീളണമെന്ന് ആഗ്രഹിച്ചുപോകുന്നു. അവിടെ വിശപ്പില്ല, ഉറക്കില്ല. രാവിലെവരെ കേൾക്കാൻ തയ്യാറാണ ഞങ്ങൾ. പലയിടത്തും പല സമ്മേളനവും നടക്കുന്നുണ്ട്. ഇതുപോലെസ്ത്രീകൾ വീട്ടിലിരുന്നു ആവേശം കൊള്ളുന്ന ഒരു യാത്രകളും ഒരു സമ്മേളനങ്ങളും ഞാൻ കണ്ടിട്ടില്ല. അതെ ഞങ്ങളുടെ ശൈഖുനയുടെ നേതൃത്വത്തിൽ ഖലീൽ തങ്ങളും പേരോട് ഉസ്‌താദും മറ്റു സാദാതുക്കളും പ്രവർത്തകരും അണിചേർന്ന ഗംഭീര യാത്ര.

വീട്ടിലിരുന്ന് പിഞ്ചുമക്കളും സ്ത്രീകളും ആവേശം കൊള്ളുകയാണ്.

#കേരളയാത്ര സിന്ദാബാദ് #കേരളയാത്ര സിന്ദാബാദ് അതെ ഒരു ആവേശം തന്നെ.... വീട്ടിലിരിക്കുന്ന സ്ത്രീകൾക്ക് പോലും ആവേശം.. ഉസ്‌താദിൻറെ പുഞ്ചിരി, പാൽക്കടലായി മാറുന്ന നഗരങ്ങൾ....എന്താ ഒരു അനുഭൂതി. എന്നും ഈ തണലിൽ ആയി ജീവിക്കാനുള്ളഭാഗ്യം
امين امين يا رب العالمين.

2 hours ago | [YT] | 5

Madrasa vlog skimvb(EK)

പരീക്ഷ date മാറ്റം വന്നു

1 day ago | [YT] | 28

Madrasa vlog skimvb(EK)

*'Inspira'*
Vocation Camp
Swirathul Musthaqeem Madrasa _Karuvampoyil

Lead by:-
*Suhail Muqthar Fazily*
[ Parenting Trainer | Students Counsellor | LD Remedial Educator ]



> പാഠഭാഗത്തിന് പുറമെ കുട്ടികളുടെ ശീലങ്ങൾ, നിസ്കാരം, Character, Respect, Mindset, Study tips, Inspirational Insights,ഗുരുബഹുമാനം, മാതാപിതാക്കളോടുള്ള സ്നേഹം എല്ലാം ഉൾകൊള്ളിച്ചു കൊണ്ട് കുട്ടികൾക്ക് ഒരു training camp സംഘടിപ്പിച്ചാൽ അത് കുട്ടികൾക്ക് വേറിട്ടൊരു അനുഭവമാവും.

For Booking
Visit website:-
skilzo.vercel.app/

wa.me/9656561772

3 days ago | [YT] | 45

Madrasa vlog skimvb(EK)

*🤍🥹*
*വീണ്ടും വീണ്ടും നമ്മൾ തോൽക്കുന്നു ഈ മഹാമനീഷിയുടെ മുന്നിൽ...*
*രണ്ടു ദിവസത്തെ കേരളയത്രയുടെ സ്വീകരണം കഴിഞ്ഞ്* *ഇന്ന് രാവിലെ മർകസിൽ ബുഖാരി ക്ലാസ്സിന് വന്നിരിക്കുന്നു ഉസ്താദ്. കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ഒന്ന് ചിന്തിച്ചുപോയി നമ്മുടെ അവസ്ഥകൾ ഈ പ്രായത്തിലും ഒരു ക്ഷീണവും വകവെക്കാതെ നമുക്ക് വേണ്ടി ഓടുകയാണ് ഉസ്താദ്.*
*അവസാനം ക്ലാസ്സ്‌ നിർത്തുമ്പോൾ* *ഉസ്താദ് പറഞ്ഞു രണ്ട് ദിവസവും നല്ല ക്ഷീണം ഉണ്ടായിരുന്നു എന്ന് 🥹*
*അള്ളാഹു പരിപൂർണ്ണ ആഫിയത്തോടുകൂടി എല്ലാം* *പൂർത്തിയാക്കാനും ഇനിയും നമ്മളിലേക്ക് ഈ ദീനിനെ പറഞ്ഞു തരാനും ഉസ്താദിന് ആഫിയത്തും ദീർഘായുസ്സും നൽകുമാറാകട്ടെ...*
*آمين آمين يا رب العالمين🤲🏻*
*എല്ലാവരും ഉസ്താദിന്റെ ആഫിയത്തിന് വേണ്ടി എല്ലാ സമയത്തും ദുആ ചെയ്യണം 🤲🏻*

6 days ago | [YT] | 53

Madrasa vlog skimvb(EK)

*🌷പൊതു പരീക്ഷ ജനുവരി 24..25 (ശനി, ഞായർ) ദിവസങ്ങളിൽ.*മറ്റു ക്ലാസുകൾക്ക് ജനുവരി 31 മുതൽ ആരംഭിക്കും

*🌷എല്ലാ വിഷയങ്ങളിലും ആദ്യാഭാഗം മുതൽ പരീക്ഷക്ക് ഉണ്ടാകുക.*

*🌷കൃത്യമായ ആസൂത്രണം ചെയ്ത് ഇപ്പോൾ തന്നെ പഠനം തുടങ്ങണം.*

*🌷ഓരോ പാഠങ്ങളിലെയും പ്രധാന ഭാഗങ്ങൾ നോട്ട് ചെയ്ത് കൃത്യമായി പഠിച്ചെടുക്കുക*

*🌷 പാഠ വിശദീകരണങ്ങൾക്കും, റീവിഷനുകൾക്കും, കഴിഞ്ഞ വർഷങ്ങളിലെ ചോദ്യപേപ്പർ വിശദീകരണങ്ങൾക്കും യൂട്യൂബ് ചാനലായ

youtube.com/@mv.....vlog__1234-i6d?si=ygTcLmNB0xVH…

സന്ദർശിക്കുക...*

1 week ago (edited) | [YT] | 18

Madrasa vlog skimvb(EK)

*അതിജീവനത്തിനൊരു പുതുവർഷം*

കാലത്തിന്റെ ചക്രവാളത്തിൽ പുതിയൊരു സൂര്യൻ ഉദിച്ചുയരുമ്പോൾ, അത് കേവലം ഒരു കലണ്ടർ മാറ്റമല്ല, മറിച്ച് പുതിയ പ്രതീക്ഷകളുടെയും പോരാട്ടങ്ങളുടെയും തുടക്കമാണ്. കടന്നുപോയ വർഷം നൽകിയ കണ്ണുനീരും കഷ്‌ടപ്പാടുകളും പാഠങ്ങളാക്കി മാറ്റിക്കൊണ്ട്, ഒരു പുതിയ അതിജീവനത്തിനായുള്ള ചുവടുവെപ്പാണ് ഈ പുതുവർഷം. പ്രതിസന്ധികൾ ജീവിതത്തിന്റെ ഭാഗമാണെന്നും അവയെ മറികടക്കാനുള്ള കരുത്ത് നമ്മുടെ ഉള്ളിൽതത്തന്നെയുണ്ടെന്നുമുള്ള തിരിച്ചറിവാണ് ഈ വേളയിൽ ഓരോരുത്തരും ആർജിക്കേണ്ടത്. തളരാത്ത മനസ്സുമായി മുന്നോട്ട് നീങ്ങാൻ നമുക്ക് ഈ പുതുവർഷത്തിൽ പ്രതിജ്ഞ ചെയ്യാം.

ജീവിതം എപ്പോഴും സുഗമമായ പാതയല്ല; അപ്രതീക്ഷിതമായ വെല്ലുവിളികളും തടസ്സങ്ങളും വഴിയിൽ നിരന്നേക്കാം. എന്നാൽ ഓരോ പ്രതിസന്ധിയും ഒരു പുതിയ അവസരത്തിൻ്റെ വാതിലാണ് തുറക്കുന്നത്. പരാജയങ്ങളിൽ തളരാതെ, വീഴ്ചകളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ലക്ഷ്യത്തിലേക്ക് കുതിക്കാനുള്ള നിശ്ചയദാർഢ്യമാണ് വിജയത്തിന്റെ അടിസ്ഥാനം. ഇരുട്ടിന് ശേഷമാണ് പ്രകാശം വരുന്നതെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ട്, വരാനിരിക്കുന്ന വെല്ലുവിളികളെ ധൈര്യപൂർവ്വം നേരിടാനും ആത്മവിശ്വാസത്തോടെ പോരാടാനും നമുക്ക് സാധിക്കണം.

1 week ago | [YT] | 3