നിരവധി ആകർഷക സമ്മാനങ്ങളുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് വിജ്ഞാന യാത്ര... തയ്യാറെടുക്കാം
www.cmmegaquiz.kerala.gov.in
#keralagovernment#megaquiz#cmmegaquiz
ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് തുടർന്ന് കേരളം. കഴിഞ്ഞ ഒമ്പതര വർഷത്തിനിടയിൽ 4 ലക്ഷത്തിലധികം കുടുംബങ്ങൾക്കാണ് സ്വന്തമായി ഭൂമി എന്ന അവകാശം സർക്കാർ ഉറപ്പാക്കിയത്. ഇക്കാലയളവിൽ ആകെ 4,10,958 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഒരു വർഷം 43,478 പട്ടയങ്ങൾ. ഒരു ദിവസം കണക്കിലെടുത്താൽ 120 പട്ടയങ്ങൾ. അതായത് ഓരോ മണിക്കൂറിലും 5 പട്ടയങ്ങൾ വീതം. വികസനവും കരുതലും ഒരുപോലെ കൈകോർക്കുന്ന നാടായി കേരളത്തെ മാറ്റി സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി ലഭ്യമാക്കുകയെന്നതാണ് സർക്കാരിന്റെ നയവും ലക്ഷ്യവും. ഒരാൾ പോലും ഭൂരഹിതരായി അവശേഷിക്കാത്ത കേരളമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ നമുക്ക് ഒറ്റക്കെട്ടായി മുന്നേറാം...
#keralagovernment#govkerala#pattayam#revenue
സംസ്ഥാനത്ത് വൃക്കരോഗികളുടെ ചികിത്സാ ആവശ്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി ഡയാലിസിസ്, വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് വിപുലമായ സൗകര്യങ്ങളാണ് സംസ്ഥാനത്തുള്ളത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം സംസ്ഥാനത്തെ രോഗികൾക്ക് ആശ്വാസമായി എല്ലാ തലത്തിലുമുള്ള ആശുപത്രികളിൽ ഈ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.
മെഡിക്കൽ കോളേജുകൾക്ക് പുറമേ സംസ്ഥാനത്തെ 112 സർക്കാർ ആശുപത്രികളിൽ നിലവിൽ ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. ആകെ 1,287 ഡയാലിസിസ് മെഷീനുകളാണ് വിവിധ സർക്കാർ ആശുപത്രികളിലായി സജ്ജീകരിച്ചിട്ടുള്ളത്. ഇതുവഴി പ്രതിമാസം 64,000 ൽ അധികം ഡയാലിസിസ് ചികിത്സകൾ ആരോഗ്യവകുപ്പിന് കീഴിലുള്ള വിവിധ കേന്ദ്രങ്ങളിൽ നടത്തപ്പെടുന്നു.
സ്വകാര്യ മേഖലയിൽ ഡയാലിസിസ് ചികിത്സയുടെ ഓരോ സെഷനും 1,500 മുതൽ 2,000 രൂപ വരെയാണ് ഈടാക്കുന്നത്. ഒരാഴ്ചയിൽ മൂന്ന് പ്രാവശ്യം ചെയ്യുമ്പോൾ 4500 രൂപയും ഒരു മാസത്തേക്ക് 18,000 രൂപയുമാകും. എന്നാൽ സർക്കാർ ആശുപത്രികളിൽ ഡയാലിസിസ് ചികിത്സ പൂർണമായും സൗജന്യമായോ മിതമായ നിരക്കിലോ ആണ് ലഭ്യമാക്കുന്നത്.
സംസ്ഥാനത്തെ ആശുപത്രികളിൽ ഡയാലിസിസ് ഉൾപ്പെടെയുള്ള സ്പെഷ്യാലിറ്റി സേവനങ്ങൾ 'ആർദ്രം' മാനദണ്ഡങ്ങൾ പാലിച്ചാണ് നടപ്പിലാക്കുന്നത്. താലൂക്ക് ആശുപത്രി തലത്തിൽ നിന്ന് മുകളിലോട്ടുള്ള ആശുപത്രികളിലാണ് പ്രധാനമായും ഇത്തരം സേവനങ്ങൾ ഒരുക്കുന്നത്. ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, പരിശീലനം ലഭിച്ച ഡോക്ടർമാരുടെയും നഴ്സുമാരുടെയും സാങ്കേതിക വിദഗ്ധരുടെയും സേവനം, ശുചിത്വം, ജല-വൈദ്യുതി ലഭ്യത എന്നിവ ആർദ്രം പദ്ധതിയുടെ ഭാഗമായി കർശനമായി ഉറപ്പാക്കുന്നുണ്ട്.
ഡയാലിസിസ് സൗകര്യങ്ങളില്ലാത്ത വിദൂര, ദുർഘട പ്രദേശങ്ങളിൽ സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. വാഹനങ്ങളിൽ സജ്ജീകരിക്കുന്ന ഡയാലിസിസ് മെഷീനുകൾ വഴി രോഗികൾക്ക് സമീപ കേന്ദ്രങ്ങളിലെത്തി ചികിത്സ ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
ഹീമോഡയാലിസിസിന് പകരമായി ചെലവ് കുറഞ്ഞതും വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്നതുമായ പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതിയും സംസ്ഥാനത്ത് ശക്തിപ്പെടുത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളതും, ഇതിന് ആവശ്യമായ മുഴുവൻ ചെലവും സർക്കാർ വഹിക്കുന്നതുമാണ്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) വഴി എംപാനൽ ചെയ്ത സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സൗജന്യ ഡയാലിസിസ് ലഭ്യമാകുന്നുണ്ട്. കാസ്പ് അംഗത്വമില്ലാത്തവർക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേനയും ഈ സേവനം നൽകുന്നു. കൂടാതെ, ആരോഗ്യ കേരളത്തിന്റെ പാലിയേറ്റീവ് കെയർ പദ്ധതിയിലൂടെ വൃക്കരോഗികൾക്ക് ആവശ്യമായ എറിത്രോപോയിറ്റിൻ കുത്തിവയ്പ്പ് സൗജന്യമായി നൽകുന്നുണ്ട്.
നിലവിൽ ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തിക്കാത്ത താലൂക്ക്, ജില്ലാ തല ആശുപത്രികളിൽ 13 കേന്ദ്രങ്ങളിൽ കൂടി ഈ സാമ്പത്തിക വർഷം തന്നെ പുതിയ യൂണിറ്റുകൾ ആരംഭിക്കും. ഇതോടെ സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സൗകര്യം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.
#keralagovernment#dialysis#healthcare
റോഡ് മുറിച്ചു കടക്കുന്നതിനുള്ള പ്രയാസം മാറിയല്ലോ? സീബ്രാ ലൈനും ആയിട്ടുണ്ടല്ലോ?' എന്ന് ശിഖയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി തിരക്കി. സന്തോഷത്തോടെ അതേ എന്നായിരുന്നു ഒൻപതാം ക്ലാസ്സുകാരി ശിഖയുടെ മറുപടി. സ്‌കൂളിന് മുന്നിലെ തിരക്കേറിയ റോഡിലെ സുരക്ഷാ പ്രശ്‌നങ്ങളും അത് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് കണ്ണൂർ കമ്പിൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ശിഖ വിജിത്ത് സി എം വിത്ത് മീയിലേക്ക് വിളിച്ചത്. ശിഖയുടെ പരാതിയിൽ അതിവേഗം നടപടി സ്വീകരിച്ചു. ഈ വിവരം ശിഖയുമായി നേരിട്ട് പങ്ക് വയ്ക്കാനാണ് മുഖ്യമന്ത്രി വിളിച്ചത്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് റോഡിൽ സീബ്രാ ലൈൻ മാർക്ക് ചെയ്യുകയും, തിരക്കേറിയ സമയങ്ങളിൽ പോലിസ് സാന്നിധ്യം ഉറപ്പാക്കുകയും ചെയ്തു. സ്‌കൂളിലെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ വേഗത്തിൽ നടപടിയെടുത്തതിലുള്ള സന്തോഷവും നന്ദിയും ശിഖ മുഖ്യമന്ത്രിയെ അറിയിച്ചു.
ചൊവ്വാഴ്ച വെകുന്നേരം 6 ന് 'മുഖ്യമന്ത്രി എന്നോടൊപ്പം' (സി എം വിത്ത് മീ) പദ്ധതിയുടെ വെള്ളയമ്പലത്തുള്ള സിറ്റിസൺ കണക്ട് സെന്റർ സന്ദർശിച്ച് പരാതിക്കാരെ നേരിട്ട് ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പരാതികളിന്മേൽ വേഗത്തിൽ ആശ്വാസ നടപടികൾ സ്വീകരിച്ചതിലും, വിവരങ്ങൾ നേരിട്ട് തിരക്കിയതിലും മുഖ്യമന്ത്രിയോട് നന്ദിയും സന്തോഷവും പരാതിക്കാർ പങ്കുവച്ചു.
'മുഖ്യമന്ത്രി എന്നോടൊപ്പം' പദ്ധതിൽ ലഭിക്കുന്ന പരാതികളിന്മേൽ വേഗത്തിൽ ആശ്വാസ നടപടി സാധ്യമാക്കുന്നതിലൂടെ സർക്കാർ ജനങ്ങളോടൊപ്പം ഉണ്ടെന്നുള്ള വസ്തുത ഉറപ്പാക്കുകയാണ്. #keralagovernment#cmwithme#ChiefMinisterKerala
നവകേരള നിർമ്മിതിയുടെ പാതയിൽ മറ്റൊരു ഉജ്ജ്വലമായ നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് നമ്മുടെ കെഎസ്ആർടിസി.
ജനുവരി 5, 2026-ൽ കെഎസ്ആർടിസി നേടിയ വരുമാനം 13.01 കോടി രൂപയാണ്. ഇതിൽ ടിക്കറ്റ് വരുമാനം മാത്രം 12.18 കോടി രൂപ എന്ന ചരിത്ര നേട്ടത്തിൽ എത്തിയിരിക്കുന്നു. 2025 സെപ്റ്റംബർ എട്ടിന് കൈവരിച്ച 10.19 കോടി രൂപ എന്ന റെക്കോർഡാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്. ടിക്കറ്റിതര വരുമാനമായി 83.5 ലക്ഷം രൂപയും ഇതിനോടൊപ്പം സമാഹരിക്കാൻ സാധിച്ചു.
ഈ വിജയത്തിന് പിന്നിൽ കൃത്യമായ ചില കാരണങ്ങളുണ്ട്:
🌟 പൊതുമേഖലയുടെ സംരക്ഷണം : രാജ്യമെമ്പാടും പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യമേഖലയ്ക്ക് വിറ്റഴിക്കുമ്പോൾ, അവയെ ചേർത്തുപിടിച്ച് ലാഭകരമാക്കുക എന്ന ബദൽ നയമാണ് സംസ്ഥാന സർക്കാർ ഉയർത്തിപ്പിടിക്കുന്നത്.
🌟 ചിട്ടയായ പ്രവർത്തനം : കെഎസ്ആർടിസിയുടെ 83 ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണ് എന്നത് അഭിമാനകരമാണ്. നിശ്ചയിച്ച ടാർഗറ്റുകൾ കൃത്യമായി പൂർത്തിയാക്കാൻ ഡിപ്പോകൾക്ക് സാധിച്ചു.
🌟 ആധുനികവൽക്കരണം: നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി നടപ്പിലാക്കിയ കാലോചിതമായ പരിഷ്കാരങ്ങളും, പുതിയ ബസുകളുടെ വരവും, ഓഫ്-റോഡ് ബസുകളുടെ എണ്ണം കുറച്ചതും ജനങ്ങൾക്ക് കെഎസ്ആർടിസിയിലുള്ള വിശ്വാസ്യത വർദ്ധിപ്പിച്ചു.
🌟 ഏകോപിത പരിശ്രമം: സർക്കാരിൻ്റെ പുരോഗമനപരമായ ആശയങ്ങളും ജീവനക്കാരുടെയും ഓഫീസർമാരുടെയും അശ്രാന്തമായ അധ്വാനവുമാണ് ഈ നേട്ടത്തിന് അടിത്തറ പാകിയത്.
അഴിമതിരഹിതവും ജനപക്ഷത്തു നിൽക്കുന്നതുമായ വികസന മാതൃകയുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. കെഎസ്ആർടിസിയെ പൂർണ്ണമായും സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തിലേക്ക് നമ്മൾ അതിവേഗം അടുക്കുന്നു. ഈ നേട്ടത്തിനായി പ്രയത്നിച്ച മുഴുവൻ ജീവനക്കാരെയും അഭിനന്ദിക്കുന്നു. പൊതുഗതാഗത സംവിധാനത്തെ നെഞ്ചേറ്റുന്ന കേരളത്തിലെ ജനങ്ങളുടെ നേട്ടം കൂടിയാണിത്..
നമുക്ക് ഒരുമിച്ച് മുന്നേറാം, നവകേരളത്തിനായി. #keralagovernment#KeralaGov#ksrtc
സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പുവരുത്താനായി സർക്കാർ ആരംഭിച്ച സ്ത്രീ സുരക്ഷാ പദ്ധതി ജനപ്രിയമാകുന്നു. ഈ ചെറിയ കാലയളവിനുള്ളിൽ സ്ത്രീ സുരക്ഷാ പദ്ധതിയിലേക്ക് 8,52,223 പേരാണ് അപേക്ഷിച്ചത്. 35നും 60നും ഇടയിൽ പ്രായമുള്ള, യാതൊരു ക്ഷേമ പെൻഷൻ പദ്ധതിയിലും ഉൾപ്പെട്ടിട്ടില്ലാത്ത, അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നിവയിൽ ഉൾപ്പെടുന്ന സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കും പ്രതിമാസം 1000 രൂപ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഇക്കഴിഞ്ഞ ഡിസംബർ 22 മുതലാണ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങിയത്. ഇനിയും അപേക്ഷിക്കാത്തവർക്ക് ksmart.lsgkerala.gov.in/ എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. #keralagovernment#pension#womenpension#LSGD
ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിനായി തയ്യാറെടുക്കാം... കേരളത്തിൻറെ വികസനക്ഷേമ പ്രവർത്തനങ്ങളുടെ ചരിത്രവും വർത്തമാനവും വായിക്കാൻ ക്യു ആർ കോഡ് സ്കാൻ ചെയ്യു... #ChiefMinisterKerala#keralagovernment#megaquiz
കേരളത്തിന്റെ ആവേശോജ്ജ്വലമായ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിജ്ഞാന യാത്ര-ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് മത്സരം സംസ്ഥാനവ്യാപകമായി ആരംഭിക്കുകയാണ്. സംസ്ഥാനത്തുള്ള 8 മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർത്ഥികൾക്കും സർവകലാശാല, കോളേജ് വിദ്യാർത്ഥികൾക്കും പ്രത്യേകം മത്സരങ്ങളാണ് നടത്തുന്നത്. സ്‌കൂൾ തല മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും ലഭിക്കും. കോളേജ് തല മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സമ്മാനമായി നൽകും. മെമന്റോ, പ്രശസ്തി പത്രം എന്നിവയും വിജയികൾക്ക് ലഭിക്കും.
സ്‌കൂൾ തലത്തിൽ സ്‌കൂൾ, വിദ്യാഭ്യാസ ജില്ല, ജില്ല, സംസ്ഥാന തലങ്ങളിലാണ് മത്സരം സംഘടിപ്പിക്കുക. ഈ മത്സരങ്ങളിലുണ്ടാവുന്ന വിദ്യാർത്ഥികളുടെ പ്രാതിനിധ്യം വലിയ ചരിത്രമാകും. സ്‌കൂൾ തലത്തിൽ വ്യക്തിഗതമായി നടത്തുന്ന മത്സരത്തിനു ശേഷം വിദ്യാഭ്യാസ ജില്ല മുതൽ മത്സരം ടീം തലത്തിലായിരിക്കും നടത്തുക. സംസ്ഥാന തലത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ അന്തിമ വിജയിയെ കണ്ടെത്തും. കോളേജ് വിഭാഗത്തിൽ കോളേജ്, ജില്ല, സംസ്ഥാന തലങ്ങളിലായിരിക്കും മത്സരം. കോളേജ് തലത്തിൽ വ്യക്തിഗതമായും പിന്നീട് ടീമായും മത്സരിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. സംസ്ഥാന തലത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലൂടെ അന്തിമ വിജയിയെ കണ്ടെത്തും.
ജനുവരി 12 മുതലാണ് ക്വിസ് മത്സരങ്ങൾ ആരംഭിക്കുക. പങ്കെടുക്കുന്ന എല്ലാവർക്കും ഓൺലൈൻ സർട്ടിഫിക്കറ്റ് നൽകും. ജില്ലാതല മത്സര വിജയികൾക്ക് മെമന്റോ, സർട്ടിഫിക്കറ്റ് എന്നിവ സമ്മാനമായി ലഭിക്കും. ശരിയുത്തരങ്ങൾക്ക് കാണികൾക്കും സമ്മാനം ലഭിക്കുന്ന ജനകീയ മത്സരമായാണ് ജില്ലാ തലം മുതൽ മത്സരം സംഘടിപ്പിക്കുന്നത്. കേരള സമൂഹം ഒന്നടങ്കം അണിനിരക്കുന്ന അറിവിന്റെ മഹോത്സവമായി വിജ്ഞാന യാത്ര-ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് മത്സരം മാറും.
മൽസരത്തിൽ പങ്കെടുക്കുന്ന
എല്ലാവർക്കും വിജയാശംസകൾ! #keralagovernment#chiefministerkerala#megaquiz
നെല്ല് സംഭരണത്തിന് സഹകരണ- കർഷക കേന്ദ്രീകൃത ബദലുമായി സംസ്ഥാന സർക്കാർ. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ ഉപയോഗിച്ചുള്ള ദ്വിതല സംഭരണ മാതൃക നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. ഇതിനായി ചീഫ് സെക്രട്ടറിയേയും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി. വരുന്ന സീസണില്‍ തന്നെ ഈ സംവിധാനം നിലവില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം.
നെല്ല് സംഭരണത്തിന് തയ്യാറായി വരുന്ന പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് നെല്ല് സംഭരിക്കും. പി.ആർ.എസ് അധിഷ്ഠിത വായ്പകളെ ആശ്രയിക്കുന്നത് ഒഴിവാക്കി സംഭരണത്തിന് ശേഷം കാലതാമസമില്ലാതെ തന്നെ നെല്ലിന്റെ വില കർഷകന് നൽകും. ജില്ലാ/ താലൂക്ക് തലത്തിൽ, സഹകരണ സംഘങ്ങളുടെയും പാടശേഖര സമിതികളുടെയും കർഷകരുടെയും ഓഹരി പങ്കാളിത്തത്തിൽ നോഡൽ സഹകരണ സംഘം രൂപീകരിക്കും.
സഹകരണ സംഘങ്ങൾ വഴി അതാത് പ്രദേശങ്ങളിലെ നെല്ല് സംഭരിക്കും. നോഡൽ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ള മില്ലുകളിലോ, വാടകക്കെടുക്കുന്ന മില്ലുകളിലോ, സ്വകാര്യ മില്ലുകൾ വഴിയോ നെല്ല് സംസ്‌കരണം നടത്തും. നിശ്‌ചയിച്ച ഔട്ട്-ടേൺ റേഷ്യോ പ്രകാരം നെല്ല് സംസ്കരിച്ച് പൊതുവിതരണ സംവിധാനത്തിലേക്ക് എത്തിക്കും. നിലവിൽ സ്വകാര്യ മില്ലുകൾക്ക് ലഭ്യമാകുന്ന പൊടിയരി, ഉമി, തവിട് തുടങ്ങിയവയും പ്രോസസ്സിംഗ് ചാർജും നോഡൽ സംഘങ്ങൾക്ക് ലഭിക്കും. നെല്ല് സംഭരണത്തിന്റെ നോഡൽ ഏജൻസി സപ്ലൈകോ ആയിരിക്കും.
മിച്ച ഫണ്ടിന്റെ അപര്യാപ്തത മൂലം നെല്ല് സംഭരണത്തിലേക്ക് ഇറങ്ങാൻ കഴിയാത്ത സഹകരണ സംഘങ്ങൾക്കായി കേരള ബാങ്കിന്റെ പ്രത്യേക സാമ്പത്തിക സഹായ വായ്പ പദ്ധതി രൂപീകരിക്കും. നോഡൽ സഹകരണ സംഘങ്ങൾക്ക് ആവശ്യമായി വരുന്ന പ്രവർത്തന മൂലധന വായ്പ കേരള ബാങ്ക് വഴി നൽകും.
പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് സഹകരണ വകുപ്പ്, ഭക്ഷ്യ പൊതുവിതരണ വകുപ്പ്, കൃഷി വകുപ്പ്, പാടശേഖരസമിതികൾ, നെല്ല് കർഷക പ്രതിനിധി, കേരള ബാങ്ക്, നോഡൽ സഹകരണ സംഘങ്ങൾ എന്നിവരുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ജില്ലാതല ഏകോപന സമിതി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ രൂപീകരിക്കും. നെല്ല് സംഭരണം , തുക വിതരണം എന്നിവയുടെ നിരീക്ഷണത്തിന് ഡിജിറ്റൽ പോർട്ടൽ സംവിധാനം ഏർപ്പെടുത്തും.
സംഭരണ സമയത്ത് തന്നെ കർഷകർക്ക് നെല്ലിന്റെ സംഭരണ തുക ലഭ്യമാകും. നെല്ല് സംഭരണത്തിലെ കാലതാമസം ഒഴിവാക്കുന്നതിലൂടെ ഉല്പന്നം നശിക്കുന്നില്ല എന്ന് ഉറപ്പാക്കും. ഭാവിയിൽ, സഹകരണ ബ്രാന്ഡിംഗിലൂടെ വിലസ്ഥിരതയും മൂല്യവർദ്ധനവും ഉറപ്പാക്കാനാകും. സംഭരണത്തിനുള്ള കാർഷിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കപ്പെടും. കേരളത്തിന്റെ സ്വന്തം അരി ‘കേരള റൈസ്’ പുറത്തിറക്കാനുള്ള സാധ്യത കൂടി ആണ് ഈ മാതൃക മുന്നോട്ട് വെക്കുന്നത്.
യോഗത്തിൽ മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, വി എൻ വാസവൻ, ജി ആർ അനിൽ, പി പ്രസാദ്, കെ കൃഷ്ണൻകുട്ടി, എം ബി രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, വകുപ്പ് സെക്രട്ടറിമാര്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു. #keralagovernment#agriculture
Kerala Government
നിരവധി ആകർഷക സമ്മാനങ്ങളുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് വിജ്ഞാന യാത്ര... തയ്യാറെടുക്കാം
www.cmmegaquiz.kerala.gov.in
#keralagovernment #megaquiz #cmmegaquiz
2 days ago | [YT] | 40
View 1 reply
Kerala Government
ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് തുടർന്ന് കേരളം. കഴിഞ്ഞ ഒമ്പതര വർഷത്തിനിടയിൽ 4 ലക്ഷത്തിലധികം കുടുംബങ്ങൾക്കാണ് സ്വന്തമായി ഭൂമി എന്ന അവകാശം സർക്കാർ ഉറപ്പാക്കിയത്. ഇക്കാലയളവിൽ ആകെ 4,10,958 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഒരു വർഷം 43,478 പട്ടയങ്ങൾ. ഒരു ദിവസം കണക്കിലെടുത്താൽ 120 പട്ടയങ്ങൾ. അതായത് ഓരോ മണിക്കൂറിലും 5 പട്ടയങ്ങൾ വീതം. വികസനവും കരുതലും ഒരുപോലെ കൈകോർക്കുന്ന നാടായി കേരളത്തെ മാറ്റി സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി ലഭ്യമാക്കുകയെന്നതാണ് സർക്കാരിന്റെ നയവും ലക്ഷ്യവും. ഒരാൾ പോലും ഭൂരഹിതരായി അവശേഷിക്കാത്ത കേരളമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ നമുക്ക് ഒറ്റക്കെട്ടായി മുന്നേറാം...
#keralagovernment #govkerala #pattayam #revenue
2 days ago | [YT] | 86
View 6 replies
Kerala Government
സംസ്ഥാനത്ത് വൃക്കരോഗികളുടെ ചികിത്സാ ആവശ്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി ഡയാലിസിസ്, വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് വിപുലമായ സൗകര്യങ്ങളാണ് സംസ്ഥാനത്തുള്ളത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം സംസ്ഥാനത്തെ രോഗികൾക്ക് ആശ്വാസമായി എല്ലാ തലത്തിലുമുള്ള ആശുപത്രികളിൽ ഈ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.
മെഡിക്കൽ കോളേജുകൾക്ക് പുറമേ സംസ്ഥാനത്തെ 112 സർക്കാർ ആശുപത്രികളിൽ നിലവിൽ ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. ആകെ 1,287 ഡയാലിസിസ് മെഷീനുകളാണ് വിവിധ സർക്കാർ ആശുപത്രികളിലായി സജ്ജീകരിച്ചിട്ടുള്ളത്. ഇതുവഴി പ്രതിമാസം 64,000 ൽ അധികം ഡയാലിസിസ് ചികിത്സകൾ ആരോഗ്യവകുപ്പിന് കീഴിലുള്ള വിവിധ കേന്ദ്രങ്ങളിൽ നടത്തപ്പെടുന്നു.
സ്വകാര്യ മേഖലയിൽ ഡയാലിസിസ് ചികിത്സയുടെ ഓരോ സെഷനും 1,500 മുതൽ 2,000 രൂപ വരെയാണ് ഈടാക്കുന്നത്. ഒരാഴ്ചയിൽ മൂന്ന് പ്രാവശ്യം ചെയ്യുമ്പോൾ 4500 രൂപയും ഒരു മാസത്തേക്ക് 18,000 രൂപയുമാകും. എന്നാൽ സർക്കാർ ആശുപത്രികളിൽ ഡയാലിസിസ് ചികിത്സ പൂർണമായും സൗജന്യമായോ മിതമായ നിരക്കിലോ ആണ് ലഭ്യമാക്കുന്നത്.
സംസ്ഥാനത്തെ ആശുപത്രികളിൽ ഡയാലിസിസ് ഉൾപ്പെടെയുള്ള സ്പെഷ്യാലിറ്റി സേവനങ്ങൾ 'ആർദ്രം' മാനദണ്ഡങ്ങൾ പാലിച്ചാണ് നടപ്പിലാക്കുന്നത്. താലൂക്ക് ആശുപത്രി തലത്തിൽ നിന്ന് മുകളിലോട്ടുള്ള ആശുപത്രികളിലാണ് പ്രധാനമായും ഇത്തരം സേവനങ്ങൾ ഒരുക്കുന്നത്. ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, പരിശീലനം ലഭിച്ച ഡോക്ടർമാരുടെയും നഴ്സുമാരുടെയും സാങ്കേതിക വിദഗ്ധരുടെയും സേവനം, ശുചിത്വം, ജല-വൈദ്യുതി ലഭ്യത എന്നിവ ആർദ്രം പദ്ധതിയുടെ ഭാഗമായി കർശനമായി ഉറപ്പാക്കുന്നുണ്ട്.
ഡയാലിസിസ് സൗകര്യങ്ങളില്ലാത്ത വിദൂര, ദുർഘട പ്രദേശങ്ങളിൽ സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. വാഹനങ്ങളിൽ സജ്ജീകരിക്കുന്ന ഡയാലിസിസ് മെഷീനുകൾ വഴി രോഗികൾക്ക് സമീപ കേന്ദ്രങ്ങളിലെത്തി ചികിത്സ ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
ഹീമോഡയാലിസിസിന് പകരമായി ചെലവ് കുറഞ്ഞതും വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്നതുമായ പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതിയും സംസ്ഥാനത്ത് ശക്തിപ്പെടുത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളതും, ഇതിന് ആവശ്യമായ മുഴുവൻ ചെലവും സർക്കാർ വഹിക്കുന്നതുമാണ്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) വഴി എംപാനൽ ചെയ്ത സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സൗജന്യ ഡയാലിസിസ് ലഭ്യമാകുന്നുണ്ട്. കാസ്പ് അംഗത്വമില്ലാത്തവർക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേനയും ഈ സേവനം നൽകുന്നു. കൂടാതെ, ആരോഗ്യ കേരളത്തിന്റെ പാലിയേറ്റീവ് കെയർ പദ്ധതിയിലൂടെ വൃക്കരോഗികൾക്ക് ആവശ്യമായ എറിത്രോപോയിറ്റിൻ കുത്തിവയ്പ്പ് സൗജന്യമായി നൽകുന്നുണ്ട്.
നിലവിൽ ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തിക്കാത്ത താലൂക്ക്, ജില്ലാ തല ആശുപത്രികളിൽ 13 കേന്ദ്രങ്ങളിൽ കൂടി ഈ സാമ്പത്തിക വർഷം തന്നെ പുതിയ യൂണിറ്റുകൾ ആരംഭിക്കും. ഇതോടെ സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സൗകര്യം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.
#keralagovernment #dialysis #healthcare
2 days ago | [YT] | 38
View 2 replies
Kerala Government
സ്റ്റോപ്പില്ലാത്ത പുരോഗതി... വികസന കുതിപ്പിന്റെ 10 വർഷങ്ങൾ
#keralagovernment #govkerala
5 days ago | [YT] | 85
View 5 replies
Kerala Government
റോഡ് മുറിച്ചു കടക്കുന്നതിനുള്ള പ്രയാസം മാറിയല്ലോ? സീബ്രാ ലൈനും ആയിട്ടുണ്ടല്ലോ?' എന്ന് ശിഖയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി തിരക്കി. സന്തോഷത്തോടെ അതേ എന്നായിരുന്നു ഒൻപതാം ക്ലാസ്സുകാരി ശിഖയുടെ മറുപടി. സ്‌കൂളിന് മുന്നിലെ തിരക്കേറിയ റോഡിലെ സുരക്ഷാ പ്രശ്‌നങ്ങളും അത് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് കണ്ണൂർ കമ്പിൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ശിഖ വിജിത്ത് സി എം വിത്ത് മീയിലേക്ക് വിളിച്ചത്. ശിഖയുടെ പരാതിയിൽ അതിവേഗം നടപടി സ്വീകരിച്ചു. ഈ വിവരം ശിഖയുമായി നേരിട്ട് പങ്ക് വയ്ക്കാനാണ് മുഖ്യമന്ത്രി വിളിച്ചത്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് റോഡിൽ സീബ്രാ ലൈൻ മാർക്ക് ചെയ്യുകയും, തിരക്കേറിയ സമയങ്ങളിൽ പോലിസ് സാന്നിധ്യം ഉറപ്പാക്കുകയും ചെയ്തു. സ്‌കൂളിലെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ വേഗത്തിൽ നടപടിയെടുത്തതിലുള്ള സന്തോഷവും നന്ദിയും ശിഖ മുഖ്യമന്ത്രിയെ അറിയിച്ചു.
ചൊവ്വാഴ്ച വെകുന്നേരം 6 ന് 'മുഖ്യമന്ത്രി എന്നോടൊപ്പം' (സി എം വിത്ത് മീ) പദ്ധതിയുടെ വെള്ളയമ്പലത്തുള്ള സിറ്റിസൺ കണക്ട് സെന്റർ സന്ദർശിച്ച് പരാതിക്കാരെ നേരിട്ട് ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പരാതികളിന്മേൽ വേഗത്തിൽ ആശ്വാസ നടപടികൾ സ്വീകരിച്ചതിലും, വിവരങ്ങൾ നേരിട്ട് തിരക്കിയതിലും മുഖ്യമന്ത്രിയോട് നന്ദിയും സന്തോഷവും പരാതിക്കാർ പങ്കുവച്ചു.
'മുഖ്യമന്ത്രി എന്നോടൊപ്പം' പദ്ധതിൽ ലഭിക്കുന്ന പരാതികളിന്മേൽ വേഗത്തിൽ ആശ്വാസ നടപടി സാധ്യമാക്കുന്നതിലൂടെ സർക്കാർ ജനങ്ങളോടൊപ്പം ഉണ്ടെന്നുള്ള വസ്തുത ഉറപ്പാക്കുകയാണ്. #keralagovernment #cmwithme #ChiefMinisterKerala
5 days ago | [YT] | 56
View 7 replies
Kerala Government
നവകേരള നിർമ്മിതിയുടെ പാതയിൽ മറ്റൊരു ഉജ്ജ്വലമായ നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് നമ്മുടെ കെഎസ്ആർടിസി.
ജനുവരി 5, 2026-ൽ കെഎസ്ആർടിസി നേടിയ വരുമാനം 13.01 കോടി രൂപയാണ്. ഇതിൽ ടിക്കറ്റ് വരുമാനം മാത്രം 12.18 കോടി രൂപ എന്ന ചരിത്ര നേട്ടത്തിൽ എത്തിയിരിക്കുന്നു. 2025 സെപ്റ്റംബർ എട്ടിന് കൈവരിച്ച 10.19 കോടി രൂപ എന്ന റെക്കോർഡാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്. ടിക്കറ്റിതര വരുമാനമായി 83.5 ലക്ഷം രൂപയും ഇതിനോടൊപ്പം സമാഹരിക്കാൻ സാധിച്ചു.
ഈ വിജയത്തിന് പിന്നിൽ കൃത്യമായ ചില കാരണങ്ങളുണ്ട്:
🌟 പൊതുമേഖലയുടെ സംരക്ഷണം : രാജ്യമെമ്പാടും പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യമേഖലയ്ക്ക് വിറ്റഴിക്കുമ്പോൾ, അവയെ ചേർത്തുപിടിച്ച് ലാഭകരമാക്കുക എന്ന ബദൽ നയമാണ് സംസ്ഥാന സർക്കാർ ഉയർത്തിപ്പിടിക്കുന്നത്.
🌟 ചിട്ടയായ പ്രവർത്തനം : കെഎസ്ആർടിസിയുടെ 83 ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണ് എന്നത് അഭിമാനകരമാണ്. നിശ്ചയിച്ച ടാർഗറ്റുകൾ കൃത്യമായി പൂർത്തിയാക്കാൻ ഡിപ്പോകൾക്ക് സാധിച്ചു.
🌟 ആധുനികവൽക്കരണം: നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി നടപ്പിലാക്കിയ കാലോചിതമായ പരിഷ്കാരങ്ങളും, പുതിയ ബസുകളുടെ വരവും, ഓഫ്-റോഡ് ബസുകളുടെ എണ്ണം കുറച്ചതും ജനങ്ങൾക്ക് കെഎസ്ആർടിസിയിലുള്ള വിശ്വാസ്യത വർദ്ധിപ്പിച്ചു.
🌟 ഏകോപിത പരിശ്രമം: സർക്കാരിൻ്റെ പുരോഗമനപരമായ ആശയങ്ങളും ജീവനക്കാരുടെയും ഓഫീസർമാരുടെയും അശ്രാന്തമായ അധ്വാനവുമാണ് ഈ നേട്ടത്തിന് അടിത്തറ പാകിയത്.
അഴിമതിരഹിതവും ജനപക്ഷത്തു നിൽക്കുന്നതുമായ വികസന മാതൃകയുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. കെഎസ്ആർടിസിയെ പൂർണ്ണമായും സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തിലേക്ക് നമ്മൾ അതിവേഗം അടുക്കുന്നു. ഈ നേട്ടത്തിനായി പ്രയത്നിച്ച മുഴുവൻ ജീവനക്കാരെയും അഭിനന്ദിക്കുന്നു. പൊതുഗതാഗത സംവിധാനത്തെ നെഞ്ചേറ്റുന്ന കേരളത്തിലെ ജനങ്ങളുടെ നേട്ടം കൂടിയാണിത്..
നമുക്ക് ഒരുമിച്ച് മുന്നേറാം, നവകേരളത്തിനായി. #keralagovernment #KeralaGov #ksrtc
5 days ago | [YT] | 67
View 5 replies
Kerala Government
സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പുവരുത്താനായി സർക്കാർ ആരംഭിച്ച സ്ത്രീ സുരക്ഷാ പദ്ധതി ജനപ്രിയമാകുന്നു. ഈ ചെറിയ കാലയളവിനുള്ളിൽ സ്ത്രീ സുരക്ഷാ പദ്ധതിയിലേക്ക് 8,52,223 പേരാണ് അപേക്ഷിച്ചത്. 35നും 60നും ഇടയിൽ പ്രായമുള്ള, യാതൊരു ക്ഷേമ പെൻഷൻ പദ്ധതിയിലും ഉൾപ്പെട്ടിട്ടില്ലാത്ത, അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നിവയിൽ ഉൾപ്പെടുന്ന സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കും പ്രതിമാസം 1000 രൂപ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഇക്കഴിഞ്ഞ ഡിസംബർ 22 മുതലാണ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങിയത്. ഇനിയും അപേക്ഷിക്കാത്തവർക്ക് ksmart.lsgkerala.gov.in/ എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. #keralagovernment #pension #womenpension #LSGD
5 days ago | [YT] | 41
View 2 replies
Kerala Government
ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിനായി തയ്യാറെടുക്കാം... കേരളത്തിൻറെ വികസനക്ഷേമ പ്രവർത്തനങ്ങളുടെ ചരിത്രവും വർത്തമാനവും വായിക്കാൻ ക്യു ആർ കോഡ് സ്കാൻ ചെയ്യു... #ChiefMinisterKerala #keralagovernment #megaquiz
1 week ago | [YT] | 29
View 0 replies
Kerala Government
കേരളത്തിന്റെ ആവേശോജ്ജ്വലമായ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിജ്ഞാന യാത്ര-ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് മത്സരം സംസ്ഥാനവ്യാപകമായി ആരംഭിക്കുകയാണ്. സംസ്ഥാനത്തുള്ള 8 മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർത്ഥികൾക്കും സർവകലാശാല, കോളേജ് വിദ്യാർത്ഥികൾക്കും പ്രത്യേകം മത്സരങ്ങളാണ് നടത്തുന്നത്. സ്‌കൂൾ തല മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും ലഭിക്കും. കോളേജ് തല മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സമ്മാനമായി നൽകും. മെമന്റോ, പ്രശസ്തി പത്രം എന്നിവയും വിജയികൾക്ക് ലഭിക്കും.
സ്‌കൂൾ തലത്തിൽ സ്‌കൂൾ, വിദ്യാഭ്യാസ ജില്ല, ജില്ല, സംസ്ഥാന തലങ്ങളിലാണ് മത്സരം സംഘടിപ്പിക്കുക. ഈ മത്സരങ്ങളിലുണ്ടാവുന്ന വിദ്യാർത്ഥികളുടെ പ്രാതിനിധ്യം വലിയ ചരിത്രമാകും. സ്‌കൂൾ തലത്തിൽ വ്യക്തിഗതമായി നടത്തുന്ന മത്സരത്തിനു ശേഷം വിദ്യാഭ്യാസ ജില്ല മുതൽ മത്സരം ടീം തലത്തിലായിരിക്കും നടത്തുക. സംസ്ഥാന തലത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ അന്തിമ വിജയിയെ കണ്ടെത്തും. കോളേജ് വിഭാഗത്തിൽ കോളേജ്, ജില്ല, സംസ്ഥാന തലങ്ങളിലായിരിക്കും മത്സരം. കോളേജ് തലത്തിൽ വ്യക്തിഗതമായും പിന്നീട് ടീമായും മത്സരിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. സംസ്ഥാന തലത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലൂടെ അന്തിമ വിജയിയെ കണ്ടെത്തും.
ജനുവരി 12 മുതലാണ് ക്വിസ് മത്സരങ്ങൾ ആരംഭിക്കുക. പങ്കെടുക്കുന്ന എല്ലാവർക്കും ഓൺലൈൻ സർട്ടിഫിക്കറ്റ് നൽകും. ജില്ലാതല മത്സര വിജയികൾക്ക് മെമന്റോ, സർട്ടിഫിക്കറ്റ് എന്നിവ സമ്മാനമായി ലഭിക്കും. ശരിയുത്തരങ്ങൾക്ക് കാണികൾക്കും സമ്മാനം ലഭിക്കുന്ന ജനകീയ മത്സരമായാണ് ജില്ലാ തലം മുതൽ മത്സരം സംഘടിപ്പിക്കുന്നത്. കേരള സമൂഹം ഒന്നടങ്കം അണിനിരക്കുന്ന അറിവിന്റെ മഹോത്സവമായി വിജ്ഞാന യാത്ര-ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് മത്സരം മാറും.
മൽസരത്തിൽ പങ്കെടുക്കുന്ന
എല്ലാവർക്കും വിജയാശംസകൾ! #keralagovernment #chiefministerkerala #megaquiz
1 week ago | [YT] | 16
View 1 reply
Kerala Government
നെല്ല് സംഭരണത്തിന് സഹകരണ- കർഷക കേന്ദ്രീകൃത ബദലുമായി സംസ്ഥാന സർക്കാർ. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ ഉപയോഗിച്ചുള്ള ദ്വിതല സംഭരണ മാതൃക നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. ഇതിനായി ചീഫ് സെക്രട്ടറിയേയും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി. വരുന്ന സീസണില്‍ തന്നെ ഈ സംവിധാനം നിലവില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം.
നെല്ല് സംഭരണത്തിന് തയ്യാറായി വരുന്ന പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് നെല്ല് സംഭരിക്കും. പി.ആർ.എസ് അധിഷ്ഠിത വായ്പകളെ ആശ്രയിക്കുന്നത് ഒഴിവാക്കി സംഭരണത്തിന് ശേഷം കാലതാമസമില്ലാതെ തന്നെ നെല്ലിന്റെ വില കർഷകന് നൽകും. ജില്ലാ/ താലൂക്ക് തലത്തിൽ, സഹകരണ സംഘങ്ങളുടെയും പാടശേഖര സമിതികളുടെയും കർഷകരുടെയും ഓഹരി പങ്കാളിത്തത്തിൽ നോഡൽ സഹകരണ സംഘം രൂപീകരിക്കും.
സഹകരണ സംഘങ്ങൾ വഴി അതാത് പ്രദേശങ്ങളിലെ നെല്ല് സംഭരിക്കും. നോഡൽ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ള മില്ലുകളിലോ, വാടകക്കെടുക്കുന്ന മില്ലുകളിലോ, സ്വകാര്യ മില്ലുകൾ വഴിയോ നെല്ല് സംസ്‌കരണം നടത്തും. നിശ്‌ചയിച്ച ഔട്ട്-ടേൺ റേഷ്യോ പ്രകാരം നെല്ല് സംസ്കരിച്ച് പൊതുവിതരണ സംവിധാനത്തിലേക്ക് എത്തിക്കും. നിലവിൽ സ്വകാര്യ മില്ലുകൾക്ക് ലഭ്യമാകുന്ന പൊടിയരി, ഉമി, തവിട് തുടങ്ങിയവയും പ്രോസസ്സിംഗ് ചാർജും നോഡൽ സംഘങ്ങൾക്ക് ലഭിക്കും. നെല്ല് സംഭരണത്തിന്റെ നോഡൽ ഏജൻസി സപ്ലൈകോ ആയിരിക്കും.
മിച്ച ഫണ്ടിന്റെ അപര്യാപ്തത മൂലം നെല്ല് സംഭരണത്തിലേക്ക് ഇറങ്ങാൻ കഴിയാത്ത സഹകരണ സംഘങ്ങൾക്കായി കേരള ബാങ്കിന്റെ പ്രത്യേക സാമ്പത്തിക സഹായ വായ്പ പദ്ധതി രൂപീകരിക്കും. നോഡൽ സഹകരണ സംഘങ്ങൾക്ക് ആവശ്യമായി വരുന്ന പ്രവർത്തന മൂലധന വായ്പ കേരള ബാങ്ക് വഴി നൽകും.
പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് സഹകരണ വകുപ്പ്, ഭക്ഷ്യ പൊതുവിതരണ വകുപ്പ്, കൃഷി വകുപ്പ്, പാടശേഖരസമിതികൾ, നെല്ല് കർഷക പ്രതിനിധി, കേരള ബാങ്ക്, നോഡൽ സഹകരണ സംഘങ്ങൾ എന്നിവരുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ജില്ലാതല ഏകോപന സമിതി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ രൂപീകരിക്കും. നെല്ല് സംഭരണം , തുക വിതരണം എന്നിവയുടെ നിരീക്ഷണത്തിന് ഡിജിറ്റൽ പോർട്ടൽ സംവിധാനം ഏർപ്പെടുത്തും.
സംഭരണ സമയത്ത് തന്നെ കർഷകർക്ക് നെല്ലിന്റെ സംഭരണ തുക ലഭ്യമാകും. നെല്ല് സംഭരണത്തിലെ കാലതാമസം ഒഴിവാക്കുന്നതിലൂടെ ഉല്പന്നം നശിക്കുന്നില്ല എന്ന് ഉറപ്പാക്കും. ഭാവിയിൽ, സഹകരണ ബ്രാന്ഡിംഗിലൂടെ വിലസ്ഥിരതയും മൂല്യവർദ്ധനവും ഉറപ്പാക്കാനാകും. സംഭരണത്തിനുള്ള കാർഷിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കപ്പെടും. കേരളത്തിന്റെ സ്വന്തം അരി ‘കേരള റൈസ്’ പുറത്തിറക്കാനുള്ള സാധ്യത കൂടി ആണ് ഈ മാതൃക മുന്നോട്ട് വെക്കുന്നത്.
യോഗത്തിൽ മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, വി എൻ വാസവൻ, ജി ആർ അനിൽ, പി പ്രസാദ്, കെ കൃഷ്ണൻകുട്ടി, എം ബി രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, വകുപ്പ് സെക്രട്ടറിമാര്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു. #keralagovernment #agriculture
1 week ago | [YT] | 22
View 1 reply
Load more