കൃഷ്ണാർച്ചന Voice of Krishna Rudra Yogini

This channel includes anything related to spirituality. Spirituality has developed alongside my software career. Apart from my career, I am a spiritual healer and advisor.

Private consultation:
Whatsapp - 8296502346


കൃഷ്ണാർച്ചന Voice of Krishna Rudra Yogini

Create a home where every corner radiates health, prosperity and growth ♾️
🪷🪷🪷 Radhe Krishna 🪷🪷🪷

5 months ago | [YT] | 48

കൃഷ്ണാർച്ചന Voice of Krishna Rudra Yogini

പരിശുദ്ധമായ സ്നേഹം പരിമിതികൾ ഇല്ലാത്തതാണ് എന്ന് വീണ്ടും വീണ്ടും പ്രകൃതി തെളിയിക്കുന്നു. പഴനി മലയെ വലം വെച്ചു കൊണ്ടിരിക്കുമ്പഴാണ് ഞങ്ങളുടെ ഇടയിലേക്ക് ഇദ്ദേഹം കടന്നു വരുന്നത്. ഊരും പേരും ഒന്നും അറിയില്ലെങ്കിലും ഹൃദയത്തിന്റെ ഭാഷ പരസ്പരം മനസ്സിലായി.വെറുതെ ഒന്ന് കുശലം പറഞ്ഞതും ആള് കൂടെ കൂടി. മല മുഴുവൻ ഞങ്ങളോടൊപ്പം ചുറ്റി. എല്ലാം കഴിഞ്ഞു ഞങ്ങൾ തിരിച്ചു പോരുമ്പോഴും ആള് കൂടെ തന്നെ പോരുന്നുണ്ടായിരുന്നു. ഒരുമിച്ചിരുന്നു ഇള നീരും ബിസ്കറ്റുമൊക്കെ കഴിച്ചു അങ്ങനെ നടന്നു നീങ്ങി. കാണുന്ന ആളുകളൊക്കെ അവന് ഞങ്ങളോട് ഉള്ള സ്നേഹം കണ്ട് നാട്ടിലേക്കു കൂട്ടിക്കോ എന്ന് പറയുന്നുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് നടക്കാൻ തുടങി അപ്പോഴും ഞങ്ങളെ അതിശയിപ്പിച്ചു കൊണ്ട് അവനും കൂടെ വരാൻ തുടങ്ങി. വാഹനങ്ങളുടെ ഇടയിലൂടെ ശ്രദ്ധാപൂർവം റോഡ് മുറിച്ചു കടന്നു അവൻ പുറകെ വരുന്നുണ്ടായിരുന്നു. അവന്റെ സ്ഥലം കഴിഞ്ഞതും അവന്റെ വിഭാഗത്തിൽ പെട്ട മറ്റുള്ള ആളുകൾ വന്ന് അവനെ ആക്രമിക്കാൻ തുടങ്ങി. ഞങ്ങൾ എല്ലാരും സങ്കടത്തോടെ അവനെ നോക്കി. ഇത്രയും ദൂരം ഞങ്ങളോടൊപ്പം വന്ന് അവന് പ്രശ്നമായല്ലോ എന്ന് കരുതി. എന്നാൽ ഞങ്ങളുടെ സകല കണക്ക് കൂട്ടലും തെറ്റിച്ചു കൊണ്ട് അവൻ ഓരോരുത്തരോടും പൊരുതി ജയിച്ചു ഞങ്ങളോടൊപ്പം വന്നു കൊണ്ടിരുന്നു. രാത്രി ഒരു ഏരിയ മുഴുവൻ അവൻ വിറപ്പിച്ചു. ആളുകളൊക്കെ അവരുടെ ബഹളം കേട്ടു ഞങ്ങളെയും അവനെയും മാറി മാറി നോക്കുകയായിരുന്നു. ഞങ്ങളാണെങ്കിൽ ചിരിച്ചു ചിരിച്ചു ഒരു വകയായി. ഞങ്ങളോടൊപ്പം ഒരു സേനാ നായകനെ പോലെ അവൻ സ്റ്റേഷൻ വരെയും എത്തി. വിവരങ്ങൾ അന്വേഷിച്ച്‌ പുറത്ത് വരുന്നത് വരെയും അവൻ പുറത്ത് ഞങ്ങളെയും കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഒരുപാടു നേരം നടന്നത് കാരണം തിരിച്ചു റൂമിലേക്ക്‌ ഓട്ടോയിൽ വരാമെന്ന് അച്ഛനും അമ്മയും പറഞ്ഞപ്പോൾ അവനെ ഓർത്തു സങ്കടം തോന്നി. അവനെ ഓട്ടോയിൽ കയറ്റാൻ ആഗ്രഹിച്ചെങ്കിലും ഓട്ടോ ഡ്രൈവർ സമ്മതിച്ചില്ല. പരിഭ്രാന്തനായി ഓട്ടോയിലേക്ക് നോക്കുന്ന അവന്റെ മുഖം മനസ്സിൽ അങ്ങനെ തങ്ങി നിൽക്കുന്നു. ഓട്ടോ പുറപ്പെട്ടതും അറിയാതെ കണ്ണ് നിറഞ്ഞു. അവൻ വീണ്ടും ഒരു പോരാളിയെ പോലെ പല എതിർപ്പുകളെയും തരണം ചെയ്തു ഓട്ടോയുടെ പുറകെ ഓടി വരുന്നുണ്ടായിരുന്നു. ട്രാഫിക് കൂടിയതും അവൻ കാണാൻ പറ്റാത്ത ദൂരത്തിലേക്ക് മറഞ്ഞു. ഏതോ ജന്മ കടം തീർക്കാൻ സുബ്രഹ്മണ്യ പെരുമാൾ നിയോഗിച്ചതാവും അവനെ എന്ന് ആശ്വസിച്ചു. ഇപ്പോ ട്രെയിനിന്റെ സൈഡ് സീറ്റിൽ ഇരുന്ന് ഇത് എഴുതുമ്പോഴും എവിടെയോ ഒരു വിങ്ങൽ. ജീവിതത്തിന്റെ യാഥാർഥ്യം ഇത് തന്നെ അല്ലേ?ഒന്നും നമ്മുടേതല്ല എന്ന ഓർമ്മപ്പെടുത്തൽ. ഓരോ അനുഭവങ്ങൾക്കായി നമ്മിലേക്ക്‌ ഒരോ വേഷം സ്വീകരിച്ചു ഈശ്വരൻ വരുന്നു. ഓരോ കഥകളും പുനരാവർത്തനങ്ങൾ മാത്രം...

ഹരേ നാരായണ 🙏

1 year ago | [YT] | 374

കൃഷ്ണാർച്ചന Voice of Krishna Rudra Yogini

ത്യാഗം ചെയ്യാൻ കിട്ടുന്ന ഒരവസരവും ഈശ്വര വാദികൾ പാഴാക്കില്ല. കാരണം അവർക്കറിയാം അത്തരക്കാരെ ഭഗവാൻ ഒരിക്കലും ഉപേക്ഷിക്കില്ല എന്ന്. നമ്മുടെ ജീവിതത്തിലും അങ്ങനെ ഒരു അവസരം ഈശ്വര കൃപയാൽ വന്നു ചേർന്നു. ഉപാസന തുടങ്ങിയ കാലം തൊട്ടു ആഗ്രഹിച്ച ആ കാര്യം ഒരു വ്യാഴവട്ട കാലം പൂർത്തിയായപ്പോൾ പുണ്യദിനമായ ഏകാദശിക്ക് തന്നെ നടത്താൻ സാധിച്ചു. ഒരിത്തിരി പോലും അഹങ്കാരം ഇല്ലാതെ ശരീര ആസക്തി ഇല്ലാതെ മുന്നോട്ട് പോവാൻ വേണ്ടിയാണു ഇത്തരം ത്യാഗങ്ങൾ. അവനവന്റെ ആത്മീയ ഉന്നതിക്ക് എന്താണോ ഭഗവാൻ തോന്നിക്കുന്നത് മറു ചിന്തയില്ലാതെ അത് ചെയ്യുക. മണ്ണോടു മണ്ണായി ചേരേണ്ട ഈ ശരീരത്തിൽ ആസക്തി വെച്ചിട്ട് എന്ത് കാര്യം.

Hare Krishna🙏

1 year ago | [YT] | 395

കൃഷ്ണാർച്ചന Voice of Krishna Rudra Yogini

ആത്മീയ ജീവിതം നയിക്കുന്നവർ മണ്ടന്മാരാണെന്നാണ് പലരും ധരിച്ചു വെച്ചിരിക്കുന്നത്. എന്നാൽ അവരുടെ ബുദ്ധി കൂർമ്മതയെ അളക്കാനുള്ള പ്രാപ്തി ഇത്തരക്കാർക്കില്ല എന്നതാണ് സത്യം.
ആത്‍മീയമായ ജീവിതം നയിക്കുമ്പോൾ മാത്രമേ നമുക്ക് സമാധാനമായി ഇരിക്കാൻ സാധിക്കുകയുള്ളു. ആരോടും പരാതിയും പരിഭവവും ഇല്ലാത്ത നന്മയുടെ ലോകം. ഇവിടെ നമുക്ക് നമ്മളെ തിരിച്ചറിയാൻ സാധിക്കും. മായയുടെ മറ നീക്കി ആത്മാവിന്റെ ആഴത്തിലേക്കുള്ള യാത്ര. ഈ യാത്ര എല്ലാവർക്കും കിട്ടുന്ന ഒന്നല്ല. സമൂഹത്തിന്റെ ചട്ട കൂടിൽ അകപ്പെട്ടു , ആഗ്രഹം,ഭയം, മുതലായ രാഗദ്വേഷാദികളിൽ കുടുങ്ങി കിടക്കുന്നവർക്ക് ഇത് വിദൂരമായ ഒരു സ്വപ്നം മാത്രം. സമൂഹത്തിന്റെ മാനദണ്ഡങ്ങളെ വേണ്ടിവന്നാൽ ഭേദിക്കാൻ തയ്യാറാകുന്നിടത്താണ് ആത്മീയതയുടെ തുടക്കം.

ആത്മീയത മുഖ മുദ്രയാക്കുക. സനാതന ധർമ്മം പ്രചരിക്കട്ടെ.
🌹ഹരേ കൃഷ്ണ 🙏 ജയ് ശ്രീ രാം 🌹

1 year ago (edited) | [YT] | 178

കൃഷ്ണാർച്ചന Voice of Krishna Rudra Yogini

Hare Krishna🙏

"On the occasion of Vijayadashami, with the blessings of Chamundeshwari Amma and under the guidance of my Guru, I am glad to inform you that I am ready to share my knowledge with those in need. If you are facing any type of disease or problems in your life, I can provide my divine guidance to help you find solutions. Here is my contact number; you can make an appointment by texting me."

Acharya - Rudra Yogini
Contact - 8296502346

All are welcome 🙏
Services available on👇

*Astrology predictions
* Horoscope reading
*Vastu consultation
* Health issues
* Family problems
* Husband & wife counselling
*Financial & Business
* Spiritual healing
* Yoga & meditation

2 years ago | [YT] | 18

കൃഷ്ണാർച്ചന Voice of Krishna Rudra Yogini

അമ്മേ ദേവി ശരണം 🙏😍🌹

2 years ago (edited) | [YT] | 435

കൃഷ്ണാർച്ചന Voice of Krishna Rudra Yogini

അല്ലലില്ലാതെ, ആധി വ്യാധികൾ ഇല്ലാതെ ജീവിക്കുക എന്നതും മുക്തി തന്നെ. ആ മുക്തിയിലേക്ക് നയിക്കുന്ന ഭഗവാൻറെ ശക്തിയാണ് അമ്മ. ഭഗവാനിൽ അഭയം പ്രാപിക്കുന്നവരെ അമ്മ സർവ്വമംഗളങ്ങളും പ്രദാനം ചെയ്തു ഭദ്രമായി സംരക്ഷിക്കുന്നു.
ഓം ശ്രീ ചാമുണ്ഡേശ്വരി നമഃ 🌹🙏🏻🌹

2 years ago (edited) | [YT] | 154

കൃഷ്ണാർച്ചന Voice of Krishna Rudra Yogini

നമ്മുടെ ജീവിതം നമ്മുടെ മാത്രം തീരുമാനങ്ങൾ ആവണം. 😊
കൃഷ്ണനെ ആകർഷിക്കാൻ വേണ്ടി മാത്രം ജീവിക്കുക. ശരീരവും മനസ്സും ഒരു പോലെ ആ പദ്മ പാദങ്ങളിൽ സമർപ്പിച്ച് സർവ്വ വ്യഥകളിൽ നിന്നും മുക്തരാവാം.🙏🏻
🌹🌹ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🌹🌹

2 years ago | [YT] | 264