We are a media house from Kerala that is focused on bringing all art performances happening around us to you.


Fine Arts Media

Arun Ajikumar as Sreerag!

6 Days To Go!

Sarvam Maya✨ in theatres from 25th December

1 week ago | [YT] | 1

Fine Arts Media

ആദ്യ ദിനം 15 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി ദിലീപ് ചിത്രം "ഭ.ഭ. ബ"; ആദ്യ ദിനം കേരളത്തിൽ മാത്രം 250 രാത്രികാല എക്സ്ട്രാ ഷോസ്

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിച്ച 'ഭ.ഭ.ബ' ക്ക് വമ്പൻ ആഗോള ഓപ്പണിംഗ്. ആദ്യ ദിനം 15 കോടി 64 ലക്ഷം രൂപയാണ് ചിത്രം നേടിയ ആഗോള ഗ്രോസ് കലക്ഷൻ. കേരളത്തിൽ നിന്ന് 7 കോടി 32 ലക്ഷം രൂപ ആദ്യ ദിന കലക്ഷൻ നേടിയ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഓപ്പണിംഗ് ഡേ ഗ്രോസ് ആണ് കേരള ബോക്സോഫീസിൽ സ്വന്തമാക്കിയത്. ദിലീപിൻ്റെ കരിയറിലെ ഏറ്റവും വലിയ കേരള/ ആഗോള ഓപ്പണിംഗ് നേടിയ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടിയാണ് പ്രദർശനം തുടരുന്നത്. കേരളത്തിൽ മാത്രം ആദ്യ ദിനം രാത്രി 11 മണിക്ക് ശേഷം 250 ലധികം എക്സ്ട്രാ ഷോകളാണ് ചിത്രം കളിച്ചത്. ആദ്യ ദിനം ബുക്ക് മൈ ഷോ ആപ്പിലൂടെ മാത്രം 1.80 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ചിത്രത്തിൻ്റേതായി വിറ്റ് പോയത്. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ഗോകുലം പ്രൊഡക്ഷൻസിൻറ്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി, എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൻറ്റെ കോ പ്രൊഡ്യൂസേർസ്- ബൈജു ഗോപാലൻ, വി.സി. പ്രവീൺ.

കേരളത്തിലെ വമ്പൻ കപ്പാസിറ്റി തീയേറ്ററുകൾ ആയ എറണാകുളം കവിത, കോട്ടയം അഭിലാഷ് തുടങ്ങി വമ്പൻ സ്‌ക്രീനുകളിൽ എല്ലാം തന്നെ ആറ് ഷോകൾ വെച്ച് ആദ്യ ദിനം കളിച്ച ചിത്രത്തിൻ്റെ എല്ലാ ഷോകളും ഹൗസ്ഫുൾ ആയിരുന്നു. ഈ സ്ക്രീനുകളിൽ എല്ലാം തന്നെ അർദ്ധരാത്രി കളിച്ച എക്സ്ട്രാ ഷോകളും ഫുൾ ആയി മാറി. കോട്ടയം നഗരത്തിൽ തന്നെ തിരക്ക് നിയന്ത്രിക്കാൻ സാധിക്കാതെ 3 സ്ക്രീനുകളിലാണ് ചിത്രം എക്സ്ട്രാ ഷോകൾ ഉൾപ്പെടെ നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിച്ചത്. കോട്ടയം അഭിലാഷ്, ആനന്ദ്, അനുപമ എന്നിവിടങ്ങളിൽ സെക്കൻഡ് ഷോ ഹൗസ്ഫുൾ ആയ ചിത്രത്തിന്, ശേഷം അനശ്വര തീയേറ്ററിലും സെക്കൻഡ് ഷോ കൂട്ടിച്ചേർത്തിരുന്നു. തൃശൂർ രാഗത്തിലും ചിത്രത്തിൻ്റെ എക്സ്ട്രാ ഷോ ഉൾപ്പെടെയുള്ള ആറ് ഷോകളും ആദ്യ ദിനം ഹൗസ്ഫുൾ ആയി മാറി.

ആദ്യ ദിനം രാത്രി 7 മണി ആയപ്പോൾ തന്നെ കേരളത്തിൽ 600 ൽ പരം ഹൗസ്ഫുൾ ഷോകൾ കളിച്ച ചിത്രം, എക്സ്ട്രാ ഷോകൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ 7 കോടി കേരളാ ഗ്രോസും പിന്നിട്ടിരുന്നു. തിരുവനന്തപുരത്ത് കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ നടക്കുന്നതിനാൽ അവിടുത്തെ പ്രധാന കേന്ദ്രങ്ങളിൽ പ്രദർശനം കുറവായിരുന്നിട്ട് പോലും ലഭിച്ച ഈ വമ്പൻ ഓപ്പണിംഗ് ചിത്രത്തിന് ജനങ്ങൾ നൽകിയ ഗംഭീര സ്വീകരണത്തിന് തെളിവാണ്. ഗൾഫിൽ ഉൾപ്പെടെ ഉള്ള വിദേശ രാജ്യങ്ങളിൽ ഇന്നലെ വൈകുന്നേരം മുതലാണ് ചിത്രത്തിൻ്റെ ഷോ ആരംഭിച്ചത്. അത്കൊണ്ട് തന്നെ ടോട്ടൽ കളക്ഷനിൽ 3 ലക്ഷം ഡോളറിൻ്റെ എങ്കിലും കുറവ് ഉണ്ടായിട്ടുണ്ട്.

1 week ago | [YT] | 1

Fine Arts Media

ഈ ക്രിസ്തുമസ് ആഘോഷത്തിനൊപ്പം 🥳

അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ആഘോഷം ഡിസംബർ 25ന് തീയേറ്ററുകളിൽ എത്തും 😍

December 25 Release 🙌

1 week ago | [YT] | 0

Fine Arts Media

"സിദ്ധു "
ഫസ്റ്റ് ലുക്ക് പോസ്റ്റർ.
"“"""""""""""""""""""""""""
പുതുമുഖ ബാലതാരം ആദി കേശവൻ പ്രധാന കഥാപാത്രമാകുന്ന
അജിത് പൂജപ്പുര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "സിദ്ധു " എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുപ്പതാമത്തെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ നഗരിയിൽ വച്ച് റിലീസായി.
ബാലതാരം ഷിയാരാ ഫാത്തിമ,ഹോളിവുഡ് താരം സിറിയക് ആലഞ്ചേരി,ജോയ് മാത്യു,ജാഫർ ഇടുക്കി,ബാലാജി ശർമ്മ,അരിസ്റ്റോ സുരേഷ്,സാബു തിരുവല്ല, ശ്വേത വിനോദ്,കാർത്തിക,ശാലിനി,വിബില തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ആലഞ്ചേരി സിനിമാസ്,അബിൻ എന്റർടെയ്ൻമെന്റ്സ് എന്നി ബാനറിൽ
ഡോക്ടർ അബിൻ പാലോട്,സിറിയക് ആലഞ്ചേരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചായാഗ്രഹണം സനന്ദ് സതീശൻ നിർവ്വഹിക്കുന്നു. വിജു ശങ്കർ എഴുതിയ വരികൾക്ക് സാനന്ദ് ജോർജ്,ഡി
ശിവപ്രസാദ് എന്നിവർ
സംഗീതം പകരുന്നു.
പ്രൊഡക്ഷൻ കൺട്രോളർ-രാജീവ് കുടപ്പനക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ-ജയൻ മാസ്സ്,മേക്കപ്പ്-അനിൽ നേമം,വസ്ത്രാലങ്കാരം-ഷിബു പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷാജൻ കല്ലായി, ബി ജി എം -സാനന്ദ് ജോർജ്ജ്, പ്രൊജക്ട് കോ-ഓഡിനേറ്റർ-സുധീർ കുമാർ,ഫിനാൻസ് കൺട്രോളർ-മനോജ് സി ബി,ഡിസൈൻ-
ജെറിൻ മെഡ്ബൗട്ട് & ബി സൊല്യൂഷൻസ്,
ചിത്രീകരണം പൂർത്തിയായ "സിദ്ധു " ജനുവരി അവസാന വാരം പ്രദർശനത്തിനെത്തും.
പി ആർ ഒ-എ എസ് ദിനേശ്.

1 week ago | [YT] | 1

Fine Arts Media

സുരാജ് വെഞ്ഞാറമൂട്
നായകനാകുന്ന

റൺ മാമാ
റൺ
ചിതീകരണം ആരംഭിച്ചു.
.........................................
നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ പതിനഞ്ച് തിങ്കളാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു.
പ്രശസ്ത സംഗീത സംവിധായകൻ, സ്റ്റീഫൻ ദേവസ്സിയുടെ
ഉടമസ്ഥതയിലുള്ള കളമശ്ശേരിയിലെ എസ്.ഡി. സ്കെയിപ്സ്, ,സ്റ്റുഡിയോയിലാ
യിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്.
തികച്ചും ലളിതമായ ചടങ്ങിൽ
നടൻ ഇന്ദ്രജിത്ത്, സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.
നിധിൻ മൈക്കിൾ ഫസ്റ്റ് ക്ലാപ്പും നൽകി.
നേരത്തേ
അഭിനേതക്കളും അണിയറ പ്രവർത്തകരുമായ സംവിധായകൻ പ്രശാന്ത് വിജയകുമാർ, തിരക്കഥാകൃത്ത് രെജീഷ് മിഥില , കലാസംവിധായകൻ ഷംജിത്ത് രവി,
നിർമ്മാതാവ് ഷനാസ് ഹമീദ്, ഇന്ദ്രൻസ്, കോട്ടയം നസീർ ബാലു വർഗീസ്, . ഉണ്ണിരാജ,
എന്നിവർ ഭദ്രദീപം തെളിയിച്ചു.
കലാസംവിധായകൻ ഷംജിത്ത് രവി ഒരുക്കിയ പടു കൂറ്റൻ സെറ്റിൽ ഇന്ദ്രൻസും, ബോളിവുഡ് മോഡലും. നടിയുമായ അജ്ഞലി സിംഗും പങ്കെടുക്കുന്ന ഒരു ഗാനരംഗമാണ്ആദ്യം ചിത്രീകരിക്കപ്പെടുന്നത്. നാലു ദിവസത്തോളം നീണ്ടുനിൽക്കുന്നതാണ് ഈ ഗാന രംഗം.
ക്വീൻ ഐലൻ്റ് എന്ന
സാങ്കൽപ്പിക ഗ്രാമത്തിലാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത്.
ഈ ഐലൻ്റിൽ നിരവധി പ്രശ്നങ്ങളളും,അൽപ്പം തരികിട പരിപാടികളുമായികഴിയുന്ന എഡിസൺഎന്ന യുവാവിൻ്റെ ജീവിതത്തിലേക്ക് , എഡിസനേക്കാളും വലിയ പ്രശ്നങ്ങളുമായി,
അനന്തരവൻ ഗബ്രിയേൽ. കൂടി കടന്നു വരുന്നതോടെ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് അത്യന്തം നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
മുഴുനീള ഫൺ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ
സുരാജ് വെഞ്ഞാറമൂടും, ബാലു വർഗീസ്സുമാണ് എഡിസൺ, ഗബ്രിയേൽ എന്നീ കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നു.
. നർമ്മ ഭാവങ്ങളെ അത്യന്തം മികവോടെ അവതരിപ്പിക്കുവാൻ കഴിവുള്ള'ഇരുവരും ചേർന്ന് അരങ്ങുതകർക്കുന്ന ചിത്രംകൂടിയായിരിക്കും റൺ മാമാ റൺ,.
, ബാബുരാജ്, ഷമ്മി തിലകൻ,കോട്ടയം നസീർ, ജനാർദ്ദനൻ,ഉണ്ണിരാജ, '
നസീർ സംക്രാന്തി, ബോളിവുഡ് നടൻ പങ്കജ്ജാഎന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു..: സ്റ്റോറി ലാബ്മൂവീസിൻ്റെ ബാനറിൽ ഷനാസ് ഹമീദ്, പ്രശാന്ത് വിജയകുമാർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. രെജീഷ് മിഥിലയുടേതാണ് കഥയും, തിരക്കഥയും, സംഭാഷണവും '
സംഗീതം - ഗോപി സുന്ദർ '
ഛായാഗ്രഹണം - കിരൺ കിഷോർ.
എഡിറ്റിംഗ് -വി. സാജൻ.
കലാ സംവിധാനം - ഷംജിത്ത് രവി.
കോസ്റ്റ്യും ഡിസൈൻ- സൂര്യ ശേഖർ.
മേക്കപ്പ് - റോണക്സ് സേവ്യർ.
സ്റ്റിൽസ് - ശ്രീജിത്ത് ചെട്ടിപ്പടി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - നിധിൻ മൈക്കിൾ.
അസ്സോസ്സിയേറ്റ് ഡയറക്ടർ - അഖിൽ വി. മാധവ് '
സൗണ്ട് ഡിസൈൻ - വിഷ്ണു ഗോവിന്ദ്,
കോറിയോഗ്രാഫി ഷോ ബി പോൾ രാജ്.
പ്രൊഡക്ഷൻ മാനേജർ --സുന്നിൽ .പി.എസ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - നസീർ കാരത്തൂർ,
പ്രൊഡക്ഷൻ കൺട്രോളർ - മനോജ് കാരന്തൂർ.
കൊച്ചിയിലും കൊൽക്കത്തയിലു
മായി ഈ ചിത്രത്തിൻ്റെ ചിത്രീകരണംപൂർത്തിയാകും.
വാഴൂർ ജോസ്.

1 week ago | [YT] | 0

Fine Arts Media

കാംബസ്സിൻ്റെ
തിളക്കവുമായി ആഘോഷം ട്രയിലർ എത്തി.
.............................................
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്.
ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേ ണ്ടതും ഈ തത്ത്വമാണ്.
ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ ട്രയിലറിൽ ഈ സന്ദേശം ഏറെ ഹൈലൈറ്റ് ചെയ്യന്നുണ്ട്.
ഏറെ ചർച്ച ചെയ്യപ്പെടുകയും, ജനപ്രീതി നേടുകയും ചെയ്ത ഗുമസ്ഥൻ എന്ന ചിത്രത്തിനു ശേഷം അമൽ.കെ.ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഘോഷം.

ഒരു കാംബസ്സിൻ്റെ എല്ലാ നെഗളിപ്പും കോർത്തിണക്കി പ്രത്യേകിച്ചും പുതിയ തലമുറക്ക് ഏറെ ആകർഷകമായിട്ടാണ് ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്.
മധ്യ തിരുവതാംകൂറിലെ പ്രശസ്തമായ ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിൽ ചിത്രത്തിൻ്റെ അഭിനേതാക്കളും അണിയാ പ്രവർത്തകരും പങ്കെടുത്ത , ഒരു ചടങ്ങിലൂടെയായിരുന്നു ട്രയിലർ പ്രകാശന കർമ്മം നടന്നത്.
ആഘോഷം ഒരുകാംബസ് ചിത്രമായതിനാൽ, ചിത്രവുമായി ബന്ധപ്പെട്ട ചില ചടങ്ങുകൾ കാംബ സ്സിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ ആയിരിക്കുന്നത് ഗുണകരമാകുമെന്നു മനസ്സിലാക്കിയതു കൊണ്ടാണ് ഈ ചടങ്ങ് ഇവിടെ സംഘടിപ്പിച്ചത്.
ട്രയിലറിലുടനീളം നല്ലൊരു സംഘം ജനപ്രീതി നേടിയ
അഭിനേതാക്കളുടെ സാന്നിദ്ധ്യം കാണുന്നുണ്ട്.
നരേൻ,വിജയരാഘവൻ, ധ്യാൻ ശ്രീനിവാസൻ, ജോണി ആൻ്റെണി , ജെയ്സ് ജോസ്, ബോബി കുര്യൻ,ഷാജു ശ്രീധർ, പുതുമുഖം റോസ്മിയ എന്നിവർ അക്കൂട്ടത്തിലെ പ്രധാനികളാണ്.

ആട്ടവും, ഇമ്പമാർന്ന ഗാനങ്ങളും, നർമ്മമുഹൂർത്തങ്ങൾക്കുമൊപ്പം കൊട്ടുറപ്പുള്ള ഒരു കഥയുടെ പിൻബലവുമായി, ക്ലീൻ എൻ്റെർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് ട്രയിലർ പരിശോധിച്ചാൽ മനസ്സിലാകും.
ക്രിസ്തുമസ്സിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ റിലീസ്സിനു മുന്നോടിയായുള്ള പ്രൊമോഷൻ്റെ ഭാഗമായാണ് ഈ ട്രയിലർ പ്രകാശന കർമ്മം
നടന്നിരിക്കുന്നത്.
ഗ്ലോബൽ മൂവി മേക്കേഴ്സിൻ്റെ ബാനറിൽ ഡോ. ലിസ്സി .കെ.ഫെർണാ
ണ്ടസ്, ഡോ.പ്രിൻസ് പോസ്സി'ആസ്ട്രിയ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റ
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് ഡോ. ദേവസ്സി കുര്യൻ, റോണിജോസ്, ജെസ്സി മാത്യു, ബൈജു എസ്.ആർ.ജോർഡി ഗോഡ്വിൻ ലൈറ്റ്ഹൗസ് മീഡിയ ,
കാംബസ്സിൻ്റെ പശ്ചാത്തലത്തിൽ ഫുൾ ഫൺ തില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ
നരേൻ, ധ്യാൻശ്രീനിവാസൻ, വിജയരാഘവൻ, അജു വർഗീസ്,രൺജി പണിക്കർ,ജെയ്സ് ജോസ്, ബോബി കുര്യൻ റോസ്മിൻ,, ദിവ്യദർശൻ,ഷാജു ശ്രീധർ, സുമേഷ് എക്സ്ചന്ദ്രൻ,,മഗ്ബൂർ സൽമാൻ, റുഷിൻ രൺജി പണിക്കർ, നിഖിൽ രൺജി കോട്ടയം രമേഷ്, ജോയ് ജോൺ ആൻ്റെണി, നാസർ ലത്തീഫ്, സ്വപ്നാ പിള്ള, അഞ്ജലി ജോസഫ്, ആർദ്രാ മോഹൻ ദിനിൽ ദാനിയേൽ,എന്നി
വരാണ് പ്രധാന അഭിനേതാക്കൾ.
ഛായാഗ്രഹണം -റോ ജോ തോമസ് .
എഡിറ്റിംഗ് -ഡോൺ മാക്സ്.
പശ്ചാത്തല സംഗീതം - ഫോർ മ്യൂസിക്ക്.
കലാസംവിധാനം - രാജേഷ്.കെ. സൂര്യ.
മേക്കപ്പ് - മാലൂസ്. കെ.പി.
കോസ്റ്റ്യും ഡിസൈൻ - ബബിഷാ കെ. രാജേന്ദ്രൻ
ഡിസൈൻ - പ്രമേഷ് പ്രഭാകർ .
സ്റ്റിൽസ് - ജയ്സൺ ഫോട്ടോ ലാൻ്റ്
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അമൽ ദേവ് - കെ.ആർ.
പ്രൊജക്റ്റ് - ഡിസൈൻ ടെറ്റസ് ജോൺ .
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - പ്രണവ് മോഹൻ, ആൻ്റണി കുട്ടമ്പുഴ '
പ്രൊഡക ഷൻ- കൺട്രോളർ - നന്ദു പൊതുവാൾ:
വാഴൂർ ജോസ്.

1 week ago | [YT] | 0

Fine Arts Media

വ്യത്യസ്ഥ ഭാവങ്ങളുമായി
പ്രകമ്പനത്തിന്
പുതിയ പോസ്റ്റർ
................................................
പണി എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയ സാഗർ സൂര്യ, ബാല്യം മുതൽ കൗതുകകരമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയ ഗണപതി, സോഷ്യൽ മീഡിയാ താരം അമീൻ എന്നിവരുടെ വ്യത്യസ്ഥ ഭാവങ്ങളിലുള്ള പോസ്റ്ററുമായി പ്രകമ്പനം സിനിമയുടെ പുതിയ അപ്ഡേഷൻ എത്തി.
പ്രശസ്ത നിർമ്മാതാവും, സംവിധായകനുമായ, കാർത്തിക്ക് സുബ്ബരാജാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.
അതിനു ശേഷം പുറത്തുവിടുന്ന പോസ്റ്ററാണിത്.
പ്രധാനമായും യുവതലമുറയുടെ കാഴ്ച്ചപ്പാടുകൾക്ക് ഏറെ പ്രാധാന്യം നൽകി ഒരു ഹോസ്റ്റൽ ജീവിതത്തിൻ്റെ കഥയതികച്ചും രസാവഹമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ഏറെ ശ്രദ്ധയാകർഷിച്ച
നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിനു ശേഷം , വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

നവരസ ഫിലിംസ്, കാർത്തിക്ക് സുബ്ബരാജിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസ്,എന്നീ ബാനറുകളിൽ ശ്രീജിത്ത് കെ.എസ്., കാർത്തികേയൻ, സുധീഷ് എൻ., എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - അഭിജിത്ത് നായർ.
കോ പ്രൊഡ്യൂസസേർസ് - വിവേക് വിശ്വം, മോൻസി ,ദിലോർ, റിജോഷ് , ബ്ലസ്സി,

വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്നും കൊച്ചി നഗരത്തിലെ ഒരു കോളജിൽ പഠിക്കാനെത്തുന്ന വിദ്യാർത്ഥികളിൽ മൂന്നുപേരെ പ്രധാനമായും ഫോക്കസ് ചെയ്തു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാപരോഗതി.
തങ്ങളുടെ നാട്ടിലെ രാഷ്ട്രീയ സാമൂഹ്യവിഷയങ്ങൾ ഈഹോസ്‌റ്റൽ ജീവിതത്തിൽ കടന്നു വരുന്നതോടെയുണ്ടാ കുന്ന സംഭവങ്ങളാണ് പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളി ലൂടെ അവതരിപ്പിക്കുന്നത്.
സാഗർ സൂര്യ ഗണപതി, അമീൻ എന്നിവർക്കു പുറമേ,, അസീസ് നെടുമങ്ങാട്, ,രാജേഷ് മാധവൻ,പ്രശാന്ത് അലക്സാണ്ടർ കലാഭവൻ നവാസ്, പി.പി. കുഞ്ഞികണ്ണൻ,ലാൽ ജോസ്, മല്ലികാസുകുമാരൻ,
ഗായത്രി സതീഷ്, സനേഷ് പല്ലി, കുടശ്ശനാട് കനകം, അഭിജിത്.എസ്. നായർ, ഷിൻഷാൻ , ഷൈലജഅമ്പു, സുബിൻ ടർസൻ, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പുതുമുഖം ഗീതൾ ജോസഫാണു നായിക.
തിരക്കഥ സംഭാഷണം - ശ്രീഹരി വടക്കൻ '
വിനായക് ശശികുമാറിൻ്റെ ഗാനങ്ങൾക്ക് ബിബിൻ അശോക് ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം - ആൽബി.
എഡിറ്റിംഗ്- സൂരജ്. ഈ എസ്.
കലാസംവിധാനം -
സുഭാഷ് കരുൺ.
കോസ്റ്റ്യും ഡിസൈൻ - സുജിത് മട്ടന്നൂർ,
മേക്കപ്പ് -ജയൻ പൂങ്കുളം.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അംബ്രോ വർഗീസ്,
സ്റ്റിൽസ്- ഷാഫി ഷക്കീർ, ഷിബി ശിവദാസ് ,
ഡിസൈൻ- യെല്ലോ ടൂത്ത്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് -ശശി പൊതുവാൾ, കമലാക്ഷൻ പയ്യന്നൂർ,
പ്രൊഡക്ഷൻ കൺട്രോളർ -ശശി പൊതുവാൾ
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ജനുവരിയിൽ പ്രദർശനത്തിനെത്തി
ക്കുന്നു..
വാഴൂർ ജോസ്.

1 week ago | [YT] | 1

Fine Arts Media

"റീസൺ-1."
""""""""""""""""""""""

ഹത്തന ഉദയ ഫെയിം കബോതൻ ശ്രീധരൻ നമ്പൂതിരി,ഡോക്ടർ പ്രമോദ് കുറുപ്പ്,രത്ന കലാ തങ്കം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
നവാഗതനായ പ്രശാന്ത് ഗംഗാധർ സംവിധാനം ചെയ്യുന്ന "റീസൺ-1 " എന്ന
മ്യൂസിക് ക്രൈം ത്രില്ലർ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.
പ്രസാദ് അമരാഴി കഥ തിരക്കഥ സംഭാഷണമെഴുതുന്നു.
ഓം ഗുരു ക്രിയേഷൻ, പിജിപി(സി) പ്രൊഡക്ഷൻസ് എന്നി ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ അദ്വൈത് അനിൽ, ഗൗരി കൃഷ്ണ,വിസ്മയ മഹേഷ്,എന്നിവർക്കൊപ്പം ശിവജിഗുരുവായൂർ,
ജയരാജ് കോഴിക്കോട്,
വിനോദ് കോവൂർ,
ശിവദാസ് മട്ടന്നൂർ,
മനോരഞ്ജൻ കോഴിക്കോട്,സജി വെഞ്ഞാറമൂട്,സിനി കോലത്തുകര,അനിൽ ജോസഫ്,ചന്ദ്രൻ, ജയരാജ്,ഗോപാൽ,
വിനീഷ് തുടങ്ങിയവരും അഭിനയിക്കുന്നു.
റോണി,സുധാകർ, ഫൈസൽ മാവൂർ എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു.
ശ്രീധരൻ മാടമന, സരസ്വതി ബിജു, പ്രസാദ് അമരാഴി എന്നിവരുടെ വരികൾക്ക് ഗിരീഷ് കൃഷ്ണ സംഗീതം പകരുന്നു.
ശ്രീനിവാസ് ചെന്നൈ, സിത്താര കൃഷ്ണകുമാർ,
സ്റ്റാർ സിംഗർ ഋതിക, ശ്രീകാന്ത് കൃഷ്ണമൂർത്തി, അനന്യ അനില്‍, പ്രസീത പ്രമോദ്,
അഗ്രീന ജി കൃഷ്ണ, സുരേഷ് പള്ളിപ്പാറ എന്നിവരാണ് ഗായകർ.
എഡിറ്റിംഗ്-ഹരി ജി നായർ കോഴിക്കോട്,
പ്രൊഡക്ഷൻ കൺട്രോളർ-രാജേഷ് അമ്മ വിഷൻ,
കല- കിച്ചു,ലൗജേഷ് കോഴിക്കോട്,സെൽവൻ കോഴിക്കോട്,
മേക്കപ്പ്-രാജേഷ് രവി, ഷിജു ഫറോക്ക്, ദീപ ദീപ്തി,കോസ്റ്റ്യൂംസ്-ബിജു മങ്ങാട്ട് കോണം, ബിന്ദു വടകര,സ്റ്റിൽസ്-
അബി ട്രൂവിഷൻ, ഷൈജു വിവാ കോഴിക്കോട്,പോസ്റ്റർ ഡിസൈൻ-രഞ്ജിത്ത് പി കെ ഫറൂഖ്,
അസോസിയേറ്റ് ഡയറക്ടർ-അരുൺ തിരുവനന്തപുരം, വിജേഷ് കണ്ണൂർ,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അബീന്ദ്രൻ, സുബിനേഷ്, സജീവ് മോസ്കോ,പ്രീസിത, ആദിദേവ് പ്രശാന്ത്, സ്നേഹപ്രിയ, അക്ഷിത്ത് പ്രശാന്ത്, രശ്മി പ്രശാന്ത്, അഭിഷേക്,പ്രൊഡക്ഷൻ മാനേജർ-മിഥുൻ ദാസ്,
ലൊക്കേഷൻ- തിരുവനന്തപുരം, കോഴിക്കോട്,പി ആർ ഒ-എ എസ് ദിനേശ്.

3 weeks ago | [YT] | 0

Fine Arts Media

മലയാളത്തിലെ സൂപ്പർ ഹിറ്റ് വെബ് സീരീസ് സിനിമയാകുന്നു. "കണിമംഗലം കോവിലകം" ഫസ്റ്റ് ലുക്ക് പുറത്ത്..

മലയാളത്തിലെ ഹിറ്റ് വെബ് സീരീസ് “കണിമംഗലം കോവിലകം” സിനിമയാകുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തു വിട്ടു. തീപ്പൊരി ബെന്നി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ രാജേഷ് മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം 2026 ജനുവരി മാസത്തിൽ തിയേറ്ററുകളിലെത്തും.

മുഹമ്മദ് റാഫി, അജ്മൽ ഖാൻ, അഭി കൃഷ്, ടോണി കെ ജോസ്, അനൂപ് മുടിയൻ, വിഖ്നേഷ്, സാന്ദ്ര ചാണ്ടി, അമൃത അമ്മൂസ്, ഹിഫ്രാസ്, സിജോ സാജൻ, റിഷാദ് എൻ കെ, ഗോപു നായർ, അശ്വന്ത് അനിൽകുമാർ, ധനിൽ ശിവറാം എന്നിവർ ഉൾപ്പെടെയുള്ള വലിയ താരനിരയാണ് സിനിമയുടെ മുഖ്യ ആകർഷണം. ഇവർക്ക് പുറമെ ചലച്ചിത്ര താരങ്ങളായ സ്മിനു സിജോ, ശരത് സഭ തുടങ്ങിയവരും അണിനിരക്കുന്നു. കോളേജ്–ഹോസ്റ്റൽ പ്രമേയത്തിൽ ഒരുങ്ങുന്ന ഈ ചിത്രം യുവപ്രേക്ഷകർക്കും, കുടുംബങ്ങൾക്കും ഒരുപോലെ ആസ്വാദ്യകരമായിരിക്കും. മലയാളത്തിൽ നിരവധി സൂപ്പർഹിറ്റ് യൂട്യൂബ് വെബ് സീരീസുകൾ ജനപ്രിയമായിട്ടുള്ളപ്പോൾ, അതിൽ സിനിമ ആകുമെന്ന് ആദ്യം പ്രതീക്ഷിച്ചത് “കരിക്ക്” ടീമിൽ നിന്നുള്ള പ്രഖ്യാപനമായിരുന്നു. എന്നാൽ അതിന് മുമ്പ് തന്നെ മറ്റൊരു വിജയകരമായ വെബ് സീരീസ് വലിയ താരനിരയോടെ സിനിമയാകുകയാണ്. കൊല്ലത്താണ് ചിത്രത്തിലെ പ്രധാന ഭാഗങ്ങളെല്ലാം ഷൂട്ട് പൂർത്തിയാക്കിയത്.

ക്ലാപ്പ് ബോർഡ്‌ ഫിലിംസ്, ബ്രിട്ടീഷ് സിനിമാസ് എന്നീ ബാനറുകളുടെ കീഴിൽ ഹാരിസ് മൊയ്ദൂട്ടി, രാജേഷ് മോഹൻ, ജിഷ്ണു ശങ്കർ, ശ്രീധർ ചേനി എന്നിവർ ചേര്‍ന്നാണ് സിനിമയുടെ നിർമ്മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അജയ് ഫ്രാൻസിസ് ജോർജാണ്. സംഗീത സംവിധാനം- ഡോൺ വിൻസെന്റ്, എഡിറ്റിംഗ്- പ്രേംസായ്, പ്രൊഡക്ഷൻ ഡിസൈൻ- അരുൺ വെഞ്ഞാറമ്മൂട്, കലാസംവിധാനം- അനൂപ് വിജയകുമാർ, വസ്ത്രാലങ്കാരം- സുനിൽ ജോർജ്, കൊറിയൊഗ്രഫി- ഷെരീഫ് മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് കൊടുങ്ങല്ലൂർ, കളറിസ്റ്റ്- ദീപക് ഗംഗാധരൻ, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ കൊറിയോഗ്രാഫർ- അഭിഷേക് ശ്രീനിവാസ്, സ്റ്റണ്ട്സ്- അഷ്‌റഫ്‌ ഗുരുക്കൾ, ഫൈനൽ മിക്സിങ്- ഡാൻ ജോസ്, പി.ആർ. കൺസൾട്ടന്റ- വിപിൻ കുമാർ വി, ഡിജിറ്റൽ മാർക്കറ്റിംഗ്- അഖിൽ വിഷ്ണു വി എസ്. ഗാനങ്ങൾ എഴുതിയത് മനു മഞ്ജിത്, സുഹൈൽ കോയ, വൈശാഖ് സുഗുണൻ, അനിറ്റ് കുര്യൻ ബെന്നി എന്നിവർ ആണ്. പ്രശസ്ത ഗായകരായ ജാസി ഗിഫ്റ്റ്, ഇലക്ട്രോണിക് കിളി, സിയ ഉൽ ഹഖ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.

3 weeks ago | [YT] | 1

Fine Arts Media

"എ പ്രഗനന്റ് വിഡോ"
ട്രെയിലർ.
""""""""""""""""""""""'''''''''
ഒങ്കാറ എന്ന ചിത്രത്തിനുശേഷം ഉണ്ണി കെ ആര്‍ സംവിധാനം ചെയ്യുന്ന'' എ പ്രഗനന്റ് വിഡോ'' എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
ഏഴാമത് മധ്യപ്രദേശ് വിന്ധ്യ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇ ചിത്രത്തിൽ റ്റ്വിങ്കിൾ ജോബി നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഒരു അടിസ്ഥാന വിഭാഗത്തിലെ ഗര്‍ഭിണിയായ വിധവ അവകാശങ്ങള്‍ക്കായി നടത്തുന്ന പോരാട്ടത്തിന്റെയും അതിജീവനത്തിന്റേയും കഥപറയുന്നു.
ഉണ്ണി കെ ആറിന്റെ കഥയ്ക്ക് പത്രപ്രവര്‍ത്തകനായ രാജേഷ് തില്ലങ്കേരിയാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്.

വ്യാസചിത്രയുടെ ബാനറില്‍ ഡോക്ടർ പ്രഹ്ലാദ് വടക്കേപ്പാട്ട് അവതരിപ്പിക്കുന്ന ഈ ചിത്രം ക്രൗഡ് ക്ലാപ്‌സ്, സൗ സിനിമാസ് എന്നിവയുടെ ബാനറില്‍ ഡോക്ടർ പ്രഹ്ലാദ് വടക്കേപ്പാട്,
വിനോയ് വിഷ്ണു വടക്കേപ്പാട്, സൗമ്യ കെ എസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.

ശിവന്‍കുട്ടി നായര്‍, അജീഷ് കൃഷണ, അഖില,സജിലാൽ നായർ,സന്തോഷ് കുറുപ്പ്,തുഷാര പിള്ള, അമയ പ്രസാദ്,ചന്ദ്രൻ പാവറട്ടി,അരവിന്ദ് സുബ്രഹ്മണ്യം,എ എം സിദ്ദിഖ്, അതീക്ഷിക ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
തിരക്കഥ, സംഭാഷണം-രാജേഷ് തില്ലങ്കേരി,
ഛായാഗ്രഹണം- സാംലാൽ പി തോമസ്,
എഡിറ്റർ-സുജീർ ബാബു സുരേന്ദ്രൻ,
സംഗീതം- സുധേന്ദുരാജ്,
ശബ്ദമിശ്രണം-ആനന്ദ് ബാബു,
കളറിസ്റ്റ്-ബിപിൻ വർമ്മ,
ശബ്ദലേഖനം-ജോയ് നായർ,
സൗണ്ട് എഫക്ട്സ്- രാജേഷ് കെ ആർ,
കലാസംവിധാനം- രതീഷ് വലിയകുളങ്ങര
മേക്കപ്പ് ചീഫ്-ജയൻ പൂങ്കുളം.
മേക്കപ്പ്മാൻ-സുധീഷ് ഇരുവൈകോണം.
ക്യൂറേറ്റർ-രാജേഷ് കുമാർ ഏക.
സബ്ടൈറ്റിൽസ്- വൺഇഞ്ച് ബാരിയർ.
ഓഫീസ് ഹെഡ്-കലാ ബൈജു,
അഡീഷണല്‍ സോങ് - പോളി വര്‍ഗ്ഗീസ്
ഗാനരചന-ഡോക്ടർ സുകേഷ്, ഡോക്ടർ ബിജു ബാലകൃഷ്ണൻ, തുമ്പൂർ സുബ്രഹ്മണ്യം, ബിജു പ്രഹ്ലാദ്, കീർത്തനം-ഭാസ്കർ ഗുപ്ത വടക്കേപ്പാട്,
അസോസിയേറ്റ് ഡയറക്ടർ-ബൈജു ഭാസ്കർ,രാജേഷ് അങ്കോത്ത്,
പ്രൊഡക്ഷൻ ഡിസൈനർ-സജേഷ് രവി, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ കല്ലാർ,
പി ആർ ഒ-എ എസ് ദിനേശ്.

3 weeks ago | [YT] | 0