"BEYOND PROPOGANDA , INTO THE TRUTH"


Poli News

ശോഭാമ്മയുടെ കൂടെ ഒരു ഫോട്ടോ
അത് ടൂ ഡു ലിസ്റ്റിൽ ഒന്നാമത്തെ ആയിരുന്നു.
ശോഭാമ്മ എന്ന് വിളിച്ചത് വെറുതെയല്ല, അതിനൊരു കാരണമുണ്ട്.

രാഷ്ടീയം ശ്രദ്ധിക്കാൻ തുടങ്ങിയ കാലം മുതൽ എണ്ണം പറഞ്ഞ വാക്കുകൾ കൊണ്ട് ചുട്ടമറുപടി നൽകുന്ന, മറുപടി ബാക്കിയില്ലാത്ത രീതിയിൽ എതിരാളികളുടെ വായടപ്പിക്കാൻ ശേഷിയുള്ള, ആരുടെ മുന്നിലും ഒരു തരത്തിലും കുറഞ്ഞു പോകാത്ത പെണ്ണൊരുത്തി 🔥

അതായിരുന്നു ഞാൻ കണ്ട ശോഭാ സുരേന്ദ്രൻ.

മുൻപ് പല കോൺക്ലവുകളിലും മറ്റും കണ്ടിട്ടുണ്ടെങ്കിലും അടുത്തേക്ക് ചെല്ലാനോ ഒന്ന് സംസാരിക്കാനോ ഉള്ള ധൈര്യമുണ്ടായിരുന്നില്ല. കാരണം എന്റെ മനസ്സിൽ അത്ര തീപ്പൊരിയാണ് ശോഭ സുരേന്ദ്രൻ എന്ന നേതാവ്.

കഴിഞ്ഞ ദിവസം ഒരു ഇന്റർവ്യൂ കണ്ടു. അതോടെ ഇപ്പറഞ്ഞ ചിത്രത്തിൽ ചെറിയൊരു മാറ്റം സംഭവിച്ചു. തീപ്പൊരി നേതാവിന്റെ അമ്മ മനസ്സ് അതിലൂടെ വ്യക്തമായി കണ്ടു. അതോടെ തീരുമാനിച്ചു. ഈ പ്രോഗ്രാമിൽ ശോഭമ്മയെ കണ്ടു എനിക്ക് ഫോട്ടോ എടുക്കണമെന്ന്. (ഇന്റർവ്യൂ കാണാത്തവർ ഉണ്ടെങ്കിൽ കാണുക.അത്രമേൽ ഹൃദ്യമാണ് അത്)

പരിപാടികൾ എല്ലാം കഴിഞ്ഞ് എന്റെ ജോലിയും ഒരു വിധം കഴിഞ്ഞ് ആണ് ഫോട്ടോ എടുക്കാൻ അവസരം കിട്ടിയത്., അതിന്റെ കേടുപാടുകൾ ഫോട്ടോയിൽ കാണാനുമുണ്ട്😂

ഫോട്ടോ എടുക്കാൻ അത്രയും തിരക്കായിരുന്നു.
അല്പനേരം പമ്മി പമ്മി അവസരം കിട്ടുമോ എന്നറിയാൻ അവിടെ നിന്നു. ഒരു ചാൻസ് കിട്ടിയില്ല എന്നതാണ് നേര്.

ഒട്ടും പ്രതീക്ഷിക്കാതെ,
എന്താ അവിടെ നിൽക്കുന്നേ ഇങ്ങ് വാ എന്നുപറഞ്ഞ് ശോഭാമ്മ കൈ നീട്ടി എന്റെ കയ്യിൽ പിടിച്ചു. എനിക്കാകെ അമ്പരപ്പായി. ഫോട്ടോ എടുക്കാനാ എന്ന് പറഞ്ഞപ്പോ അതിനെന്താ എന്നുപറഞ്ഞ് പോസ് ചെയ്തു. എനിക്കാകെ സംശയമായി ഇനി എന്നെ അറിയാമോ ആവോ എന്നായി. ഞാൻ പറഞ്ഞു മാധ്യമപ്രവർത്തകയാണ് എന്ന്. അതിനെന്താ മോള് വാ എന്ന് പിന്നേം. ഫോട്ടോ എടുത്ത് സ്തംഭിച്ചു നിൽക്കുന്ന ഫെജിനോട് നമ്പർ നോട്ട് ചെയ്തോ ഫോട്ടോ എനിക്ക് വാട്സാപ്പിൽ അയച്ചു തരണം കേട്ടോ എന്ന്😍

ഇനി നിങ്ങൾ പറ ഞാനെങ്ങിനെ ശോഭാമ്മ എന്ന് വിളിക്കാതിരിക്കും.

അമ്മ തന്നെയല്ലേ… അങ്ങനല്ലേ ചേർത്ത് പിടിച്ചത് ❤️

ഇനിയൊരിക്കൽ ഇതിലും നല്ല ഫോട്ടോ ഞങ്ങളെടുക്കും. എന്നിട്ട് ഇവിടെ പോസ്റ്റ് ചെയ്യും കണ്ടോ 😌


Mareena Daisy george

6 days ago | [YT] | 3,124

Poli News

അതിജീവനത്തിന്റെ പ്രതീകമാണ് എനിക്ക് സദാനന്ദൻ മാസ്റ്റർ🔥

ഇന്നലെ തിരുവനന്തുപുരത്ത് അമിത്ഷാ വരുന്ന മീറ്റിംഗിന് പോയിരുന്നു. കൗൺസിലർമാരും മെമ്പർമാരും അടങ്ങുന്ന ആ മീറ്റിങ്ങിൽ ഞാൻ കണ്ടത് ഇതുവരെ ഒരു പാർട്ടിയിലും കാണാത്ത അച്ചടക്കവും ഡെക്കറവും ക്ലാസുമാണ്. മാധ്യമങ്ങൾക്കൊന്നും അറിയാത്ത അല്ലെങ്കിൽ അറിയിക്കാത്ത ബിജെപി കേരള എങ്ങിനെയാണ് എന്നതിനെക്കുറിച്ച് ഒരു വീഡിയോ തന്നെ ചെയ്യുന്നുണ്ട്. ആഗ്രഹിച്ച ഒരുപാട് പേരെ അവിടെ നേരിൽ കാണാൻ കഴിഞ്ഞു. ഒരുപാട് ആഗ്രഹിച്ചതാണ് മാഷിന്റെ പോരാട്ടകഥ കേട്ടത് മുതൽ ഇങ്ങനെ ഒരു ചിത്രം സംഭവിക്കണമെന്ന്. എന്റെ കേരളത്തിന് പ്രതീക്ഷിക്കാൻ വകയുണ്ട്. നമുക്ക് അന്തസ്സോടെ മുന്നിൽ നിന്ന് നയിക്കാൻ നല്ല വ്യക്തിത്വമുള്ള നേതാക്കളുണ്ട്.

ബിത്വ : ഞാൻ പോയത് മീറ്റിംഗിന് അല്ല പബ്ലിക് ഒപ്പീനിയൻ എടുക്കാനാണ്. സിപിഎം ൽ തൊഴിലുറപ്പ്ക്കാരെ ഭീഷണിപ്പെടുത്തി കൊണ്ടുവന്നു ആളെണ്ണം തികച്ചിരുന്നെങ്കിൽ ഇവിടെ പാസില്ലാത്ത ഒരു കുഞ്ഞിനെപ്പോലും അകത്തേക്ക് കയറ്റി വിടുന്നുണ്ടായിരുന്നില്ല. എന്റെ ജോലി പുറത്ത് നിന്ന് ചെയ്യേണ്ടതായിരുന്നു ഭംഗിയായി ചെയ്യാനും സാധിച്ചു

1 week ago | [YT] | 2,279

Poli News

പിറന്നാളാണ് 😌

സ്ത്രീകളോട് വയസ്സ് ചോദിക്കരുത് പറയരുത് എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ ഞാൻ പറയും. ഇന്നത്തോടെ മുപ്പത്തിയഞ്ചിലേക്ക് കടക്കുകയാണ്. കഴിഞ്ഞുപോയ പിറന്നാളുകളെയൊക്കെ അപേക്ഷിച്ച് ഈ കഴിഞ്ഞ കുറച്ചു വർഷങ്ങൾ അതായത് മുപ്പത് കഴിഞ്ഞുള്ള വർഷങ്ങൾ സ്വല്പം കൂടി ബോധത്തോടെയാണ് കടന്നു പോയത് എന്നതിൽ സന്തോഷമുണ്ട്. നമ്മൾ ജീവിച്ചു തീർത്ത ഓരോ വർഷങ്ങളും ഓരോ പോരാട്ടമാണ് എന്നിരിക്കെ നമ്മളെന്തിന് വയസ്സ് മറച്ചു വെയ്ക്കണം? അഭിമാനത്തോടെ അനുഭവപരിചയത്തെക്കുറിച്ച് പറയണ്ടേ നമ്മൾ 😍. ഇതെന്റെ കാര്യം മാത്രമാണ് കേട്ടോ എല്ലാവരും അവരവർക്കിഷ്ടമുള്ളത് പോലെ ചെയ്യട്ടെ.

അപ്പോ പറഞ്ഞു വന്നത് ഇതാണ്.
ആഘോഷങ്ങൾ ആഗ്രഹിക്കാത്ത, സമാധാനം ആഗ്രഹിക്കുന്ന, ആരോഗ്യത്തോടെയിരിക്കാൻ കൊതിക്കുന്ന,ചെയ്ത് തീർക്കാൻ കഴിയാതെ പോയ ജോലികൾ ചെയ്തു തീർക്കാൻ പരമാവധി ശ്രമിക്കുന്ന ഒരു പിറന്നാൾ തന്നെയാണ് ഇത്. മറ്റ് പിറന്നാളുകളേക്കാൾ ഒരു മാറ്റം എന്തെന്ന് വെച്ചാൽ പണിയെടുക്കാൻ പറ്റാഞ്ഞത് കൊണ്ട് സ്വല്പം പോക്കറ്റ് കീറി ഇരിക്കുകയാണ് എന്നതാണ് 🤭. അത് സാരമില്ല എല്ലാം റെഡിയാകും.

അപ്പോ ല്ലാരും കുട്ടിക്ക് പിറന്നാൾ ആശംസകൾ പറഞ്ഞോളൂ. ഗിഫ്റ്റ് അയക്കാൻ ആഗ്രഹിക്കുന്നവർക്ക് gpay നമ്പർ തന്നേക്കാം 😌
അപ്പോ സന്തോഷജന്മദിനം കുട്ടിക്ക് 😍

NB : ഫോണിന്റെ ഫിൽട്ടർ പനിയൊക്കെ വന്നു ആകെ ശോകമായി എന്ന് തോന്നുമ്പോ ഉപയോഗിക്കാം ഉള്ളതാണ്. അതിലൊരു നാണക്കേടുമില്ല. കോൺഫിഡൻസ് ആണ് എല്ലാം. അതിൽ ലുക്കും ഒരു മാറ്റർ ആണ്. അതുകൊണ്ട് ഫിൽറ്റർ നമ്മളെ സന്തോഷിപ്പിക്കുമ്പോ എന്തിനത് വേണ്ടെന്ന് വെയ്ക്കണം 😌. മേക്കപ്പിന് കുറവില്ല എന്ന് കമന്റ് ഇടുന്നവരോട്. ഇത് ഫിൽട്ടർ ആണ്. ഇത്രേം മേക്കപ്പ് ഇടാൻ ചില്ലറ പൈസ ഒന്നും പോര 😆
അപ്പോ എല്ലാം പറഞ്ഞത് പോലെ 😍

1 week ago | [YT] | 1,992

Poli News

വൈറൽ ഫീവർ അതേത്തുടർന്ന് ഉണ്ടായ ചെസ്റ്റ് ഇൻഫെക്ഷനും ചുമയും മുൻപേ ഉള്ള sciatica യും ഒക്കെ കൂടി ആകെമൊത്തം 12 ദിവസം കിടത്തിക്കളഞ്ഞു.

ഒന്ന് ബെറ്റർ ആയി വന്ന sciatica ഓരോ ചുമയ്ക്കും പിന്നേം കൂടി നടുവ് പഴയ പോലെയായി എന്നതൊക്കെയാണ് സംഭവിച്ചത്.

ഇപ്പോൾ നടുവിന്റെ വേദന കുറഞ്ഞു
അത്യാവശ്യം കുറച്ചധികം നേരം ഇരിക്കാം എന്നായി. നടക്കുമ്പോൾ വേദനയില്ല 😍
തുമ്മൽ /അലർജി നിയന്ത്രണത്തിൽ ആയി
സത്യം പറഞ്ഞാൽ കുറച്ച് അധികം ദിവസങ്ങളായി തുമ്മിയിട്ടില്ല.പനി വന്നപ്പോൾ ശ്വാസംമുട്ടൽ സംസാരിക്കാൻ കഴിയാത്ത വിധം ഉണ്ടായിരുന്നു. ഏകദേശം 15 വർഷം മുൻപ് ആണ് എനിക്ക് ഇങ്ങനൊരു അവസ്ഥ വന്നിട്ടുള്ളത്. അത് കഴിഞ്ഞു ദേ ഇപ്പോഴാണ്. ഇപ്പോൾ വരണ്ടചുമ, ചെറിയ ശ്വാസം മുട്ടൽ എന്നിവ മാത്രേ ഉള്ളൂ. അതും കുറഞ്ഞു വരുന്നു.

Dr. ഷാബു പട്ടാമ്പി ഒരു ചെറിയ പുള്ളിയല്ല എന്ന് എനിക്ക് മറ്റ് ചികിത്സകൾ സജസ്റ്റ് ചെയ്ത എല്ലാവരോടും ഞാൻ പറഞ്ഞത് വെറുതെയല്ല. ഡോക്ടർ പറയുന്നത് ഞാൻ കറക്ടായി ഫോളോ ചെയ്യാത്തതിന്റെ പ്രോബ്ലം മാത്രമേ ഉള്ളൂ.

ആകെയുള്ള ഇപ്പോഴത്തെ ഒരു പ്രശ്നം ഇൻഫക്ഷൻ വന്നപ്പോ ശബ്ദം പോയി എന്നുള്ളതാണ്. എന്നെ സംബന്ധിച്ച് അതൊരു വലിയ പ്രശ്നമാണ്. അതാണല്ലോ ചോറ് 😂
ഒരാഴ്ചത്തെ വോയ്സ് റസ്റ്റ് ആണ് ഡോക്ടർ സജസ്റ്റ് ചെയ്തിരിക്കുന്നത്. ഒരാഴ്ച കൂടി എനിക്ക് പറ്റുമോ അറിയില്ല. ശ്രമിക്കാം 🤭

ഇഞ്ചിവെള്ളം ഒക്കെ കുടിച്ച് മാക്സിമം ശബ്ദം വീണ്ടെടുക്കാൻ ശ്രമിക്കുന്നുണ്ട്. എത്രവേഗം ശരിയാകുന്നോ എത്രവേഗം വീഡിയോയുമായി ഞാൻ വരും. വാർത്തകൾ എന്നെ വല്ലാതെ പ്രലോഭിപ്പിക്കുന്നു മിണ്ടാതിരിക്കുക അസാദ്ധ്യം 😌

ഫോട്ടോ നിലവിൽ ഉള്ള ഞാനാണ്
സൂക്ഷിച്ചു നോക്കണ്ട ഫിൽറ്റർ ആണ് 😌
ഒരാഴ്ച്ച വൈറസ് എന്റെ ജീവനൊഴികെ എല്ലാം കൊണ്ടുപോയ പോലെയാണ്. അതുകൊണ്ട് ഒരു മനസുഖത്തിന് ഫോട്ടോയിൽ എങ്കിലും വൃത്തിയായി ഇരിക്കട്ടെ😂

എല്ലായിടത്തും വൈറൽ ഫീവർ ആണ്
ദയവ് ചെയ്തു എല്ലാവരും മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കാൻ ശീലിക്കുക. അല്ലെങ്കിൽ എന്റെ അവസ്ഥയാവും.

ജോലി ചെയ്യാൻ കഴിയാഞ്ഞിട്ടും എനിക്ക് ആഹാരത്തിനും മരുന്നിനും മുട്ട് വന്നില്ല. ഇവിടെയുള്ള ഓരോരുത്തരും അവരുടെ വീട്ടിലെ ഒരംഗത്തെ പോലെ കയ്യിലുള്ളത് തന്ന് എന്നെ കരുതി. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങൾക്ക് വേണ്ടി ഞാൻ പതിന്മടങ്ങ് പവറോടെ തിരികെ വരും.
പിന്നെ എനിക്ക് വേണ്ടിയും ❤️

എല്ലാവർക്കും നല്ലൊരു വർഷം ആശംസിക്കുന്നു ❤️

2 weeks ago | [YT] | 807

Poli News

മേക്കപ്പ് ഇല്ല
ലൈറ്റ് ഇല്ല
ആറ് ദിവസമായി കടുത്ത പനിയും
ജലദോഷവും ശ്വാസം മുട്ടലും തുമ്മുമ്പോൾ തെറ്റുന്ന ഡിസ്കുമായി കട്ടിലിൽ കിടക്കുന്നു.
ഡിസ്ക് തെന്നി കാലിലെ നാഡിയിൽ കുത്തുന്ന ബോഡി കണ്ടീഷനിലൂടെയാണ് മൂന്ന് വർഷമായി ഞാൻ കടന്നു പോകുന്നത്. ചേരാത്ത എണ്ണയുടെ ഉപയോഗം മൂലം നീരിറങ്ങി മസിലുകൾ ഷ്രിങ്ക് ആയിപ്പോകുന്ന സാഹചര്യമാണ് ഉണ്ടായത്. അമ്മയുടെ മരണത്തെ തുടർന്നുണ്ടായ മാനസികനില കൊണ്ട് ഭക്ഷണത്തിന്റെ അപര്യാപത്യ അതുകൊണ്ട് ഉണ്ടായ പ്രോട്ടീൻ ഡെഫിഷ്യൻസി ഇതൊക്കെയാണ് ഈ കണ്ടീഷൻ ഉണ്ടാകാൻ കാരണം. Sciatica എന്നാണ് ഈ കണ്ടീഷന്റെ പേര്. കാല് നിലത്ത് കുത്താൻ പറ്റാത്ത അവസ്ഥ. അലർജി കൂടപ്പിറപ്പായതിനാൽ ഡിസംബർ ജനുവരി മാസങ്ങൾ എനിക്കൊരു ബാലികേറാമലയാണ്. അതുകൊണ്ട് തന്നെ ജോലി ചെയ്യാൻ പോലും എഴുന്നേറ്റ് ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ്. അതുകൊണ്ടാണ് അഡ്രസ് ചെയ്യേണ്ട ഒരുപാട് വിഷയങ്ങൾ കേരളത്തിൽ ഉണ്ടായിട്ടും വീഡിയോ ചെയ്യാൻ പറ്റാതെ ആയിപ്പോയത്. പ്രാർത്ഥനകൾ വേണം 🙏
വേഗം അസുഖം മാറി വരും. കൂടെയുണ്ടാകണം
സാമ്പത്തീകമായി സഹായിക്കാൻ കഴിയുന്നവർ അങ്ങിനെയും സഹായിക്കണം എന്ന് അഭ്യർഥിക്കുന്നു.

Mareena Daisy george

3 weeks ago | [YT] | 872