India live is an official Social Media platform of IUML Kerala State Committee, for promoting IUML political views.
"അതിജീനത്തിന്റെ ഹൃദയതാളം "
ഇന്ത്യ ലൈവ് ഒഫിഷ്യൽ യൂട്യൂബ് ചാനൽ
Indialive Official Youtube Channel
#Indialive
#IndialiveChannel
#IndialiveMalayalam
#Indialiveiuml
#IndialiveKerala
#India_Live
Indialive
ജമാഅത്തെ ഇസ്ലാമി സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന സംഘടിത സക്കാത്ത് ക്യാമ്പയിൻ താനൂരിൽ ഉദ്ഘാടനം ചെയ്ത് മന്ത്രി വി. അബ്ദുറഹ്മാൻ. കുറെ നാളുകളായി യു.ഡി.എഫിനെ ജമാഅത്ത് ബന്ധം ആരോപിച്ച് കടന്നാക്രമിക്കുന്നതിനിടയിലാണ് സർക്കാറിന്റെ ഭാഗമായ മന്ത്രി തന്നെ ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. സി.പി.എമ്മിന്റെ ജമാഅത്ത് വിരുദ്ധതയിലെ കാപട്യം അടയാളപ്പെടുത്തുന്ന പരിപാടിയായിരുന്നു ഇത്.
13 hours ago | [YT] | 347
View 15 replies
Indialive
വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിൽ കരട് വോട്ടർ പട്ടിക സംബന്ധിച്ച പരാതികൾ സമർപ്പിക്കാനുള്ള തീയതി ജനുവരി 30 വരെ നീട്ടി. ജനുവരി 22 വരെയായിരുന്നു നേരത്തെ സമയമുണ്ടായിരുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവിറക്കി. സുപ്രിംകോടതിയുടെ നിർദേശപ്രകാരമാണ് മാറ്റമെന്ന് കമ്മീഷൻ വ്യക്തമാക്കി. 2025 ഡിസംബർ 23-നാണ് കേരളത്തിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളിലും പരാതികൾ സമർപ്പിക്കാനുള്ള തീയതി 30 വരെ നീട്ടിയിട്ടുണ്ട്.
1 day ago | [YT] | 79
View 1 reply
Indialive
മുസ്ലിംലീഗിന്റെ ആവശ്യം പരിഗണിച്ചതോടെ പ്രവാസികളുടെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട വലിയൊരു പ്രശ്നത്തിന് പരിഹാരമായി. വിദേശത്ത് താമസിച്ചുവരുന്ന ഇന്ത്യൻ പൗരന്മാർക്കാണ് പ്രവാസി വോട്ടർ എന്ന ഗണത്തിൽ വോട്ട് ചേർക്കാൻ കഴിയുക. ഇതിന് പാസ്പോർട്ട് നമ്പർ നിർബന്ധമാണ്. പഴയ പാസ്പോർട്ടുകളിൽ ആദ്യം ഇംഗ്ലീഷ് അക്ഷരമാലയിലെ ഒരു അക്ഷരവും പിന്നീട് 7 സംഖ്യകളുമാണ് ഉണ്ടാവുക. ഈ രീതിയിൽ ഉള്ള പാസ്പോർട്ട് ഉള്ളവർക്ക് അപേക്ഷിക്കാൻ തടസമില്ല. എന്നാൽ പുതിയ പാസ്പോർട്ടുകളിൽ ആദ്യ രണ്ട് ഇംഗ്ലീഷ് അക്ഷരത്തിന് ശേഷമാണ് നമ്പറുകൾ വന്നിരുന്നത്. ഇത്തരം പാസ്പോർട്ട് ഉള്ളവർക്ക് ഫോം 6എ പ്രകാരം അപേക്ഷിക്കാൻ കഴിയുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു. പ്രശ്നത്തിൽ മുസ്ലിംലീഗ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. വെബ്സൈറ്റിൽ ആവശ്യമായ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുൽ ആബിദീനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും നിവേദനം നൽകിയിരുന്നു. ഈ ആവശ്യം പരിഗണിച്ച് പാസ്പോർട്ട് നമ്പർ നൽകുന്നതിലെ നിയന്ത്രണം തെരഞ്ഞെടുപ്പ് കമ്മിഷൻ നീക്കെ ചെയ്തിരിക്കുകയാണ്. വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിൽ കരട് വോട്ടർ പട്ടിക സംബന്ധിച്ച പരാതികൾ സമർപ്പിക്കാനുള്ള തീയതി ജനുവരി 30 വരെ നീട്ടിയിട്ടുണ്ട്.
1 day ago | [YT] | 371
View 3 replies
Indialive
വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ നിലനിൽപ്പിനും ഐക്യത്തിനും ഭീഷണിയുയർത്തി ബാഹ്യശക്തികൾ ഇടപെടുന്നതിനെതിരെ മുന്നറിയിപ്പുമായി ജറുസലെമിലെ ക്രൈസ്തവ സഭാ മേധാവികൾ. 'ക്രിസ്ത്യൻ സയണിസം' പോലുള്ള വിനാശകരമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നത് ജനങ്ങളെ വഴിതെറ്റിക്കാനും വിശ്വാസികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനും കാരണമാകുമെന്ന് സഭാതലവന്മാരുടെ കൗൺസിൽ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇസ്രാഈലിലെയും വിദേശത്തെയും ചില രാഷ്ട്രീയ കേന്ദ്രങ്ങളുടെ പിന്തുണയോടെയാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നതെന്നും സഭ കുറ്റപ്പെടുത്തി. ഫ ലസ്തീനിയൻ ക്രൈസ്തവരുടെ ഭൂമി പിടിച്ചെടുക്കൽ, നിയമ വിരുദ്ധ കുടിയേറ്റം, പള്ളികളുടെ സ്വത്തുക്കൾക്ക് മേലുള്ള സമ്മർദ്ദം എന്നിവ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് സഭാ നേതൃത്വത്തിന്റെ ഇടപെടൽ.
അമേരിക്കയിലെ ഇവാഞ്ചലിക്കൽ വിഭാഗങ്ങളിൽ നിന്നുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ പിന്തുണ ഇസ്രാഈലിന്റെ കുടിയേറ്റ നയങ്ങളെ ശക്തിപ്പെടുത്തുന്നതായി സഭാ നേതാക്കൾ ആശങ്ക രേഖപ്പെടുത്തി. ക്രൈസ്തവ പൈതൃകത്തിന് മേലുള്ള ഭീഷണികൾക്ക് പുറമെ, വിദ്യാഭ്യാസ മേഖലയിലും കടുത്ത നിയന്ത്രണങ്ങളാണ് ഇസ്രാഈൽ ഏർപ്പെടുത്തിയിരിക്കുന്നത്. അധിനിവേശ വെസ്റ്റ് ബാങ്കിൽ നിന്നുള്ള അധ്യാ പകർക്ക് കിഴക്കൻ ജറുസലെമിലെ സ്കൂളുകളിൽ എത്തുന്നതിന് ഇസ്രാഈൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. വർക്ക് പെർമിറ്റുകൾ റദ്ദാക്കിയും നിയന്ത്രിച്ചും നടത്തുന്ന ഈ നീക്കം ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് പ്രധാന മായും ബാധിച്ചിരിക്കുന്നതെന്ന് ജറൂസലെം സഭകൾ ചൂണ്ടിക്കാട്ടി. കുറഞ്ഞത് 171 അധ്യാപകരുടെയും ജീവനക്കാരുടെയും പെർമിറ്റുകൾ ഇസ്രാഈൽ റദ്ദാക്കിയിട്ടുണ്ട്. 15 ക്രൈസ്തവ വിദ്യാലയങ്ങളിലെ 8,500 ഓളം കുട്ടികൾ ഉൾപ്പെടെ 20,000 വിദ്യാർത്ഥികളുടെ പഠനം പ്രതിസന്ധിയിലാണ്.
1 day ago | [YT] | 109
View 7 replies
Indialive
പൊന്നാനിയിൽ എരമംഗലത്തെ സിപിഐഎം ലോക്കൽ കമ്മറ്റി ഓഫീസിനുള്ളിലെ ഡി.വൈ.എഫ്.ഐ ഓഫീസ് സി.പി.എമ്മുകാർ തന്നെ അടിച്ചു തകർത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഓഫീസിലുണ്ടായിരുന്ന മൊബൈൽ ഫ്രീസർ, ബൾബ്, ടിവി ഉൾപ്പടെ അടിച്ചു തകർത്തു. വെളിയങ്കോട്ടെ സിപിഐഎം പ്രവർത്തകരാണ് സംഘർഷം ഉണ്ടാക്കിയതെന്ന് എരമംഗലം സിപിഐഎം പ്രവർത്തകർ പറയുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പൊന്നാനി സിപിഐഎമ്മിൽ ഉണ്ടായ വിഭാഗീയതയുടെ തുടർച്ചയായാണ് സംഘർഷമെന്നാണ് വിവരം. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടി എം സിദ്ധിഖിന് പൊന്നാനി നിയമസഭ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പ്രവർത്തകർ തെരുവിലിറങ്ങിയിരുന്നു. പരസ്യപ്രതിഷേധത്തിന് പിന്നാലെ ടിഎം സിദ്ധിഖിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു.
2 days ago | [YT] | 623
View 20 replies
Indialive
ഫലസ്തീന് ജനതക്ക് വര്‍ഷങ്ങളായി നല്കുന്ന നിരുപധിക പിന്തുണക്ക് നന്ദി അറിയിക്കുന്നതിനായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി സംസാരിക്കാന്‍ പ്രത്യേക പ്രതിനിധിയെ ചുമതലപ്പെടുത്തി ഫലസ്തീന് പ്രസിഡന്റ്. ഫലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ മത രാഷ്ട്രീയ കാര്യ ഉപദേഷ്ടാവും ചീഫ് ജസ്റ്റിസുമായ ഡോ. മഹമുദ് അല്‍ ഹബാഷാണ് നന്ദി അറിയിച്ചുകൊണ്ട് സയ്യിദ് സാദിഖലി തങ്ങളുമായി ദീര്‍ഘനേരം സംസാരിച്ചത്.
യുദ്ധത്തിന്റെ രൂക്ഷമായ പ്രതിസന്ധികള്‍ അവസാനമില്ലാതെ തുടരുമ്പോള്‍ മനുഷ്യ മനസാക്ഷിയെ ഫലസ്തീന് ജനതയോട് ചേര്‍ത്ത് നിര്‍ത്താന്‍ കാണിക്കുന്ന പരിശ്രമങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും എല്ലാ കാലത്തും തന്റെ രാജ്യത്തോട് ഐക്യദാര്‍ഢ്യപ്പെടുന്ന മുസ്ലിം ലീഗിന്റെ അധ്യ ക്ഷനോടുള്ള കടപ്പാട് അറിയിക്കുന്നതായും തങ്ങളുമായി ഫോണില്‍ സംസാരിക്കവൈ ഫലസ്തീന് പ്രസിഡന്റിന്റെ പ്രതിനിധി പറഞ്ഞു.
ഡല്‍ഹിയിലെ ഫലസ്തീന് എംബസിയില്‍ മുസ്ലിം ലീഗ് അധ്യക്ഷന്‍ നല്കിയ സ്വീകരണത്തിലാണ് ഫലസ്തീന് പ്രസിഡണ്ടിന്റെ പ്രത്യേക പ്രതിനിധി തങ്ങളുമായി സംസാരിച്ചത്. ഇ.അഹമ്മദ് സാഹിബും ഫലസ്തീന് വിമോചന നേതാവ് യാസര്‍ അറാഫത്തും തമ്മില്‍ നിലനിന്നിരുന്ന ആത്മബന്ധത്തിന്റെ തുടര്‍ച്ചയാണ് ഇന്നും മുസ്ലിം ലീഗ് പ്രസ്ഥാനവുമായി നിലനില്‍ക്കുന്നതെന്ന് കൂടിക്കാഴ്ച്ചയില്‍ ഫലസ്തീന് അംബാസിഡര്‍ അബ്ദുള്ള എം.അബു ഷാവേസ് പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിമാരായ അഡ്വ.ഹാരിസ് ബീരാന് എം.പി, ഖുറം അനീസ് ഉമര്‍, സി. കെ സുബൈര്‍, പി.കെ ബഷീര്‍ എംഎല്‍എ, മുസ്ലിം ലീഗ് ദേശീയ അസി. സെക്രട്ടറി ആസിഫ് അന്‍സാരി, ഡല്‍ഹി കെ.എം.സി.സി ഭാരവാഹികളായ കെ.കെ മുഹമ്മദ് ഹലീം, അഡ്വ. മര്‍സൂഖ് ബാഫഖി, അഡ്വ.അബ്ദുള്ള നസീഹ്, അഡ്വ. അഫ്സല് യൂസഫ്, മുത്തു കൊഴിച്ചെന, അതീബ് ഖാന് എന്നിവരും സന്നിഹിതരായി.
2 days ago | [YT] | 1,219
View 32 replies
Indialive
ജനുവരി 15ന് നടക്കുന്ന മഹാരാഷ്ട്ര മുൻസിപ്പൽ, കോർപറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ്ലിംലീഗ് സ്ഥാനാർഥികളുടെ പ്രചാരണം ഊർജിതമായി. നാഗ്പൂരിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് റാലിയിൽ ആവേശം പകർന്നു യൂത്ത് ലീഗ് ദേശീയ ഓർഗനൈസിഗ് സെക്രട്ടറി അഡ്വ ഷിബു മീരാൻ, ദേശീയ സെക്രട്ടറി സികെ ഷാക്കിർ എന്നിവരും പങ്കെടുത്തു. മഹാരാഷ്ട്ര മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും മുൻ കോർപറേറ്ററുമായ അസ്ലം മുല്ല ഖാൻ ആണ് ഇവിടെ മുസ്ലിം ലീഗ് പാനലിനെ നയിക്കുന്നത്. അറുപതി അയ്യായിരത്തോളം വോട്ടർമാരുള്ള ഈ പ്രഭാഗിൽ മുജ്തബ അൻസാരി, രേഖ വിശ്വാസ് പാട്ടിൽ, സായ്മ നാസ് ഖുറൈശി എന്നിവരും പാർട്ടി സ്ഥാനാർഥികളാണ്. കോണി ചിഹ്നത്തിൽ മത്സരിക്കുന്ന നാല് സ്ഥാനാർഥികളും വിജയിക്കും എന്ന പ്രതീക്ഷയിലാണ് പാർട്ടി പ്രവർത്തകർ. തിരഞ്ഞെടുപ്പ് റാലികളികളിലും പൊതു യോഗങ്ങളിലും നുക്കട് സഭകളിലും നൂറു കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്.
മുസ്ലിം,ദളിത്, സിഖ് ജന വിഭാഗങ്ങൾക്കു നിർണായക സ്വാധീനമുള്ള ഈ വാർഡിൽ ഉറച്ച വിജയ പ്രതീക്ഷയിലാണ് മുസ്ലിം ലീഗ്. നേരത്തെ ഈ വാർഡിലെ കോർപറേറ്റർ ആയിരുന്ന അസ്ലം മുല്ല ഖാൻ നടത്തിയ വികസന പ്രവർത്തനങ്ങൾ എണ്ണി പറഞ്ഞാണ് മുസ്ലിം ലീഗ് സ്ഥാനാർഥികളുടെ പ്രചരണം മുന്നേറുന്നത്. നാഗ്പുർ സിറ്റി മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളായ നാസിർ ഖാൻ, നിയാസ് അഹ്മദ്, അൽത്താഫ് അൻസാരി, ഇർഫാൻ ഷെയ്ഖ്, വിശ്വസ് പാട്ടിൽ, വക്കീൽ ഖാൻ, ബക്തിയർ അഹ്മദ് എന്നിവർ റാലിക്കു നേതൃത്വം നൽകി. നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് മഹാ സഭയിൽ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അബ്ദുൽ ബാസിത്ത്, ദേശീയ സെക്രട്ടറി സി.കെ സുബൈർ, യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി അഡ്വ:ഷിബു മീരാൻ, വൈസ് പ്രസിഡന്റ് സുബൈർ ഖാൻ, സെക്രട്ടറി സി.കെ ഷാകിർ, മഹാരാഷ്ട്ര സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.എച്ച് അബ്ദുൽ റഹ്മാൻ എന്നിവർ സംസാരിക്കും.
1 week ago | [YT] | 1,455
View 23 replies
Indialive
എസ്ഡിപിഐ റാലിയിൽ സിപിഎം ജില്ലാ സെക്രട്ടറിയും അധ്യാപക സംഘടനാ നേതാവും. എസ്.ഡി.പി.ഐ മുർഷിദാബാദിലെ ഡോംകലിൽ സംഘടിപ്പിച്ച വിവേചന വിരുദ്ധ സമ്മേളനത്തിലാണ് സിപിഎം മുർഷിദാബാദ് ജില്ലാ സെക്രട്ടറി സമീർ മൊല്ല പങ്കെടുത്തത്. ബംഗാൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മുർഷിദ ഖാത്തൂണും പരിപാടിയുടെ ഭാഗമായി.
1 week ago | [YT] | 360
View 12 replies
Indialive
1 week ago | [YT] | 890
View 15 replies
Indialive
1 week ago | [YT] | 307
View 3 replies
Load more