Mystic Media Entertainments

എല്ലാവർക്കും പുതുവത്സരാശംസകൾ

#happynewyear #2026

6 days ago | [YT] | 9

Mystic Media Entertainments

എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ
#christmas

1 week ago | [YT] | 70

Mystic Media Entertainments

ആരാധകൻ നൽകിയ സമ്മാനവുമായി ബിഗ് ബോസ് ഹൗസിലെ അനീഷ്. അനീഷിൻ്റെ സന്തോഷം കണ്ടോ 😃
#aneeshtharayil #biggbossaneesh #bbs7malayalam #runnerup

1 month ago | [YT] | 42

Mystic Media Entertainments

'കിഷ്‌കിന്ധാ കാണ്ഡം' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ ദിഞ്ചിത്ത് അയ്യത്താനും തിരക്കഥാകൃത്ത് ബാഹുൽ രമേഷും വീണ്ടും ഒന്നിച്ചെത്തുന്ന 'എക്കോ' (Eko) വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലാതെ കാണാൻ കേറിയാൽ നല്ലൊരു ദൃശ്യവിരുന്നും കിഷ്‌കിന്ധാ കാണ്ഡതെക്കൾ ത്രില്ലറും സമ്മാനിക്കുന്ന അനുഭവം ആയിരിക്കും എന്ന് ഉറപ്പാണ്.

സിനിമയിലെ പുതുമ എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ അത്തരത്തിൽ ഉള്ള ഒരു പുതുമ നൽകാൻ സിനിമക്ക് സാധിച്ചിട്ടുണ്ട്. തിയേറ്ററിലെ തണുപ്പും സിനിമയിലെ തണുപ്പും ഒരേ പോലെ ശരീരത്തിലേക്ക് പകർന്ന് കേറിയപ്പോൾ സിനിമയിലേക്ക് പ്രേഷകർ ഒപ്പം സഞ്ചരിച്ചു തുടങ്ങുനിടത്താണ് eko സിനിമയുടെ വിജയം തുടങ്ങുന്നത്. ഇതിനൊപ്പം ഇറങ്ങിയ വിലയത്ത് ബുദ്ധക്ക് നഷ്ടപ്പെട്ടതും ഇതാണ്. സിനിമയിലേക്ക് പ്രേക്ഷകരെ അവാഹിക്കുക എന്നത് ഇന്ന് ഒരു നിസാര കാര്യം അല്ല.

ചെറിയ സിനിമകൾക്ക് വലിയ ദൃശ്യാനുഭവം നൽകാൻ സാധിക്കും എന്ന് തെളിയിക്കുന്ന സിനിമ കൂടെയാണ് eko. വലിയ താര നിരയിൽ അല്ല പ്രേഷകർ ഇഷ്ടപ്പെടുന്ന കഥയും അവരെ കൂടെ കൂട്ടാൻ കഴിയുന്ന മേക്കിംഗ് കൂടെ ഒത്താൽ ഏതൊരു താരത്തിനെ വെച്ചും നല്ലോരു സിനിമ സൃഷ്ടിക്കാൻ അതിൻ്റെ അണിയറ പ്രവർത്തകർക്ക് സാധിക്കും.

അണിയറപ്രവർത്തകർ:
* സംവിധാനം: ദിഞ്ചിത്ത് അയ്യത്താൻ
* രചന, ഛായാഗ്രഹണം: ബാഹുൽ രമേഷ്
* അഭിനേതാക്കൾ: സന്ദീപ് പ്രദീപ്, ബിയാന മോമിൻ, വിനീത്, നരേൻ, ബിനു പപ്പു, അശോകൻ തുടങ്ങിയവർ.
* സംഗീതം: മുജീബ് മജീദ്

Plot Summary

കേരള-കർണാടക അതിർത്തിയിലുള്ള 'കാട്ടിക്കുന്ന്' എന്ന നിഗൂഢമായ ഒരു മലമ്പ്രദേശത്താണ് സിനിമയുടെ കഥ നടക്കുന്നത്. അവിടെ ഒറ്റപ്പെട്ട ഒരു വീട്ടിൽ താമസിക്കുന്ന മ്ലാത്തി ചേടത്തിയും (ബിയാന മോമിൻ), അവരുടെ സഹായിയായ പിയൂസും (സന്ദീപ് പ്രദീപ്) ആണ് കേന്ദ്ര കഥാപാത്രങ്ങൾ. ഈ മലയുടെ ഉടമസ്ഥനും, അനേകം ദുരൂഹതകൾ നിറഞ്ഞ വ്യക്തിത്വവുമായ 'കുര്യച്ചൻ' എന്നൊരാളെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. കുര്യച്ചനെ തേടി പലരും ആ മലയിലേക്ക് എത്തുന്നതും, തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് 'എക്കോ' പറയുന്നത്.

സിനിമയുടെ പ്രത്യേകതകൾ (Positives)

* തിരക്കഥയും സംവിധാനവും:
'കിഷ്‌കിന്ധാ കാണ്ഡം', 'കേരള ക്രൈം ഫയൽസ്' എന്നിവയ്ക്ക് ശേഷം ബാഹുൽ രമേഷിന്റെ മികച്ച സ്ക്രിപ്റ്റിംഗ് തന്നെയാണ് ഈ സിനിമയുടെയും നട്ടെല്ല്. ദിഞ്ചിത്ത് അയ്യത്താന്റെ സംവിധാന മികവ് ഓരോ ഫ്രെയിമിലും കാണാം. പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നതിൽ ഇരുവരും വിജയിച്ചിട്ടുണ്ട്.

അഭിനയം: പടക്കളം ഫെയിം സന്ദീപ് പ്രദീപിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. ആക്ഷൻ രംഗങ്ങളിലും വൈകാരിക രംഗങ്ങളിലും സന്ദീപ് കയ്യടി നേടുന്നു. മ്ലാത്തി ചേടത്തിയായി എത്തിയ ബിയാന മോമിനും, വിനീത്, നരേൻ തുടങ്ങിയവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.

സാങ്കേതിക മികവ്:
ബാഹുൽ രമേഷ് തന്നെയാണ് സിനിമയുടെ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. കാട്ടിക്കുന്നിന്റെ വന്യമായ സൗന്ദര്യവും മൂടൽമഞ്ഞും ഒക്കെ വളരെ മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്. മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതം (BGM) സിനിമയുടെ മൂഡ് നിലനിർത്താൻ സഹായിക്കുന്നു.

അനിമൽ ട്രിലജി: സംവിധായകന്റെ 'അനിമൽ ട്രിലജി'യിലെ (Animal Trilogy) അവസാന ചിത്രമായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധവും, അവരുടെ സഹജവാസനകളും സിനിമയിൽ ചർച്ചയാകുന്നുണ്ട്.

പോരായ്മകൾ (Negatives)

വേഗത (Pacing): ഇതൊരു 'സ്ലോ ബേൺ' (Slow burn) ത്രില്ലറാണ്. അതുകൊണ്ട് തന്നെ വേഗത്തിൽ കഥ പറഞ്ഞുപോകുന്ന സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ചിലപ്പോൾ ലാഗ് അനുഭവപ്പെട്ടേക്കാം.

* സങ്കീർണ്ണത: കഥയിലെ ചില ലെയറുകൾ സാധാരണ പ്രേക്ഷകർക്ക് പെട്ടെന്ന് മനസ്സിലാക്കിയെടുക്കാൻ പ്രയാസമായി തോന്നിയേക്കാം.

അവസാന വാക്ക് (Verdict)
നിഗൂഢതകൾ നിറഞ്ഞ ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാവുന്ന ഒരു ചിത്രമാണ് 'എക്കോ'. തിയേറ്ററിൽ നിന്ന് തന്നെ അനുഭവിച്ചറിയേണ്ട മികച്ച ദൃശ്യ-ശ്രാവ്യ വിരുന്നാണ് ഈ ചിത്രം.

റേറ്റിംഗ്: 3.5/5

Eko Malayalam movie Review

1 month ago | [YT] | 14

Mystic Media Entertainments

Spoiler Alert, Sharing Personal Experience

ഒരു സിനിമ വിജയിക്കുന്നത് അതിലെ കഥ അല്ലെങ്കിൽ അതിലെ കഥാപാത്രങ്ങൾ കാണുന്നവർക്ക് കണക്റ്റ് ആകുമ്പോൾ ആണ്. അപ്പോളാണ് നായകന് നായികക്ക് ഒപ്പം സഞ്ചരിക്കാൻ പ്രേക്ഷകന് സാധിക്കുക ഉള്ളൂ. അതാണ് വിലയത്ത് ബുദ്ധ സിനിമയിൽ കണക്റ്റ് ആക്കാതെ പോയതും.

നോവൽ വായിച്ചിട്ടില്ല അത് കൊണ്ട് തന്നെ സിനിമ പുതിയ ഒരു അനുഭവം ആയിരുന്നു. പ്രത്യേകിച്ച് യാതൊരു പ്രതീക്ഷയും ഇല്ലാതെ പ്ലെയിൻ ആയി തന്നെയാണ് സിനിമക്ക് കേറിയത്.

ഒരല്പം വൃത്തിയുടെ അസ്വസ്ഥതകൾ ഉളളവർ ഇ പടത്തിനു ടിക്കറ്റ് എടുക്കാതെ ഇരിക്കുക ആണ് നല്ലത്. ഇമേജിൽ തീറ്റ പടം എന്ന് വെറുതെ പറഞ്ഞത് അല്ല. പടം മുഴുവൻ തീട്ട മയമാണ്. എന്തിനാണ് ഇത്തരം വാക്കുകളും, കാഴ്ചകളും നോവലിൽ ഉപയോഗിച്ചത് എന്ന് നോവൽ വായിക്കാത്തതിനാൽ അറിയില്ല. പക്ഷെ സിനിമയിൽ അത് നല്ല ബോറായി വന്നിട്ടുണ്ട്. ഇടക്കെല്ലാം അറപ്പ് ഉളവാക്കുന്ന സീനുകളും ഉള്ളതിനാൽ എടുത്ത് പറഞ്ഞാല് രണ്ടു ഭാഗത്ത് സ്ക്രീനിൽ നോക്കാതെ ഇരിക്കേണ്ടി വരുന്നു.

ചന്ദന കൊള്ളക്കാരൻ്റെ പ്രണയവും തൻ്റെ പ്രണയിനിയുടെ മോശം കുടുംബ ചരിത്രം മാറ്റാനുള്ള നായകൻ്റെ ആവേശവും പ്രണയിനിയുടെ പേര് വണ്ടി കയറാത്ത മലക്ക് നൽകാൻ അയാൾ നടത്തുന്ന പരാക്രമങ്ങളും എന്ത് കൊണ്ടോ ഒട്ടും കണക്റ്റ് ആയില്ല എന്ന് മാത്രമല്ല. മലയ്ക്ക് മുകളിലെ മറയൂർ വക്കാണ്ട Wakanda ഏകദേശം 15 മിനിറ്റോളം ഇതേത് ലോകം എന്ന് പോലും ചിന്തിപ്പിച്ചു.

ഇനി ഷമ്മി തിലകനിലോട്ട് വന്നാൽ ഷമ്മിയുടെ എന്തേലും പുതിയ പെർഫോമൻസ് ഒന്നും പടത്തിൽ കണ്ടില്ല. ഷമ്മിയുടെ അഭിനയ മികവ് ഇതിനകം തന്നെ തെളിയിച്ചിട്ടുള്ള ഒന്നാണ്. അതിൽ കൂടുതൽ ഒന്നും ഇതിൽ കാണാൻ കഴിഞ്ഞില്ല പേഴ്സണലി. ഷമ്മി പതിവ് പോലെ തൻറെ കഥാപാത്രം നന്നായി തന്നെ ചെയ്തു, അത് പോലെ പൃഥ്വിരാജും പ്രിയംവദയും നന്നായി തന്നെ തങ്ങളുടെ റോൾ ചെയ്ത് വെച്ചിട്ടുണ്ട്.

നേരത്തെ പറഞ്ഞ മറയൂർ വക്കാണ്ടയിലെ ചില സീനുകളിൽ കാണിക്കുന്ന അതിശയോക്തി നിറഞ്ഞ സീനുകൾ നെറ്റി ചുളിച്ചു ഒരു പുച്ഛത്തോടെ മാത്രമേ കാണുവാൻ സാധിക്കൂ. റിയലിസ്റ്റിക് ആയി അത് വരെ പോയ സിനിമയെ വെറുതെ ഒട്ടും റിയലിസ്റ്റിക് അല്ലാത്ത, കഥയും ആയി ഒട്ടും ചേരാത്ത അതിശയോക്തിയിലിക്ക് എന്തിനാണ് സംവിധായകൻ കൊണ്ട് പോയത് എന്ന് മനസിലായില്ല.

FDFS ആയിട്ട് പോലും കയ്യടികൾ ഇല്ലാത്ത ഷോ കാണേണ്ടി വന്നത് ഒരുപക്ഷേ ഇതിൻ്റെ സംവിധായകന് എതിരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന കർമ്മ ഫലം ആയിരിക്കും.

ജി.ആർ. ഇന്ദുഗോപന്റെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി, സച്ചിയുടെ ശിഷ്യനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്ത ചിത്രമാണ് 'വിലായത്ത് ബുദ്ധ'. സച്ചി സംവിധാനം ചെയ്യാനിരുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ വിയോഗശേഷം ജയൻ നമ്പ്യാർ ഏറ്റെടുക്കുകയായിരുന്നു.
കഥാസാരം:
മറയൂരിലെ കാടുകളുടെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണിത്. 'ഡബിൾ മോഹനൻ' എന്ന ചന്ദനക്കൊള്ളക്കാരനും (പൃഥ്വിരാജ്), അയാളുടെ പഴയ അധ്യാപകനായ ഭാസ്കരൻ മാഷും (ഷമ്മി തിലകൻ) തമ്മിലുള്ള ഈഗോയുടെയും വാശിയുടെയും പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പോസിറ്റീവ് ഘടകങ്ങൾ:
* അഭിനയം: ചിത്രത്തിന്റെ ഏറ്റവും വലിയ കരുത്ത് അഭിനേതാക്കളുടെ പ്രകടനമാണ്. 'ഡബിൾ മോഹനൻ' എന്ന കഥാപാത്രമായി പൃഥ്വിരാജ് മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാൽ പലപ്പോഴും പൃഥ്വിരാജിനേക്കാൾ കൈയ്യടി നേടുന്നത് ഷമ്മി തിലകനാണ്. ഭാസ്കരൻ മാഷായിട്ടുള്ള അദ്ദേഹത്തിന്റെ പ്രകടനം ഗംഭീരമാണ്. ഇരുവരും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ ചിത്രത്തിന് ആവേശം പകരുന്നു.

* സംവിധാനം & മേക്കിംഗ്: നവാഗതനായ ജയൻ നമ്പ്യാർക്ക് ഒരു പരിധിവരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിൽ ചിത്രം ഒരുക്കാൻ സാധിച്ചിട്ടുണ്ട്.

* സാങ്കേതിക വശങ്ങൾ: അരവിന്ദ് കശ്യപിന്റെയും രണദിവെയുടെയും ഛായാഗ്രഹണം എടുത്തു പറയേണ്ടതാണ്. മറയൂരിന്റെ ഭംഗിയും കാടിന്റെ വന്യതയും മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്. ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതം (BGM) സിനിമയുടെ മൂഡ് നിലനിർത്തുന്നതിൽ വലിയ പങ്കുവഹിച്ചു.

നെഗറ്റീവ് ഘടകങ്ങൾ:

* ദൈർഘ്യം: മൂന്ന് മണിക്കൂറോളം വരുന്ന സിനിമയുടെ ദൈർഘ്യം ചിലപ്പോഴെങ്കിലും ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. ചില രംഗങ്ങൾ വലിച്ചുനീട്ടിയതായി അനുഭവപ്പെടാം.

* തിരക്കഥ: രണ്ട് വ്യക്തികൾ തമ്മിലുള്ള ഈഗോ ക്ലാഷ് എന്നതിനപ്പുറം വൈകാരികമായി പ്രേക്ഷകരെ സ്പർശിക്കുന്നതിൽ ചിലയിടങ്ങളിൽ തിരക്കഥയ്ക്ക് പാളിച്ച പറ്റിയിട്ടുണ്ട്. നോവലിലെ ആഴം സിനിമയിലേക്ക് പൂർണ്ണമായി കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടോ എന്നത് സംശയമാണ്.

എന്തിനാണ് ജുഡീഷ്യറിയെ, സൂരജ് വെഞ്ഞാറമൂട്ലൂടെ ഇതിലേക്ക് വലിച്ചു ഇഴച്ചത് എന്ന് തോന്നിപ്പോയി പടം കണ്ട് ഇറങ്ങിയപ്പോൾ.

ഓരോ സിനിമയും ഓരോ പ്രേക്ഷകനും വ്യത്യസ്തം ആണ് അത് കൊണ്ട് നേരിട്ട് സിനിമ കണ്ട് വിലയിരുത്താൻ അഭ്യർത്ഥിക്കുന്നു. നമ്മുടെ റേറ്റിംഗ് 2.5/5

Vilayath Buddha Review Prithviraj Sukumaran

1 month ago | [YT] | 10

Mystic Media Entertainments

100 ദിവസത്തെ കാത്തിരിപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി.
ആരാകും ബിഗ് ബോസ്സ് വിന്നർ 🏆

#anumol #aneesh #bbs7malayalam

1 month ago | [YT] | 17

Mystic Media Entertainments

Dulquar Salmans Kantha

1 month ago | [YT] | 0

Mystic Media Entertainments

ബിഗ് ബോസിൽ ഇവരുടെ ആരുടെ റീ എൻട്രി ആണ് നിങ്ങൾക്കിഷ്ടപ്പെട്ടത്?
#biggbbossmalayalam #lakshmi #rjbincy #shaithya

1 month ago | [YT] | 12