ഭക്തി ഗീതങ്ങൾ, ശ്ലോകങ്ങൾ, കീർത്തനങ്ങൾ, പ്രാർത്ഥനാ മന്ത്രങ്ങൾ 🙏
GOVINDAM
https://youtu.be/v1AjrCWxWIo?si=DClUx...🪷ശ്രീ രാമചന്ദ്രാഷ്ടകം🪷സുഗ്രീവമിത്രം പരമം പവിത്രംസീതാകളത്രം നവമേഘഗാത്രംകാരുണ്യപാത്രം ശതപത്രനേത്രംശ്രീരാമചന്ദ്രം സതതം നമാമി 1സംസാരസാരം നിഗമപ്രചാരംധരാവതാരം ഹൃതഭൂമിഭാരംസുനിര്വ്വികാരം സുഖസിന്ധുസാരംശ്രീരാമചന്ദ്രം സതതം നമാമി 2ലക്ഷ്മീനിവാസം ജഗതാം നിവാസംഭൂദേവിവാസം ശരദിന്ദുഹാസംലങ്കാനിവാസം ഭുവനേ പ്രചാരംശ്രീരാമചന്ദ്രം സതതം നമാമി 3മന്ദാരമാലം വദനേ സഹാസംഗുണൈര്വിശാലം ഹൃതസപ്തസാലംകാര്യേഷു ദക്ഷം സുരലോകപാലംശ്രീരാമചന്ദ്രം സതതം നമാമി 4രമാഭിരാമം നയനാഭിരാമംഗുണാഭിരാമം വദനാഭിരാമംവിശ്വപ്രണാമം ഹൃതഭോഗകാമംശ്രീരാമചന്ദ്രം സതതം നമാമി 5വേദാന്തവേദ്യം സകലൈശ്ചമാന്യംഭക്താഭിവന്ദ്യം ക്രതുഷുപ്രധാനംഗജേന്ദ്രപാലം വിഗതാഭിമാനംശ്രീരാമചന്ദ്രം സതതം നമാമി 6ലീലാശരീരം രണരംഗധീരംവിശ്വൈകവീരം രഘുവംശഹീരംഗംഭീരനാദം ജിതസര്വ്വഭാരംശ്രീരാമചന്ദ്രം സതതം നമാമി 7കാലേ വിഭീതം സ്വജനേതിതീര്ത്ഥംതമോവിഹീനം മനുസാന്ദ്രദീപംരോഗേതിതീര്ത്ഥം വസുധാധിനാഥംശ്രീരാമചന്ദ്രം സതതം നമാമി 8രാമചന്ദ്രാഷ്ടകം പുണ്യം പ്രാതരുത്ഥായ യ: പഠേത് കോടിജന്മകൃതം പാപം തത്ക്ഷണാദേവ നശ്യതി🙏
6 months ago (edited) | [YT] | 9
View 2 replies
youtube.com/shorts/pDG7_s1mlT...ഋണവിമോചന നൃസിംഹ സ്തോത്രം ദേവതാകാര്യസിദ്ധ്യർത്ഥം സഭാസ്തംഭ സമുദ്ഭവംശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ 1ലക്ഷ്മ്യാലിംഗിത വാമാംഗം ഭക്താനാം വരദായകംശ്രീനൃ സിംഹം മഹാവീരം നമാമി ഋണമുക്തയേ 2ആന്ത്രമാലാധരം ശംഖചക്രാബ്ജായുധ ധാരിണംശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ 3സ്മരണാത് സർവ്വപാപഘ്നം കടൂർജ്ജ വിഷനാശനംശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ 4സിംഹനാദേന മഹതാ ദിഗ്ദന്തി ഭയനാശനംശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ 5കോടി സൂര്യ പ്രതീകാശം ആഭിചാരിക നാശനംശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ 6പ്രഹ്ളാദവരദം ശ്രീശം ദൈത്യേശ്വര വിദാരണംശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ 7ക്രൂരഗ്രഹൈ: പീഡിതാനാം ഭക്താനാമഭയപ്രദംശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ 8വേദവേദാന്ത യജ്ഞേശ്വരം ബ്രഹ്മ രുദ്രാദി വന്ദിതംശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ 9യ ഇദം പഠതേ നിത്യം ഋണമോചന സംജ്ഞിതംഅനൃണീജായതേ സദ്യോ ധനം ശീഘ്രമവാപ്നുയാത്🙏🙏
7 months ago | [YT] | 3
View 0 replies
youtube.com/shorts/Ywrjcf7Csl...🙏ശ്രീ വാരാഹി ദ്വാദശനാമസ്തോത്രം 🙏1.പഞ്ചമീ പഞ്ചഭൂതേശീ പഞ്ച ബ്രഹ്മസ്വരൂപിണിപഞ്ചതാപ പ്രശമനീ മാം പാതു പരമേശ്വരീ🌹2.ദണ്ഡനാഥാ ദണ്ഡഹസ്താ ഭണ്ഡസൈന്യ വിനാശിനീചണ്ഡകോപാ ചണ്ഡവേഗാ മാം പാതു പരമേശ്വരീ3.സങ്കേതാ സംഗരഹിതാ തുംഗാതങ്ക വിനാശിനീശക്തി മണ്ഡല മദ്ധ്യസ്ഥാ മാം പാതു പരമേശ്വരീ4.സമയേശ്വരീ സംഭൂത തന്ദ്രാ ജാഡ്യ നിവാരണീകിരി ചക്ര രഥാരൂഢാ മാം പാതു പരമേശ്വരീ5.സമയസങ്കേതാ സേവ്യാ പുരുഷാർത്ഥപ്രദായിനീസമയാചാര സംപ്രീതാ മാം പാതു പരമേശ്വരീ6.വാരാഹീ വജ്റഘോഷസ്ഥാവജ്റദംഷ്ട്രാ മഹാബലാവിഷംഗപ്രാണ സംഹർത്രീ മാം പാതു പരമേശ്വരീ7.പോത്രിണീ ഭൈരവീ ഭദ്രാ ഭക്ത ദുഃഖ ഭയാപഹാബാലഭാനു സഹസ്രാഭാ മാം പാതു പരമേശ്വരീ8.ശിവാ ശിവകരീ ശ്രീദാ ശ്രീവിദ്യാ സാധകപ്രിയാശ്രീമതീ ശ്രീധരാരാധ്യാ മാം പാതു പരമേശ്വരീ9.വാർത്താളീ വാരുണീ മത്താ സുരാസിന്ധു പ്രപൂജിതാവീരവന്ദ്യാ വീര്യതൃപ്താ മാം പാതു പരമേശ്വരീ10.മഹാസേനാ മഹേശാനീ മഹാവീരാ മഹാദ്യുതി:മഹായാഗ ക്രമാരാധ്യാ മാം പാതു പരമേശ്വരീ11.ആജ്ഞാചക്രേശ്വരീ ശുഭ്രാമഹാശക്തിർ മഹാദ്യുതി:സഹസ്രാരാംബുജാരൂഢാ മാം പാതു പരമേശ്വരീ12.അരിഘ്നീ സർവപാപഘ്നീ ദൗർഭാഗ്യധ്വാന്ത ഭാസ്ക്കരീആനന്ദാമൃത വർഷിണി മാം പാതു പരമേശ്വരീ 🙏
8 months ago (edited) | [YT] | 10
🙏പാതു പൂർണ്ണത്രയീശാ 🙏 പൂർണ്ണത്രയീശ്വര ദർശനം.... ആർദ്രമാക്കുന്നു ഭക്തന്റെ മാനസം...സർപ്പമാം സ്വർണ്ണ സിംഹാസനേ...വർത്തിക്കും ശ്രീഹരേ പാഹിമാം...കീർത്തിയേറും നിൻ ലീലകൾ...ആർത്തരാം ഞങ്ങൾ തൻ അശ്രയം...പാർത്തുകൊള്ളേണമേ സന്തതം...പാർത്ഥന്റെസാരഥേ ! പാഹിമാം !സന്താനഗോപാലമൂർത്തിയായ് !സാധു വിപ്രന്റെ സങ്കടം തീർത്ത നീ....സന്തതം അന്തികേ വാഴണംസച്ചിദാനന്ദമൂർത്തയേ പാഹിമാം..🙏🖊️ രേവതി
9 months ago (edited) | [YT] | 3
🌿ഓം നമഃ ശിവായ🌿തിരുവാറ്റ വാഴുന്ന ശ്രീമഹാദേവന്റെ...തിരുമുൻപിൽ വന്നൊന്നു തൊഴുതിടുമ്പോൾ...തീരാത്ത ദുരിതങ്ങൾളൊക്കെ എരിഞ്ഞുപോം...ഹരനുടെ തൃക്കൺ കടാക്ഷത്തിനാൽ...താതനായ് ഭക്തന്റെ താപമകറ്റുന്ന...തേവരെ നിത്യം ഭജിച്ചീടുകിൽതോരാത്ത സങ്കടമൊന്നുമില്ലീ ഭൂവിൽ....നിത്യം ജപിക്കാം നമഃ ശിവായ!കൂവളമാലയും ജലധാരയും ഏകി തൊഴുന്നേൻ കൈക്കൊള്ളണേ...കരുണാ സമുദ്രമേ! ശ്രീ ചന്ദ്ര ശേഖരാ!ശരണം തരിക തൃച്ചേവടിയിൽ...🖊️രേവതി.
9 months ago | [YT] | 4
🙏അമ്മേ ശരണം 🙏കുമാരനല്ലൂർ ശ്രീലകത്ത് കുടികൊള്ളും അമ്മേ കാത്യായനീ....മഹതീ! മഹേശ്വരീ! ! മോഹനാംഗീ!മാതൃസ്വരൂപിണീ കൈതൊഴുന്നേൻ....സ്കന്ദനായ് തീർത്തൊരാ ശ്രീകോവിലിൽ...സാമോദം അമ്മ വിളങ്ങിടുന്നൂ സിദ്ധിയും ബുദ്ധിയും ഏറെയേകി...ഹൃദയ ശുദ്ധി വരുത്തി തുണയ്ക്കുമമ്മ !ദുരിതത്തിൻ കൂരിരുൾ പാത താണ്ടാൻദീപമായ് വഴിതെളിച്ചീടുമമ്മ..അംബുജ ലോചനേ തമ്പുരാട്ടീ അമ്പോടെ നിത്യം കടാക്ഷിക്കണേ....🖊️രേവതി
9 months ago | [YT] | 6
അടിയങ്ങൾക്കാലംബം ഏകി തുണയ്ക്കുവാൻ..ഇടയാഴത്തപ്പനായ് വാണരുളും...ആറുമുഖാ! ഗുഹാ! വേലവനേ! ആ പാദപങ്കജം കൈ തൊഴുന്നേൻ..മനമൊന്നു വിങ്ങി വിളിച്ചിടുമ്പോൾ...മയിലേറി മനതാരിൽ ഓടിയെത്തി...ആമയം നീക്കി തുണയ്‌ക്കുമീശാ!ആനന്ദഷണ്മുഖാ! കൈതൊഴുന്നേൻ...താതനും ഗുരുവായ കാർത്തികേയാ !പാർവതിനന്ദനാ! ദിവ്യ മൂർത്തേ!കാവടിയേന്തി വരുന്നു ഞങ്ങൾ..കൈവിടൊല്ലേ സ്‌കന്ദാ! കൈതൊഴുന്നേൻ...🖊️രേവതി
🙏ഹരേ കൃഷ്ണ 🙏ഈശ്വാസമങ്ങുനിലച്ചു പോകും വരെ ....ഈശ്വരാ! നിന്നെ സ്മരിച്ചീടുവാൻ ഈ ഏഴയാമെനിക്കേകീടണം ഹരേ!ഇടമുറിയാതങ്ങിൽ ഭക്തിയെന്നും ..ഈണവും താളവും ഒട്ടുമി ല്ലാതെ ഞാൻഈശ്വരാ! നിന്നെ സ്തുതിച്ചിടുമ്പോൾ.. ഈർഷ്യ എന്നോടൊട്ടും തോന്നാതെ ശ്രീഹരേ!ഇറ്റു കാരുണ്യം ചൊരിഞ്ഞീടണേ..ഈ ജന്മ സങ്കടമൊക്കെയും എന്നുടെ....ജന്മാന്തരകൃതം ആണെങ്കിലും..ഈറൻ മിഴിയോടെ കേഴുമീ പ്രാർത്ഥന...ഏറ്റുകൊള്ളേണമേ കൃഷ്ണാ!ഹരേ!✍ രേവതി
9 months ago (edited) | [YT] | 5
🦜വൈശാഖമാഹാത്മ്യം കിളിപ്പാട്ട്🦜 🙏🏻അദ്ധ്യായം-22 (ഭാഗം -2)സാധുജനത്തിലും തൽഗുരു തങ്കലും ബോധന ചെയ്യാൻ കഴിവരും നിർണ്ണയം ഭക്തർക്കനാരതൻ സമ്മതനായ് വരും മുക്തിയും സാധിക്കുമെന്നാൽ വിരവോടു ഭക്തിയില്ലാതവർക്കെല്ലാം വൃഥാ വേദ ശാസ്ത്രോക്ത ധർമ്മകർമ്മങ്ങൾ തീർത്ഥങ്ങളുംഷണ്ഡനായാൽ ബഹുസ്ത്രീകളാൽ കിം ഫലം നിർണ്ണയ ഭക്തിവിഹിനനു സർവ്വവും സാധുജനങ്ങളെക്കണ്ടാലതു നേരം സജ്ജനചിത്തം ഭ്രമിക്കുമറിക നീ. ചന്ദ്രിക കണ്ടൊരു ചന്ദ്രകാന്തം യഥാ പുണ്യശാസ്ത്രവശാലൊരു നാളിൽ ബലാൽ നിത്യവിഷയവിരക്തയായുള്ളൊരു സത്തുക്കൾക്കുള്ളിലകന്മഷമാണ്ടുള്ളരാജീവലോചനനായ നാരായണൻ വ്യാജമൊഴിഞ്ഞു നിന്നീടുമനാരതം പത്മബന്ധുപ്രഭാസംഗാൽ ഭവിച്ചൊരു പത്മരാഗംപോലെ കാൺക മഹാമതേ നിഷ്കാമകരാം ജനങ്ങളാൽ ശ്രദ്ധയാ ഭക്ത്യാ സഹോപാസിതകർമ്മമൊക്കെയും സർവ്വ ധർമ്മമിഹ സൂത്രഫലങ്ങളും സർവ്വദുഃഖാഘനാശങ്ങളും സൂക്ഷ്മമായ് കണ്ടു മഹാജനം കൊണ്ടാടി നിൽക്കുന്നു കൊണ്ടൽ നേർവർണ്ണൻ തനിക്കേറ്റവും പ്രിയം ഇഷ്ടമാം വൈശാഖധർമ്മം വഴിപോലെ തുഷ്ട്യാ സമസ്തവും ചെയ്ത മഹാമതേപ്രത്യൂഷസ്യൂത്ഥാന മമ്പോടുചെയ്തു ടൻസ്നാനവും തർപ്പണം മാധവപൂജയും ധ്യാനമാഹാത്മ്യമമ്പോടു കേൾക്കയും ഭഗവാൻ പ്രസാദിക്കുമേറ്റവും ചെയ്യരുതാത്തതും കേട്ടു ധരിക്കനീ നിന്ദ്യമാമുള്ളി മുരിങ്ങകോശാതകി പിന്നെ മരാളം തിലപിഷ്ടകം തഥാ ഭിസ്സടയാദിക ലിംഗം പുനരപി കൌസ്തുഭം മൂലകമാരനാളം പിന്നെ ശിഗുകപോതികവും തണ്ഡുലിയകം കൊദവവം നല്ല കാണികാലിംഗവും കേൾക്ക നിഷ്പാന്തകലസ്ഥം മയൂരവം ശ്ലേഷ്മാതകി ഫലമൌദുംബരി ഫലം മാധവമാസിഭക്ഷിക്കരുത് വിധം ബോധിച്ചു ഭക്ത്യാ ഭജിക്ക മഹാമതേ ദക്ഷിണയും ചെയ്തു മോദമോടേ ശുക്ല പക്ഷേ മഹാദ്വാദശിദിനെ ദദ്ധ്യം തോയകുംഭം പൂഗനാഗവല്ലീദലം സൂര്യാത്മജമോർത്തു ദാനവും ചെയ്ക നീ ധർമ്മരാജായതേ പ്രീണാതുമേയമാ നിർമ്മലായ പ്രഭോ പ്രീതനാകേണമെ ഇത്ഥമവസവ്യമുച്ചായനാമവും ശ്രോത്രേ പിതുഃ സ്മൃതദാനവും ചെയ്തുടൻപിന്നെ പിതൃണാം ഗുരുണാം മുകുന്ദനും ധന്യകൾ ദാനാദി ചെയ്ഖ യഥാസുഖം കാംസ്യപ്രതാന്നദാനം ഹരിക്കുത്തമം ഹാസ്യമാക്കിടൊലാ വിപ്രനല്ലോ ഹരി വിഷ്ണു വെ തുഭ്യം ദദാമി സമസ്തവും. വിഷ്ണുലോക പ്രജീഗിഷയാ സന്തതം ഇത്ഥമർത്ഥിച്ചു പശുദ്ധാനമുത്തമം ശക്തിക്കു തക്കവാറെന്നാലതി പ്രിയം ഡംഭാദിദോഷങ്ങൾ കൂടാതെ ചെയ്താകിൽ സ്വർഭാനുമണ്ഡലം നീത്വാസഗച്ഛതി മാധവമാഹാത്മ്യമേവുമുരചെയ്തു വ്യാധനോടും തത്ര നിൽക്കും ദശാന്തരേ അന്തിഖെ നിൽക്കുന്ന പേരാൽ മഹാദ്രുമം ഹന്ത ഭൂമൗ പതിച്ചീടിനാൻ തൽക്ഷണം തദ്വൃക്ഷ കോടരേ നിന്നൊരു സർപ്പവും മെത്രയും ഘോരശരീരനായിങ്ങിനെ കാളഭുജംഗം കണക്കെ ഭീതിപ്രദം വ്യാളം തകർന്നു തളർന്നു വിരവോടു ജഹ്മഗദേഹം ത്യജിച്ചുടനേ ദിവ്യ -വിഗ്രഹം പൂണ്ടു മുനിയേ വണങ്ങിനാൻ ചൊന്നേനഹ മിരുപത്തു രണ്ടദ്ധ്യായ മിന്നും ധരിക്ക മഹാഭാഗ്യവാരിധേ..ഇതി വൈശാഖ മാഹാത്മ്യേ ദ്വാവിംശോദ്ധ്യായഃ🙏🏻https://youtu.be/vQ0YE0XI5LU?si=fMMDQ...
1 year ago | [YT] | 3
🦜വൈശാഖമാഹാത്മ്യം കിളിപ്പാട്ട്🦜 🙏🏻അദ്ധ്യായം -22🙏🏻(ഭാഗം -1)ബുദ്ധിമാനായ കിരാതൻ മുനിയോടു ബദ്ധകൌതൂഹലാ ചോദിച്ചു പിന്നെയും സർവ്വേശ്വരനായ നാഥനല്ലോ പുരം സർവ്വ ജനത്തെയും സൃഷ്ടിച്ചതും വിഭോ ശർവ്വധീശിലകർമ്മങ്ങൾ ബഹുവിധംസർവ്വ പു ണ്യൗഘമിശ്ര പ്രദമെന്ത ഹോ ഏകസ്വരൂപമല്ലാത്തതിന്റെ കാരണം ലോകോപകാരമായ് ചൊല്ലേണമാശു നീ. എന്നതു കേട്ടു ശംഖനരുൾ ചെയ്തിതു പിന്നെയും നന്നായ് ശ്രവിക്ക മഹാമതേ മൂന്നുവിധമെടോ ജീവങ്ങൾക്കൊക്കെയും ധന്യമതേ രജസ്സത്വതമോഗുണാൽസാത്വികമായുള്ള കർമ്മങ്ങൾ ചെയ്യുന്നു സത്വഗുണത്തോടുയുക്തമാകും ജനം അന്യഗുണം രണ്ടുമേവം പ്രവൃത്തികൾ പിന്നെച്ചിലർ ഗുണവൈഷമ്യസംവൃത ഉണ്ടാമതിനാൽ ബഹുവിധകർമ്മങ്ങൾ കൊണ്ടു ഫലങ്ങൾ പലതരമായ് വന്നു ദുഃഖം ചിലർക്കു സുഖം ചിലർക്കിങ്ങിനെ ദുഃഖസുഖങ്ങളൊരുവനു സംയുതം ഭേദം ഗുണങ്ങൾ വൈഷമ്യം ഭവിക്കുന്നി താദിയിലില്ലാ വിഷമത പാർക്കെടോ. ജീവങ്ങൾ ബദ്ധരായീടും പ്രകൃതിയിൽ കേവലം മൂന്നു ഗുണങ്ങളാലും ദൃഢം തൽ ഗുണകർമ്മാനു രൂപേണ കർമ്മണാം സൽഗുണ വംശം പ്രകൃതിയെ പ്രാപിക്കും താമസവൃത്തിക്കു ലോകവിദ്വേഷികൾ ഭീമരക്ഷാദി പൈശാചസ്വഭാവികൾ രാജസാൽ പുണ്യപാപം ബഹുമിശ്രമായ് ഭോഗവും പുനസ്വർഗ്ഗവും പ്രാപിക്കും പാപേനയാതനാ ദുഃഖവും മേൽക്കുമേൽ പ്രാപ്തമാം പിന്നെയും പിന്നെയുമിങ്ങനെ ശ്രദ്ധദയാധർമ്മ നിരന്നസൂയകൾ സാത്വകവൃത്തികളേവം ധരിക്ക നീ സാത്വികന്മാർക്കു മഹാവിഷ്ണു തന്റെ ലോകപ്രാപ്തിയും സിദ്ധിക്കുമെന്നു ധരിക്ക നീ അന്യരെല്ലാം ഭിന്നകർമ്മങ്ങൾ ചെയ്തുചെയ്ത ന്വഹം സംസാരസിദ്ധൗ വലയുന്നു കർമ്മത്തിനൊത്തവണ്ണം ഭവിപ്പിക്കുന്നു നിർമ്മലനാകിയ വിഷ്ണുനാരായണൻ പൂർണ്ണകാമൻ ഹരി വൈഷമ്യനല്ലഹോ നിർണ്ണയം കാരുണ്യമില്ലായ്കയുമല്ല. സൃഷ്ടിസ്ഥിതി പ്രളയങ്ങൾ സമം തന്നെ തുഷ്ട്യാധരിക്ക നീ സാദൃശ്യഭാഷിതം വിത്തൊരുപോലെ നനച്ചു വിതയ്ക്കയും നിത്യമൊരു പോലെ തന്നെയെന്നാകിലും ഭേദവും കൂടാതെ സൂക്ഷിച്ചിരിക്കലും ഭേദമത്യന്തമുണ്ടാം തൽഫലത്തിനാൽ എന്നതുപോലെ ജനത്തിന്റെ വാസന തന്നെ ബഹുവിധം കാണുന്നു നിർണ്ണയം വേടനതുകേട്ടു ചോദിച്ചു തൽക്ഷണേ മൂഢനാകുന്ന ഞാനൊന്നു ചോദിക്കുന്നേൻ പൂർണ്ണയോഗേന നിൽക്കുന്ന ജീവങ്ങൾക്ക് ദണ്ഡം വിനാ മുക്തിയെന്നു സിദ്ധിക്കുന്നുസ്വർഗ്ഗസ്ഥിതിലയധർമ്മഭേദങ്ങളും കേൾക്കേണമെന്നതു കേട്ടുമുനീന്ദ്രനും ഏവം ചതുർയ്യുഗമായിരം ബ്രഹ്മനാം ദേവനൊരുപകലത്രകാലം നിശി അക്കണക്കേ പതിനഞ്ചുദിനം പക്ഷ മോർക്ക പക്ഷം രണ്ടുകൂടിയാൽ മാസമാം മാസമേ രണ്ടുകൂടുമ്പോളതു ചൊന്ന മാസമാറയനമാകുന്നതും രണ്ടയനമൊരു വത്സരം ബ്രഹ്മനു കണ്ടുകൊൾകേ വിംശതി വയസ്സാകുമ്പോൾ ബ്രഹ്മപ്രളയമവിടെയതിൽ മുമ്പെ നിർമ്മല കേൾക്ക നീ രണ്ടുവിധമുണ്ടു ധാതുർമ്മുഹൂർത്തം മനുപ്രളയം പിന്നെ ഏതൽ പതിനാലുമന്വന്തരേ യഥാ ദൈനേന്ദ്രമാകും പ്രളയമന്നാൾ സഖ മൂന്നുലോകം ലയിക്കുന്നു മന്വന്തരേ ചേതന നാശനമില്ല ലോകത്തിനെ ന്നേകേന പൂർണ്ണമായീടുമഖിലവും മന്വന്തരാന്തരേ ചേതനരൂപികൾ പിന്നെയുമുണ്ടായ് വരുമെന്നു ധരിക്ക നീ. മന്വന്തരേ സത്യലോകമൊഴിഞ്ഞു മറ്റന്യലോകങ്ങളുമന്യ ജനങ്ങളും കേചിൽ സുരന്മാർ ചിലമുനീശന്മാരും ശേഷിച്ചവർ സത്യലോകേ വസിച്ചിടും ബ്രഹ്മനെപ്പോലെ വരും സുഷുപ്തിയിങ്കൽനിർമ്മലന്മാർ ലയിക്കുന്നു മഹാമതേ ദിവ്യമാം രാത്രി കഴിഞ്ഞാൽ ചതുർമുഖൻ സർവ്വജീവങ്ങളെ സൃഷ്ടിചെയ്തീടുന്നു നരപിതൃധർമ്മവർണ്ണാദികൾ വെവ്വേറെ സർവ്വദാ സർവ്വവും കല്പിച്ചു പിന്നെ ദശാവതാരങ്ങളുമന്നന്നു നിർണ്ണയമുണ്ടെന്നറിക മഹാമതേ ശിഷ്ടദേവന്മാർ മുനീന്ദ്രരുമക്ഷയെ നിഷ്ഠാസമേതം വരുന്നു കേൾമോക്ഷവും സത്യലോകസ്ഥിതരായ ജനം പുനഃ രുദ്രാശികന്മാർ പിറക്കുന്നു പിന്നെയും തത്തൽ ഗോത്രേ നിജമാനസമേതരായ് തൽക്കർമ്മരതന്മാരായഥ തദാദൈതേയസംയുഗാന്തേ കലിയോടൊത്തു യാതരായിടും നിരായതമസ്സമ സൃഷ്ടിയും മോക്ഷഭേദങ്ങളും ചൊല്ലുവാൻ കേട്ടുകൊണ്ടാലും തെളിഞ്ഞു മഹാമതേലക്ഷ്മീപതിക്കു നിമേഷമല്ലോ വിധി പ്രക്ഷയം പിന്നെ നിശാന്തമുന്മേഷവും അങ്ങിനെയുള്ളോരു രാത്രി പോകും വിധൗ മംഗലദേവതാ വല്ലഭൻ മെല്ലവേ തന്നുദരത്തിൽ കിടക്കുന്ന ജീവങ്ങൾ തന്നെ കൃപയോടും കണ്ടു ജനാർദ്ദനൻ സംഖ്യയില്ലാതൊരുലിംഗം ശരീരികൾ സംഘംസ്മൃതിസ്ഥരായ് സുപ്തരായങ്ങിനെ പൂർവ്വകല്പേ ലിംഗഭംഗരായ് ഭക്തരായ് ജീവസംഘം ജീവന്മുക്തരായ് സാദരം മുക്തി പരംഗമിയാതെ മഹാദ്ധ്യാന സംസ്ഥരായ് നിൽക്കുന്നതും കണ്ടുമാധവൻ നാമരൂപങ്ങൾ നാലായ് ചമഞ്ഞോയുടെ നാമങ്ങൾ നാലും ധരിക്കെടോ മുമ്പിനാൽ ബ്രഹ്മാദിയായുള്ള സർവ്വഭക്തന്മാർക്കു നിർമ്മലമായുള്ള സായൂജ്യവും പിന്നെ സാരൂപ്യ സാമീപ്യസാലോക്യവും പിന്നെ സാരസാക്ഷൻ വാസുദേവൻ കൊടുക്കുന്നു.സർവ്വരക്ഷക്കുമനിരുദ്ധ മൂർത്തിമാൻ സർവ്വദാ സർവേശ്വരനെന്നറികെടോ പ്രദ്യുമ്നമൂർത്തിയാൽ സൃഷ്ടി സർവം തഥാ വിദ്ധിസങ്കർഷണൻ സംഹാരകാരണൻ ഇത്ഥം ചതുർവ്യൂഹനായ് പൂർണ്ണരൂപനായ് നിത്യനാകും കരുണാകരനച്യുതൻ ഭിന്നകർമ്മാംശരാം ലോകരെ നിർമ്മിച്ച പൂർണ്ണകാമൻ നിജകാമസമേതനായ് സംഹരിക്കുന്നു സങ്കർഷണ മൂർത്തിയാൽസംഹരിക്കേണമെ കന്മഷൗഘം മമ വ്യാധനതു കേട്ടു മാമുനി തന്നോടു ജാതമോദേന ചോദിച്ചാനനാകുലം യാതൊരു ധർമ്മം മുകുന്ദപ്രിയമെന്നും യാതൊന്നിനാൽ പ്രസാദിക്കും മധുരിപു കേൾക്കണമെന്നതുകേട്ടു ശംഖൻ തദാ കേൾക്കനീയാത്മശുദ്ധി മുന്നിൽ വേണ്ടതും സാധുജനത്തിന്നുപകാരകർമ്മവും സാത്വികധർമ്മമി വരണ്ടുമോർക്ക നീ. ചൊൽക്കൊണ്ടു വേദശാസ്ത്രാകർമ്മാദികൾ നിഷ്കാമനായ്ക്കന്നെ ചെയ്കവേണം സദാ യാതൊന്നു ലോക വിരുദ്ധമായീടിലും സാദരം സാത്വികം ധർമ്മമോർത്തീടു നീ. സർവ്വധർമ്മങ്ങളും സർവ്വകർമ്മങ്ങളും സർവ്വദാ വിഷ്ണു സമർപ്പിച്ചുകൊൾക നീഎന്നാലതൊക്കെയും സാത്വികമാകുന്നു പിന്നെസ്സകല കാമ്യാർത്ഥമായ് മാനുഷൻ ഓരോരോ ദേവതമാരെ ഭജിച്ചുകൊ ണ്ടോരോ സുഖദുഃഖജന്മജരാദിയാൽ ഭൂമൌ നരകസ്വർഗ്ഗങ്ങളിലിങ്ങിനെ കാമിച്ചുഴലുന്നു രാജസധർമ്മേണ രക്ഷോപിശാചദൈത്യപ്രേതജംഭക യാക്ഷാദിയായ് ജനിച്ചാശു നിഷ്ഠൂരരായ ഭ്രാമ്യവിദ്വേഷഹിംസാദി ചെയ്തീടുന്നു താമസമായ ഗുണത്താലറികെടോ.എന്നതുമൂലമിസ്സാത്വികധർമ്മങ്ങൾ നന്നായനുഷ്ഠിക്കനിഷ്കാമനായ് ഭവാൻ നിത്യം മുകുന്ദനെ ധ്യാനിച്ചു നാമസ ങ്കീർത്തനമാവോളവും ചെയ്തുകൊണ്ടാകിൽ ശാസ്ത്രവിശ്വാസവും സർവ്വഭൂതങ്ങളിൽ ചിത്തെ കൃപയുമുണ്ടായ് വരുമന്നേരം.🙏🏻https://youtu.be/vQ0YE0XI5LU?si=DjjwO...
1 year ago (edited) | [YT] | 1
Load more
GOVINDAM
https://youtu.be/v1AjrCWxWIo?si=DClUx...
🪷ശ്രീ രാമചന്ദ്രാഷ്ടകം🪷
സുഗ്രീവമിത്രം പരമം പവിത്രം
സീതാകളത്രം നവമേഘഗാത്രം
കാരുണ്യപാത്രം ശതപത്രനേത്രം
ശ്രീരാമചന്ദ്രം സതതം നമാമി 1
സംസാരസാരം നിഗമപ്രചാരം
ധരാവതാരം ഹൃതഭൂമിഭാരം
സുനിര്‍വ്വികാരം സുഖസിന്ധുസാരം
ശ്രീരാമചന്ദ്രം സതതം നമാമി 2
ലക്ഷ്മീനിവാസം ജഗതാം നിവാസം
ഭൂദേവിവാസം ശരദിന്ദുഹാസം
ലങ്കാനിവാസം ഭുവനേ പ്രചാരം
ശ്രീരാമചന്ദ്രം സതതം നമാമി 3
മന്ദാരമാലം വദനേ സഹാസം
ഗുണൈര്‍വിശാലം ഹൃതസപ്തസാലം
കാര്യേഷു ദക്ഷം സുരലോകപാലം
ശ്രീരാമചന്ദ്രം സതതം നമാമി 4
രമാഭിരാമം നയനാഭിരാമം
ഗുണാഭിരാമം വദനാഭിരാമം
വിശ്വപ്രണാമം ഹൃതഭോഗകാമം
ശ്രീരാമചന്ദ്രം സതതം നമാമി 5
വേദാന്തവേദ്യം സകലൈശ്ചമാന്യം
ഭക്താഭിവന്ദ്യം ക്രതുഷുപ്രധാനം
ഗജേന്ദ്രപാലം വിഗതാഭിമാനം
ശ്രീരാമചന്ദ്രം സതതം നമാമി 6
ലീലാശരീരം രണരംഗധീരം
വിശ്വൈകവീരം രഘുവംശഹീരം
ഗംഭീരനാദം ജിതസര്‍വ്വഭാരം
ശ്രീരാമചന്ദ്രം സതതം നമാമി 7
കാലേ വിഭീതം സ്വജനേതിതീര്‍ത്ഥം
തമോവിഹീനം മനുസാന്ദ്രദീപം
രോഗേതിതീര്‍ത്ഥം വസുധാധിനാഥം
ശ്രീരാമചന്ദ്രം സതതം നമാമി 8
രാമചന്ദ്രാഷ്ടകം പുണ്യം പ്രാതരുത്ഥായ യ: പഠേത് കോടിജന്മകൃതം പാപം തത്ക്ഷണാദേവ നശ്യതി🙏
6 months ago (edited) | [YT] | 9
View 2 replies
GOVINDAM
youtube.com/shorts/pDG7_s1mlT...
ഋണവിമോചന നൃസിംഹ സ്തോത്രം
ദേവതാകാര്യസിദ്ധ്യർത്ഥം സഭാസ്തംഭ സമുദ്ഭവം
ശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ 1
ലക്ഷ്മ്യാലിംഗിത വാമാംഗം ഭക്താനാം വരദായകം
ശ്രീനൃ സിംഹം മഹാവീരം നമാമി ഋണമുക്തയേ 2
ആന്ത്രമാലാധരം ശംഖചക്രാബ്ജായുധ ധാരിണം
ശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ 3
സ്മരണാത് സർവ്വപാപഘ്നം കടൂർജ്ജ വിഷനാശനം
ശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ 4
സിംഹനാദേന മഹതാ ദിഗ്ദന്തി ഭയനാശനം
ശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ 5
കോടി സൂര്യ പ്രതീകാശം ആഭിചാരിക നാശനം
ശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ 6
പ്രഹ്ളാദവരദം ശ്രീശം ദൈത്യേശ്വര വിദാരണം
ശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ 7
ക്രൂരഗ്രഹൈ: പീഡിതാനാം ഭക്താനാമഭയപ്രദം
ശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ 8
വേദവേദാന്ത യജ്ഞേശ്വരം ബ്രഹ്മ രുദ്രാദി വന്ദിതം
ശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ 9
യ ഇദം പഠതേ നിത്യം ഋണമോചന സംജ്ഞിതം
അനൃണീജായതേ സദ്യോ ധനം ശീഘ്രമവാപ്നുയാത്🙏🙏
7 months ago | [YT] | 3
View 0 replies
GOVINDAM
youtube.com/shorts/Ywrjcf7Csl...
🙏ശ്രീ വാരാഹി ദ്വാദശനാമസ്തോത്രം 🙏
1.പഞ്ചമീ പഞ്ചഭൂതേശീ
പഞ്ച ബ്രഹ്മസ്വരൂപിണി
പഞ്ചതാപ പ്രശമനീ
മാം പാതു പരമേശ്വരീ🌹
2.ദണ്ഡനാഥാ ദണ്ഡഹസ്താ
ഭണ്ഡസൈന്യ വിനാശിനീ
ചണ്ഡകോപാ ചണ്ഡവേഗാ
മാം പാതു പരമേശ്വരീ
3.സങ്കേതാ സംഗരഹിതാ
തുംഗാതങ്ക വിനാശിനീ
ശക്തി മണ്ഡല മദ്ധ്യസ്ഥാ
മാം പാതു പരമേശ്വരീ
4.സമയേശ്വരീ സംഭൂത
തന്ദ്രാ ജാഡ്യ നിവാരണീ
കിരി ചക്ര രഥാരൂഢാ
മാം പാതു പരമേശ്വരീ
5.സമയസങ്കേതാ സേവ്യാ
പുരുഷാർത്ഥപ്രദായിനീ
സമയാചാര സംപ്രീതാ
മാം പാതു പരമേശ്വരീ
6.വാരാഹീ വജ്റഘോഷസ്ഥാ
വജ്റദംഷ്ട്രാ മഹാബലാ
വിഷംഗപ്രാണ സംഹർത്രീ
മാം പാതു പരമേശ്വരീ
7.പോത്രിണീ ഭൈരവീ ഭദ്രാ
ഭക്ത ദുഃഖ ഭയാപഹാ
ബാലഭാനു സഹസ്രാഭാ
മാം പാതു പരമേശ്വരീ
8.ശിവാ ശിവകരീ ശ്രീദാ
ശ്രീവിദ്യാ സാധകപ്രിയാ
ശ്രീമതീ ശ്രീധരാരാധ്യാ
മാം പാതു പരമേശ്വരീ
9.വാർത്താളീ വാരുണീ മത്താ
സുരാസിന്ധു പ്രപൂജിതാ
വീരവന്ദ്യാ വീര്യതൃപ്താ
മാം പാതു പരമേശ്വരീ
10.മഹാസേനാ മഹേശാനീ
മഹാവീരാ മഹാദ്യുതി:
മഹായാഗ ക്രമാരാധ്യാ
മാം പാതു പരമേശ്വരീ
11.ആജ്ഞാചക്രേശ്വരീ ശുഭ്രാ
മഹാശക്തിർ മഹാദ്യുതി:
സഹസ്രാരാംബുജാരൂഢാ
മാം പാതു പരമേശ്വരീ
12.അരിഘ്നീ സർവപാപഘ്നീ
ദൗർഭാഗ്യധ്വാന്ത ഭാസ്ക്കരീ
ആനന്ദാമൃത വർഷിണി
മാം പാതു പരമേശ്വരീ 🙏
8 months ago (edited) | [YT] | 10
View 2 replies
GOVINDAM
🙏പാതു പൂർണ്ണത്രയീശാ 🙏 പൂർണ്ണത്രയീശ്വര ദർശനം....
ആർദ്രമാക്കുന്നു ഭക്തന്റെ മാനസം...
സർപ്പമാം സ്വർണ്ണ സിംഹാസനേ...
വർത്തിക്കും ശ്രീഹരേ പാഹിമാം...
കീർത്തിയേറും നിൻ ലീലകൾ...
ആർത്തരാം ഞങ്ങൾ തൻ അശ്രയം...
പാർത്തുകൊള്ളേണമേ സന്തതം...
പാർത്ഥന്റെസാരഥേ ! പാഹിമാം !
സന്താനഗോപാലമൂർത്തിയായ് !
സാധു വിപ്രന്റെ സങ്കടം തീർത്ത നീ....
സന്തതം അന്തികേ വാഴണം
സച്ചിദാനന്ദമൂർത്തയേ പാഹിമാം..🙏
🖊️ രേവതി
9 months ago (edited) | [YT] | 3
View 0 replies
GOVINDAM
🌿ഓം നമഃ ശിവായ🌿
തിരുവാറ്റ വാഴുന്ന ശ്രീമഹാദേവന്റെ...
തിരുമുൻപിൽ വന്നൊന്നു തൊഴുതിടുമ്പോൾ...
തീരാത്ത ദുരിതങ്ങൾളൊക്കെ എരിഞ്ഞുപോം...
ഹരനുടെ തൃക്കൺ കടാക്ഷത്തിനാൽ...
താതനായ് ഭക്തന്റെ താപമകറ്റുന്ന...
തേവരെ നിത്യം ഭജിച്ചീടുകിൽ
തോരാത്ത സങ്കടമൊന്നുമില്ലീ ഭൂവിൽ....
നിത്യം ജപിക്കാം നമഃ ശിവായ!
കൂവളമാലയും ജലധാരയും
ഏകി തൊഴുന്നേൻ കൈക്കൊള്ളണേ...
കരുണാ സമുദ്രമേ! ശ്രീ ചന്ദ്ര ശേഖരാ!
ശരണം തരിക തൃച്ചേവടിയിൽ...
🖊️രേവതി
.
9 months ago | [YT] | 4
View 0 replies
GOVINDAM
🙏അമ്മേ ശരണം 🙏
കുമാരനല്ലൂർ ശ്രീലകത്ത്
കുടികൊള്ളും അമ്മേ കാത്യായനീ....
മഹതീ! മഹേശ്വരീ! ! മോഹനാംഗീ!
മാതൃസ്വരൂപിണീ കൈതൊഴുന്നേൻ....
സ്കന്ദനായ് തീർത്തൊരാ
ശ്രീകോവിലിൽ...
സാമോദം അമ്മ വിളങ്ങിടുന്നൂ
സിദ്ധിയും ബുദ്ധിയും ഏറെയേകി...
ഹൃദയ ശുദ്ധി വരുത്തി തുണയ്ക്കുമമ്മ !
ദുരിതത്തിൻ കൂരിരുൾ പാത താണ്ടാൻ
ദീപമായ് വഴിതെളിച്ചീടുമമ്മ..
അംബുജ ലോചനേ തമ്പുരാട്ടീ
അമ്പോടെ നിത്യം കടാക്ഷിക്കണേ....
🖊️രേവതി
9 months ago | [YT] | 6
View 0 replies
GOVINDAM
അടിയങ്ങൾക്കാലംബം ഏകി തുണയ്ക്കുവാൻ..
ഇടയാഴത്തപ്പനായ് വാണരുളും...
ആറുമുഖാ! ഗുഹാ! വേലവനേ!
ആ പാദപങ്കജം കൈ തൊഴുന്നേൻ..
മനമൊന്നു വിങ്ങി വിളിച്ചിടുമ്പോൾ...
മയിലേറി മനതാരിൽ ഓടിയെത്തി...
ആമയം നീക്കി തുണയ്‌ക്കുമീശാ!
ആനന്ദഷണ്മുഖാ! കൈതൊഴുന്നേൻ...
താതനും ഗുരുവായ കാർത്തികേയാ !
പാർവതിനന്ദനാ! ദിവ്യ മൂർത്തേ!
കാവടിയേന്തി വരുന്നു ഞങ്ങൾ..
കൈവിടൊല്ലേ സ്‌കന്ദാ! കൈതൊഴുന്നേൻ...
🖊️രേവതി
9 months ago | [YT] | 4
View 0 replies
GOVINDAM
🙏ഹരേ കൃഷ്ണ 🙏
ഈശ്വാസമങ്ങുനിലച്ചു പോകും വരെ ....
ഈശ്വരാ! നിന്നെ സ്മരിച്ചീടുവാൻ
ഈ ഏഴയാമെനിക്കേകീടണം ഹരേ!
ഇടമുറിയാതങ്ങിൽ ഭക്തി
യെന്നും ..
ഈണവും താളവും ഒട്ടുമി ല്ലാതെ ഞാൻ
ഈശ്വരാ! നിന്നെ സ്തുതിച്ചിടുമ്പോൾ..
ഈർഷ്യ എന്നോടൊട്ടും തോന്നാതെ ശ്രീഹരേ!
ഇറ്റു കാരുണ്യം ചൊരിഞ്ഞീടണേ..
ഈ ജന്മ സങ്കടമൊക്കെയും എന്നുടെ....
ജന്മാന്തരകൃതം ആണെങ്കിലും..
ഈറൻ മിഴിയോടെ കേഴുമീ പ്രാർത്ഥന...
ഏറ്റുകൊള്ളേണമേ കൃഷ്ണാ!ഹരേ!
✍ രേവതി
9 months ago (edited) | [YT] | 5
View 2 replies
GOVINDAM
🦜വൈശാഖമാഹാത്മ്യം കിളിപ്പാട്ട്🦜
🙏🏻അദ്ധ്യായം-22 (ഭാഗം -2)
സാധുജനത്തിലും തൽഗുരു തങ്കലും ബോധന ചെയ്യാൻ കഴിവരും നിർണ്ണയം ഭക്തർക്കനാരതൻ സമ്മതനായ് വരും മുക്തിയും സാധിക്കുമെന്നാൽ വിരവോടു ഭക്തിയില്ലാതവർക്കെല്ലാം വൃഥാ വേദ ശാസ്ത്രോക്ത ധർമ്മകർമ്മങ്ങൾ തീർത്ഥങ്ങളും
ഷണ്ഡനായാൽ ബഹുസ്ത്രീകളാൽ കിം ഫലം നിർണ്ണയ ഭക്തിവിഹിനനു സർവ്വവും സാധുജനങ്ങളെക്കണ്ടാലതു നേരം സജ്ജനചിത്തം ഭ്രമിക്കുമറിക നീ. ചന്ദ്രിക കണ്ടൊരു ചന്ദ്രകാന്തം യഥാ പുണ്യശാസ്ത്രവശാലൊരു നാളിൽ ബലാൽ നിത്യവിഷയവിരക്തയായുള്ളൊരു സത്തുക്കൾക്കുള്ളിലകന്മഷമാണ്ടുള്ള
രാജീവലോചനനായ നാരായണൻ വ്യാജമൊഴിഞ്ഞു നിന്നീടുമനാരതം പത്മബന്ധുപ്രഭാസംഗാൽ ഭവിച്ചൊരു പത്മരാഗംപോലെ കാൺക മഹാമതേ നിഷ്കാമകരാം ജനങ്ങളാൽ ശ്രദ്ധയാ ഭക്ത്യാ സഹോപാസിതകർമ്മമൊക്കെയും സർവ്വ ധർമ്മമിഹ സൂത്രഫലങ്ങളും സർവ്വദുഃഖാഘനാശങ്ങളും സൂക്ഷ്മമായ് കണ്ടു മഹാജനം കൊണ്ടാടി നിൽക്കുന്നു കൊണ്ടൽ നേർവർണ്ണൻ തനിക്കേറ്റവും പ്രിയം ഇഷ്ടമാം വൈശാഖധർമ്മം വഴിപോലെ തുഷ്ട്യാ സമസ്തവും ചെയ്ത മഹാമതേ
പ്രത്യൂഷസ്യൂത്ഥാന മമ്പോടു
ചെയ്തു ടൻ
സ്നാനവും തർപ്പണം മാധവപൂജയും ധ്യാനമാഹാത്മ്യമമ്പോടു കേൾക്കയും
ഭഗവാൻ പ്രസാദിക്കുമേറ്റവും ചെയ്യരുതാത്തതും കേട്ടു ധരിക്കനീ നിന്ദ്യമാമുള്ളി മുരിങ്ങകോശാതകി പിന്നെ മരാളം തിലപിഷ്ടകം തഥാ ഭിസ്സടയാദിക ലിംഗം പുനരപി കൌസ്തുഭം മൂലകമാരനാളം പിന്നെ ശിഗുകപോതികവും തണ്ഡുലിയകം കൊദവവം നല്ല കാണികാലിംഗവും കേൾക്ക നിഷ്പാന്തകലസ്ഥം മയൂരവം ശ്ലേഷ്മാതകി ഫലമൌദുംബരി ഫലം മാധവമാസിഭക്ഷിക്കരുത് വിധം ബോധിച്ചു ഭക്ത്യാ ഭജിക്ക മഹാമതേ
ദക്ഷിണയും ചെയ്തു മോദമോടേ ശുക്ല പക്ഷേ മഹാദ്വാദശിദിനെ ദദ്ധ്യം തോയകുംഭം പൂഗനാഗവല്ലീദലം സൂര്യാത്മജമോർത്തു ദാനവും ചെയ്ക നീ ധർമ്മരാജായതേ പ്രീണാതുമേയമാ നിർമ്മലായ പ്രഭോ പ്രീതനാകേണമെ ഇത്ഥമവസവ്യമുച്ചായനാമവും ശ്രോത്രേ പിതുഃ സ്മൃതദാനവും ചെയ്തുടൻ
പിന്നെ പിതൃണാം ഗുരുണാം മുകുന്ദനും ധന്യകൾ ദാനാദി ചെയ്ഖ യഥാസുഖം കാംസ്യപ്രതാന്നദാനം ഹരിക്കുത്തമം ഹാസ്യമാക്കിടൊലാ വിപ്രനല്ലോ ഹരി വിഷ്ണു വെ തുഭ്യം ദദാമി സമസ്തവും. വിഷ്ണുലോക പ്രജീഗിഷയാ സന്തതം ഇത്ഥമർത്ഥിച്ചു പശുദ്ധാനമുത്തമം
ശക്തിക്കു തക്കവാറെന്നാലതി പ്രിയം ഡംഭാദിദോഷങ്ങൾ കൂടാതെ ചെയ്താകിൽ സ്വർഭാനുമണ്ഡലം നീത്വാസഗച്ഛതി മാധവമാഹാത്മ്യമേവുമുരചെയ്തു വ്യാധനോടും തത്ര നിൽക്കും ദശാന്തരേ അന്തിഖെ നിൽക്കുന്ന പേരാൽ മഹാദ്രുമം ഹന്ത ഭൂമൗ പതിച്ചീടിനാൻ തൽക്ഷണം തദ്വൃക്ഷ കോടരേ നിന്നൊരു സർപ്പവും മെത്രയും ഘോരശരീരനായിങ്ങിനെ കാളഭുജംഗം കണക്കെ ഭീതിപ്രദം വ്യാളം തകർന്നു തളർന്നു വിരവോടു ജഹ്മഗദേഹം ത്യജിച്ചുടനേ ദിവ്യ -
വിഗ്രഹം പൂണ്ടു മുനിയേ വണങ്ങിനാൻ ചൊന്നേനഹ മിരുപത്തു രണ്ടദ്ധ്യായ മിന്നും ധരിക്ക മഹാഭാഗ്യവാരിധേ..
ഇതി വൈശാഖ മാഹാത്മ്യേ ദ്വാവിംശോദ്ധ്യായഃ🙏🏻
https://youtu.be/vQ0YE0XI5LU?si=fMMDQ...
1 year ago | [YT] | 3
View 0 replies
GOVINDAM
🦜വൈശാഖമാഹാത്മ്യം കിളിപ്പാട്ട്🦜
🙏🏻അദ്ധ്യായം -22🙏🏻(ഭാഗം -1)
ബുദ്ധിമാനായ കിരാതൻ മുനിയോടു ബദ്ധകൌതൂഹലാ ചോദിച്ചു പിന്നെയും സർവ്വേശ്വരനായ നാഥനല്ലോ പുരം സർവ്വ ജനത്തെയും സൃഷ്ടിച്ചതും വിഭോ ശർവ്വധീശിലകർമ്മങ്ങൾ ബഹുവിധം
സർവ്വ പു ണ്യൗഘമിശ്ര
പ്രദമെന്ത ഹോ
ഏകസ്വരൂപമല്ലാത്തതിന്റെ കാരണം ലോകോപകാരമായ് ചൊല്ലേണമാശു നീ. എന്നതു കേട്ടു ശംഖനരുൾ ചെയ്തിതു പിന്നെയും നന്നായ് ശ്രവിക്ക മഹാമതേ മൂന്നുവിധമെടോ ജീവങ്ങൾക്കൊക്കെയും ധന്യമതേ രജസ്സത്വതമോഗുണാൽ
സാത്വികമായുള്ള കർമ്മങ്ങൾ ചെയ്യുന്നു സത്വഗുണത്തോടുയുക്തമാകും ജനം അന്യഗുണം രണ്ടുമേവം പ്രവൃത്തികൾ പിന്നെച്ചിലർ ഗുണവൈഷമ്യസംവൃത ഉണ്ടാമതിനാൽ ബഹുവിധകർമ്മങ്ങൾ കൊണ്ടു ഫലങ്ങൾ പലതരമായ് വന്നു ദുഃഖം ചിലർക്കു സുഖം ചിലർക്കിങ്ങിനെ ദുഃഖസുഖങ്ങളൊരുവനു സംയുതം ഭേദം ഗുണങ്ങൾ വൈഷമ്യം ഭവിക്കുന്നി താദിയിലില്ലാ വിഷമത പാർക്കെടോ.
ജീവങ്ങൾ ബദ്ധരായീടും പ്രകൃതിയിൽ കേവലം മൂന്നു ഗുണങ്ങളാലും ദൃഢം തൽ ഗുണകർമ്മാനു രൂപേണ കർമ്മണാം സൽഗുണ വംശം പ്രകൃതിയെ പ്രാപിക്കും താമസവൃത്തിക്കു ലോകവിദ്വേഷികൾ ഭീമരക്ഷാദി പൈശാചസ്വഭാവികൾ രാജസാൽ പുണ്യപാപം ബഹുമിശ്രമായ് ഭോഗവും പുനസ്വർഗ്ഗവും പ്രാപിക്കും പാപേനയാതനാ ദുഃഖവും മേൽക്കുമേൽ പ്രാപ്തമാം പിന്നെയും പിന്നെയുമിങ്ങനെ ശ്രദ്ധദയാധർമ്മ നിരന്നസൂയകൾ സാത്വകവൃത്തികളേവം ധരിക്ക നീ സാത്വികന്മാർക്കു മഹാവിഷ്ണു തന്റെ ലോക
പ്രാപ്തിയും
സിദ്ധിക്കുമെന്നു ധരിക്ക നീ അന്യരെല്ലാം ഭിന്നകർമ്മങ്ങൾ ചെയ്തുചെയ്ത ന്വഹം സംസാരസിദ്ധൗ വലയുന്നു കർമ്മത്തിനൊത്തവണ്ണം ഭവിപ്പിക്കുന്നു നിർമ്മലനാകിയ വിഷ്ണുനാരായണൻ പൂർണ്ണകാമൻ ഹരി വൈഷമ്യനല്ലഹോ നിർണ്ണയം കാരുണ്യമില്ലായ്കയുമല്ല. സൃഷ്ടിസ്ഥിതി പ്രളയങ്ങൾ സമം തന്നെ തുഷ്ട്യാധരിക്ക നീ സാദൃശ്യഭാഷിതം വിത്തൊരുപോലെ നനച്ചു വിതയ്ക്കയും നിത്യമൊരു പോലെ തന്നെയെന്നാകിലും ഭേദവും കൂടാതെ സൂക്ഷിച്ചിരിക്കലും ഭേദമത്യന്തമുണ്ടാം തൽഫലത്തിനാൽ എന്നതുപോലെ ജനത്തിന്റെ വാസന തന്നെ ബഹുവിധം കാണുന്നു നിർണ്ണയം വേടനതുകേട്ടു ചോദിച്ചു തൽക്ഷണേ മൂഢനാകുന്ന ഞാനൊന്നു ചോദിക്കുന്നേൻ പൂർണ്ണയോഗേന നിൽക്കുന്ന ജീവങ്ങൾക്ക് ദണ്ഡം വിനാ മുക്തിയെന്നു സിദ്ധിക്കുന്നു
സ്വർഗ്ഗസ്ഥിതിലയധർമ്മഭേദങ്ങളും കേൾക്കേണമെന്നതു കേട്ടുമുനീന്ദ്രനും ഏവം ചതുർയ്യുഗമായിരം ബ്രഹ്മനാം ദേവനൊരുപകലത്രകാലം നിശി അക്കണക്കേ പതിനഞ്ചുദിനം
പക്ഷ മോർക്ക പക്ഷം രണ്ടുകൂടിയാൽ മാസമാം മാസമേ രണ്ടുകൂടുമ്പോളതു ചൊന്ന മാസമാറയനമാകുന്നതും രണ്ടയനമൊരു വത്സരം ബ്രഹ്മനു കണ്ടുകൊൾകേ വിംശതി വയസ്സാകുമ്പോൾ ബ്രഹ്മപ്രളയമവിടെയതിൽ മുമ്പെ നിർമ്മല കേൾക്ക നീ രണ്ടുവിധമുണ്ടു ധാതുർമ്മുഹൂർത്തം മനുപ്രളയം പിന്നെ ഏതൽ പതിനാലുമന്വന്തരേ യഥാ ദൈനേന്ദ്രമാകും പ്രളയമന്നാൾ സഖ മൂന്നുലോകം ലയിക്കുന്നു മന്വന്തരേ ചേതന നാശനമില്ല ലോകത്തിനെ ന്നേകേന പൂർണ്ണമായീടുമഖിലവും മന്വന്തരാന്തരേ ചേതനരൂപികൾ പിന്നെയുമുണ്ടായ് വരുമെന്നു ധരിക്ക നീ. മന്വന്തരേ സത്യലോകമൊഴിഞ്ഞു മറ്റന്യലോകങ്ങളുമന്യ ജനങ്ങളും കേചിൽ സുരന്മാർ ചിലമുനീശന്മാരും ശേഷിച്ചവർ സത്യലോകേ വസിച്ചിടും ബ്രഹ്മനെപ്പോലെ വരും സുഷുപ്തിയിങ്കൽ
നിർമ്മലന്മാർ ലയിക്കുന്നു മഹാമതേ ദിവ്യമാം രാത്രി കഴിഞ്ഞാൽ ചതുർമുഖൻ സർവ്വജീവങ്ങളെ സൃഷ്ടിചെയ്തീടുന്നു
നരപിതൃധർമ്മവർണ്ണാദികൾ വെവ്വേറെ സർവ്വദാ സർവ്വവും കല്പിച്ചു പിന്നെ ദശാവതാരങ്ങളുമന്നന്നു നിർണ്ണയമുണ്ടെന്നറിക മഹാമതേ ശിഷ്ടദേവന്മാർ മുനീന്ദ്രരുമക്ഷയെ നിഷ്ഠാസമേതം വരുന്നു കേൾമോക്ഷവും സത്യലോകസ്ഥിതരായ ജനം പുനഃ രുദ്രാശികന്മാർ പിറക്കുന്നു പിന്നെയും തത്തൽ ഗോത്രേ നിജമാനസമേതരായ് തൽക്കർമ്മരതന്മാരായഥ തദാ
ദൈതേയസംയുഗാന്തേ കലിയോടൊത്തു യാതരായിടും നിരായതമസ്സമ സൃഷ്ടിയും മോക്ഷഭേദങ്ങളും ചൊല്ലുവാൻ കേട്ടുകൊണ്ടാലും തെളിഞ്ഞു മഹാമതേ
ലക്ഷ്മീപതിക്കു നിമേഷമല്ലോ വിധി പ്രക്ഷയം പിന്നെ നിശാന്തമുന്മേഷവും അങ്ങിനെയുള്ളോരു രാത്രി പോകും വിധൗ മംഗലദേവതാ വല്ലഭൻ മെല്ലവേ തന്നുദരത്തിൽ കിടക്കുന്ന ജീവങ്ങൾ തന്നെ കൃപയോടും കണ്ടു ജനാർദ്ദനൻ സംഖ്യയില്ലാതൊരുലിംഗം ശരീരികൾ സംഘംസ്മൃതിസ്ഥരായ് സുപ്തരായങ്ങിനെ പൂർവ്വകല്പേ ലിംഗഭംഗരായ് ഭക്തരായ് ജീവസംഘം ജീവന്മുക്തരായ് സാദരം മുക്തി പരംഗമിയാതെ മഹാദ്ധ്യാന സംസ്ഥരായ് നിൽക്കുന്നതും കണ്ടുമാധവൻ നാമരൂപങ്ങൾ നാലായ് ചമഞ്ഞോയുടെ നാമങ്ങൾ നാലും ധരിക്കെടോ മുമ്പിനാൽ ബ്രഹ്മാദിയായുള്ള സർവ്വഭക്തന്മാർക്കു നിർമ്മലമായുള്ള സായൂജ്യവും പിന്നെ സാരൂപ്യ സാമീപ്യസാലോക്യവും പിന്നെ സാരസാക്ഷൻ വാസുദേവൻ കൊടുക്കുന്നു.
സർവ്വരക്ഷക്കുമനിരുദ്ധ മൂർത്തിമാൻ സർവ്വദാ സർവേശ്വരനെന്നറികെടോ പ്രദ്യുമ്നമൂർത്തിയാൽ സൃഷ്ടി സർവം തഥാ വിദ്ധിസങ്കർഷണൻ സംഹാരകാരണൻ ഇത്ഥം ചതുർവ്യൂഹനായ് പൂർണ്ണരൂപനായ് നിത്യനാകും കരുണാകരനച്യുതൻ ഭിന്നകർമ്മാംശരാം ലോകരെ നിർമ്മിച്ച പൂർണ്ണകാമൻ നിജകാമസമേതനായ് സംഹരിക്കുന്നു സങ്കർഷണ മൂർത്തിയാൽ
സംഹരിക്കേണമെ കന്മഷൗഘം മമ വ്യാധനതു കേട്ടു മാമുനി തന്നോടു ജാതമോദേന ചോദിച്ചാനനാകുലം യാതൊരു ധർമ്മം മുകുന്ദപ്രിയമെന്നും യാതൊന്നിനാൽ പ്രസാദിക്കും മധുരിപു കേൾക്കണമെന്നതു
കേട്ടു ശംഖൻ തദാ കേൾക്കനീയാത്മശുദ്ധി മുന്നിൽ വേണ്ടതും സാധുജനത്തിന്നുപകാരകർമ്മവും സാത്വികധർമ്മമി വരണ്ടുമോർക്ക നീ. ചൊൽക്കൊണ്ടു വേദശാസ്ത്രാകർമ്മാദികൾ നിഷ്കാമനായ്ക്കന്നെ ചെയ്കവേണം സദാ യാതൊന്നു ലോക വിരുദ്ധമായീടിലും സാദരം സാത്വികം ധർമ്മമോർത്തീടു നീ. സർവ്വധർമ്മങ്ങളും സർവ്വകർമ്മങ്ങളും സർവ്വദാ വിഷ്ണു സമർപ്പിച്ചുകൊൾക നീ
എന്നാലതൊക്കെയും സാത്വികമാകുന്നു പിന്നെസ്സകല കാമ്യാർത്ഥമായ് മാനുഷൻ ഓരോരോ ദേവതമാരെ ഭജിച്ചുകൊ ണ്ടോരോ സുഖദുഃഖജന്മജരാദിയാൽ ഭൂമൌ നരകസ്വർഗ്ഗങ്ങളിലിങ്ങിനെ കാമിച്ചുഴലുന്നു രാജസധർമ്മേണ രക്ഷോപിശാചദൈത്യപ്രേതജംഭക യാക്ഷാദിയായ് ജനിച്ചാശു നിഷ്ഠൂരരായ ഭ്രാമ്യവിദ്വേഷഹിംസാദി ചെയ്തീടുന്നു താമസമായ ഗുണത്താലറികെടോ.
എന്നതുമൂലമിസ്സാത്വികധർമ്മങ്ങൾ നന്നായനുഷ്ഠിക്കനിഷ്കാമനായ് ഭവാൻ നിത്യം മുകുന്ദനെ ധ്യാനിച്ചു നാമസ ങ്കീർത്തനമാവോളവും ചെയ്തുകൊണ്ടാകിൽ ശാസ്ത്രവിശ്വാസവും സർവ്വഭൂതങ്ങളിൽ ചിത്തെ കൃപയുമുണ്ടായ് വരുമന്നേരം.🙏🏻
https://youtu.be/vQ0YE0XI5LU?si=DjjwO...
1 year ago (edited) | [YT] | 1
View 0 replies
Load more