All types of topics are here..


Super Topics

1 week ago | [YT] | 6

Super Topics

ഇന്ന് ലോക വനിതാ ദിനം.. രാവിലെ മുതൽ ഗ്രൂപ്പുകളിലും അല്ലാതെയും ആശംസകൾ വന്നു കൊണ്ടിരിക്കുന്നു.. ഈ ആശംസകൾ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞും അയച്ചും, പൊതു പരിപാടികൾ നടത്തിയും പങ്കെടുത്തും കഴിയുമ്പോൾ എല്ലാവർക്കും രാത്രിയാകും.. നാളെ വീണ്ടും നേരം പുലരുമ്പോൾ ഇതു വരെ എങ്ങനെ ആയിരുന്നോ അത് പോലെ വീണ്ടും... അല്ലാതെ ഈ ദിനാഘോഷം ഏതെങ്കിലും രീതിയിൽ ഒരു സ്ത്രീയുടെ വ്യക്തി ജീവിതത്തിലും അല്ലാതെയും മാറ്റം വരുത്തുന്നില്ല.. മാറേണ്ടത് ഓരോ മനുഷ്യരുമാണ്... സ്വന്തം വീട്ടിൽ സ്നേഹമോ, ബഹുമാനമോ, സ്വാതന്ത്ര്യമോ കിട്ടാതെ എങ്ങനെ സമൂഹത്തിൽ നിന്നും ലഭിക്കും??? വിവാഹം കഴിച്ചയച്ച മകൾ തിരികെ വീട്ടിലേക്ക് വന്നാൽ "ശല്യം വന്നു .. കെട്ടിച്ചു വിട്ടാലും പിന്നെയും വരും മുടിപ്പിക്കാൻ " എന്ന് പറയുന്ന മാതാപിതാക്കളുള്ള ഈ സമൂഹത്തിൽ ഒരു സ്ത്രീക്ക് എന്ത് വിലയാണുള്ളത്?? സ്വന്തം വീട്ടിൽ കിട്ടാത്തത് ഭർത്താവിന്റെ വീട്ടിൽ കിട്ടുമോ? മക്കളെ ചേർത്തു പിടിക്കുന്ന അവരോടൊപ്പം എന്നും ഉണ്ടാകും എന്ന് ചങ്കൂറ്റത്തോടെ പറയുന്ന അപ്പനും അമ്മയും സഹോദരങ്ങളും ഉണ്ടെങ്കിൽ ഒരു പെണ്ണും ആത്മഹത്യ ചെയ്യില്ല.. അങ്ങനെ പറയാൻ ആരുമില്ലാത്ത ഒരു സ്ത്രീയുടെ അവസ്ഥയാണ് നമ്മൾ ഈ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്... രണ്ടു പെൺകുഞ്ഞുങ്ങളെ ചേർത്തു പിടിച്ചു ട്രെയിനിനു മുന്നിൽ നിൽക്കേണ്ടി വന്ന ആ അമ്മയുടെ ഗതികേട് സ്വന്തം വീട്ടുകാർ തന്നെ ഉണ്ടാക്കിയതാണ്... ഭർത്താവ് മാത്രമല്ല.. സ്വന്തം അപ്പനും അമ്മയും സഹോദരങ്ങളും ഇതിന് ഉത്തരവാദികളാണ്.. ഇനിയും ഇതു പോലെ ആർക്കും ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കുന്നു... ഒരു മാറ്റം ഉണ്ടാകണമെങ്കിൽ സ്ത്രീ സ്വയം പര്യാപ്തയാകണം.. അതിനു വേണ്ടിയാകണം മക്കളെ പഠിപ്പിച്ചു വളർത്തേണ്ടത്... അല്ലാതെ കെട്ടിച്ചു വിട്ട് ഭാരം ഒഴിവാക്കാൻ ആകരുത്...ഇനി ഇതിനൊന്നും വയ്യെങ്കിൽ മക്കൾക്ക്‌ ജന്മം കൊടുക്കരുത്... ജന്മം കൊടുത്ത് അവരെ നരകിപ്പിക്കരുത്... 🙏🏼

10 months ago (edited) | [YT] | 32

Super Topics

എല്ലാവർക്കും എന്റെ ദീപാവലി ആശംസകൾ 🙏🏼

1 year ago | [YT] | 24

Super Topics

അരികൊമ്പാ... സ്വന്തം മണ്ണിൽ നിന്നും നിന്നെ പിടിച്ചു കെട്ടി നാട് കടത്തിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു.. നിന്നെ കുറിച്ചോർക്കാത്ത ഒരു ദിവസം പോലും ഇതിനിടയിൽ ഉണ്ടായിട്ടില്ല.. നീ ഈ ലോകത്തുണ്ടോ എന്ന് പോലും അറിയില്ല... നീ സുഖമായിരിക്കുന്നു എന്ന് പലരും ഉറപ്പ് പറയുമ്പോൾ സംശയത്തോടെയാണെങ്കിലും മനസ്സിനെ അതു വിശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്.. അല്ലാതെ നിന്റെ സത്യങ്ങൾ അറിയാൻ സാധാരണക്കാരായ നിന്നെ സ്നേഹിക്കുന്ന ഞങ്ങൾക്കാകുന്നില്ല 🙏🏻പക്ഷേ നിനക്ക് വേണ്ടി ഒന്ന് ചെയ്യാൻ സാധിച്ചു..ഇത്തവണ വോട്ട് കൊടുത്ത് ഒരുത്തനെയും അധികാരത്തിൽ കൊണ്ട് വരാൻ സഹായിച്ചില്ല... ഇനി അങ്ങോട്ട്‌ അങ്ങനെ തന്നെ...
നീ എവിടെയെന്നോ എങ്ങനെയെന്നോ ഈ പ്രപഞ്ച ശക്തി ഒരിക്കൽ കാണിച്ചു തരുമെന്ന് ഞാൻ വിശ്വസിക്കുന്നു...അതിനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻

1 year ago | [YT] | 255

Super Topics

ഇങ്ങനെ പോയാൽ നാട്ടിലിറങ്ങുക മാത്രമല്ല.. ബീവറേജ്‌സിന്റെ ക്യുവിലും ആനകൾ നിൽക്കും... മനുഷ്യന്റെ ഇടപെടലുകൾ കൊണ്ട് പാവം മിണ്ടാപ്രാണികൾക്കും ഈ ഗതിയായി...
ആനകൾ കാട്ടിൽ നിന്നും നാട്ടിലിറങ്ങുന്നതിന്റെ ഒരു കാരണം ഇതാണ്..വനത്തിനുള്ളിൽ ഇത്തരം സാധനങ്ങൾ ഉണ്ടാക്കുക.. ഒളിപ്പിച്ചു സൂക്ഷിക്കുക.. ശർക്കരയുടെ മണം കിട്ടിയാൽ ആന പിന്നെ എന്ത് ചെയ്യണം? ഒരു തവണ രുചിച്ചാൽ അവർ കൂട്ടുകാരുമായി കൂട്ടത്തോടെ വരാൻ തുടങ്ങും... റേഷൻ കടയിൽ അരിക്കും ഗോതമ്പിനും പകരം ഇതൊക്കെ വെച്ചാൽ പിന്നെ എങ്ങനെ അത് പൊളിക്കാതിരിക്കും?
കാട്ടിൽ എന്ത് ചെയ്താലും അത് ചെയ്യുന്നവരും കൂടെ അവരെ സംരക്ഷിക്കുന്നവരും മാത്രമേ അറിയൂ എന്നൊരു ധാരണ ഈ കുൽസിത പ്രവൃത്തികൾ ചെയ്യുന്നവർക്കുണ്ട്... പക്ഷേ ഇതിനൊക്കെ സാക്ഷികളായി ജീവിക്കുന്ന കുറേ മിണ്ടാ പ്രാണികളുണ്ട്... അവർ ഇതിൽ വന്നു പെട്ട് പോകുന്നു... അവസാനം കഴുത്തിൽ കോളർ അണിയിച്ചു നാട് കടത്തപ്പെടുന്നു...55 കേസിലെ മനുഷ്യ പ്രതിക്ക് കോളറില്ലാതെ ഇറങ്ങി നടന്നു വീണ്ടും കൊല ചെയ്യാം...അതാണ് ഇവിടുത്തെ നിയമം.. ആരോട് പറയാൻ!

1 year ago | [YT] | 53

Super Topics

വിവരക്കേടിനും ബുദ്ധിശൂന്യതയ്ക്കും കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടു പേർ... എന്നും ഇതു പോലെ നിലം തൊടാതെ എയറിലായിരിക്കാൻ ആശംസകൾ നേരുന്നു 🌹🌹🙏🏻

1 year ago | [YT] | 57

Super Topics

മനുഷ്യ ജീവി ആക്രമണത്തിൽ ദിനം പ്രതി കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടി വരുന്നതിനും.. ജന പെരുപ്പം നിയന്ത്രിച്ചു വനമേഖലയെ സംരക്ഷിച്ചു അതു മൃഗങ്ങൾക്ക് വിട്ടു കൊടുക്കാനും.. ഇതിനൊക്കെ ഒരു ശാശ്വത പരിഹാരം കാണണം എന്നും പറഞ്ഞു പ്രതിഷേധിച്ച ഒരു രൂപതയെയും ഇതു വരെ കണ്ടില്ലല്ലോ.. ഒക്കെ പോട്ടെ.. സ്വന്തം പള്ളിമേടയിൽ നടക്കുന്ന കൊലപാതകങ്ങൾക്കെതിരെയും.. പീഡനങ്ങൾക്കെതിരെയും ശബ്ദമുയർത്താൻ ഒരു പാതിരിയെയും കണ്ടില്ലല്ലോ... അതിനും വേണ്ടി വന്നത് ഒരു മോഷ്ടാവിന്റെ വെളിപ്പെടുത്തൽ ആയിരുന്നില്ലേ.
വയനാട്ടിൽ പഠിക്കാനായി വീട്ടിൽ നിന്നും പോയ ഒരു കുട്ടിയെ മൃഗീയമായി തല്ലി കൊന്നു കെട്ടി തൂക്കിയത് ഏത് വന്യ ജീവിയാണ്?? ആനയോ.. കടുവയോ.. അതോ കരടിയോ?? അവിടെയും പ്രതിഷേധിക്കാൻ ഈ പറയുന്ന ആളുകളെ കണ്ടില്ലല്ലോ... പിഞ്ചു കുഞ്ഞുങ്ങളെ അതി ക്രൂരമായി പീഡിപ്പിച്ചു കൊല്ലുമ്പോഴും അതു ഏത് ജീവിയാണെന്നു എന്തേ ചിന്തിക്കാത്തത്??
വിശ്ശുദ്ധ ബൈബിൾ കാണാതെ പഠിച്ചിട്ട് കാര്യമില്ല... ചിന്താശക്തി വേണം... മനസ്സിൽ നന്മയുണ്ടാകണം... വന്യ മൃഗങ്ങളുടെ പേരിൽ പ്രതിഷേധിച്ച് ഇടവകയിലുള്ള മുതലാളിമാരെ തൃപ്തിപെടുത്താൻ ആകരുത് പ്രതിഷേധങ്ങൾ... നാട്ടിൽ മനുഷ്യ ജീവി ആക്രമണം കൂടി വരുന്നത്തിനുള്ള ശാശ്വത പരിഹാരം ആദ്യം നോക്ക്... എന്നിട്ടാവാം ബാക്കി

1 year ago | [YT] | 52

Super Topics

Please share 🙏🏻

1 year ago | [YT] | 33

Super Topics

നോർത്ത് കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ആണോ കേരളം ഭരിക്കുന്നത്‌ എന്ന് സംശയിച്ചു പോകുന്ന അവസ്ഥ.. ഇവിടെ എന്താണ് നടക്കുന്നത്...? 130 വിദ്യാർത്ഥികളും അധ്യാപകരും അറിഞ്ഞു കൊണ്ട് നടന്ന ക്രൂര കൃത്യം നടന്നിരിക്കുന്നത് അങ്ങ് താലിബാനിലോ കൊറിയയിലോ അല്ല.. ഇങ്ങ് വയനാടാണ്...

പ്രതികരണ ശേഷി നഷ്ടപെട്ട മനുഷ്യർ രാജ്യത്തിനു അപകടമാണ് എന്നുള്ള സത്യം ഇനിയെങ്കിലും നമ്മൾ തിരിച്ചറിയണം... വിവസ്ത്രനായി ക്രൂര മർദ്ദനം ഏറ്റപ്പോൾ ആരെങ്കിലും ഒന്ന് വന്നു രക്ഷിക്കുമോയെന്നു എത്ര തവണ ആ കുട്ടി പ്രാർത്ഥിച്ചു കാണും... അച്ഛനും അമ്മയും എല്ലാം അറിഞ്ഞു രക്ഷിക്കാൻ ഓടി വന്നെങ്കിലെന്നു എത്ര ആഗ്രഹിച്ചിട്ടുണ്ടാകും...ഒരു തുള്ളി വെള്ളം പോലും കൊടുക്കാതെ കൊന്നു കളഞ്ഞില്ലേ മഹാപാപികളെ നീയൊക്കെ കൂടി ...
130 വിദ്യാർത്ഥികളിൽ ഏതെങ്കിലും ഒരുത്തന് നല്ല ബുദ്ധി തോന്നിയിരുന്നെങ്കിൽ..
പോലീസ് സ്റ്റേഷനിലേക്ക് വിളിക്കാമായിരുന്നു... എത്രയോ മീഡിയാസ്.. അവരെ വിളിക്കാമായിരുന്നു... ഒന്നും വേണ്ട ആ മാതാപിതാക്കളെ വിളിക്കാമായിരുന്നു... അതും അല്ലെങ്കിൽ നിനക്കൊക്കെ നിന്റെയൊക്കെ വീട്ടിൽ വിളിച്ച് അറിയിച്ചു വേണ്ടത് ചെയ്യിക്കാമായിരുന്നു... ഒന്നും ചെയ്തില്ല... ഒക്കെ കണ്ടും കേട്ടും സ്വന്തം കാര്യം മാത്രം ചിന്തിച്ചു ഒരു കൊലപാതകത്തിനുള്ള വഴിയൊരുക്കി കൊടുത്തു... പോയ ജീവൻ ഇനി തിരിച്ചു കിട്ടുമോ... ഇല്ലാതാക്കിയില്ലേ നീയൊക്കെ കൂടി കൂട്ട് നിന്ന്..
താൻ പഠിപ്പിക്കുന്ന വിദ്യാർത്ഥികളെ സ്വന്തം മക്കളായി കരുതേണ്ട അധ്യാപകർ കോമാളികളും നോക്കുത്തികളുമായി എല്ലാത്തിനും വഴിയൊരുക്കി കൊടുത്തു... ഇവരൊക്കെ ഈ സമൂഹത്തിനു എന്ത് നന്മയാണ് ചെയ്യുന്നത്? ശമ്പളം മാത്രം ലക്ഷ്യം വെച്ചു ജോലി ചെയ്യുന്ന 'രാജ്യ ദ്രോഹികൾ'. ആരെയാണ് നിങ്ങൾ പേടിക്കുന്നത്? നിങ്ങളുടെ മകനോ മകളോ ആയിരുന്നെങ്കിൽ നിങ്ങൾ കണ്ടില്ലെന്നു നടിക്കുമായിരുന്നോ? ഇത്രയും ദുഷ്ടത ആ കുട്ടിയോട് ചെയ്തപ്പോൾ ഒരുത്തനെങ്കിലും ഒന്ന് ശബ്ദമുയർത്തിയിരുന്നെങ്കിൽ... പ്രതികരിച്ചിരുന്നെങ്കിൽ ആ അമ്മയ്ക്കും അച്ഛനും ആ പൊന്നു മകനെ നഷ്‍ടമാകില്ലായിരുന്നല്ലോ...

ഞങ്ങൾ അറിഞ്ഞിരുന്നെങ്കിൽ... ഞങ്ങൾ നിന്നെ രക്ഷിക്കുമായിരുന്നു.. പക്ഷെ ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ മോനെ 🙏🏻 ഈ വാർത്ത കേട്ടതു മുതൽ നിന്നെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് എന്നെ പോലെ എത്രയോ പേർ സങ്കടപെടുന്നുണ്ട്....🙏🏻

മൂന്ന്‌ ദിവസം പട്ടിണിക്കിട്ട് ബെൽറ്റ്‌ കൊണ്ട് അടിച്ചും മുറിവേൽപ്പിച്ചും സന്തോഷം കണ്ടെത്തിയ SFI ഭീകരന്മാർക്കും സാക്ഷികളായി നോക്കി നിന്ന 130 പാഴ് ജൻമങ്ങൾക്കും എല്ലാത്തിനും വഴിയൊരുക്കിയ വാഴകളായ അദ്ധ്യാപകർക്കും ഈ പ്രപഞ്ചം തന്നെ ശിക്ഷ വിധിക്കട്ടെ ...

(ഈ 130 എണ്ണം പഠിച്ചിറങ്ങി വരുമ്പോൾ സ്നേഹിച്ചാൽ തിരിച്ചും സ്നേഹിക്കാൻ മാത്രം അറിയുന്ന പാവം മിണ്ടാപ്രാണികളുടെ കഷ്ട കാലം!)

1 year ago | [YT] | 71

Super Topics

ഏത് കള്ളനും തട്ടിപ്പ് നടത്തി കഴിഞ്ഞാൽ ഒരു പേടിയും കൂടാതെ വീണ്ടും പൊതു ജനത്തിന്റെ മുന്നിൽ പ്രത്യക്ഷപെടാമെന്നുള്ളതിന്റെ തെളിവാണ് ഇയാൾ..
അരികൊമ്പന്റെ പേരിൽ ജനങ്ങളെ പറ്റിച്ചു സ്വയം ശാസ്ത്രജ്ഞൻ എന്ന് പറഞ്ഞ് ഒരു ഡിഗ്രി പോലും ഇല്ലാത്ത ഇയാൾ ലക്ഷങ്ങളാണ് തട്ടിയെടുത്തു മുങ്ങിയത്... ഒരു ജോലിയുമില്ലാത്തവന് ലക്ഷങ്ങൾ തട്ടാനുള്ള മാർഗ്ഗം 'അരികൊമ്പന്റെ രക്ഷകൻ' എന്ന പേര് സമ്പാദിച്ചു ജനങ്ങളിൽ വിശ്വാസം ഉണ്ടാക്കി എടുക്കുക എന്നതായിരുന്നു.. ശാസ്ത്രജ്ഞൻ എന്ന് സ്വയം പരിചയപ്പെടുത്തി പല പ്രമുഖ ചാനലുകളിലും വീണ്ടും വന്ന് ഘോരം ഘോരം പ്രസംഗിക്കുന്ന ഈ ഉഡായിപ്പിനെതിരെ കേരള സർക്കാർ ഇടപെട്ടു ഒരിക്കലും പുറത്തിറങ്ങി ഇമ്മാതിരി തട്ടിപ്പ് നടത്താതിരിക്കാൻ വേണ്ടത് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു..
പ്രാധാന മന്ത്രിയുടെ ആളുകൾ ഇയാളെ കൊല്ലാൻ നടക്കുന്നു എന്നും മുഖ്യമന്ത്രിയുടെ ആളുകൾ വിഷം കൊടുത്തുവെന്നും കള്ള കഥകൾ പറഞ്ഞ് ഡൽഹിയിൽ ഹോട്ടൽ റെന്റ് പോലും കൊടുക്കാതെ അവിടെയും പറ്റിച്ചു കടന്നു കളഞ്ഞവൻ ഇപ്പൊ ആനകളുടെ വാർത്ത വന്നപ്പോൾ വീണ്ടും അവസരം മുതലെടുക്കാൻ ഒരു പേടിയും നാണവുമില്ലാതെ ചാനലുകളിൽ വന്നിരിക്കുകയാണ്...
എവിടെയും അംഗീകരിപ്പെടാതെ സ്വയം 'scientist, biologist& conservationist 'എന്ന് പറഞ്ഞ് പൊതു ജനത്തെ പറ്റിക്കുന്ന ഇയാളെ ഇനിയും തിരിച്ചറിയാത്ത ആളുകളുണ്ട്... ചാനലുകാർക്കൊന്നും അറിയില്ല ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്ത് 'മുങ്ങിവൻ' ആണെന്ന്... അതിനാൽ ഈ പോസ്റ്റ്‌ മാക്സിമം ഷെയർ ചെയ്ത് വീണ്ടും ഇത്തരം കള്ളന്മാർ സമൂഹത്തിൽ വളർന്നു വരാതിരിക്കാൻ ഓരോ പൗരനും ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു 🙏🏻

( ഇനി ശാസ്ത്രഞ്ജനോട് ഒരു വാക്ക്..ഇത്രയും തട്ടിപ്പ് നടത്തിയ താൻ ആണ് ഇപ്പൊ വന്ന് വനം മന്ത്രിക്കെതിരെ സംസാരിക്കുന്നതു... എടോ ഡിജോ തോമസേ പണിയെടുത്തു ജീവിക്കാൻ അറിയില്ലെങ്കിൽ താൻ പോയി ഭിക്ഷ യാചിച്ചു ജീവിക്ക്... ഇതിലും ഭേദം അതാണ്..)

1 year ago | [YT] | 98