We are those cinephile patients, who did bunk classes on every Friday releases, citing illness as an excuse! Headed by South India's Biggest PR Network.
Anti Piracy Warning.
Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For Brand Collaborations Mail to : fridaypatientcollabs@gmail.com
Friday Patient Malayalam
ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയ്മിന് വലിയ ഹൈപ്പാണുള്ളത്. ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന സിനിമ വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. ദുൽഖർ സൽമാനെ എങ്ങനെ കാണുവാനാണ് ആരാധകർ ആഗ്രഹിക്കുന്നത്, അത്തരമൊരു സിനിമയായിരിക്കും ഐ ആം ഗെയിം എന്ന് പറയുകയാണ് സംഗീത സംവിധായകൻ ജേക്സ് ബിജോയ്.
#dulquersalmaan #jakesbejoy #iamgame #malayalamcinema #malayalamnews
8 months ago | [YT] | 60
View 0 replies
Friday Patient Malayalam
റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് മോഹന്‍ലാല്‍. ഇന്‍ഡസ്ട്രി ഹിറ്റായ എമ്പുരാനെ ഞെട്ടിക്കുന്ന ബുക്കിങ്ങാണ് ചിത്രത്തിന് വിവിധ ഓണ്‍ലൈന്‍ ബുക്കിങ് ആപ്പുകളില്‍ ലഭിക്കുന്നത്. റിലീസ് ചെയ്ത ശേഷം, ബുക്ക്‌മൈഷോ വഴിയുള്ള ആദ്യ ദിവസത്തെ ബുക്കിങ്ങില്‍ മലയാളസിനിമയിലെ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് തുടരും.
428.66 K ടിക്കറ്റുകളാണ് വിറ്റഴിഞ്ഞിരിക്കുന്നത്. എമ്പുരാന്‍ റിലീസിന് ശേഷം 381 K ആയിരുന്നു വിറ്റത്. വമ്പന്‍ ഹൈപ്പിലും വലിയ ബജറ്റിലും പാന്‍ ഇന്ത്യന്‍ പ്രമോഷനുമായി എത്തിയ എമ്പുരാന്റെ റെക്കോര്‍ഡ് തകര്‍ത്താണ് തുടരും ബുക്ക് മൈഷോയില്‍ മലയാള സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.
#thudarum #mohanlal #tharunmoorthy #malayalammovies #malayalamcinema #malayalamnews
8 months ago | [YT] | 85
View 0 replies
Friday Patient Malayalam
പഹൽഗാം ഭീകരാക്രമണത്തിൽ അപലപിച്ച് നടൻ മമ്മൂട്ടി. തീർത്തും ഹൃദയഭേദകമായ സംഭവങ്ങളാണ് പഹൽഗാമിൽ നടന്നതെന്നും ഞങ്ങൾക്ക് നഷ്ടപ്പെട്ട ധീരരായ ആത്മാക്കൾക്ക് നീതി ലഭ്യമാക്കാൻ ഞങ്ങളുടെ സായുധ സേനയിൽ പൂർണ വിശ്വാസമർപ്പിക്കുന്നുവെന്നും മമ്മൂട്ടി കുറിച്ചു.
#pahalgam #pahalgamattack #pahalgamattack2025 #mammootty #malayalamcinema #malayalamnews
8 months ago | [YT] | 101
View 1 reply
Friday Patient Malayalam
വിഷു തൂക്കിയതാര്? Comment your Opinion!
#bazooka #alapuzhagymkhana #maranamass #malayalamcinema #malayalammovies #malayalamnews
9 months ago | [YT] | 32
View 0 replies
Friday Patient Malayalam
സിനിമ കണ്ടവർ അഭിപ്രായം പറയൂ!
#maranamass #basiljoseph #malayalamcinema #malayalamnews
9 months ago | [YT] | 59
View 0 replies
Friday Patient Malayalam
സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ ക്രിയേറ്റേഴ്സിനെ പ്രധാന കഥാപാത്രങ്ങളാക്കി തിയേറ്ററുകളിൽ എത്തി ഹിറ്റ് അടിച്ച ചിത്രമാണ് 'വാഴ'. വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച സിനിമയുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. വാഴ 2 ബയോപിക് ഓഫ് ബില്യൺ ബ്രോസ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. വാഴ 2 പൂജ ചടങ്ങിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
#vaazha2 #hashir #malayalamcinema #malayalamnews
9 months ago | [YT] | 72
View 0 replies
Friday Patient Malayalam
‘എമ്പുരാന്‍’ സിനിമയുടെ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഓഫീസുകളില്‍ ഇഡി റെയ്ഡ്. ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
ഗോകുലം ഗോപാലനും ആന്റണി പെരുമ്പാവൂരും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിച്ച മോഹന്‍ലാല്‍-പൃഥ്വിരാജ് സിനിമ ‘എമ്പുരാന്‍’ 200 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. സിനിമ കളക്ഷനില്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്നതിനിടെയാണ് റെയ്ഡ്.
#gokulamgopalan #gokulam #mohanlal #empuraan #stephennedumpally #prithviraj #mohanlal #malayalamcinema #malayalamnews
9 months ago | [YT] | 15
View 0 replies
Friday Patient Malayalam
എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് നടി ഷീല. എമ്പുരാൻ നല്ല സിനിമയാണെന്നും നടന്ന കാര്യങ്ങൾ ആണ് സിനിമയിൽ ഉള്ളതെന്നും ഷീല അഭിപ്രായപ്പെട്ടു. മാങ്ങയുള്ള മരത്തിലെ കല്ലെറിയൂ. വേറെ ചിന്തയില്ലാതെ പൃഥ്വിരാജ് എടുത്ത ചിത്രമാണ് എമ്പുരാൻ. ആളുകൾ പറയുന്തോറും സിനിമയ്ക്ക് അത് ഫ്രീ പബ്ലിസിറ്റിയാണെന്നും വാർത്താസമ്മേളനത്തിൽ ഷീല പറഞ്ഞു.
#mohanlal #empuraan #stephennedumpally #prithviraj #mohanlal #malayalamcinema #malayalamnews
9 months ago | [YT] | 48
View 0 replies
Friday Patient Malayalam
എമ്പുരാൻ സിനിമയുടെ റീ സെൻസറിങ് വിവരങ്ങൾ പുറത്ത്. 24 കട്ടുകളാണ് സിനിമയിൽ വരുത്തിയിരിക്കുന്നത്. സ്ത്രീകൾക്ക് എതിരായ അതിക്രമ സീനുകൾ മുഴുവനായി ഒഴിവാക്കുകയും മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന സീൻ വെട്ടി നീക്കുകയും ചെയ്തിട്ടുണ്ട്. വിവാദമായ വില്ലന്റെ ബജ്രംഗി എന്ന പേര് ബൽദേവ് എന്നാക്കി മാറ്റിയിട്ടുണ്ട്. ഇതിന് പുറമെ സിനിമയിലെ നന്ദി കാർഡിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിട്ടുമുണ്ട്.
#mohanlal #empuraan #stephennedumpally #prithviraj #mohanlal #malayalamcinema #malayalamnews
9 months ago | [YT] | 39
View 0 replies
Friday Patient Malayalam
മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്ത എംപുരാന്റെ റിലീസിന് പിന്നാലെ വ്യാജപതിപ്പ് പ്രചരിക്കുന്നതായി റിപ്പോർട്ട്. ഫിൽമിസില്ല, മൂവിരുലെസ്, തമിഴ് റോക്കേഴ്സ് എന്നിവയുടെ വെബ്സൈറ്റുകളിലും ടെലഗ്രാമിലും സിനിമ ലഭ്യമായതായി ടൈംസ് നൗ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാജപതിപ്പ് വ്യാപകമായി ഷെയർ ചെയ്യുന്നത് സിനിമയുടെ കലക്ഷനെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. അതേസമയം വ്യാജപതിപ്പുകൾ പ്രചരിക്കുന്നത് തടയാൻ നിയമനടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. വ്യാജപതിപ്പുകൾ ഡൗൺ ലോഡ് ചെയ്യുന്നതും ഷെയർ ചെയ്യുന്നതും നിയമനടപടികൾക്കിടയാക്കും.
#mohanlal #empuraan #stephennedumpally #prithviraj #mohanlal #malayalamcinema #malayalamnews
9 months ago | [YT] | 52
View 0 replies
Load more