Sacred Secrets Of Hinduism By Lakshmi

ഹൈന്ദവ വിശ്വാസങ്ങൾ,ക്ഷേത്രങ്ങൾ,
ക്ഷേത്ര ആചാരങ്ങൾ,ഐതിഹ്യങ്ങൾ,
പുരാണ കഥകൾ, വഴിപാടുകൾ തുടങ്ങീ ഹൈന്ദവ വിശ്വാസപരമായ ഉള്ളടക്കങ്ങളാണ് ഈ ചാനലിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

വാസ്തുശാസ്ത്രം, ഫെംഗ്ഷൂയി,
ജ്യോതിഷം , ഹസ്ത രേഖാ ശാസ്ത്രം,
ഗൗളി ശാസ്ത്രം എന്നിവ വളരെ സൂക്ഷ്മതയോടെ ലളിതമായി അവതരിപ്പിക്കുന്നു.

ആത്മീയ ശാന്തി തേടുന്നവർക്കും വിശ്വാസത്തോടൊപ്പം ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്പെടുന്ന അറിവുകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.

📿 ഗ്രഹ മാറ്റം, പരിഹാരങ്ങൾ, രാശി - നക്ഷത്രഫലം , വിശേഷ ദിനങ്ങൾ , അന്നേദിനം നടത്തേണ്ടുന്ന വഴിപാടുകൾ,
ഭവനത്തിൽ ആചരിക്കേണ്ടവ എന്നിങ്ങനെ സമയബന്ധിതമായി പാലിക്കേണ്ടതും അറിയേണ്ടതുമായ കാര്യങ്ങളും പങ്കുവയ്ക്കുന്നതാണ്. ഇവ അറിയുവാനായി 🔔 Subscribe
ചെയ്ത് bell icon enable ചെയ്യുക .


🙏 ഭക്തിയോടെ ഈ യാത്രയിൽ
താങ്കളെ സ്വാഗതം ചെയ്യുന്നു.


📬 sacredsecretbylaxmi@gmail.com


Sacred Secrets Of Hinduism By Lakshmi

വാസ്തു സംബന്ധമായ നിങ്ങളുടെ സംശയങ്ങൾ ചോദിക്കാം.. താഴെ കമൻ്റിൽ സംശയങ്ങൾ ചോദിച്ചാൽ ,അടുത്ത വീഡിയോയിൽ കാര്യകാരണങ്ങളും ഫലങ്ങളും പറയുന്നതാണ്.

1 week ago (edited) | [YT] | 13

Sacred Secrets Of Hinduism By Lakshmi

പിതൃപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതം ഏത് ?

2 weeks ago | [YT] | 4

Sacred Secrets Of Hinduism By Lakshmi

പഞ്ചബാണാരി എന്നറിയപ്പെടുന്നതാര് ?


.


.


.



#malayalamdevotional #hindumalayalam #hinduismmalayalam #vasthumalayalam #bhagavathammalayalam #haindavam

2 weeks ago | [YT] | 5

Sacred Secrets Of Hinduism By Lakshmi

അഭീഷ്ടസിദ്ധിക്കും മംഗല്യഭാഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പിക്കാവുന്നതാണ്.വനദുർഗ്ഗാസങ്കൽപ്പത്തിൽ എട്ടുകരങ്ങളോടുകൂടിയ ഭഗവതി "ചക്കുളത്തമ്മ" എന്നാണ് അറിയപ്പെടുന്നത്.

അമ്മ്ക്കു ഭക്തർ സർവസ്വവും അർപ്പിക്കുന്ന പുണ്യദിനമാണു വൃശ്ചിക മാസത്തിലെ തൃക്കാർത്തിക. അന്നേദിവസം ഭക്തർ ദേവിക്ക് നേരിട്ട് നിവേദ്യം സമർപ്പിക്കുന്ന ചടങ്ങാണ് കാർത്തിക പൊങ്കാല എന്നറിയപ്പെടുന്ന പ്രസിദ്ധമായ ചക്കുളത്തു പൊങ്കാല. അന്നപൂർണേശ്വരിയായ ഭഗവതിക്ക് മുന്നിൽ ഇഷ്ടകാര്യസിദ്ധിക്കായി സ്ത്രീകൾ മാത്രം സമർപ്പിക്കുന്ന ചടങ്ങ് എന്ന പ്രത്യേകതകൂടിയുണ്ടിതിന്. തൃക്കാർത്തിക ദിനമായ ഡിസംബർ 4 ന് ആണ് പൊങ്കാല .രാവിലെ 9.15 ഓടെ
പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.

ഗണപതി, ശിവന്‍, സുബ്രഹ്മണ്യന്‍, വിഷ്ണു, ശാസ്താവ്, നവഗ്രഹങ്ങള്‍, യക്ഷിയമ്മ എന്നീ ഉപദേവതകളുടെ പ്രതിഷ്ഠ ചക്കുളത്തു കാവിലുണ്ട്. മാസത്തിലെ ആദ്യ വെള്ളിയാഴ്ചകളില്‍ ദേവിക്ക് നേദിച്ച ഔഷധജലം സകലരോഗങ്ങള്‍ക്കും ഒറ്റമൂലിയാണെന്നാണ് വിശ്വാസം. ധനു ഒന്നിന് തുടങ്ങി പന്ത്രണ്ടിനു തീരുന്ന പന്ത്രണ്ട് നോയമ്പ് ദേവീ പ്രീതിക്കുള്ള ഒരു പ്രധാന വ്രതാനുഷ്ടാനമാണ്.


പൂജകൾ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ്.
chakkulathukavutemple.com


Contact:

ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം,
നീരേട്ടുപുറം പി.ഒ, ആലപ്പുഴ ജില്ല,
കേരളം, ഇന്ത്യ പിൻ : 689571

0477-2213550 , 2210999
9188311000 , 7012994843

info@chakkulathukavutemple.org





#chakkulathukavu #chakkulathukavuponkala #neerettupuram #kshethram #ponkala #vanadurga #malayalam #hindumalayalam #devotionalmalayalam

2 months ago | [YT] | 9

Sacred Secrets Of Hinduism By Lakshmi

പ്രാർത്ഥനയോടെ ആരംഭിക്കുന്ന ദിവസം ഒരിക്കലും തോൽവിയോടെ അവസാനിക്കില്ല.








#dailyblessingsmalayalam #hindudailymalayalam #sreekrishna #vyazham #mahavishnu #hindumalayalam #malayalamdevotional

2 months ago | [YT] | 30

Sacred Secrets Of Hinduism By Lakshmi

മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ തുലാമാസ ആയില്യമഹോത്സവം ഇന്നാണ്.

14 എക്കറിലധികം സ്ഥലത്തായി നിറഞ്ഞു നിൽക്കുന്ന കാവുകൾക്കുള്ളിൽ കിഴക്കോട്ട് ദർശനമായി മണ്ണാറശ്ശാല ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

മഹാദേവന്റെ കണ്ഠാഭരണമായ വാസുകിയും നാഗമാതാവായ സർപ്പയക്ഷിയുമാണ് മുഖ്യ പ്രതിഷ്ഠകൾ.നാഗരാജാവിന്റെ മറ്റൊരു രാജ്ഞിയായ നാഗയക്ഷിയും സഹോദരി നാഗചാമുണ്ഡിയുമാണ് മറ്റു പ്രതിഷ്ഠകൾ.

ക്ഷേത്രത്തോട് ചേർന്നുള്ള ഇല്ലത്തിന്റെ നിലവറയിൽ മഹാവിഷ്ണു ശയിക്കുന്ന അനന്തൻകുടികൊള്ളുന്നു.
അപ്പൂപ്പൻ എന്നാണ് ശേഷനാഗം അറിയപ്പെടുന്നത്.

വാസുകി ഭാവത്തിലുള്ള തിരുവാഭരണമാണ് ആയില്യം നാളിൽ ചാർത്തുന്നത് . വലിയമ്മയുടെ നേതൃത്വത്തിലുള്ള ആയില്യം പൂജ, നൂറുംപാലും, ഗുരുതി, തട്ടിൻമേൽ നൂറുംപാലും ഉൾപ്പെടെയുള്ള പൂജകൾ നടക്കും.

ഈ ചടങ്ങ് ഭക്തർക്ക് നാഗദൈവങ്ങളുടെ അനുഗ്രഹം നേടാനും സർപ്പദോഷങ്ങൾ നീക്കാനും സഹായിക്കുന്നു.

2 months ago | [YT] | 10

Sacred Secrets Of Hinduism By Lakshmi

ഭഗവാൻ്റെ എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങൾക്ക് എന്നും ഉണ്ടാകട്ടെ 🙏

3 months ago | [YT] | 35

Sacred Secrets Of Hinduism By Lakshmi

നിങ്ങൾ രാവിലെ വിളക്ക് കൊളുത്താറുണ്ടോ?

#hindudevotionalmalayalam #malayalam #navarathri #devotionalmalayalam

3 months ago | [YT] | 6