Jayasree menon 9526736782 വാട്സ്ആപ്പ് only. videoyumaayi ulla samshayangal commentil thanne chodhikkuka. jathakam nokkanum personal avishyangalkkum matram whatsappil chodhikkuka. fees undayirikkunnathaanu.
jayasreemenon766@gmail.com
enne contact chaiyan mail ayakkavunnathu aanu.
mail nokki reply tharunnathu aayirikkum
WhatsappMessage 9526736782
Omkaram
🙏ഇന്ന് മകരമാസത്തിലെ ആദ്യ ചൊവ്വാഴ്ച, മകരചൊവ്വയായി ആഘോഷിക്കുന്നു.,
ഭദ്രകാളി ഉപാസനയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്, കാരണം ചൊവ്വയുടെ ഉച്ചക്ഷേത്രമായ മകരത്തിൽ ചൊവ്വയ്ക്ക് (ഗ്രഹത്തിന്) അതീവ ബലമുണ്ടാകുന്നു,
സുബ്രഹ്മണ്യനും ഭദ്രകാളിയുമാണ് ചൊവ്വയുടെ അധിപതികൾ.🙏
🙏ഈ ദിവസം ഭദ്രകാളി ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും കഴിയുന്ന വഴിപാടുകൾ ചെയ്യുന്നതും വളരെ നല്ലതാണ്.
ഗുരുതി, കടും പായസം, വഴിപാടും ചുവന്ന പട്ട്, ചെമ്പരത്തിമാല സമർപ്പിക്കുന്നത് ഒക്കെ കടം, രോഗം, ദോഷങ്ങൾ മാറാനും ഐശ്വര്യവും അഭിവൃദ്ധിയും നേടാനും അത്യുത്തമമാണ്.🙏
🙏സാധാരണ ദിവസങ്ങളേക്കാൾ ഭദ്രകാളിക്ക് ശക്തി കൂടുന്ന ദിവസമായതിനാൽ പ്രാർത്ഥനയ്ക്ക് വേഗം ഫലം ലഭിക്കുന്നതാണ്.🙏
🙏ഭദ്രകാളി സ്തുതികൾ, ലളിതാസഹസ്രനാമം, ദേവിക്ക് പ്രിയപ്പെട്ട മന്ത്രങ്ങൾ എന്നിവ ജപിക്കുന്നത് നല്ലതാണ്. 🙏
🙏പാര്‍വ്വതി ദേവിയുടെ അംശാവതാരമായാണ് ഭദ്രകാളിയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ ദേവിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നു.
ശനിദോഷ നിവാരണത്തിനും ഭദ്രകാളി ദേവി അനുഗ്രഹിക്കുന്നു.🙏
🙏ഏത് പ്രതിസന്ധി ഘട്ടങ്ങളേയും തരണം ചെയ്യാനും ദേവി സഹായിക്കുന്നു.
🙏ഇടവം, കര്‍ക്കിടകം, കന്നി, വൃശ്ചികം, മകരം, മീനം എന്നീ രാശിക്കാര്‍ നിര്‍ബന്ധമായും മകരച്ചൊവ്വ ദിനങ്ങളില്‍ ദേവിയെ ആരാധിക്കണം. ഇവരില്‍ ചൊവ്വ പ്രതികൂലമായി നില്‍ക്കുന്നത് കൊണ്ടും അത് ദോഷം ഫലം നല്‍കുന്നത് കൊണ്ടും ദേവിയെ ആരാധിക്കുന്നതിന് ശ്രദ്ധിക്കണം.🙏
🙏ചൊവ്വാദശ ഇവരുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇവര്‍ മകരച്ചൊവ്വ ദിനത്തില്‍ ഭഭദ്രകാളീ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും കടുംപായസം ദേവിക്ക് വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യണം🙏
🙏നമ്മുടെ ജീവിതത്തില്‍ നിന്നും മനസ്സില്‍ നിന്നും അഞ്ജതയെ ഇല്ലാതാക്കി ജ്ഞാനം വർദ്ധിപ്പിക്കുന്ന ദേവിയാണ് മഹാകാളി. ഈ ദിനത്തില്‍ അതായത് മകരച്ചൊവ്വയിൽ ഒരു ഭക്തന്റെ തെളിഞ്ഞ മനസ്സോടെയുള്ള പ്രാര്‍ത്ഥന നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുന്നു.🙏
🙏ജീവിതത്തിലെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളേയും തരണം ചെയ്യുന്നതിനും ജീവിതത്തില്‍ വിജയത്തിലെത്തുന്നതിനും ദേവി നിങ്ങളെ അനുഗ്രഹിക്കുന്നു. ഏത് ദുരിതങ്ങളേയും താങ്ങുന്നതിന് ദേവി നിങ്ങളെ പ്രാപ്തനാക്കുന്നു.🙏
പ്രാർത്ഥനയ്ക്ക് ദേവിയുടെ ശക്തമായ സ്തോത്രമാണ് ഇവിടെ കൊടുക്കുന്നത്.
ഭദ്രകാളിദേവി സ്തോത്രം👇
https://youtu.be/_eO7wEr7ruI
----------------------------------------------------------------
ഭദ്രകാളി സ്തവം 👇
https://youtu.be/RNmsu8VeIu4?si=B9Qxw...
-----------------------------------------------------------
സ്തോത്രങ്ങളെല്ലാം വീഡിയോ ഡിസ് ക്രിപ്ഷനിൽ കൊടുക്കുന്നുണ്ട്.ഏവർക്കും നോക്കി ജപിയ്ക്കാവുന്നതാണ്.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
16 hours ago | [YT] | 906
View 26 replies
Omkaram
ഇന്ന് ദേവീ അനുഗ്രഹം വേണ്ടുവോളം ലഭിക്കുന്ന മകരചൊവ്വ🙏🙏
ദേവീ സ്തുതികൾ
New video 👇
https://youtu.be/QDOg-jkUwy8?si=DG4BF...
1 day ago (edited) | [YT] | 1,014
View 30 replies
Omkaram
ഇന്ന് തിങ്കളാഴ്ച, പാർവ്വതിയെയും മഹാദേവനെയും പ്രാർത്ഥിക്കാൻ ഉത്തമ ദിനമാണ്.
🙏ഓം നമഃശിവായ, ഓം ഹ്രീം നമഃശിവായ എന്ന് കുറച്ചു നേരം ജപിച്ച ശേഷം ഈ സ്തോത്രം ഒരു പ്രാവശ്യം ജപിച്ചോളു.🙏
🙏തിങ്കളാഴ്ചകളിൽ വ്രതമെടുക്കുക, ശിവക്ഷേത്ര ദർശനം നടത്തുക, പ്രദോഷവ്രതം, തിങ്കളാഴ്‌ച വ്രതം എന്നിവ അനുഷ്‌ഠിക്കുക - ഇതെല്ലാം ശിവപാർവതി പ്രീതി നേടുന്നതിനും അതിലൂടെ മുജ്ജന്മപാപം പോലും നീക്കി മന: സമാധാനം ലഭിക്കുന്നതിനും നല്ലതാണ്.🙏
🙏സമയമില്ലായ്‌മയും മറ്റ് പ്രാരാബ്‌ധങ്ങളും കാരണം പലർക്കും വ്രതാനുഷ്ഠാനങ്ങൾ പറ്റിയില്ലെങ്കിലും പഞ്ചാക്ഷര മന്ത്ര ജപം പതിവാക്കണം ( ഓം നമഃ ശിവായ ). 🙏
🙏പ്രദോഷമോ, തിങ്കളാഴ്ചയോ ഒന്നും വ്രതമെടുക്കാൻ സാധിക്കാത്തവർക്കു പോലും പഞ്ചാക്ഷര മന്ത്രം കഴിയുന്നത്ര പ്രാവശ്യം ദിവസവും ചൊല്ലി പാർവതി പരമേശ്വരന്മാരെ പ്രാർത്ഥിയ്ക്കാവുന്നതാണ്. 🙏
ഇത് ശീലമാക്കുകയും ക്ഷേത്ര ദർശനം പതിവാക്കുകയും ചെയ്താൽ അത്ഭുതകരമായ മാറ്റം ജീവിതത്തിൽ അനുഭവിച്ചറിയാൻ കഴിയും., 🙏
🙏ഈശ്വര പ്രാർഥന മാത്രം മതി ഒരു വ്യക്തിക്ക് അവരുടെ കഷ്ടതകളെ മാറ്റിയെടുക്കുവാൻ. ദമ്പതികൾ തമ്മിലുള്ള ഐക്യത്തിനും, ഇഷ്ട വിവാഹ ലബ്ധിക്കും, സന്താന സൗഭാഗ്യത്തിനും സർവ്വവിധ അഭിവൃദ്ധിക്കും ഈ സ്തോത്രം അത്യുത്തമമാണ്.🙏
🙏പ്രാർത്ഥനയ്ക്ക്🙏ശിവപാർവതി അനുഗ്രഹം പെട്ടെന്ന് ലഭിക്കുന്ന "" ശ്രീ പാർവതിവല്ലഭാഷ്ടകം"" ആണ് പ്രാർത്ഥനയ്ക്ക് ഇവിടെ കൊടുക്കുന്നത്.
https://youtu.be/PhrriCiZu9Y
സ്തോത്രം വീഡിയോ ഡിസ്ക്രിപ്ഷനിൽ എഴുതി കൊടുത്തിട്ടുണ്ട്.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
1 day ago | [YT] | 1,370
View 24 replies
Omkaram
🙏ഇന്ന് ഞായറാഴ്ച മകരമാസ അമാവാസിയാണ്. (ജനുവരി 18-ാം തീയതി.)
പിതൃക്കളുടെ അനുഗ്രഹം നേടാൻ ഉത്തമ ദിവസം ആണ് അമാവാസി. 🙏
🙏പിതൃ പ്രാർത്ഥനയിലൂടെ കുടുംബത്തിൽ സമാധാനം, സന്തോഷം, തീരാവ്യാധികളിൽ നിന്നും മോചനം, ധനപരമായ വർദ്ധനവ് ഇവയൊക്കെ നേടാൻ സാധിക്കുന്നതാണ്.🙏
🙏 പ്രാർഥനകളോടൊപ്പം വീട്ടിൽ കാക്കക്ക് എള്ളും ചോറും നൽകുന്നത് വളരെ നല്ലത് ആണ്.
ഉഗ്രമൂർത്തീകളെ അമാവാസി ദിനത്തിൽ പ്രാർത്ഥിയ്ക്കുന്നത് ക്ഷിപ്രപ്രസാദത്തിന് ഉത്തമമാണ്.
പ്രാർത്ഥനയ്ക്ക് അതിവേഗം ഫലം ലഭിക്കുന്നതുമാണ്. 🙏
ജപിയ്ക്കേണ്ട പ്രധാന ചെറിയ മന്ത്രങ്ങൾ. ബലി തർപ്പണം സൂര്യോദയo മുതൽ മാത്രം
അറിയേണ്ട കാര്യങ്ങളും
ജപിക്കേണ്ട മന്ത്രങ്ങളും വിശദമായി വീഡിയോയിൽ കൊടുത്തിരിക്കുന്നു.👇
https://youtu.be/eQ9gMQpImrs
🙏ഭദ്രകാളി ദേവിയുടെ അനുഗ്രഹത്തിനായി ഭദ്രകാളി മന്ത്രങ്ങൾ അമാവാസി ദിനത്തിൽ ജപിക്കുന്നത് കഷ്ടപ്പാടുകളിൽ നിന്നുള്ള മോചനത്തിനും, പ്രതിസന്ധികളിൽ സർവ്വ രക്ഷയും നൽകി അനുഗ്രഹിക്കുന്നതിനും കാരണമാകുന്നതാണ്.🙏
🙏ഉഗ്രമൂർത്തിയായ ഭദ്രകാളി ദേവിയുടെ സ്തോത്രമാണ് പ്രാർത്ഥനയ്ക്ക് ഇവിടെ കൊടുക്കുന്നത്.
ഭദ്രകാളി സ്തവം👇
https://youtu.be/RNmsu8VeIu4?si=jUyc2...
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
2 days ago | [YT] | 928
View 26 replies
Omkaram
ഇന്ന് ശനിയാഴ്ച,നവഗ്രഹങ്ങളിൽ മനുഷ്യ ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കാൻ കഴിവുള്ള ഗ്രഹമാണ് ശനി അതുകൊണ്ട് തന്നെ ശനിദേവനെ പ്രാർത്ഥിക്കേണ്ടത് അത്യാവശ്യമാണ്. 🙏
🙏സൂര്യദേവന്റെയും ഛായാ ദേവിയുടെയും മകനായ ശനി ദേവൻ, മരണത്തിന്റെ ദേവനായ യമന്റെ സഹോദരനാണ്. 🙏
🙏ഇരുവരും ഒരു വ്യക്തിയെ നീതിയിലേക്ക് കൊണ്ടുവരുന്നു. മരണാനന്തര ജീവിതത്തിൽ യമദേവൻ കർമ്മ കടങ്ങൾ വീട്ടുമ്പോൾ, വ്യക്തി ജീവിച്ചിരിക്കുമ്പോൾ തന്നെ ശനി ദേവൻ കർമ്മത്തിനു തക്കതായ പ്രതിഫലം നൽകുന്നു.🙏.
🙏ശനിദേവൻ, കർമ്മത്തിന്റെയും നീതിയുടെയും ദൈവമാണ്, അതുകൊണ്ട് തന്നെ മോശം കർമ്മത്തിന് മോശം ഫലം തന്നെ പ്രധാനം ചെയ്യുകയുള്ളു.
നല്ല കർമ്മങ്ങൾ അനുഷ്ഠി ക്കുന്നവർക്ക് ശനിദേവൻ എന്നും അനുഗ്രഹം മാത്രമേ നൽകുകയൊള്ളു. 🙏
🙏ശനി ദോഷങ്ങൾ അലട്ടുന്നവർക്ക് നിത്യേനയും, അല്ലെങ്കിൽ ശനിയാഴ്ചകളിൽ രാവിലെ കുളിച്ചു വിളക്ക് കൊളുത്തി ശനി മന്ത്രങ്ങൾ ചൊല്ലാം. പറ്റാത്തവർക്ക് കയ്യും കാലും മുഖവും കഴുകി പ്രാർത്ഥിക്കുകയും ആകാം. 🙏
🙏നവഗ്രഹ പ്രതിഷ്ഠയുള്ള അമ്പലത്തിൽ തൊഴുതു ശനിയ്ക്ക് കഴിയുന്ന വഴിപാട് ചെയ്യാം. ശനീശ്വരന്റെ വാഹനമായ കാക്കയ്ക്ക് പച്ചരി ചോറും കറുത്ത എള്ളും ചേർത്ത് കൊടുക്കാം, അന്നേ ദിവസം കറുത്ത വസ്ത്രം, നീല വസ്ത്രം ധരിക്കാം, കറുത്ത എള്ള് കിഴികെട്ടി ചിരാതിൽ എള്ളെണ്ണ ഒഴിച്ച് കത്തിക്കാം, ഇതെല്ലാം തന്നെ ശനീശ്വര പ്രീതിക്ക് ഉത്തമമാണ്. 🙏
🙏വാക്കുകളിലും പ്രവൃത്തികളിലും സത്യം ഉണ്ടാകുകയും അന്യരെയും സഹജീവികളെയും ഉപദ്രവിക്കാതെയുമുള്ള ജീവിത രീതി ശനിദേവനെ പ്രീതിപ്പെടുത്തുന്നതാണ്. 🙏
ഞാനിന്നിവിടെ പറയുന്നത്. വളരെ പെട്ടെന്ന് ഫലം ലഭിക്കുന്ന " ശനീശ്വര ദ്വാദശ നാമ സ്തോത്രമാണ്. ". 👇
https://youtube.com/watch?v=1fEEoeBbQ...
വീഡിയോ ഡിസ്ക്രിപ്ഷനിൽ സ്തോത്രം എഴുതി കൊടുത്തിട്ടുണ്ട്.
ഏവർക്കും പ്രാർത്ഥനയിലൂടെ ശനിദേവന്റെ അനുഗ്രഹം വേഗം ലഭിക്കട്ടെ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
3 days ago | [YT] | 1,337
View 27 replies
Omkaram
🙏ഇന്ന് മകരമാസത്തിലെ ആദ്യ പ്രദോഷമാണ്, കൂടാതെ മുപ്പെട്ടു വെള്ളിയാഴ്ചയും🙏
🙏ശിവ പാർവ്വതി, ഗണേശൻ, സുബ്രഹ്മണ്യൻ, മറ്റു ദേവഗണങ്ങളുടെയും തന്നെ പ്രീതി നേടാനും ഇഷ്ടകാര്യ സിദ്ധിക്ക് അനുഗ്രഹം ലഭിക്കുവാനും ഉത്തമ ദിനമാണ് പ്രദോഷം.🙏
🙏മഹാലക്ഷ്മി പ്രാർത്ഥനയ്ക്ക് വിശേഷദിവസവും കൂടിയാണ് വെള്ളിയാഴ്ച. 🙏
🙏പ്രദോഷ സന്ധ്യയിൽ എല്ലാ ദേവിദേവന്മാരും, ശിവ സന്നിധിയിൽ എത്തിചേരുന്നത് കൊണ്ട് എല്ലാ ദേവതകളുടെയും അനുഗ്രഹവും കൂടി പ്രദോഷ സന്ധ്യനാമ ജപത്തിലൂടെ ഭക്തർക്ക് ലഭിക്കുന്നതാണ്. 🙏
🙏പ്രാർത്ഥനയ്ക്ക് നടരാജ സ്തോത്രം ആണ് കൊടുക്കുന്നത്.👇
https://youtu.be/afCh9hv1gzI
🙏ഓം നമഃശിവായ, ഓം ഹ്രീം നമഃശിവായ, എന്നീ മന്ത്രങ്ങൾ ചൊല്ലുന്നതും, ശിവ ക്ഷേത്രത്തിൽ ധാര, കൂവളമാല, പാർവ്വതി ദേവിക്ക് പിൻവിളക്ക് എന്നിവ ചെയ്യുന്നത് കാര്യ സാധ്യത്തിന് ഉത്തമമാണ്.🙏
🙏ഐശ്വര്യ ദേവതയായ മഹാലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിനായി മഹാലക്ഷ്മി കവചവും പ്രാർത്ഥനയ്ക്കായി ഇവിടെ കൊടുക്കുന്നു.👇
https://youtu.be/sWM2kBEabwA
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
4 days ago | [YT] | 1,114
View 30 replies
Omkaram
🙏ഇന്ന് 2026 മകരം 1 മുപ്പെട്ട് വ്യാഴം. ഉത്തരായന കാലത്തിന്റെ തുടക്കം. ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേക്ക് ദേവന്മാർ ഉണരുന്ന കാലമാണ് മകരം 1 എന്ന പുണ്യദിനം. 🙏
🙏വഴിപാടുകൾക്കും പ്രാർഥനകൾക്കും 100 ഇരട്ടി ഫലം ലഭിക്കുന്ന പുണ്യ കാലം.
എല്ലാവിധ തടസ്സങ്ങൾ അകലുന്നതിനും, ശനി ദോഷങ്ങൾ അകലുന്നതിനും ഗ്രഹ ദോഷങ്ങൾ പെട്ടെന്ന് അകലുന്നതിനും മകര മാസം 1-ാം തിയതിയിലെ പ്രാർഥനകളും വഴിപാടുകളും വളരെ ഫലദായകമാണ്. 🙏
🙏ധനു രാശിയിൽ നിന്നും സൂര്യഭഗവാൻ മകരരാശി യിലേക്ക് സംക്രമിക്കുന്ന ദിവസമാണ് മകരം 1.🙏
🙏 നവഗ്രഹ ദോഷ ശാന്തിക്കായി നവഗ്രഹ പൂജ നടത്തുന്നതും, അ ഘോര മന്ത്ര പുഷ്പാഞ്ജലി നടത്തുന്നതും,
🙏ഓം സൂര്യ ദേവായ നമഃ🙏 എന്നും പറ്റാവുന്ന അത്രയും പ്രാവശ്യം ജപിക്കുന്നതും വളരെ നല്ലതാണ്. 🙏
🙏പുലർച്ചെ എഴുന്നേറ്റ് പുണ്യ നദികളിൽ സ്നാനം ചെയ്യുന്നതായി സങ്കൽപ്പിച്ചു
🙏" ഗംഗ, യമുന, ഗോദാവരി
സരസ്വതി, നർമ്മദാ, സിന്ധു,
കാവേരി, ജലേസ്മിൻ സന്നിധീം കുരു "🙏
എന്ന മന്ത്രം ജപിച്ച് കുളിച് നിലവിളക്കു കത്തിച്ചു സൂര്യ മന്ത്രങ്ങൾ ജപിക്കുന്നത് വളരെ നല്ലതാണ്. 🙏
🙏സൂര്യ പുത്രനായ ശനീശ്വരനെ "
സൂര്യപുത്രോ ദീർഘ ദേഹോ
വിശാലാക്ഷ ശിവപ്രിയ
മന്ദ:ചാര പ്രസന്നാത്മാ
പീഢാം ഹരതുമേ ശനി
എന്ന ശനി മന്ത്രം ജപിക്കുന്നതും വളരെ ഫലം നൽകുന്നതാണ്.
ജപിയ്ക്കേണ്ട മറ്റു മന്ത്രങ്ങൾ 👇
https://youtu.be/MEx8Zbs-ccs?si=cQruk...
---------------------------------------------------
https://youtu.be/ZtVuj2YddrE?si=svrtS...
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
5 days ago | [YT] | 1,099
View 31 replies
Omkaram
https://youtu.be/Iu1tekNoReA?si=lB9vf...
6 days ago | [YT] | 14
View 1 reply
Omkaram
🙏ഇന്ന് ബുധനാഴ്ച ജനുവരി 14 തീയതി. ഇന്ന് മകരസംക്രാന്തിയും മകരവിളക്കും ഷഡ്തില ഏകാദശിയുമാണ്. 🙏
🙏സൂര്യദേവൻ മകരം രാശിയിലേക്ക് കടക്കുന്ന മകരസംക്രാന്തി സമയത്ത് വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് വളരെയധികം ഐശ്വര്യം വീട്ടിലേക്ക് വരുന്നതിന് സഹായകരമാണ്.🙏
🙏ഉച്ചകഴിഞ്ഞ് 3 :13 മുതൽ 4 : 58 വരെയാണ് ഈ മകര സംക്രാന്തി മുഹൂർത്തം ഈ സമയത്ത് പ്രാർത്ഥിക്കുന്നതും സൂര്യ മന്ത്രങ്ങൾ ജപിക്കുന്നതും ശനി മന്ത്രങ്ങൾ ജപിക്കുന്നതും മകരവിളക്ക് ദിവസമായത് കൊണ്ട് ശാസ്താവിനെ പ്രാർത്ഥിക്കുന്നതും വളരെയധികം ഐശ്വര്യദായകമാണ്.🙏
🙏മകരം ഒന്ന് നാളെയാണ് ഉത്തരായന കാലത്തിന്റെ ആരംഭം കൂടിയാണ് ഇത്. ഈശ്വര പ്രാർത്ഥനയ്ക്ക് വളരെയധികം ഫലം ലഭിക്കുന്ന കാലം കൂടിയാണ് ഉത്തരായനകാലം.
വളരെ പുണ്യം നിറഞ്ഞ ഒരു കാലമാണ് ഇത്. ദേവന്മാരുടെ പകൽ എന്നാണ് ഉത്തരായന കാലത്തെ വിശേഷിപ്പിക്കുന്നത്.🙏
🙏🙏സംക്രാന്തിസമയത്ത് പ്രാർത്ഥിക്കേണ്ട മന്ത്രങ്ങൾ👇
youtube.com/shorts/lAKyfZqOES...
🙏 ഷഡ്തില ഏകാദശി ആയതുകൊണ്ട് തന്നെ ഇന്നേ ദിവസം വിഷ്ണു ദേവനെ പ്രാർഥിക്കുന്നത് വളരെ ഉത്തമമാണ്. എള്ളിന് വളരെ പ്രാധാന്യം നൽകുന്ന ഒരു ഏകാദശിയാണ് ഇത് അതുകൊണ്ടുതന്നെ എള്ള് ദാനം ചെയ്യുന്നതും കുളിക്കുന്ന ജലത്തിൽ എള്ളു ചേർത്ത് കുളിക്കുന്നതും എല്ലാം വളരെ നല്ലതാണ്. 🙏
വിഷ്ണു ദേവന്റെ എല്ലാ അവതാരങ്ങളേയും പ്രകീർത്തിയ്ക്കുന്ന സ്തുതിയാണിവിടെ കൊടുക്കുന്നത്., 🙏
🙏🙏ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ ' എന്ന് കുറച്ചു നേരം ജപിച്ച ശേഷം ഈ സ്തുതി ചൊല്ലി പ്രാർത്ഥിക്കാവുന്നതാണ് 🙏🙏
🙏🙏ദശാവതാര സ്തുതി🙏🙏
https://youtu.be/X0vC6Ly_C50?si=s4AFs...
സ്തുതി വീഡിയോ ഡിസ്ക്രിപ്ഷനിൽ എഴുതി കൊടുത്തിട്ടുണ്ട്.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
6 days ago | [YT] | 1,036
View 19 replies
Omkaram
https://youtu.be/IqR7B1ZXmLc?si=SJ3HN...
1 week ago | [YT] | 11
View 0 replies
Load more