Hi Guys,
This is Vijith from Kerala, living in Vienna...Welcome to Viener Videos.
Viener Videos is all about cinema and travel. Come along for more interesting film videos and vlogs from Europe.

I invite you to be a part of my journey.
Hope you enjoy it and find them helpful.



Viener Videos

#SarvamMaya ₹140.5+ Gross In 24Days.

1 week ago | [YT] | 12

Viener Videos

Mollywood Yearend Reoprt 2025 soon....


#mollywood #2025 #vijithviener

4 weeks ago | [YT] | 14

Viener Videos

ആദിത്യ ധർ എഴുതി, സംവിധാനം ചെയ്ത ദുരന്തർ മൂന്നര മണിക്കൂർ ഉണ്ടെങ്കിലും അതിന്റെ ദൈർഖ്യം ഒരിടത്തു പോലും ക്ഷമ പരീക്ഷിച്ചില്ല. റൊമാന്റിക്‌ പോർഷൻസ് കുറച്ചു ചുരുക്കാം എന്ന് തോന്നിയെങ്കിലും കഥാഗതിയിൽ അതിന് വ്യക്തമായ പ്രാധാന്യം ഉണ്ട്. കണ്ടു പഴകിയ, YRF കോമാളിവത്കരിച്ച ഇന്ത്യ-പാകിസ്ഥാൻ സ്പൈ കളി വീണ്ടും പ്രമേയമാക്കി, അതും നല്ലവണ്ണം engaging ആയി അവതരിപ്പിച്ച ആദിത്യ ധർ തന്നെയാണ് ദുരന്തറിലെ ഹീറോ. ഈ കഥ നടക്കുന്നത് പൂർണമായും പാകിസ്താനിലാണ്. അതുകൊണ്ട് തന്നെ ഹെവി സെറ്റുകളും vfx വർക്കുകളും കാരണം രണ്ട് പാർട്ടും കൂടി ഏകദേശം 350 കോടിയോളം ബഡ്ജറ്റ് ആയിട്ടുണ്ട്.

ഇന്ത്യയിൽ നടക്കുന്ന ഭീകരവാദപ്രവർത്തനങ്ങളിൽ ISI ക്ക് പുറമേ പാകിസ്താനിലെ ഗാംഗ്സ്റ്റേഴ്സും അധോലോക മാഫിയയും വഹിക്കുന്ന പങ്ക് ചെറുതല്ല. കറാച്ചിയിലെ ലിയാരി പ്രദേശത്ത് ഗുണ്ടാസംഘങ്ങൾക്കും ക്രിമിനൽ സംഘങ്ങൾക്കുമെതിരെ പാകിസ്ഥാൻ സർക്കാർ നയിച്ച ഓപ്പറേഷൻ ലിയാരിയുമായി ബന്ധപ്പെട്ട, പ്രത്യേകിച്ച് ഇന്ത്യയുടെ റോ നടത്തിയ ജിയോ പൊളിറ്റിക്കൽ സംഘർഷങ്ങളും രഹസ്യ പ്രവർത്തനങ്ങളും ഉൾപ്പെടുന്ന യഥാർത്ഥ ജീവിത സംഭവങ്ങളിൽ നിന്നാണ് ഈ ചിത്രം പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. വളരെയധികം റീസെർച് ചെയ്ത് തയ്യാറാക്കിയ ഒരു തിരക്കഥയാണ് ദുരന്തറിന്റെത്.

1999 ലെ കാണ്ഡഹാർ വിമാന റാഞ്ചൽ സംഭാവത്തോടെയാണ് കഥയുടെ തുടക്കം. തുടർന്ന് 2001 ലെ പാർലമെന്റ് അറ്റാക്ക്. ഇതിനു ശേഷം RAW തയാറാക്കുന്ന പദ്ധതിയാണ് ഓപ്പറേഷൻ ദുരന്തർ. RAW നിയോഗിക്കുന്ന ജാകിരത് സിങ് രംഗി എന്ന ചാരൻ അഫ്‌ഗാൻ വഴി പാകിസ്ഥാനിലെത്തി ഹംസ അലി മസാരി എന്ന ബലൂച്ചി എന്ന പേരിൽ, റഹ്മാൻ ദാകൈത് എന്ന ഗ്യാങ്സ്റ്റർ തലവൻ ഓപ്പറേറ്റ് ചെയ്യുന്ന മാഫിയയിൽ നുഴഞ്ഞു കയറുകയും, അയാളുടെ പ്രധാന ആളാകുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളും ആണ് ദുരന്തർ. ലിയാരി gang wars, Political tug of war, ISI യുടെ ഇടപെടലുകൾ, ഇന്ത്യയിലേക്കുള്ള കള്ളനോട്ട് ഇടപാടുകൾ, ആയുധ കച്ചവടം തുടങ്ങി പാകിസ്താനിലെ ആഭ്യന്തര പ്രശ്നങ്ങൾ എല്ലാം തന്നെ മികച്ച രീതിയിൽ ദുരന്തറിൽ അവതരിപ്പിച്ചിട്ടുണ്ട്. ലിയാരിയിലെ ഗാങ് wars ബ്രൂട്ടൽ ആയി പടത്തിൽ കാണിച്ചിട്ടുണ്ട്. 26/11 മുബൈ അറ്റാക്ക് റിയൽ വോയ്‌സ് full റെഡ് സ്‌ക്രീനിൽ കാണിക്കുന്നത് മനം മടുപ്പിക്കും. ഒപ്പം ഈ സംഭവത്തിൽ ഇന്ത്യൻ മീഡിയയുടെ ലൈവ് ടെലികാസ്റ്റിംഗ് വരുത്തിവച്ച ബുദ്ധിമുട്ടും കാണിച്ചു തരുന്നു.

കണ്ണികൾ കോർത്തു കോർത്ത് പോകുന്ന രീതിയിലുള്ള കഥ തന്നെയാണ് ദുരന്തറിന്റെ നട്ടെല്ല്. വിവിധ ചാപ്റ്ററുകളായി വിഭജിച്ചു കഥ പറഞ്ഞു പോകുന്ന രീതി. കഥാപാത്രങ്ങളായി വന്നവരെല്ലാം തന്നെ തങ്ങളുടെ റോളുകൾ മികച്ച രീതിയിൽ അഭിനയിച്ചിട്ടുണ്ട്. ചാരൻ ഹംസ അലി ആയി രൺവീർ ജീവിച്ചിട്ടുണ്ട്. പക്കാ ബലൂചി. രൺവീർ ഒരു നല്ല നടൻ എന്നതിലുപരി genuine Performaner ആണ്. റഹ്മാൻ ദകൈത് ആയി അക്ഷയ് ഖന്നയുടെ aura farming തന്നെയായിരുന്നു. ഇപ്പോ ട്രെൻഡിങ് റീലുകളിൽ കാണിക്കുന്ന ആ സീൻ പുള്ളിയെ അല്ലാണ്ട് വേറെ ആരിലേക്കും ശ്രദ്ധ പോകില്ല. Show stealer of Dhuranthar. Screen time കുറവാണെങ്കിലും സഞ്ജയ് ദത്തിന്റെ ഓപ്പണിങ് സീൻ കത്തിച്ചിട്ടുണ്ട്. ജിന്നിനെ തുറന്നു വിടുന്നു എന്ന് പറയുന്നത് അക്ഷരാർത്ഥത്തിൽ കാണിച്ചു തന്നു…absolute banger. ISI മേജർ ഇക്ബാൽ ആയി അർജുൻ രാംപാൽ, അജിത് ഡോവലിനെ അനുസ്മരിപ്പിക്കും വിധം IB ഡയറക്ടർ ആയി മാധവൻ എല്ലാം അവരുടെ റോളുകൾ ഭംഗി ആക്കിയിട്ടുണ്ട്.

ഇന്ത്യക്ക് കിട്ടുന്ന അടികൾ എല്ലാം എണ്ണം ഇട്ട് ഒന്നാം ഭാഗത്തിൽ കാണിച്ചിട്ടുണ്ട്. രണ്ടാം ഭാഗത്തിൽ പാകിസ്ഥാന് കിട്ടാൻ പോകുന്ന തിരിച്ചടികൾ ആയിരിക്കും. climax നല്ല engaging ആയിരുന്നു.
മൊത്തത്തിൽ പീക് പടം ഒന്നുമല്ലെങ്കിലും കണ്ടു മടുത്ത പ്രമേയം നമുക് അത്ര പരിചിതമല്ലാത്തൊരു ഭൂമികയിൽ വൃത്തിക്ക് അവതരിപ്പിച്ച ദുരന്തർ നല്ലൊരു സിനിമാറ്റിക് എക്സ്പീരിയൻസ് ആണ്. Paisa vasool!

- വിജിത് വീനർ

OTT വന്നിട്ട് സബ് ഇട്ട് ഒന്നൂടി കാണണം. പല സംഭാഷണങ്ങളും proper ആയി മനസിലായില്ല.

#dhurandhar #vijithviener #ranveersingh #bollywood #DhurandharReview

1 month ago | [YT] | 15

Viener Videos

#കളംകാവൽ പടം കൊള്ളാം. നന്നായിട്ടുണ്ട്. കോൺടെന്റ് കൊള്ളാവുന്നത് കൊണ്ട് തന്നെയാണ് പടം തിങ്കളാഴ്ച്ച വീഴതെ സ്റ്റെഡി കളക്ഷൻ നിലനിർത്തുന്നത്. അധികം വയലൻസ് സീനുകളും ഇല്ല, ഫാമിലിക്ക് കാണാൻ പറ്റുന്നതാണ്. സൊനാക്ഷിയുടെ ദഹാദ് ഹിന്ദി വെബ് സീരീസിന്റെ പ്ലോട്ട് തന്നെയാണ് ഇതും. ദാഹാദുമായുള്ള പ്രധാന വ്യത്യാസം ഇന്റർവെൽ ബ്ലോക്കിൽ നമുക്ക് അറിയാം. പ്രതീക്ഷിക്കാത്തൊരു twist.

തിരുവന്തപുരം ജില്ലയിൽ മാത്രം പതിനെട്ടോളം ഭാഷാ ശൈലികൾ ഉണ്ട്. അതിൽ തെക്കൻ തിരുവിതാംകൂർ ഭാഷ ശൈലി പക്കാ മീറ്ററിൽ മമ്മൂട്ടി പിടിച്ചിട്ടുണ്ട്. ലോക്കൽ ഭാഷ ശൈലിയോടൊപ്പം ഇടുന്ന ചെറിയ എക്സ്പ്രെഷൻസും കൂടി ആകുമ്പോ ആണ് ശരിക്കും ആറുകാണിയിലെ സ്റ്റാൻലി ദാസ് എന്ന കഥാപാത്രം പൂർണമാകുന്നത്. തിരുവന്തപുരത്തുകാർക്ക് ശരിക്ക് പിടികിട്ടും എത്ര perfect ആയിട്ട മമ്മൂട്ടി ഈ ‘ഒതുക്ക് അമ്മാവൻ’ റോള് ചെയ്തേക്കുന്നത് എന്ന്. 😂 പൂർണമായും കഥാപാത്രമായി മാറുന്നതിൽ ഇങ്ങേർ ഒരു ജിന്ന് തന്നെയാണ്. വിനായകൻ സ്ഥിരം loud പരിപാടി വിട്ട്, നൈസ് ആയി പോലീസ് വേഷം ചെയ്തിട്ടുണ്ട്. പോലീസുകാരുടെ സ്റ്റൈൽ പടത്തിലുടനീളം keep ചെയ്തിട്ടുണ്ട്.

ദാഹാദിൽ രാജസ്ഥാൻ ടെറെയ്‌ൻ വഹിക്കുന്ന പങ്ക് പൊലെ കളംകാവലിന്റെ ടെറൈൻ അമ്പൂരി മാർത്താണ്ഡം ഏരിയ തെരെഞ്ഞെടുത്തത് മൊത്തത്തിൽ ഒരു പുതുമയും മൂഡും create ചെയ്യുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എഡിറ്റർ പണി വൃത്തിക്ക് ചെയ്തിട്ടുണ്ട്. നമുക്ക് ഒന്ന് ചിന്തിക്കാൻ പോലും സമയം തരുന്നില്ല, അതിനു മുന്നേ അടുത്ത സീൻ cut ചെയ്ത് ഇടും. പടം നല്ല എൻഗേജിങ് ആക്കുന്നത് പ്രവീൺ പ്രഭാകറിന്റെ എഡിറ്റിംഗ് ആണ്. മുജീബ് മജീദിന്റെ background സ്കോറും നന്നായിട്ടുണ്ട്. അന്വേഷണത്തിൽ ചെറിയ loops ഉണ്ട്. അത് sopiler ആകുന്നത് കൊണ്ട് എഴുതുന്നില്ല. ചെറിയ കഥാപാത്രം ആണെങ്കിലും പടത്തിന്റെ കഥാഗതിയിൽ വളരെ പ്രാധാന്യം ഉള്ളൊരു റോള് Vijayan Parassala മാമൻ ചെയ്തിട്ടുണ്ട്. പുള്ളി കാരണം ഒരു കലാപം തന്നെ നാട്ടിൽ ഉണ്ടാകുന്നുണ്ട്. ജിബിൻ ഗോപിനാഥ്‌, dies iraé കഴിഞ്ഞ ഉടൻ കളംകാവൽ. തുടരെ രണ്ട് വിജയ ചിത്രങ്ങളിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങൾ. ഇദ്ദേഹവും മലയാള സിനിമയിൽ സ്ഥിര സാന്നിധ്യമാകുന്ന കാലം വിദൂരമല്ല.

മൊത്തത്തിൽ പോസ്റ്ററിൽ പറഞ്ഞിരിക്കും പൊലെ Kalamkaval is worth to watch.

- വിജിത് വീനർ

#Kalamkaval #mammootty #vinayakan #vijithviener

1 month ago | [YT] | 29

Viener Videos

#Kalamkaval Worldwide Opening

Kerala ₹4.92cr
Rest Of India ₹1cr

Overseas
Middle East $940K
North America $55K
UK Ireland $56K
Australia Newzealand $17K

Total $1.078M -₹9.74cr

Worldwide ₹15.66cr

Second Biggest Opening For #Mammookka Behind #Turbo ₹16.2cr
ALL TIME 8th Biggest In Mollywood.💥

1 month ago | [YT] | 27

Viener Videos

2025 Kerala Top 10 Pre-sales (Malayalam)

Empuraan - ₹12.01 cr
Thudarum - ₹2.33 cr
#Kalamkaval - ₹2.25 cr
Hridayapoorvam - ₹1.61 cr
Bazooka - ₹1.50 cr
Alappuzha Gymkhana - ₹1.40 cr
Lokah - ₹79 L
Dominic - ₹57.4 L
Vilayath Buddha - ₹56 L
Pravinkoodu Shappu - ₹53 L

#Kalamkaval From Today!!

1 month ago | [YT] | 15

Viener Videos

New video 01.12.2025 5:30 PM IST
#vijithviener #vienervideos #mollywood

1 month ago | [YT] | 19

Viener Videos

1935-ൽ പഞ്ചാബിലെ ധർമ്മേന്ദ്ര കേവൽ കൃഷ്ണൻ ഡിയോൾ എന്ന പേരിലാണ് ധർമ്മേന്ദ്ര ജനിച്ചത്. അദ്ദേഹം വളർന്നത് സഹ്നേവാലിലാണ്, അവിടെ അദ്ദേഹത്തിന്റെ പിതാവ് ഒരു സ്കൂൾ ഹെഡ്മാസ്റ്ററായി ജോലി ചെയ്തിരുന്നു. 1952-ൽ ഫഗ്വാരയിൽ മെട്രിക്കുലേഷൻ പൂർത്തിയാക്കി. മുംബൈയിലേക്ക് താമസം മാറുന്നതിന് മുമ്പ് അദ്ദേഹം ഫിലിംഫെയർ മാസികയുടെ ദേശീയ പ്രതിഭാ മത്സരത്തിൽ വിജയിച്ചു. 

1960-ൽ 'ദിൽ ഭി തേരാ ഹം ഭി തേരേ' എന്ന റൊമാന്റിക് ഡ്രാമയിലൂടെയാണ് അദ്ദേഹത്തിന്റെ സിനിമാ അരങ്ങേറ്റം.

1961-ൽ 'ഷോല ഔർ ശബ്നം' എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന വിജയം. 'അൻപദ്', 'ബന്ധിനി' എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ അദ്ദേഹം ആദ്യകാല പ്രശസ്തി നേടി.

1964-ൽ പുറത്തിറങ്ങിയ 'ആയി മിലാൻ കി ബേല' എന്ന ചിത്രം അദ്ദേഹത്തിന്റെ മികച്ച പ്രകടനം ആയിരുന്നു. 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തെ ആസ്പദമാക്കി നിർമ്മിച്ച 'ഹഖീഖത്ത്' എന്ന യുദ്ധചിത്രത്തിൽ അദ്ദേഹം ഒരു പ്രധാന വേഷം ചെയ്തു. 'ഹഖീഖത്ത്' എന്ന ചിത്രത്തിലെ 'കർ ചലേ ഹം ഫിദ' എന്ന ദേശഭക്തി ഗാനം രാജ്യവ്യാപകമായി ആഘോഷിക്കപ്പെട്ടു.

1966-ൽ പുറത്തിറങ്ങിയ 'ഫൂൽ ഔർ പത്തർ' എന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു. 'ഫൂൽ ഔർ പത്തർ' എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന് ആദ്യത്തെ മികച്ച നടനുള്ള നോമിനേഷൻ ലഭിച്ചു. 1966-ൽ 'മംത', 'അനുപമ' എന്നിവയുൾപ്പെടെ അദ്ദേഹത്തിന്റെ നിരവധി ഹിറ്റുകൾ ഉണ്ടായിരുന്നു.

1968-ൽ പുറത്തിറങ്ങിയ 'ഇസ്സത്ത്' എന്ന ചിത്രത്തിൽ അദ്ദേഹം അവിസ്മരണീയമായ ഇരട്ട വേഷം ചെയ്തു.

1969 ൽ ആഞ്ഞടിച്ച രാജേഷ് ഖന്നയുടെ തരംഗത്തിലും അദ്ദേഹം ശക്തമായ ബോക്സ് ഓഫീസ് ജനപ്രീതി നിലനിർത്തി. 1969-ൽ പുറത്തിറങ്ങിയ 'ആയ സാവൻ ജൂം കെ' ഒരു സൂപ്പർഹിറ്റായി മാറി. 'സത്യകം' എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം പലപ്പോഴും അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഒന്നായി പരാമർശിക്കപ്പെടുന്നു.

വമ്പൻ ബ്ലോക്ക്ബസ്റ്ററുകളുടെ ഒരു പരമ്പരയിലൂടെ അദ്ദേഹം 1970-കളുടെ തുടക്കത്തിൽ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർന്നു.🔥എങ്കിലും സൂപ്പർതാരം എന്ന് അദ്ദേഹത്തെ വിളിക്കാൻ മാധ്യമങ്ങൾക്ക് മടിയായിരുന്നു.

അദ്ദേഹത്തിന്റെ 'ജീവൻ മൃത്യു' എന്ന ചിത്രം 1970-ലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രങ്ങളിലൊന്നായി മാറി. ഹേമ മാലിനിയുമായി അദ്ദേഹം പ്രിയപ്പെട്ട ഓൺ-സ്ക്രീൻ ജോഡിയായി. ഇപ്പോൾ ഒരു ക്ലാസിക് ആയി കണക്കാക്കപ്പെടുന്ന രാജ് കപൂറിന്റെ 'മേരാ നാം ജോക്കറിൽ' ധര്മേന്ദ്രയും പ്രത്യക്ഷപ്പെട്ടു. 'മേരാ ഗാവ് മേരാ ദേശ്' എന്ന ചിത്രത്തിലൂടെ ഒരു ആക്ഷൻ ഹീറോ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രതിച്ഛായ ശക്തി പ്രാപിച്ചു. 'മേരാ ഗാവ് മേരാ ദേശ്' എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന് രണ്ടാമത്തെ മികച്ച നടനുള്ള നോമിനേഷൻ ലഭിച്ചു.

1972-ൽ 'സീത ഔർ ഗീത', 'രാജാ ജാനി', 'സമാധി' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങി.

1972 നും 1976 നും ഇടയിൽ ബോളിവുഡിന്റെ ബോക്സ്ഓഫീസ് റാങ്കിംഗിൽ അദ്ദേഹം ഒന്നാമതെത്തി.

1973-ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആക്ഷൻ ചിത്രമായ 'ലോഫർ' ഒരു പ്രധാന സംഗീത, വാണിജ്യ വിജയമായി മാറി. ഇന്ത്യയിലും സോവിയറ്റ് യൂണിയനിലും മികച്ച പ്രകടനം കാഴ്ചവെച്ച 'ജുഗ്നു' എന്ന വൻ ജനപ്രീതി നേടിയ ചിത്രം റിലീസ് ആയി. ‘ജുഗ്നു’വിന്റെ സൗണ്ട് ട്രാക്ക് ഒരു chartbuster ആയിരുന്നു. ബോളിവുഡിലെ ആദ്യത്തെ perfect മസാല ചിത്രമായി കണക്കാക്കപ്പെടുന്ന ‘യാദോൻ കി ബാരാത്ത്’ എന്ന ചിത്രവും 73 ൽ പുറത്തു വന്നു. ഇതൊരു മെഗാ ബ്ലോക്ക്ബസ്റ്റർ ആയി മാറി ഗോൾഡൻ ജൂബിലി ക്രോസ് ചെയ്തു. 'ബ്ലാക്ക്മെയിൽ’ എന്ന ചിത്രത്തിലെ “പാൽ പാൽ ദിൽ കെ പാസ്” എന്ന ഗാനം ഒരു ഐക്കണിക് ഹിറ്റ് ആയി തുടരുന്നു.

ശത്രുഘ്നൻ സിൻഹയ്‌ക്കൊപ്പം അഭിനയിച്ച ‘ദോസ്ത്’ എന്ന ചിത്രം 1974 ൽ ഒരു വലിയ വിജയമായി മാറി. ‘പത്തർ ഔർ പായൽ’, ‘രേഷം കി ദോരി’ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം തന്റെ ശക്തമായ പ്രകടനം തുടർന്നു.

1975 ൽ ‘ചുപ്കെ ചുപ്കെ’ എന്ന ഏവർക്കും പ്രിയപ്പെട്ട കോമഡി ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചു. ഇത് ധരംജിയുടെ തികച്ചും വേറിട്ടൊരു വേഷവും അഭിനയതലവും ആയിരുന്നു.

1975 ൽ ഷോലെ സംഭവിക്കുന്നു.🔥 ‘ഷോലെ’ എന്ന ഇതിഹാസ ചിത്രത്തിൽ ബച്ചനേക്കാൾ പ്രാധാന്യമുള്ള വീരുവിനെ അവതരിപ്പിച്ചു. ‘ഷോലെ’ ദിലീപ് കുമാറിന്റെ ബ്രഹ്മാണ്ഡ ഹിറ്റ് മുഗൾ ഇ അസം എന്ന ചിത്രത്തിന്റെ കളക്ഷൻ വലിയ മാർജിനിൽ തകർത്തു എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മാറി. ഷോലെ റെക്കോർഡ് വര്ഷങ്ങളോളം തകർക്കപ്പെടാതെ നിലനിന്നു. അതേ വർഷം തന്നെ അദ്ദേഹം ‘പ്രതിഗ്യ’ എന്ന ആക്ഷൻ ഹിറ്റിലും അഭിനയിച്ചു.

1976-ൽ രാമാനന്ദ് സാഗറുമായി അദ്ദേഹം വീണ്ടും ഒന്നിച്ചു.

1977-ൽ 'ധരം വീർ' ഉൾപ്പെടെ നിരവധി ഹിറ്റുകളിൽ അദ്ദേഹം അഭിനയിച്ചു. ധരം വീർ അന്താരാഷ്ട്രതലത്തിൽ, പ്രത്യേകിച്ച് യുകെയിലും സോവിയറ്റ് യൂണിയനിലും റെക്കോർഡുകൾ തകർത്തു.

1970-കളുടെ അവസാനത്തിലും 1980-കളുടെ തുടക്കത്തിലും അദ്ദേഹം പ്രധാന ഹിറ്റുകൾ സമ്മാനിച്ചു. അദ്ദേഹത്തിന്റെ 'ദി ബേണിംഗ് ട്രെയിൻ' എന്ന ആക്ഷൻ ചിത്രം ക്ലാസിക് ആയി മാറി.

1980 ൽ അമിതാഭ് ബച്ചനൊപ്പം 'റാം ബൽറാം' എന്ന ചിത്രത്തിൽ വീണ്ടും അഭിനയിച്ചു.

1982-ൽ മാത്രം ധർമേന്ദ്ര അഞ്ച് കൊമേർഷ്യൽ ഹിറ്റ്‌സ് നേടി.

1983-ൽ പുറത്തിറങ്ങിയ 'നൗക്കർ ബീവി കാ' എന്ന ചിത്രം വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ഒരു ഹിറ്റായി മാറി.

1985-ൽ പുറത്തിറങ്ങിയ 'ഗുലാമി' എന്ന സൂപ്പർഹിറ്റിൽ അദ്ദേഹം ഒരു പ്രധാന വേഷം ചെയ്തു.

1987 ൽ 'ഹുകുമത്', 'ആഗ് ഹി ആഗ്' എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം ശക്തമായ ബോക്സ് ഓഫീസ് വിജയം തുടർന്നു. ആ വര്ഷം പുറത്തിറങ്ങിയ മിസ്റ്റർ ഇന്ത്യ എന്ന മെഗാ ബ്ലോക്കബ്സ്റ്ററിനെ പോലും തകർത്തെറിഞ്ഞു ഹുകൂമത് 87 ലെ ഏറ്റവും വലിയ വിജയമായി മാറി.
1987-ൽ ഏഴ് വിജയകരമായ ചിത്രങ്ങൾ അദ്ദേഹം നൽകി. ബോളിവുഡിൽ 50 വയസ്സ് കഴിഞ്ഞ ഒരു നടൻ നേടുന്ന അപൂർവമായ ഒരു നാഴികക്കല്ലായിരുന്നു ഇത്.

എൺപതുകളുടെ അവസാനത്തോടെ അദ്ദേഹത്തിന്റെ താരപദവി പതുക്കെ കുറയുകയും തൊണ്ണൂറുകളുടെ തുടക്കത്തിൽ തന്നെ ധര്മേന്ദ്രയുടെ സൂപ്പർസ്റ്റാർഡോം അവസാനിക്കുകയും ചെയ്തു. എങ്കിലും സ്വഭാവ വേഷങ്ങളിൽ അദ്ദേഹം സിനിമയിൽ സജീവമായി നിന്നു. ഈ അടുത്ത് ഹോസ്പിറ്റലിൽ ആകും വരെയും തന്റെ എൺപത്തൊമ്പതാം വയസ്സിലും അദ്ദേഹം അഭിനയം തുടർന്നു. അദ്ദേഹത്തിന്റെ ഇനി വരാനുള്ള ചിത്രം ഇക്കീസ്. ഇതൊരു വാർ ഡ്രാമയാണ്.

ദിലീപ് കുമാർ രാജ് കപൂർ ദേവാനന്ദ് ത്രയം ശക്തമായിരുന്ന കാലഘട്ടത്തിൽ അരങ്ങേറ്റം. അറുപതുകളിൽ ഷമ്മി കപൂർ രാജേന്ദ്ര കുമാർ തുടങ്ങിയ വലിയ താരങ്ങൾക്കൊപ്പം വളർച്ച. തുടർന്ന് വന്ന രാജേഷ് ഖന്ന തരംഗവും അതിജീവിച്ചു, ഇന്ത്യ കണ്ട ഏറ്റവും വലിയ സൂപ്പർ താരം അമിതാബ് ബച്ചനൊപ്പവും മത്സരിച്ചു, അദ്ദേഹത്തിന്റെ പതനത്തിനും സാക്ഷ്യം വഹിച്ച സൂപ്പർ താരമായിരുന്നു ധർമേന്ദ്ര. ബോളിവുഡിൽ ഏറ്റവും കൂടുതൽ ക്ലീൻ ഹിറ്റുകൾ ഉള്ള നായകൻ. സുന്ദരന്മാരിൽ സുന്ദരൻ. സൂപ്പർ താരം സണ്ണി ഡിയോൾ, actors ആയ ബോബി ഡിയോൾ, ഇഷാ ഡിയോൾ അടക്കം ആറു മക്കൾ. ബോളിവുഡിൽ ഏവരും ബഹുമാനിക്കുന്ന വ്യക്തിത്വം. 2004 ൽ MP ആയി ബിക്കാനീർ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 2012 ൽ രാജ്യം പദ്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു. 64 വർഷത്തെ കരിയർ 300 ൽ പരം ചിത്രങ്ങൾ ഒരേ ഒരു ധരംജി ❤️

Hearty condolences to The He-Man of Bollywood 🌹

- വിജിത് വീനർ

#Dharmendra #DharamJi #vijithviener #bollywood #deolfamily #RIPDharmendra

2 months ago | [YT] | 13

Viener Videos

സുഹൃത്തുക്കളെ, വീഡിയോ ലിങ്ക് പരമാവധി സിനിമ ഗ്രൂപ്പുകളിലും വാട്സാപ്പിലും ഷെയർ ചെയ്തു സഹായിക്കുക. വ്യൂസ് ഇല്ലേൽ ഇതുപോലെ ഒരുപാട് റിസർച്ച് വേണ്ട വീഡിയോസ് തല്ക്കാലം നിർത്തി വയ്‌ക്കേണ്ടി വരും.

#1950s #mollywood #premnazir

2 months ago | [YT] | 22

Viener Videos

Video will stream from today, 8:30 AM onwards
#mammootty #remakes #vijithviener

3 months ago | [YT] | 12