Susmitha Jagadeesan

Adhyathmikam


Susmitha Jagadeesan

നമസ്കാരം

കർക്കിടകമാസം ഒന്നാം ദിവസം വായിക്കേണ്ട ഭാഗങ്ങൾ.

ബാലകാണ്ഡം : വന്ദന ശ്ലോകങ്ങൾ
ഉമാ മഹേശ്വര സംവാദം

https://youtu.be/bCyl9EciOr8?si=bio0E...

2 months ago | [YT] | 88

Susmitha Jagadeesan

നമസ്കാരം 🙏🏻

രാമായണമാസം ആസ്വാദ്യകരമാക്കാൻ രാമായണം അർത്ഥമറിഞ്ഞു വായിക്കാൻ സാധിക്കണം. അതിനായി മുഴുവൻ അർത്ഥവും പറഞ്ഞ വീഡിയോസ് കിട്ടാൻ ഈ link ക്ലിക്ക് ചെയ്യുക

youtube.com/playlist?list=PLS...

2 months ago | [YT] | 1,261

Susmitha Jagadeesan

നമസ്കാരം 🙏🏻

ചില സാങ്കേതികകാരണങ്ങളാലാണ് ഭാഗവതപഠനം post ചെയ്യാൻ സാധിക്കാത്തത്. തടസ്സങ്ങൾ നീങ്ങിയാൽ വീണ്ടും തുടരുന്നതാണ് 🙏🏻

2 months ago | [YT] | 659

Susmitha Jagadeesan

"എല്ലാം എനിക്കെന്റെ കണ്ണൻ"
പുസ്തക പ്രകാശനം
Date : 14th November 2024
Time : 2:30 PM
Venue :Hall no. 7
Writer's Forum
Sharjah International Book Fair

കാര്യപരിപാടികൾ

സ്വാഗതം: സ്വപ്നദിലീപ് (ഗ്രീൻ books )
പുസ്തക പരിചയം: സുനിത രത്നാകരൻ
പ്രകാശനം: കമല എസ് മേനോൻ
ഏറ്റുവാങ്ങൽ: ശ്രീജ രമേശ്‌
ആശംസ: ശ്രീലേഖ മഹേഷ്‌
സൗമ്യ നിധീഷ്
മറുമൊഴി: സുസ്മിത ജഗദീശൻ

🙏🙏🙏

10 months ago (edited) | [YT] | 2,190

Susmitha Jagadeesan

"എല്ലാം എനിക്കെന്റെ കണ്ണൻ"... എന്റെ കൃഷ്ണാനുഭവങ്ങളുടെ സമാഹാരം...

വിശ്വസിക്കുന്നവർക്ക് മാത്രം അനുഭവവേദ്യമാകുന്ന ചൈതന്യ സ്വരൂപനാണ് ഈശ്വരൻ ... അതുകൊണ്ടുതന്നെ ഈശ്വരനിൽ വിശ്വസിക്കുന്നവർക്ക് മാത്രം ബോധ്യപ്പെടുന്നതാണ് ഓരോ വിശ്വാസിയുടെയും അനുഭവങ്ങൾ...ഇത് അത്തരത്തിലുള്ളവർക്കുള്ള പുസ്തകമാണ്... പൂർവ്വജന്മബന്ധത്തിന്റെ തുടർച്ചയാലാണ്
നമുക്കൊരു ഇഷ്ടദേവത ഉണ്ടാവുന്നതെന്നാണ് അറിവുള്ളവർ പറയുന്നത് . തികച്ചും സാധാരണമായ ജീവിതം നയിച്ചു വരുന്നതിനിടയിൽ ആ പൂർവ്വജന്മബന്ധത്താലായിരിക്കാം കൗമാരപ്രായത്തിൽ തന്നെ 'കണ്ണൻ' എനിക്ക് കൂട്ടായി വന്നത്... പിന്നീടങ്ങോട്ട് ചെറുതും വലുതുമായ.. അസാധാരണവും അത്ഭുതകരവുമായ സംഭവങ്ങൾ എന്റെ ജീവിതത്തിലുണ്ടായി.. അങ്ങനെ സംഭവിച്ചവയിൽ എടുത്തു പറയാവുന്ന ഏതാനും കൃഷ്ണാനുഭവങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്... എല്ലാറ്റിനുമുപരി കണ്ണൻ എനിക്കായിമാത്രം കരുതിവെച്ച ഒരു മഹത്തായ ജീവിതനിയോഗം എന്നിലേക്ക് വന്നുചേർന്നത് എങ്ങനെയെന്നും ഇതിൽ പറഞ്ഞു വെച്ചിരിക്കുന്നു...

ഗ്രീൻ books പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകത്തിന്റെ ഔദ്യോഗികപ്രകാശനം 2024 നവംബർ 14 ന് ഉച്ചക്ക് 2:30 ന് ഷാർജ പുസ്തകോത്സവത്തിൽ വെച്ച് നടക്കുന്നതാണ് . അതേസമയം പുസ്തകവിൽപ്പന ഇന്നലെ മുതൽ ആരംഭിച്ചുകഴിഞ്ഞു. UAE യിൽ ഉള്ളവർക്ക് ഷാർജ പുസ്തകോത്സവത്തിലെ ഗ്രീൻ ബുക്സിന്റെ സ്റ്റാളിൽ നിന്ന് നേരിട്ട് പുസ്തകം വാങ്ങിക്കാവുന്നതാണ്. നാട്ടിൽ തൃശ്ശൂർ, കോഴിക്കോട്,തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള ഗ്രീൻ ബുക്ക്സ് ഷോപ്പിൽ നിന്ന് പുസ്തകം ലഭിക്കുന്നതാണ്.
Contact No. +9185890 95304
ഇന്ത്യയിലെവിടെ നിന്നും ഗ്രീൻ ബുക്സിന്റെ വെബ്സൈറ്റിൽ നിന്ന് ഈ പുസ്തകം ഓൺലൈൻ ആയി ഓർഡർ ചെയ്ത് വരുത്താവുന്നതാണ്.
greenbooksindia.com/malayalam

10 months ago | [YT] | 1,931

Susmitha Jagadeesan

youtube.com/live/-56CNWeiWTs?si=cOBvmNluA9T6fz3E

കർക്കിടക വാവ് ബലി പോലെയുള്ള പിതൃശ്രാദ്ധങ്ങളെക്കുറിച്ച് ആളുകൾക്കിടയിലുള്ള തെറ്റിദ്ധാരണകൾ മാറ്റുന്നതും, ബലി ഇടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതുമായ ഈ ക്ലാസ്സ് നിങ്ങളെല്ലാവരും കണ്ടിരിക്കേണ്ടതാണ്. മുകളിൽ കൊടുത്ത link ക്ലിക്ക് ചെയ്യുക.

1 year ago (edited) | [YT] | 432

Susmitha Jagadeesan

നാളെ ജൂലൈ 16, കർക്കിടകം ഒന്ന്.

വ്യാസ ഭഗവാൻ സംസ്കൃതത്തിൽ രചിച്ച അധ്യാത്മരാമായണ ഗ്രന്ഥമാണ് എഴുത്തച്ഛൻ മലയാളത്തിലേക്ക് അതേ പേരിൽ തർജ്ജമ ചെയ്തത്. മൂല രാമായണം എഴുതിയ ആദികവിയായ വാല്മീകി മഹർഷി, ശ്രീരാമചന്ദ്രനെ ധർമ്മ മൂർത്തിയായ മര്യാദാപുരുഷത്തമനായി ആണ് വാല്മീകിരാമായണത്തിലുടനീളം വർണിച്ചിരിക്കുന്നത്. എന്നാൽ സാക്ഷാൽ പരബ്രഹ്മം തന്നെ ഒരു മനുഷ്യാവതാരമെടുത്ത് വന്നിരിക്കുന്നു എന്ന രീതിയിലാണ് അദ്ധ്യാത്മരാമായണത്തിൽ ഭഗവാൻ ശ്രീരാമചന്ദ്രനെ എഴുത്തച്ഛൻ വർണിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ എഴുത്തച്ഛൻ രാമായണകഥാപാത്രങ്ങളിലൂടെ പല ഉപനിഷത്ത് സാരതത്ത്വങ്ങളും ജീവിത സാരോപദേശങ്ങളും ഭംഗിയായി പറഞ്ഞു വെച്ചിരിക്കുന്നു. ഒപ്പം പരമാവധി സ്ഥലങ്ങളിൽ ഭഗവദ് സ്തുതികളും സന്നിവേശിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് അർത്ഥമറിഞ്ഞ് പൂർണ്ണ സമർപ്പണത്തോടെ അദ്ധ്യാത്മരാമായണം വായിക്കുകയാണെങ്കിൽ മനസ്സും ശരീരവും ശുദ്ധമായിത്തീരുന്നു. എഴുത്തച്ഛനെ പിന്തുണച്ചവരിൽ മുൻപന്തിയിൽ നിൽക്കുന്ന വള്ളുവക്കോനാതിരിമാരാണ് കർക്കിടകമാസത്തിൽ എല്ലാവരും രാമായണം വായിച്ചിരിക്കണമെന്ന വ്യവസ്ഥ ചെയ്തതെന്ന് പറയപ്പെടുന്നു. ഏവർക്കും രാമായണമാസാശംസകൾ 🙏🙏🙏

1 year ago | [YT] | 1,190

Susmitha Jagadeesan

വിഷുവം അല്ലെങ്കിൽ വിഷുവത് എന്നാൽ സമമായി ഇരിക്കുന്നത് എന്നാണർത്ഥം. രാവും പകലും സമമാകുന്ന ദിവസം. സൂര്യൻ നേരെ കിഴക്കുദിക്കുന്ന ദിവസം. ഇങ്ങനെയുള്ള ദിവസങ്ങൾ വർഷത്തിൽ രണ്ടുതവണ വരുന്നുണ്ട്. തുലാം 1 ,മേടം 1 ഇവയാണ് ആ രണ്ടുദിവസങ്ങൾ. ഇതിൽ ഏറെ പ്രാധാന്യം ഉത്തരായണത്തിലെ മേടം 1 നാണ്. ഭാരതീയകാലഗണന അനുസരിച്ച് മേട സംക്രമം മുതലാണ് പുതുവർഷം ആരംഭിക്കുന്നത്. ഇതാണ് വിഷുദിവസത്തിന്റെ പ്രത്യേകതകൾ. എല്ലാവർക്കും നല്ലൊരു പുതുവർഷം ആശംസിക്കുന്നു...

2 years ago | [YT] | 1,736

Susmitha Jagadeesan

എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 🙏🙏🙏

2 years ago | [YT] | 2,093