മൃഗങ്ങളുടെയത്രയും യുക്തി ബോധവും പെരുമാറ്റ മര്യാദയും മനുഷ്യർക്ക് ഉണ്ടാകാൻ ഇനിയും എത്രയോ തലമുറകൾ കഴിയണം? ഒരു മൃഗവും ദൈവത്തിൻറെ പേരിൽ മറ്റൊരു മൃഗത്തെ ഉപദ്രവിക്കുന്നില്ല, പ്രാർത്ഥിച്ച് സമയം കളയുന്നുമില്ല, ഒരു മൃഗവും മറ്റൊരു മൃഗത്തെ അസഭ്യമായ തെറി വിളിക്കുന്നത് കേട്ടിട്ടില്ല. പ്രതികാര ദാഹത്തോടെ പിൻതുടർന്നും പതിയിരുന്നും കൊല്ലുന്നില്ല. ആത്മഹത്യ ചെയ്യുന്നുമില്ല. മദ്യപിച്ച് മദോൻമത്തരാകുന്നില്ല. മൃഗങ്ങൾ മനുഷ്യരെക്കാൾ സംസ്കാര സമ്പന്നർ, മര്യാദയുള്ളവർ. മനുഷ്യാ നീ ഒരു മൃഗം ആകാനെങ്കിലും ശ്രമിക്കൂ!