www.facebook.com/share/1DbfwjRd4K/
ഹരിനന്ദനം, തച്ചോട്ടുകാവ് പേയാട്
Instagram /mukundakrishna7278


Mukundakrishna

2 months ago | [YT] | 1

Mukundakrishna

*ചെറിയ മനസ്സാകുന്ന ചേറിൽ ജനിച്ച തന്റെ അഹങ്കാരവും ദൗർബല്യങ്ങളും പ്രപഞ്ചഅധികാരിയായ ദൈവത്തിന് മുന്നിൽ ബലിയിട്ട് മഹാബലിയായ മനുഷ്യന്റെയും, അങ്ങനെയുള്ള മനുഷ്യന്റെ മുന്നിൽ ഒരു ചെറിയവനായി വന്ന് അവന്റെ അറിവില്ലായ്മയും അഹങ്കാരവും ദാനമായി ചോദിച്ചു വാങ്ങി പകരമായി നന്മയുടെ ഒരു ലോകം അവനു നൽകിയ ദൈവത്തിന്റെയും മഹത്വം വിളിച്ചോതുന്ന ഓണനാളുകളുടെ ആശംസകൾ ഏവർക്കും*.

3 months ago | [YT] | 0

Mukundakrishna

ഈ സ്റ്റോത്രം ജപിക്കുന്ന തോടുകൂടി മരണഭയവും മരണകാരണവും അകന്നു പോകുന്നതാണ്

🙏മഹാമൃത്യുഞ്ജയ സ്തോത്രം

രുദ്രം പശുപതിം സ്ഥാണും നീലകണ്‌oമുമാപതിം നമാമി ശിരസാ ദേവം കിം നോ മൃത്യു: കരിഷ്യതി

നീലകണ്ഠ‌ം കാലമൂർത്തിം കാലാഗനിം കാലനാശനം നമാമി ശിരസാ ദേവം കിം നോ മൃത്യു: കരിഷ്യതി

നീലകണ്ഠം വിരൂപാക്ഷം നിർമ്മലം നിലയപ്രദം നമാമി ശിരസാ ദേവം കിം നോ മൃത്യുഃ കരിഷ്യതി

വാമദേവം മഹാദേവം ലോകനാഥം ജഗദ്ഗുരും നമാമി ശിരസാ ദേവം കിം നോ മൃത്യു: കരിഷ്യതി

ദേവദേവം ജഗന്നാഥം ദേവേശം വൃക്ഷഭധ്വജം നമാമി ശിരസാ ദേവം കിം നോ മൃത്യു: കരിഷ്യതി

ഭസ്മോദ്ധൂളിത സർവ്വാംഗം നാഗാഭരണഭൂഷിതം നമാമി ശിരസാ ദേവം കിം നോ മൃത്യു: കരിഷ്യതി

ആനന്ദം പരമം നിത്യം കൈവല്യപ്രഭദായിനം നമാമി ശിരസാ ദേവം കിം നോ മൃത്യു: കരിഷ്യതി

അർദ്ധനാരീശ്വരം ദേവം പാർവ്വതീ പ്രാണനായകം നമാമി ശിരസാ ദേവം കിം നോ മൃത്യു: കരിഷ്യതി

അനന്തമവ്യയം ശാന്തം അക്ഷമാലാധരം ഹരം നമാമി ശിരസാ ദേവം കിം നോ മൃത്യു: കരിഷ്യതി!🙏🙏🙏🕉️

6 months ago | [YT] | 3

Mukundakrishna

6 months ago | [YT] | 5

Mukundakrishna

ഭദ്രകാളി അഷ്ടകം:-
*******************
ശ്രീമച്ഛങ്കരപാണിപല്ലവകിര
ല്ലോലംബമാലോല്ലസ
ന്മാലാലോലകലാപകാളകബരീ
ഭാരാവലീഭാസുരീം
കാരുണ്യാമൃതവാരിരാശിലഹരീ
പീയൂഷവര്‍ഷാവലീംബാലാംബാം ലളിതാളകാമനുദിനം
ശ്രീഭദ്രകാളീം ഭജേ.🙏🏻
ഹേലാദാരിതദാരികാസുരശിരഃ
ശ്രീവീരപാണോന്മദശ്രേണീശോണിതശോണിമാധരപുടീം
വീടീരസാസ്വാദിനീം
പാടീരാദി സുഗന്ധിചൂചുകതടീം
ശാടീകുടീരസ്തനീം
ഘോടീവൃന്ദസമാനധാടിയുയുധീം
ശ്രീഭദ്രകാളീം ഭജേ.🙏🏻
ബാലാര്‍ക്കായുതകോടിഭാസുരകിരീ
ടാമുക്തമുഗ്ധാളക
ശ്രേണീനിന്ദിതവാസികാമരസരോ
ജാകാഞ്ചലോരുശ്രിയം
വീണാവാദനകൗശലാശയശയ
ശ്ര്യാനന്ദസന്ദായിനീ
മംബാമംബുജലോചനാമനുദിനം
ശ്രീഭദ്രകാളീം ഭജേ.🙏🏻
മാതംഗശ്രുതിഭൂഷിണീം മധുധരീ
വാണീസുധാമോഷിണീം
ഭ്രൂവിക്ഷേപകടാക്ഷവീക്ഷണവിസര്‍
ഗ്ഗക്ഷേമസംഹാരിണീം മാതംഗീം മഹിഷാസുരപ്രമഥിനീം
മാധുര്യധുര്യാകര
ശ്രീകാരോത്തരപാണിപങ്കജപുടീം
ശ്രീഭദ്രകാളീം ഭജേ.🙏🏻
മാതംഗാനനബാഹുലേയജനനീം
മാതംഗസംഗാമിനീം ചേതോഹാരി തനുച്ഛവീം ശഫരികാ
ചക്ഷുഷ്മതീമംബികാം
ജൃംഭത്പ്രൗഢനിസുംഭസുംഭമഥിനീ
മംഭോജഭൂപൂജിതാം
സമ്പത്സന്തതിദായിനീം ഹൃദി സദാ
ശ്രീഭദ്രകാളീം ഭജേ.🙏🏻
ആനന്ദൈകതരങ്ഗിണീമമലഹൃ
ന്നാളീകഹംസീമണീം
പീനോത്തുംഗഘനസ്തനാം ഘനലസത്
പാടീരപങ്കോജ്ജ്വലാംക്ഷൗമാവീതനിതംബബിംബരശനാ
സ്യൂതക്വണത് കിങ്കിണീ
മേണാങ്കാംബുജഭാസുരാസ്യനയനാം
ശ്രീഭദ്രകാളീം ഭജേ.🙏🏻
കാളാംഭോദകളായകോമളതനു
ച്ഛായാശിതീഭൂതിമത്
സംഖ്യാനാന്തരിതസ്തനാന്തരലസ
ന്മാലാകിലന്മൗക്തികാം
നാഭീകൂപസരോജ(കാന്തിവി)ലസ
ച്ഛാതോദരീം ശാശ്വതീം
ദൂരീകുര്‍വയി ദേവി ഘോരദുരിതം
ശ്രീഭദ്രകാളീം ഭജേ.🙏🏻
ആത്മീയസ്തനകുംഭകുങ്കുമരജഃ
പങ്കാരുണാലംകൃത
ശ്രീകണ്ഠൗരസഭൂരിഭൂതിമമരീ
കോടീരഹീരായിതാം
വീണാപാണിസനന്ദനന്ദിതപദാ
മേണീവിശാലേക്ഷണാം
വേണീഹ്രീണിതകാളമേഘപടലീം
ശ്രീഭദ്രകാളീം ഭജേ.🙏🏻

ഫലശ്രുതിഃ-
ദേവീപാദപയോജപൂജനമിതി
ശ്രീഭദ്രകാള്യഷ്ടകം
രോഗൗഘാഘഘനാനിലായിതമിദം
പ്രാതഃ പ്രഗേ യഃ പഠന്‍
ശ്രേയഃശ്രീശിവകീര്‍ത്തിസമ്പദമലം
സംമ്പ്രാപ്യ സമ്പന്മയീം
ശ്രീദൈവീമനപായിനീം ഗതിമയന്‍
സോऽയം സുഖീ വര്‍ത്തതേ..!🙏🏻

8 months ago | [YT] | 3

Mukundakrishna

കനകധാരാസ്തോത്രം
ഒരിക്കല്‍ ശങ്കരാചാര്യര്‍ ഭിക്ഷയെടുക്കാനായി ഒരു ദരിദ്രയായ സ്ത്രീയുടെ വീട്ടില്‍ പോയി. ആ പാവപ്പെട്ട സ്ത്രീയുടെ കൈയ്യില്‍ വിശപ്പടക്കാനുള്ള ഒരു ഉണക്ക നെല്ലിക്ക യല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. എന്നാല അവര്‍ അത് സന്തോഷപൂര്‍വ്വം ശങ്കരന് ദാനം ചെയ്യുകയാണ് ഉണ്ടായത്.ആ മഹത്ത്വം ഉള്‍ക്കൊണ്ട ശങ്കരന്‍ അവിടെ നിന്നു തന്നെ കനകധാരാസ്തോത്രം രചിക്കുകയും അതു പൂര്‍ണമായതോടെ ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവി സ്വര്‍‌ണ നെല്ലിക്കകള്‍ സാത്വികയാ‍യ ആ സ്ത്രീയുടെ മേല്‍ വർഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം

അംഗം ഹരേ പുളക ഭൂഷണമാശ്രയന്തി
ഭ്രിംഗ്ഗാഗനേവ മുകുളാഭരണം തമാലം ,
അംഗീകൃതാഖില വിഭുതിരാപാംഗ ലീല ,
മാന്‍ഗല്യദാസ്തു മമ മംഗള ദേവതായ.

മുക്ത മുഹുര്‍വിധാധദാതിവദനെ മുരാരേ ,
പ്രേമത്രാപ പ്രനിഹിതാനി ഗതഗതാനി
മാല ദ്രിഷോട മധുകരേവ മഹോത്‌പലേയ ,
സ നെ സ്രിയം ദിശതു സാഗര സംഭവായ

ആമീലിതാക്ഷ മധിഗംയ മുദാ മുകുന്ദം
ആനന്ദകണ്ട മഹി മേഘമന‍ഗ്ഗ തന്ത്രം ,
ആകെകര സ്ഥിത കനി നിക പഷ്മ നേത്രം ,
ഭൂത്യൈ ഭവേന്മമ ഭുജംഗ ശയഘനായ

ബഹ്വന്താരെ മധുജിത ശ്രിതകൌസ്തുഭെ യ ,
ഹാരവലീവ ഹരി നീല മയി വിഭാതി ,
കാമപ്രദ ഭഗവതോപി കടാക്ഷ മാല ,
കല്യാണ മാവഹതു മേ കമലാലയായ

കാലാംബുതാളി ലളിതോരസി കൈടഭാരെ ,
ധാരാധരെ സ്ഫുരതി യാ തടിതംഗനേവ
മാതു സമസ്ത ജഗതാം മഹനീയ മൂര്‍ത്തി ,
ബദ്രാണി മേ ധിശതു ഭാര്‍ഗവ നന്ദനായ

പ്രാപ്തം പദം പ്രഥമദത് കലുയത്‌ പ്രഭാവത്,
മാംഗല്യ ഭാജി മധു മാതിനി മന്മധേന
മയ്യാപദേത്ത മങ്കര മീക്ഷനാര്‍ത്ഥം
മന്ദാലസം ച മകരാലയ കന്യകായ .

വിശ്വമരേന്ദ്ര പദ വിഭ്രമ ദാന ദക്ഷം
ആനന്ദ ഹേതു രധികം മുറ വിദ്വക്ഷോപി
ഈഷന്നിഷീതിദദു മയി ക്ഷണമീക്ഷനാര്‍ത്ഥം ,
ഇന്ദിവരോധര സഹോദര മിന്ദിരായ

ഇഷ്ട വിശിഷ്ട മത യോപി യയാ ദയാര്‍ദ്ര
ധ്രിഷ്ട്യ ദ്രവിഷ്ട്ട പപദം സുലഭം ലഭന്തേ ,
ഋഷ്ടി പ്രഹ്രുഷ്ട കമലോധര ദീപ്തിരിഷ്ടാം
പുഷ്ടിം കൃഷിഷ്ട മമ പുഷ്കര വിഷ്ടരായ

ദദ്യാ ദയാനു പവനോപി ദ്രവിണാംബുധാരം
അസ്മൈന്ന കിഞ്ചിന വിഹംഗ ശിശോ വിഷന്നേ
ദുഷ്കര്‍മ്മ ഗര്‍മ്മപനീയ പാനീയ ചിരായ ദൂരം ,
നാരായണ പ്രണയിനേ നയനാം ഭുവാഹാ.

ഗീര്‍ത്തെവദേതി ഗരുഡ ധ്വജ സുന്ദരീതി ,
ശാകംഭരീതി ശശി ശേഖര വല്ലഭേതി,
സൃഷ്ടി സ്ഥിതി പ്രളയ കേലീഷു സംസ്ഥിതാ യ ,
തസ്യെ നമസ്സ് ത്രിഭുവനെക ഗുരോസ്‌ തരുന്യൈ

ശ്രുത്യൈ നമോസ്തു ശുഭ കര്‍മ ഫല പ്രസൂത്യൈ ,
രത്യൈ നമോസ്തു രമണീയ ഗുണാര്‍ന്നവായൈ
ശക്ത്യൈ നമോസ്തു ശദ പത്ര നികേതനായൈ,
പുഷ്ടയൈ നമോസ്തു പുരുഷോത്തമ വല്ലഭായൈ.

നമോസ്തു നാളീഖ നിഭാനനായൈ,
നമോസ്തു ധുഗ് ദോഗ്ദ്ധധി ജന്മ ഭൂമ്യൈ
നമോസ്തു സോമാമൃത സോദരായൈ,
നമോസ്തു നാരായണ വല്ലഭായൈ .

നമോസ്തു ഹേമാംഭുജ പീടികായൈ,
നമോസ്തു ഭൂ മണ്ഡല നയികായൈ,
നമോസ്തു ദേവാതി ദയാ പരായൈ
നമോസ്തു ശാര്‍ങായുധ വല്ലഭായൈ.

നമോസ്തു ദേവ്യൈ ഭ്രുഗു നന്ദനായൈ,
നമോസ്തു വിഷ്ണോരുരസ്തിദായൈ
നമോസ്തു ലക്ഷ്മ്യൈ കമലാലയായൈ
നമോസ്തു ദാമോദര വല്ലഭായൈ .

നമോസ്തു കാന്ത്യൈ കമലേക്ഷനായൈ
നമോസ്തു ഭൂത്യൈ ഭുവന പ്രസൂത്യൈ
നമോസ്തു ദേവാദി ഭിരര്‍ച്ചീതായൈ,
നമോസ്തു നന്ദാല്മജാ വല്ലഭായൈ .

സമ്പത് കരാനി സകലേന്ദ്രിയ നന്ദനാനി,
സാമ്രാജ്യ ദാന വിഭവാനി സരോരുഹാഷി,
ത്വദ്‌ വന്ദനാനി ദുരിത ഹരനോദ്യദാനി
മമേവ മതര നിസം കലയന്തു മാന്യേ.

യത്കടാക്ഷ സമുപാസന വിധി ,
സേവകസ്യ സകലാര്‍ത്ത സമ്പത്
സന്തനോധി വചനംഗ മാനസൈ ,
ത്വാം മുരാരി ഹൃദയേശ്വരീം ഭജേ

സരസിജ നിലയെ സരോജ ഹസ്തേ ,
ദവലത മാം ശുക ഗന്ധ മാല്യ ശോഭെ
ഭഗവതി ഹരി വല്ലഭേ മനോഞ്ഞേ
ത്രിഭുവന ഭൂതികരി പ്രസീദ മഹ്യെ

ധിഗ്ഗസ്ഥിഭി കനക കുംഭ മുഖ വസൃഷ്ട ,
സ്വര്‍വാഹിനി വിമല ചാരു ജലാ പ്ലുതാങ്ങിം ,
പ്രാതര്‍ നമാമി ജഗതാം ജനനി മശേഷ,
ലോകാധി നാഥാ ഗ്രഹിനി മമ്രിതാഭി പുത്രീം .

കമലേ കമലാക്ഷ വല്ലഭേ ത്വം ,
കരുണ പൂര തരംകി തൈര പാന്ഗൈ,
അവലോകായ മാമ കിഞ്ചനാനാം,
പ്രഥമം പത്രമ ക്രിത്രിമം ദയായ

സ്തുവന്തി യെ സ്തുതി ഭിര മീരന്വാഹം ,
ത്രയീമയിം ത്രിഭുവന മാതരം രാമാം ,
ഗുണാധിക ഗുരുതര ഭാഗ്യ ഭാഗിന ,
ഭവന്തി തേ ഭുവി ബുധ ഭാവിതാശയ .

8 months ago | [YT] | 4

Mukundakrishna

കാലഭൈരവ അഷ്ടകം

ദേവരാജ സേവ്യമാന പാവനാംഘ്രി പങ്കജം
വ്യാലയജ്ഞ സൂത്രമിന്ദു ശേഖരം കൃപാകരം  ।നാരദാദി യോഗിവൃന്ദ വന്ദിതം ദിഗംബരം
കാശികാ പുരാധിനാഥ കാലഭൈരവം ഭജേ॥ 1॥

ഭാനുകോടി ഭാസ്വരം ഭവാബ്ധിതാരകം പരം
നീലകണ്ഠം ഈപ്സിതാർഥ ദായകം ത്രിലോചനം ।
കാലകാലം അംബുജാക്ഷം അക്ഷശൂലം അക്ഷരം
കാശികാ പുരാധിനാഥ കാലഭൈരവം ഭജേ॥2॥

ശൂലടങ്ക പാശദണ്ഡ പാണിമാദി കാരണം
ശ്യാമകായം ആദിദേവം അക്ഷരം നിരാമയം ।
ഭീമവിക്രമം പ്രഭും വിചിത്രതാണ്ഡവപ്രിയം
കാശികാ പുരാധിനാഥ കാലഭൈരവം ഭജേ ॥3॥

ഭുക്തിമുക്തിദായകം പ്രശസ്തചാരുവിഗ്രഹം
ഭക്തവത്സലം സ്ഥിതം സമസ്തലോകവിഗ്രഹം ।
വിനിക്വണൻ മനോജ്ഞ ഹേമകിങ്കിണീ ലസത് കടിം
കാശികാ പുരാധിനാഥ കാലഭൈരവം ഭജേ ॥4॥

ധർമസേതുപാലകം ത്വധർമമാർഗനാശകം
കർമപാശ മോചകം സുശർമദായകം വിഭും ।
സ്വർണവർണശേഷപാശ ശോഭിതാംഗമണ്ഡലം
കാശികാ പുരാധിനാഥ കാലഭൈരവം ഭജേ ॥ 5॥

രത്നപാദുകാ പ്രഭാഭിരാമ പാദയുഗ്മകം
നിത്യം അദ്വിതീയം ഇഷ്ടദൈവതം നിരഞ്ജനം ।
മൃത്യുദർപനാശനം കരാളദംഷ്ട്രമോക്ഷണം
കാശികാ പുരാധിനാഥ കാലഭൈരവം ഭജേ ॥6॥

അട്ടഹാസ ഭിന്നപദ്മ ജാണ്ഡകോശ സന്തതിം
ദൃഷ്ടിപാതനഷ്ടപാപ ജാലമുഗ്രശാസനം ।
അഷ്ടസിദ്ധിദായകം കപാല മാലികന്ധരം
കാശികാ പുരാധിനാഥ കാലഭൈരവം ഭജേ ॥7॥

ഭൂതസംഘനായകം വിശാലകീർതിദായകം
കാശിവാസലോക പുണ്യപാപശോധകം വിഭും ।
നീതിമാർഗകോവിദം പുരാതനം ജഗത്പതിം
കാശികാ പുരാധിനാഥ കാലഭൈരവം ഭജേ ॥8॥

കാലഭൈരവാഷ്ടകം പഠന്തി യേ മനോഹരം ജ്ഞാനമുക്തിസാധനം വിചിത്രപുണ്യവർധനം ।ശോക മോഹ ദൈന്യ ലോഭ കോപ താപ നാശനംതേ പ്രയാന്തി
കാലഭൈരവാംഘ്രി സന്നിധിം ധ്രുവം ॥9॥

ഇതി ശ്രീമച്ഛങ്കരാചാര്യ വിരചിതം കാലഭൈരവാഷ്ടകം സമ്പൂർണം

9 months ago | [YT] | 1

Mukundakrishna

10 months ago | [YT] | 2

Mukundakrishna

ശങ്കരധ്യാനപ്രകാരം.
===================
ശങ്കരധ്യാന പ്രകാരം ഗ്രഹിക്ക നീ
തിങ്കള്‍ കലാഞ്ചിതം കോടീര ബന്ധനം
ഗംഗാഭുജംഗവും,നെറ്റിത്തടം തന്നില്‍
അംഗജന്മാവിനെച്ചുട്ടോരു നേത്രവും,
അര്‍ക്കചന്ദ്രന്മാര്‍ക്കിരിപ്പിടമാകിയ
തൃക്കണ്ണു രണ്ടും, തിരുനാസികാഭയും,
സ്വര്‍ണ്ണപ്രഭാഭോഗി കുണ്ഡലാലംകൃതം
കര്‍ണ്ണദ്വയം, ചാരുഗണ്ഡഭാഗങ്ങളും,
ബിംബാധരോഷ്ഠവും,ദന്തരത്‌നങ്ങളും
ബിംബോകലീലാവലോക സ്മിതങ്ങളും .
ആനനാം ഭോജവും,കാളകൂട പ്രഭാ
മാനിനീയോജ്ജ്വലം കണ്ഠപ്രദേശവും,
വക്ഷസ്ഥലോജ്ജ്വലം,സര്‍പ്പഹാരം,ലോക
രക്ഷോവരങ്ങളാം നാലു തൃക്കൈകളും
മാനും, മഴുവും, വരദാഭയങ്ങളും
ധ്യാനിക്കിലാനന്ദമേകും സനാതനം.
ആലിലക്കൊത്തൊരുദരപ്രദേശവും
ചാലവേ രോമാളി കാളക ഭംഗിയും
ഭംഗ്യാ പുലിത്തോലുടുത്തൊരു ശോഭയും
തുംഗം കടീതടം,ഭോഗികാഞ്ചീശതം
ഊരുദ്വയം ചാരു ജാനുയുഗ്മങ്ങളും
ചേരും കണങ്കാലടിത്താര്‍ വിലാസവും
ശ്രീപാദയുഗ്മേ വിളങ്ങും നഖങ്ങളും
ലോപം വരാതെ മനസ്സിലോര്‍ത്തീടണം
കേശാദി പാദവും പാദാദികേശവും
ഈശാനുരൂപം നിരൂപണം ചെയ്തുടന്‍
അര്‍ച്ചനം തര്‍പ്പണം നാമസങ്കീര്‍ത്തനം
സച്ചിദാനന്ദസ്വരൂപസംഭാവനം
നൃത്തം പ്രദക്ഷിണം സല്‍ക്കഥാവര്‍ണ്ണനം
ഭക്തിപൂര്‍വ്വം ചെയ്തുകൊള്ളുന്നവന്‍ ശിവന്‍
സാലോക്യമെങ്കിലും സാമീപ്യമെങ്കിലും
ത്രൈലോക്യനാഥന്റെ സാരൂപ്യമെങ്കിലും
സായൂജ്യമെങ്കിലും മര്‍ത്ത്യന്‍ നിരൂപിച്ച
തായുരാന്തേ ലഭിച്ചീടുമറിക നീ.
പാര്‍വതീദേവിയെക്കൂടെസ്മരിക്കണം
സര്‍വകാലം മഹാദേവന്റെ സന്നിധൗ
ദന്തിവദനനും താരകാരാതിയും
അന്തികേ മേവുന്ന ഭൂതഗണങ്ങളും
പോറ്റി തന്‍ കൂറ്റനും നല്‍പരിവാരവും
ചേതസ്സില്‍ വന്നു വിളങ്ങേണമെപ്പോഴും
സന്തതിസൗഖ്യം വരുത്തേണമീശ്വരാ!
സന്താപമൊക്കെയൊഴിക്കേണമീശ്വര!
ബന്ധുക്കളുണ്ടായ് വരേണമെന്നീശ്വരാ!
ബന്ധമോക്ഷം വരുത്തേണമെന്നീശ്വരാ!
അര്‍ത്ഥസമ്പത്തു വരുത്തേണമെന്നീശ്വര!
വ്യര്‍ത്ഥദുശ്ചിന്ത നശിക്കേണമീശ്വര!
കീര്‍ത്തികല്യാണം വരുത്തേണമീശ്വര!
മൂര്‍ത്തിസൗന്ദര്യം ലഭിക്കേണമീശ്വര!
ആര്‍ത്തിക്ഷയം വരുത്തേണമെന്നീശ്വര!
പൂര്‍ത്തികളെല്ലാം വരുത്തേണമീശ്വര!
ഇത്ഥം നിജാഗ്രഹം പ്രാര്‍ത്ഥിച്ചു കൊണ്ടുടന്‍
കൃത്തിവാസസ്സിനെസ്സേവചെയ്താല്‍ ശുഭം .

=========================
ഓം നമശിവായഃ

10 months ago | [YT] | 1

Mukundakrishna

നന്ദനം പൂജാസ്റ്റോർ

1 year ago | [YT] | 1