പത്ര ദ്രിശ്യ വാർത്താ മാധ്യമങ്ങളിലൂടെ നിങ്ങൾ അറിഞ്ഞതും അറിയാതെ പോയതുമായ വാർത്തകൾ, സാമൂഹികപ്രശ്നങ്ങൾ, അറിയിപ്പുകൾ, അപകടങ്ങൾ, മുന്നറിയിപ്പുകൾ, നിലപാടുകൾ , പ്രാദേശിക രാഷ്ട്രീയ വാർത്തകൾ, ആശംസകൾ എന്നിങ്ങനെ കല്ലമ്പലത്തെയും പരിസര ടൗൺ പ്രദേശങ്ങളിലെയും നമ്മൾ കാണാതെപോകുന്ന ചെറുതും വലുതുമായ വിഷയങ്ങൾ നിങ്ങളെ അറിയിക്കുവാനും നിങ്ങളുടെ വിമർശനങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മറ്റുള്ളവരിൽ എത്തിയ്ക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് കല്ലമ്പലം ന്യൂസ്


Kallambalam News

നാവായിക്കുളം ഗ്രാമപഞ്ചായത്ത് 21 മുതൽ 24 വരെ വാർഡ് വിജയിച്ചവർ

1 month ago | [YT] | 11

Kallambalam News

നാവായിക്കുളം ഗ്രാമപഞ്ചായത്ത് 11 മുതൽ 20 വരെ വാർഡ് വരെ വിജയിച്ചവർ

1 month ago (edited) | [YT] | 7

Kallambalam News

നാവായിക്കുളം പഞ്ചായത്തിൽ 1 മുതൽ 10 വരെ വാർഡ് വരെ വിജയിച്ചവർ

1 month ago (edited) | [YT] | 5

Kallambalam News

നാവായിക്കുളം പഞ്ചായത്ത്2025 ഇലക്ഷൻസീറ്റ്‌ nila സീറ്റ്‌ നില

1 month ago (edited) | [YT] | 2

Kallambalam News

പൈവേലികോണത്ത് പ്രഭാത സവാരിക്കിടെ കാറിടിച്ച് 65 കാരൻ മരണപ്പെട്ടു.

നാവായിക്കുളം 28 ആം മൈൽ പെരിക്കോട്ടുകോണം
ചരുവിള പുത്തൻവീട്ടിൽ തുളസീധരൻ പിള്ള (65)ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 6:45 ഓടെ 28 മൈൽ ഇടമൺ നില റോഡിലാണ് അപകടം. അമിതവേഗത്തിൽ എത്തിയ ആൾട്ടോ കാർ തുളസീധരൻപിള്ളയെ ഇടിച്ച ശേഷം നിർത്താതെ പോയി. ഇടിയുടെ ആഘാതത്തിൽ തെറിച്ചു സമീപത്തെ മതിലിൽ ഇടിച്ചു വീണ തുളസീധരൻ പിള്ള തൽക്ഷണം മരണപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു കല്ലമ്പലം പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഥിരമായി ഇതുവഴി പ്രഭാത നടത്തുന്ന ആളാണ് തുളസീധരൻ പിള്ള. ഭാര്യ:അനിത,മക്കൾ: അരുൺകുമാർ, അജിത് കുമാർ,ആതിര. മരുമകൾ ശ്രീലക്ഷ്മി. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം 21ന് വീട്ടുവളപ്പിൽ സംസ്കരിക്കും.

1 month ago | [YT] | 0

Kallambalam News

കഴക്കുട്ടം - കടമ്പാട്ടുകോണം (നാഷണൽ ഹൈവേ ) വികസന കരാർ എടുത്തിട്ടുള്ള RKS പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അധികാരികൾക്ക് തട്ടു പാലം പ്രദേശത്തെ അശാസ്ത്രിയ ഗതാഗത ക്രമികരണങ്ങൾക്ക് എതിരെ പൊതുജനങ്ങളും വ്യാപാരികളും വാഹന യാത്രക്കാരും ഉൾപ്പടെ അയിരക്കണക്കിന് ആളുകൾ ഒപ്പിട്ട പരാതി സിപിഐ എം) നാവായിക്കുളം പഞ്ചായത്ത് തെരഞ്ഞെടുപ്പ് സെക്രട്ടറി എസ് ഹരിഹരൻ പിള്ളയുടെ നേത്യത്വത്തിൽ കൈമാറുന്നു ഒക്ടോബർ 10 നകം അടച്ചിട്ട റോഡ് തുറന്നു കൊടുക്കുമെന്നും അടിപ്പാത വാഹന യാത്രക്കാർക്ക് തുറന്നു കൊടുക്കുമെന്നും കമ്പനി ജനറൽ മാനേജർ സി പി ഐ (എം) പ്രതിനിധികൾക്ക് ഉറപ്പ് നൽകി

3 months ago | [YT] | 1

Kallambalam News

വര്‍ക്കലയില്‍ സ്പാ നടത്തുന്ന യുവതിയില്‍ നിന്ന് പൊലീസായി ചമഞ്ഞ് 46000 രൂപ തട്ടി; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

വര്‍ക്കലയില്‍ പൊലീസായി ചമഞ്ഞ് പണപ്പിരിവ് നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. വര്‍ക്കലയില്‍ പ്രവര്‍ത്തിക്കുന്ന സ്പാ കേന്ദ്രീകരിച്ചാണ് ഇയാള്‍ പണം തട്ടിയത്. വര്‍ക്കല എസ്എച്ചഒയുടെയും എസ്‌ഐയുടേയും പേരിലായിരുന്നു പണപിരിവ് നടത്തിയത്. വര്‍ക്കലയില്‍ സ്പാ നടത്തുന്ന യുവതിയില്‍ നിന്നും പൊലീസാണെന്ന് പറഞ്ഞ് പറ്റിച്ച് 46,000 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ഇയാള്‍ വീണ്ടും പണം ആവശ്യപ്പെട്ടതോടെ യുവതി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

3 months ago | [YT] | 3

Kallambalam News

കല്ലമ്പലം പുല്ലൂർമുക്കിൽ വാഹനാപകടം: ഒരാൾ മരിച്ചു,3 പേർക്ക് പരിക്ക്

കല്ലമ്പലം :
കല്ലമ്പലം പുല്ലൂർമുക്കിൽ എതിർ ദിശയിൽ വന്ന രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മൂന്നു പേർക്ക് ഗുരുതര പരിക്ക്. നഗരൂർ തണ്ണിക്കോണം , പണയിൽ വീട്ടിൽ ബാബു - ഗിരിജ ദമ്പതികളുടെ മകൻ നിതിൻ ബാബു (29) ആണ് മരിച്ചത്.ഞായറാഴ്ച്ച  രാത്രി പത്തു മണിയോടെയാണ് പുല്ലൂർ മുക്ക് സ്നേഹ ആശുപത്രിക് മുന്നിലാണ് അപകടം നടന്നത്. എതിർ ദിശയിൽ എത്തിയ ബുള്ളറ്റും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ച് വീണ് നിതിൻ തത്ക്ഷണം മരിക്കുകയായിരുന്നു. പരുക്കേറ്റ മറ്റുള്ള 3 പേരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. നീതുവാണ് നിതിൻ്റെ സഹോദരി .

1 year ago | [YT] | 7

Kallambalam News

ഉദ്യോഗസ്ഥൻ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ

വർക്കല: വർക്കല നഗരസഭ ഉദ്യോഗസ്ഥൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. കല്ലമ്പലം ചേന്നൻകോട് സ്വദേശിയായ മണിലാലി(55)നെയാണ് കുടുംബ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആത്മഹത്യ ചെയ്യാനുള്ള കാരണമോ മറ്റ് വിശദാംശങ്ങളോ ലഭ്യമായിട്ടില്ല. രണ്ട് ദിവസമായി മണിലാൽ ലീവിലായിരുന്നു. ഭാര്യയും ഒരു മകളുമുണ്ട്. കല്ലമ്പലം പോലീസ് സ്ഥലത്തെത്തി ഇൻക്വിസ്റ്റ് നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

1 year ago | [YT] | 6

Kallambalam News

എഞ്ചിനീയറിംഗ് വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങി മരിച്ചു

കല്ലമ്പലം: കാട്ടുചന്ത ശ്രീപത്മത്തിൽ ഗിരീഷിന്റെ മകനും, തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥിയുമായ നിഖിലിനെയാണ് വീട്ടിനുള്ളിലെ ഹാളിന്റെ റൂഫിലുള്ള ഹൂക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രക്ഷിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് ഇന്ന് ഉച്ചയോടെയാണ് സംഭവം. കിളിമാനൂർ പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. സംസ്കാരം നാളെ വീട്ടുവളപ്പിൽ.

1 year ago | [YT] | 3