Ottamooli Online media

explore the updated film news in a click & Ayurveda treatment videos & funny videos


Ottamooli Online media

Happy new year 2026

3 weeks ago | [YT] | 1

Ottamooli Online media

മോഹൻലാലിന്റെ വീട്ടിലെത്തി മാതാവ് ശാന്ത കുമാരിയുടെ വിയോഗത്തിലുള്ള അനുശോചനം അറിയിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ

3 weeks ago | [YT] | 11

Ottamooli Online media

കൂടെ അഭിനയിച്ച ഒര് സഹപ്രവർത്തകൻ മരിച്ചാൽ പോലും തിരിഞ്ഞു നോക്കാൻ പറ്റാത്ത എന്ത് തിരക്കു ആണ് ഇയാൾക്ക് ഉള്ളത്..
ക്യാഷ് കണ്ടാൽ മലന്നു അടിച്ചു വീഴുന്ന ഇയാളെ പോലെ ഒര് കുടുംബത്തെ ഞാൻ എന്റെ ലൈഫിൽ കണ്ടിട്ടില്ല...

1 month ago | [YT] | 23

Ottamooli Online media

തിരുവനന്തപുരം: സ്വർണ വില സർവകാല റെക്കോർഡിലേക്ക്. ഒരു പവൻ സ്വർണത്തിന് 1,01,600 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 12,700 രൂപ നൽകണം.
ഇന്ന് ഗ്രാമിന് 270 രൂപ കൂടി 12700 രൂപയും
പവന് 1760 രൂപ കൂടി 101600 രൂപയും ആയി,
കഴിഞ്ഞ കുറച്ച് നാളുകളായി സ്വർണ വില മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്. കൊവിഡിന്റെ സമയത്ത് സ്വർണത്തിന് 40000 രൂപയായിരുന്നു വില. 5 വർഷത്തിന് ശേഷം വില ഒരു ലക്ഷത്തിനപ്പുറം കടന്നിരിക്കുകയാണ്. അത്രത്തോളം വലിയ കുതിപ്പാണ് സ്വർണവിലയിലുണ്ടായിരിക്കുന്നത്. ഡിസംബർ 15 നാണ് ചരിത്രത്തിലാദ്യമായി സ്വർണവില 99,000 കടന്നത്.

1 month ago | [YT] | 4

Ottamooli Online media

അവസാന നിമിഷം വരെ ശ്രീനിവാസനോടൊപ്പം നിന്ന ഡ്രൈവര്‍ ഷിനോജ്; ആ സ്‌നേഹത്തിന് അന്ന് വീട് സമ്മാനമായി നല്‍കിയ ശ്രീനിവാസന്‍

ശ്രീനിവാസന്റെ അവസാന നിമിഷം വരെ കൂടെയുണ്ടായിരുന്നയാളാണ് ഡ്രൈവര്‍ ഷിനോജ്. കഴിഞ്ഞ 17 വര്‍ഷമായി അതുല്യകലാകാരനൊപ്പം കൂടിയിട്ട്. വെറുമൊരു ഡ്രൈവര്‍ മാത്രമല്ലയായിരുന്നു ശ്രീനിവാസന് ഷിനോജ്. അതിലെല്ലാമുപരി സ്വന്തം കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ തന്നെയായിരുന്നു.

ആ സ്‌നേഹം എക്കാലത്തും ശ്രീനിവാസനും കുടുംബവും ഷിനോജിനോട് കാണിക്കുകയും ചെയ്തു. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് കഴിഞ്ഞ വിഷുവിന് വിഷു കൈനീട്ടമായി ഷിനോജിന് ശ്രീനിവാസന്‍ സമ്മാനിച്ച വീട്. തന്റെ കൂടെ നില്‍ക്കുന്നവരെ എത്രത്തോളം ചേര്‍ത്തുപിടിച്ചാണ് അദ്ദേഹം യാത്രയായത്...

ശ്രീനിവാസന്റെ വീടിനോട് ചേര്‍ന്നുള്ള ഔട്ട്ഹൗസിലായിരുന്നു അതുവരെ ഷിനോജിന്റെ താമസം. ശ്രീനിവാസന്‍ വീടിന്റെ കാര്യം പറഞ്ഞപ്പോള്‍ അത് വേണ്ട എന്നായിരുന്നു ഷിനോജിന്റെ മറുപടി. എന്നാല്‍ പിന്നീട് വിനീത് ശ്രീനിവാസന്‍ ഇടപെട്ട് ഷിനോജിനെക്കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു. ആരോഗ്യാവസ്ഥ മോശമായിരുന്നെങ്കിലും ഗൃഹപ്രവേശനത്തിന് ശ്രീനിവാസനും എത്തിയിരുന്നു. ശ്രീനിവാസന്റെ വീടിനോട് ചേര്‍ന്നുതന്നെയാണ് ഷിനോജിനും വീടൊരുക്കിയത്.

മരണം കവര്‍ന്നെടുത്തെങ്കിലും ശ്രീനിവാസന്‍ എന്ന അതുല്യപ്രതിഭ കാലാന്തരങ്ങള്‍ക്കുമപ്പുറം ഓര്‍മ്മിക്കപ്പെടും എന്നതിന്റെ ഉദാഹരണങ്ങളില്‍ ഒന്നുമാത്രമാണിത് 💕😊🎉
നല്ല മനസ്സുള്ളവർക്ക് മാത്രമേ ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയുള്ളൂ🙏🙏

1 month ago | [YT] | 3

Ottamooli Online media

ഗുഡ് മോർണിംഗ്

3 months ago | [YT] | 8

Ottamooli Online media

ടീമേ ... നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനാകുന്നു ❤️ ആശംസകൾ 💕

ബിനീഷ് ബാസ്റ്റിൻ സോഷ്യൽ മീഡിയയിലൂടെയാണ്‌ വിശേഷം ആരാധകരുമായി പങ്കുവെച്ചത് . പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ ;
''ഇന്ന് മുതൽ എന്നും, സന്തോഷത്തിലും ദുഖത്തിലും ,ആരോഗ്യത്തിലും അനാരോഗ്യത്തിലും , സമ്പത്തിലും ദാരിദ്ര്യത്തിലും ,പരസ്പര സ്നേഹത്തോടും , വിശ്വസ്തതയോടും കൂടി , ഏക മനസ്സോടെ "താര" എന്നോടൊപ്പം ഉണ്ടാകും..
എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണം❤️

#bineeshbastin

3 months ago | [YT] | 8