mind reprogramming vedios, motivation vedios, parenting, mentalhealth, informative vedios

ഹായ് ഫ്രണ്ട്‌സ്... ഞാൻ ഷമീറ 7വർഷം ഞാനൊരു അധ്യാപികയായിരുന്നു വര്ഷങ്ങള്ക്കു മുൻപ്..... ജീവിതത്തിലെ ചില പ്രതിസന്ധികൾ വരുമ്പോഴാണ് നമ്മൾ അധികാവരുമാനത്തെ കുറിച്ച് ആലോചിക്കുന്നത് ഞാനും അങ്ങനെ തന്നെ വന്നതാണ്... ആദ്യമുള്ള വീഡിയോസ് എല്ലാം gardening ആയിരുന്നു... പിന്നീട് ജീവിതത്തിൽ അസുഖം കാരണം ശാരീരിക അധ്വാനമുള്ള ജോലികൾ എനിക്ക് ചെയ്യാൻ പറ്റാത്തതിനാൽ ഞാൻ trainers training program (2months ) certified ആയി ഇപ്പോൾ Diploma in Applied Counselling പഠിക്കുന്നു. കൂടാതെ reaction vedios ഉം motivation vedios, informative vedios ഉം ഇനി ഞാൻ പഠിക്കുന്നതിന്റെയും വായിച്ചറിഞ്ഞതിന്റെയും അനുഭങ്ങളുടെയും അടിസ്ഥാനത്തിൽ കുഞ്ഞു കുഞ്ഞു അറിവുകൾ share ചെയ്യും ഇനിയുള്ള വീഡിയോസിൽ... ഇത് വരെ support ചെയ്ത എല്ലാവരും തുടർന്നും support ചെയ്യണേ....trainer certified ആയി, അൽഹംദുലില്ലാഹ് ഇപ്പോൾ mind കോച്ച് ഉം........ ജീവിതത്തിൽ കര കേറാൻ ആവാത്ത അവസ്ഥയിലൂടെ,( മാനസിക പിരിമുറുക്കം ) കടന്നു പോകുന്നവർക്കു ഒരു തണലായി കൂടെയുണ്ടാകും 👍🏿👍🏿👍🏿👍🏿


Shemi & kuttees

നിങ്ങൾക് എന്റെ community യിൽ നല്ല post കൾ add ചെയ്യാം 👍

3 months ago | [YT] | 1

Shemi & kuttees

മോൾ തിരമാലകളിൽ അർത്തുല്ലസിക്കുമ്പോൾ ആ മുഖത്ത് വിരിയുന്ന കൗതുകവും ചിരിയും ആഹ്ലാദവും.... എന്റെ ഓർമ്മകളെ വർഷങ്ങൾ പിന്നിലേക്ക് കൊണ്ടു പോയി......
വല്യ വല്യ സ്വപ്‌നങ്ങൾ ഒന്നുമില്ലാത്ത കുട്ടിക്കാലം... മണ്ണപ്പം ചുട്ടു കളിച്ചും നിന്തിതുടിച്ചും ഒളിച്ചുകളിയും കുട്ടിയും കോലും പൂക്കൾ പൂമ്പാറ്റ യും നിറച്ചും കൂട്ടുകാരും നിറഞ്ഞ സമ്പന്നകാലം... ബേക്കറി പലഹാരങ്ങൾ എപ്പോഴെങ്കിലും കിട്ടിയെങ്കിലായി... വീട്ടിൽ ഉമ്മയുണ്ടാക്കുന്ന കലത്തപ്പവും നെയ്യപ്പവും.... ദിവസവും മടുക്കാതെ കഴിച്ചിരുന്ന അരി വറുത്തതും കട്ടൻചായയും.... അതിൽ കൂടുതൽ പലഹാരങ്ങൾ ഉണ്ടോ എന്നറിയാതെ എല്ലാത്തിലും തൃപ്തിപ്പെട്ടിരുന്ന കാലം.... Class 5 എത്തിയപ്പോള്ഴാണ് ആദ്യമായി english അക്ഷരമാല പഠിക്കുന്നതും ടൂർ എന്ന വാക്ക് കേൾക്കുന്നതും.... കോഴിക്കോടൻ ഹൽവ ഇടയ്ക്കിടെ വായിച്ചി കൊണ്ടു വരുമ്പോൾ കഴിക്കാറുണ്ടെങ്കിലും കോഴിക്കോഡിന്റെ പെരുമ കണ്ടിട്ടില്ല തൊട്ടടുത്ത ജില്ലാ ആയിട്ടു പോലും.... അങ്ങനെ ഒരു ചിന്ത പോലും ഇല്ല 😁
സ്കൂളിൽ നിന്നും ടൂർ പോകുന്നു കോഴിക്കോട്ടിലേക്കു.... നിധി കിട്ടിയ സന്തോഷം.... പുസ്തകങ്ങളിൽ വായിച്ചു പരിചയിച്ച, എപ്പോഴെങ്കിലും മാമന്റെ വീട്ടിൽ പോകുമ്പോൾ അവിടെ അടുത്ത വീട്ടിലെ VCR ൽ കണ്ട സിനിമകളിൽ കടൽ കൗതുകത്തോടെ നോക്കിയിരുന്നിട്ടുണ്ട്.... ആ കടൽ കാണാൻ, തിരകൾ തൊട്ടറിയാൻ... മണലിൽ നടക്കാൻ.... എന്ത് രസായിരിക്കും.... പിന്നെ ജയശ്രീ teacher പറഞ്ഞു.... Soap ഉണ്ടാക്കുന്നത് കാണാം സ്റ്റീൽ പത്രങ്ങളും ഓടും ഉണ്ടാക്കുന്നതൊക്കെ കാണാം.... Soap തേക്കുമ്പോൾ പത നുരയുന്നത് കാണുമ്പോൾ ആലോചിക്കാറുണ്ട് എങ്ങനെയാ ഇതുണ്ടാക്കുന്നതെന്നു.... മനസ്സ് സന്തോഷം കൊണ്ടു തുള്ളി ചാടി.... സാധാരണ കിളിയോടും കാറ്റിനോടും കഥ പറഞ്ഞും വഴിയിലെ പുളിമരച്ചുവട്ടിൽ പരതിയും വല്യ കമ്മ്യൂണിസ്റ് അപ്പ ഒടിച്ചു തുമ്പിയെ അടിച്ചു താഴെയിട്ടും പോയിരുന്ന ഞാൻ മിന്നൽ പോലെ പാഞ്ഞു വീട്ടിലേക്... ചെന്നപ്പോൾ ഉമ്മൂനോട് (ഉമ്മ ).... നിക്ക് ടൂർ പോവണം.... ജ്ജ് വായിച്ചിനോട് ചോദിക്ക് ന്നൊരു മറുപടിയും....
ന്റെ ഉള്ളിലെ ആശയെല്ലാം തണുത്തു.... വെറുതെല്ലാട്ടോ 20 രൂപ വേണം ടൂറിനു അത് കേൾക്കുമ്പോൾ ന്തായാലും സമ്മതം കിട്ടൂല.... ഉമ്മൂന്റ് ടുത്തു ആടിന്റെ പാൽ വിറ്റതോ, കല്ല് ക്വറിയിൽ കല്ല് കുത്തിയതോ ആയ ഉരുപ്യ അരികലത്തിൽ പൂത്തി വെച്ചതുണ്ടാവും നിക്ക് കിട്ടുമല്ലോ കരുതിയ ഞാൻ മണ്ടി 😂
പിന്നൊരു കാത്തിരിപ്പായിരുന്നു വായിച്ചിയുടെ വരവിനായി....പുസ്തകമെല്ലാം ഒരു ഭാഗത്തേക്കേറിഞ്ഞു കളിക്കാൻ പോയി ഇരുട്ട് വരെ കളിച്ചു തിമിർത്തു വരുന്ന ഞമ്മളെ കുത്തിയിരുപ്പ് കണ്ടപ്പഴേ ഉമ്മു പറഞ്ഞു.... ഉമ്മാന്റെ കുട്ടി അതൊന്നും ഖൽബിൽ വെക്കണ്ടാന്ന്.... വീട്ടിലെ ഇളയത് ആയോണ്ട് നിക്ക് എല്ലാം നടക്കും ന്നൊരു ഹുങ്ക് ണ്ടായിരുന്നു... നോകാം.... വായിച്ചിയോട് ന്തേലും പറയാൻ പേടിയാ.... മഗ്‌രിബ്, കഴിഞ്ഞു..... നേരം നന്നായി ഇരുട്ടി തുടങ്ങി.... ഉമ്മ തന്ന വെളിച്ചെണ്ണയും ഉപ്പും ചേർത്ത ചോറിൽ വിരലുകൾ ഓടികളിക്കുന്നു... ചോറ് ഇറങ്ങുന്നില്ല.... ന്തേ അന്റെ ഇഷ്ടക്കൂട്ടാൻ ആണല്ലോ.... വേണ്ടേ എന്നൊരു മുഖഭാവം.
കാര്യം അവതരിപ്പിക്കാനല്ലോ... ബയിച്ചിന്റെ കുപ്പായകീശയിൽ തൊടരുതെന്ന് അലിഖിത നിയമം ഉമ്മയും മക്കളും പാലിക്കാറുണ്ടായിരുന്നു.... അന്നും ഇന്നും.... ചുമരിലെ ആണിയിൽ തൂങ്ങി ആ കുപ്പായം എന്നെ നോക്കി കൊഞ്ഞനം കുത്തി... ന്റെ ഉള്ളിൽ സങ്കടവും ദേഷ്യവും നിരാശയും ഉയർന്നു വന്നു.... വെളിച്ചെണ്ണയും ഉപ്പും കലർന്ന ചോറ് ഉള്ളം കൈയിൽ ഞെരിഞ്ഞാമർന്നു.... ഉമ്മു ആകെയുള്ള കട്ടിലിൽ അച്ചി പായ വിരിച്ചു, തലയിണയും പുതപ്പും.....വായിച്ചി ഉറങ്ങിയാൽ എങ്ങനെ കാര്യം പറയും... സാധാരണ എല്ലാ പുസ്തകങ്ങളും 4 ആൾ ആർത്തു വിളിച്ചു വായിച്ചു ആ പുസ്തകങ്ങൾക്കിടയിൽ കിടന്നുറങ്ങുന്ന കരിയും മണ്ണും തേച്ച മുറികൾക്കുള്ളിലെ കരിയെല്ലാം പതിഞ്ഞ കാൽ.... ഒരു തുണി നനച്ചു തുടച്ചു... എന്നെ താഴെ വിരിച്ച പായയിലേക് മാറ്റി കിടത്തുന്നതാണ്.... ഇന്നെനിക് ഉറക്കമില്ലാത്ത രാത്രിയാ.... ദാ വായിച്ചി കിടക്കാൻ പോണു... റേഡിയോ ഓൺ ആക്കി.... നാടകം ഇപ്പോൾ തുടങ്ങും.... പെട്ടെന്ന് എന്റെ സകല നിയന്ത്രണവും വിട്ട് ഒരലർച്ചായിരുന്നു..... കരണം കുത്തി മറഞ്ഞു കരച്ചിൽ... വീട്ടിലെ സകല ലാളനയും അനുഭവിക്കുന്നവൾ... എല്ലാവരും ചോദിക്കുന്നു എന്തു പറ്റി... ഞമ്മളുണ്ടോ കരച്ചിൽ നിർത്തുന്നു.... അതിനിടയിൽ ടൂറും 20 ഉർപികയും പുറത്ത് വന്നു.... മാവൂർ ഗോളിയറൻസിന്റെ സൈറൺ മുഴങ്ങും പോലെ ആർപ്പ് വിളി... കിടയിൽ 5, 2,....1, 5 നോട്ടുകൾ മടിയിൽ.... ന്റെ റബ്ബേ കരച്ചിലൊക്കെ വിമാനം കേറി..... ഞാൻ കോഴിക്കോട്ടു അങ്ങാടിയിലേക് വണ്ടിയും കയറി... 😍😍😍😍😍

3 months ago | [YT] | 3

Shemi & kuttees

വീട്ടിലെ പ്രസവം.യുവതി മരണപ്പെട്ടു... ഈ വാർത്ത കേട്ടപ്പോൾ ഒന്നൂടെ പോസ്റ്റിയതാ

7 months ago | [YT] | 2

Shemi & kuttees

അഡീനിയം നിറയെ പൂത്തു നില്കാൻ ഈ tips നോക്കു 👍👍👍

7 months ago | [YT] | 2

Shemi & kuttees

എല്ലാം പ്രതീക്ഷകൾ 😂

8 months ago | [YT] | 1

Shemi & kuttees

എല്ലാം പ്രതീക്ഷകൾ

8 months ago | [YT] | 1

Shemi & kuttees

സർജറി കഴിഞ്ഞു 6 മാസം ആയി വീട്ടുജോലികൾ ചെയ്യാൻ തുടങ്ങി.... വീണ്ടും കാലിലേക് വേദന തുടങ്ങി.... മാറിയല്ലോ കരുതി ആശ്വാസിച്ചിരുന്നതാ... പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 😭

8 months ago | [YT] | 1

Shemi & kuttees

അഡീനിയ ചെടികൾ പ്രൂൺ ചെയ്യുന്ന തിരക്കിലാണോ ഈ വീഡിയോ കണ്ടു നോക്കു 🙏🙏

9 months ago | [YT] | 1